വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/08 പേ. 7
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 3/08 പേ. 7

ചോദ്യ​പ്പെ​ട്ടി

◼ രാജ്യ​ഹാ​ളു​കൾ, സമ്മേള​ന​ഹാ​ളു​കൾ, ബെഥേൽ ഭവനങ്ങൾ, ബ്രാഞ്ച്‌ ഓഫീസ്‌ എന്നിവ​യൊ​ക്കെ സന്ദർശി​ക്കു​മ്പോൾ ഏതു തരം വസ്‌ത്രങ്ങൾ ധരിക്കു​ന്ന​താണ്‌ അഭികാ​മ്യം?

രാജ്യ​ഹാ​ളു​കൾ, സമ്മേള​ന​ഹാ​ളു​കൾ, ബെഥേൽ ഭവനങ്ങൾ, ബ്രാഞ്ച്‌ ഓഫീസ്‌ എന്നിവ​യെ​ല്ലാം യഹോ​വ​യു​ടെ സേവന​ത്തി​നാ​യി സമർപ്പി​ക്ക​പ്പെട്ട സ്ഥലങ്ങൾ എന്ന നിലയിൽ വ്യതി​രി​ക്ത​മാണ്‌. ലളിത​മെ​ങ്കി​ലും നന്നായി സംരക്ഷി​ക്ക​പ്പെ​ടുന്ന വൃത്തി​യും വെടി​പ്പു​മുള്ള ഈ സ്ഥലങ്ങൾ അതു​കൊ​ണ്ടു​തന്നെ ആളുക​ളിൽ മതിപ്പു​ള​വാ​ക്കു​ന്നു, സാത്താന്റെ ലോകത്തു കാണു​ന്ന​വ​യിൽനി​ന്നും എത്ര വ്യത്യ​സ്‌തം! യഹോ​വ​യു​ടെ സേവന​ത്തി​നാ​യി ഉപയോ​ഗി​ക്കുന്ന ഇത്തരം സ്ഥലങ്ങൾ സന്ദർശി​ക്കു​മ്പോൾ, നാം യഹോ​വ​യ്‌ക്കു​ള്ള​വ​രാ​ണെ​ന്നും അവന്റെ ഇഷ്ടം ചെയ്യു​ന്ന​വ​രാ​ണെ​ന്നും മറ്റുള്ള​വർക്കു വ്യക്തമാ​യി​രി​ക്കണം.

ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നാം, ഉചിത​മായ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ഉൾപ്പെടെ ‘സകലത്തി​ലും നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി കാണി​ക്കു​ന്നു.’ (2 കൊരി. 6:3, 4) മാന്യ​മായ പെരു​മാ​റ്റ​വും നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്നു. നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും എല്ലായ്‌പോ​ഴും യഹോ​വ​യാം ദൈവ​ത്തി​ന്റെ ദാസർക്കു യോജി​ക്കുന്ന വിധത്തിൽ സഭ്യത​യും അന്തസ്സും പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം. ബ്രുക്ലിൻ ബെഥേ​ലും മറ്റു ബ്രാഞ്ച്‌ ഓഫീ​സു​ക​ളും സന്ദർശി​ക്കു​മ്പോൾ ഇതു വിശേ​ഷാൽ സത്യമാണ്‌.

വയൽ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോ​ഴും യോഗ​ങ്ങൾക്കു ഹാജരാ​കു​മ്പോ​ഴും നല്ല ശാരീ​രിക ശുദ്ധി​യു​ണ്ടാ​യി​രി​ക്കേ​ണ്ട​തും മാന്യ​മാ​യി വസ്‌ത്രം ധരി​ക്കേ​ണ്ട​തും എത്ര പ്രധാ​ന​മാ​ണെന്ന്‌ യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌തകം എടുത്തു​കാ​ണി​ക്കു​ന്നു. 138-ാം പേജിലെ മൂന്നാ​മത്തെ ഖണ്ഡിക പറയുന്നു: “ബെഥേൽ എന്ന പേരിന്റെ അർഥം ‘ദൈവ​ത്തി​ന്റെ ഭവനം’ എന്നാ​ണെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌, നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും നടത്തയും, രാജ്യ​ഹാ​ളി​ലെ ആരാധ​നാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോൾ നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്ന​തി​നോ​ടു സമാന​മാ​യി​രി​ക്കണം.” അതു​കൊണ്ട്‌ ബെഥേൽ സന്ദർശി​ക്കുന്ന പ്രസാ​ധകർ—അവർ സമീപ​പ്ര​ദേ​ശ​ങ്ങ​ളിൽ നിന്നാ​യാ​ലും വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ നിന്നാ​യാ​ലും—ഇക്കാര്യ​ത്തിൽ ഉയർന്ന നിലവാ​രം പാലി​ക്കണം. ഈ വിധത്തിൽ സന്ദർശ​കർക്ക്‌ വിലമ​തി​പ്പും ആദരവും കാണി​ക്കാ​നാ​കും.—സങ്കീ. 29:2.

“ദൈവ​ഭക്തി”യുള്ളവർക്കു യോജി​ക്കുന്ന വസ്‌ത്ര​ധാ​ര​ണ​മാ​യി​രി​ക്കണം നമ്മു​ടേത്‌. (1 തിമൊ. 2:10) നമ്മുടെ നല്ല വസ്‌ത്ര​ധാ​ര​ണ​വും ചമയവും സത്യാ​രാ​ധ​ന​യോ​ടുള്ള ആളുക​ളു​ടെ വിലമ​തി​പ്പു വർദ്ധി​പ്പി​ക്കാൻ ഇടയാ​ക്കും. എന്നിരു​ന്നാ​ലും, യഹോ​വ​യ്‌ക്ക്‌ സമർപ്പി​ച്ചി​രി​ക്കുന്ന ഇത്തരം സ്ഥലങ്ങൾ സന്ദർശി​ക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ ചുരു​ക്കം​ചി​ല​രു​ടെ​യെ​ങ്കി​ലും വസ്‌ത്ര​ധാ​രണം തീർത്തും അലക്ഷ്യ​വും മേനി പ്രദർശി​പ്പി​ക്കുന്ന വിധത്തി​ലു​ള്ള​തു​മാ​ണെന്നു ശ്രദ്ധയിൽപ്പെ​ട്ടി​രി​ക്കു​ന്നു. ഇതു​പോ​ലെ​യുള്ള വസ്‌ത്ര​ധാ​രണം ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരിക്ക​ലും ചേർന്നതല്ല. ക്രിസ്‌തീയ ജീവി​ത​ത്തി​ന്റെ മറ്റെല്ലാ വശങ്ങളി​ലു​മെ​ന്ന​പോ​ലെ, ഇക്കാര്യ​ത്തി​ലും ഉയർന്ന നിലവാ​രങ്ങൾ പിൻപ​റ്റി​ക്കൊണ്ട്‌ നാം ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കണം.—റോമ. 12:2; 1 കൊരി. 10:31.

അതു​കൊണ്ട്‌ ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സോ മറ്റു ബ്രാഞ്ചു​ക​ളോ സന്ദർശി​ക്കു​മ്പോൾ—ബ്രാഞ്ച്‌ സന്ദർശി​ക്കാൻ വേണ്ടി മാത്രം പോയാ​ലും മറ്റു വിനോ​ദ​സ​ഞ്ചാര പരിപാ​ടി​ക​ളു​ടെ കൂട്ടത്തിൽ അത്‌ ഉൾപ്പെ​ടു​ത്തി​യാ​ലും—പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: ‘ഞാൻ സന്ദർശി​ക്കുന്ന സ്ഥലത്തിന്റെ ലാളി​ത്യ​വും വൃത്തി​യും അന്തസ്സും പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണോ എന്റെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും? ഞാൻ ആരാധി​ക്കുന്ന ദൈവ​ത്തിന്‌ അത്‌ മഹത്ത്വ​വും ബഹുമാ​ന​വും കൈവ​രു​ത്തു​മോ? മറ്റുള്ള​വർക്ക്‌ അത്‌ ഇടർച്ച​യാ​കു​മോ?’ നല്ല വസ്‌ത്ര​ധാ​ര​ണ​ത്താ​ലും ചമയത്താ​ലും നമുക്ക്‌ ‘നമ്മുടെ രക്ഷിതാ​വായ ദൈവ​ത്തി​ന്റെ ഉപദേ​ശത്തെ സകലത്തി​ലും അലങ്കരി​ക്കാം.’—തീത്തൊ. 2:9.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക