-
കൊയ്‌ത്തിനു മുമ്പ് ‘വയലിൽ’ പ്രവർത്തിക്കൽവീക്ഷാഗോപുരം—2000 | ഒക്‌ടോബർ 15
-
-
കരുതിയിരുന്നു. എന്നുവരികിലും, ഇരുവരും സത്യസന്ധരും ആത്മാർഥഹൃദയരും ആയിരുന്നതായി തോന്നുന്നു. അവർ മിക്കവരെക്കാളും സത്യത്തോട് ഏറെ അടുത്തുവന്നു.
എന്നാൽ അവരുടെ സമയത്ത്, കോതമ്പിനെയും കളകളെയും കുറിച്ചുള്ള ഉപമയിൽ യേശു വിവരിച്ച “വയൽ” കൊയ്യാൻ വാസ്‌തവത്തിൽ പാകമായിരുന്നില്ല. (മത്തായി 13:38) ഗ്രൂവും സ്റ്റോഴ്‌സും അതുപോലുള്ള മറ്റുള്ളവരും കൊയ്‌ത്തിനുള്ള ഒരുക്കത്തിൽ ആ ‘വയലിൽ’ പ്രവർത്തിക്കുകയായിരുന്നു.
1879-ൽ ഈ മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ചാൾസ് ടെയ്‌സ് റസ്സൽ തന്റെ ആദ്യകാല വർഷങ്ങളെ കുറിച്ച് ഇപ്രകാരം എഴുതി: “തന്റെ വചനം പഠിക്കാൻ കർത്താവ് ഞങ്ങൾക്കു പല സഹായികളെ നൽകി. അവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ഞങ്ങളുടെ പ്രിയ വയോധിക സഹോദരനായ ജോർജ് സ്റ്റോഴ്‌സ്; അദ്ദേഹം വാമൊഴിയാലും വരമൊഴിയാലും ഞങ്ങൾക്കു വളരെ സഹായം നൽകി. എന്നിരുന്നാലും, മനുഷ്യർ എത്ര നല്ലവർ ആണെങ്കിലും അവരുടെ അനുകാരികൾ ആയിരിക്കാനല്ല, ‘പ്രിയമക്കൾ എന്നപോലെ ദൈവത്തിന്റെ അനുകാരികൾ’ ആയിരിക്കാൻ ഞങ്ങൾ സദാ ശ്രമിച്ചിരിക്കുന്നു.” അതേ, ഗ്രൂവും സ്റ്റോഴ്‌സും പോലുള്ള വ്യക്തികളുടെ ശ്രമങ്ങളിൽനിന്ന് ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾക്കു പ്രയോജനം നേടാനായി. എന്നാൽ സത്യത്തിന്റെ യഥാർഥ ഉറവിടവും ദൈവത്തിന്റെ വചനവുമായ ബൈബിൾ പരിശോധിക്കുന്നത് ആയിരുന്നു അപ്പോഴും മർമപ്രധാനം.—യോഹന്നാൻ 17:17.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2000 | ഒക്‌ടോബർ 15
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
രക്തത്തിന്റെ ഉചിതമായ ഉപയോഗം സംബന്ധിച്ച ബൈബിൾ കൽപ്പനകളുടെ വെളിച്ചത്തിൽ, സ്വന്തം രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന വൈദ്യ നടപടികളെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു വീക്ഷിക്കുന്നത്?
ഓരോ ക്രിസ്‌ത്യാനിയും ഇക്കാര്യത്തിൽ വ്യക്തിപരമായ താത്‌പര്യത്തിന്റെയോ ഡോക്ടർമാരുടെ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം ഒരു തീരുമാനമെടുക്കുന്നതിനു പകരം, ബൈബിൾ എന്തു പറയുന്നുവെന്നതിന് ഗൗരവമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അത് ആ വ്യക്തിയും യഹോവയും തമ്മിലുള്ള കാര്യമാണ്.
നാം രക്തം ഭക്ഷിക്കരുതെന്ന് നമ്മുടെ ജീവദാതാവായ യഹോവ കൽപ്പിച്ചു. (ഉല്‌പത്തി 9:3, 4) രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നതിനാൽ, പുരാതന ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ രക്തത്തിന്റെ ഉപയോഗം ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം ദൈവം പരിമിതപ്പെടുത്തി. അവൻ ഇങ്ങനെ കൽപ്പിച്ചു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.” എന്നാൽ, ഒരാൾ ആഹാരത്തിനു വേണ്ടി ഒരു മൃഗത്തെയോ പക്ഷിയെയോ കൊന്നാൽ എന്തു ചെയ്യണമായിരുന്നു? ദൈവം പറഞ്ഞു: “അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.”a (ലേവ്യപുസ്‌തകം 17:11, 13) യഹോവ ഈ കൽപ്പന പലവുരു ആവർത്തിച്ചു. (ആവർത്തനപുസ്‌തകം 12:16, 24; 15:23) യഹൂദ സൊൻസിനോ ചുമാഷ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “രക്തം ശേഖരിച്ചു വെക്കാൻ പാടില്ല, പകരം അതു നിലത്ത് ഒഴിച്ചു കളഞ്ഞ് ഉപയോഗയോഗ്യമല്ലാതാക്കണം.” ഇസ്രായേല്യരിൽ ആരും, ഒരു ജീവിയുടെ രക്തം സ്വന്തമായി എടുക്കുകയോ ശേഖരിച്ചു വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. അതിന്റെ ജീവൻ യഹോവയ്‌ക്ക് അവകാശപ്പെട്ടതായിരുന്നു.
മിശിഹായുടെ മരണത്തോടെ മോശൈക ന്യായപ്രമാണം അനുസരിക്കാനുള്ള കടപ്പാടു തീർന്നു. എങ്കിലും, രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. അപ്പൊസ്‌തലന്മാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, ‘രക്തം വർജ്ജിക്കണം’ എന്ന് ക്രിസ്‌ത്യാനികളോട് ആജ്ഞാപിക്കുകയുണ്ടായി. ആ കൽപ്പന നിസ്സാരമായി എടുക്കേണ്ട ഒന്നായിരുന്നില്ല. ലൈംഗിക അധാർമികതയിൽനിന്നും വിഗ്രഹാരാധനയിൽനിന്നും വിട്ടുനിൽക്കുന്നതുപോലെതന്നെ ധാർമികമായി പ്രാധാന്യം അർഹിക്കുന്ന സംഗതിയായിരുന്നു അതും. (പ്രവൃത്തികൾ 15:28, 29; 21:25) 20-ാം നൂറ്റാണ്ടിൽ രക്തം ദാനം ചെയ്യുന്നതും കുത്തിവെക്കുന്നതും സാധാരണമായിത്തീർന്നു. എന്നാൽ ആ നടപടി ദൈവവചനത്തിനു വിരുദ്ധമാണെന്ന് യഹോവയുടെ സാക്ഷികൾ മനസ്സിലാക്കി.b
ചിലപ്പോൾ ഒരു ഡോക്ടർ, ശസ്‌ത്രക്രിയയ്‌ക്ക് ആഴ്‌ചകൾക്കുമുമ്പ് സ്വന്തം രക്തം ശേഖരിച്ചുവെക്കാൻ (പ്രിഓപ്പറേറ്റിവ് ഓട്ടൊലോഗസ് ബ്ലഡ് ഡോണേഷൻ അഥവാ പിഎഡി) ഒരു രോഗിയെ നിർബന്ധിച്ചേക്കാം. ശസ്‌ത്രക്രിയയുടെ സമയത്ത് ആവശ്യമായി വരുന്ന പക്ഷം, രോഗിയിൽനിന്നും ശേഖരിച്ചു വെച്ചിരിക്കുന്ന ആ രക്തം തന്നെ അയാളിൽ കയറ്റുകയെന്ന ഉദ്ദേശ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അങ്ങനെ രക്തമെടുക്കുന്നതും ശേഖരിച്ചു വെക്കുന്നതും പിന്നീട് ശരീരത്തിൽ കുത്തിവെക്കുന്നതും ലേവ്യപുസ്‌തകത്തിലും ആവർത്തനപുസ്‌തകത്തിലും പറഞ്ഞിരിക്കുന്നതിനു കടകവിരുദ്ധമാണ്. രക്തം ശേഖരിച്ചു വെക്കുകയല്ല നിലത്ത് ഒഴിച്ചു കളയുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നത് ഫലത്തിൽ അത് ദൈവത്തെ തിരികെ ഏൽപ്പിക്കുന്നതിനു തുല്യമാണ്. മോശൈക ന്യായപ്രമാണം ഇപ്പോൾ പ്രാബല്യത്തിൽ ഇല്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, ദൈവം അതിൽ ഉൾപ്പെടുത്തിയ തത്ത്വങ്ങളെ ആദരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ ‘രക്തം വർജ്ജിക്കുന്ന’ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത
-