-
വിവാഹംതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
(6) മറേറയാൾ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാലും ഇല്ലെങ്കിലും താഴ്മയോടെ ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നത്.—റോമ. 14:12; 1 പത്രോ. 3:1, 2.
(7) വ്യക്തിപരമായ ആത്മീയ ഗുണങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധകൊടുക്കുന്നത്.—1 പത്രോ. 3:3-6; കൊലൊ. 3:12-14; ഗലാ. 5:22, 23.
(8) കുട്ടികളുണ്ടെങ്കിൽ അവർക്ക് ആവശ്യമായ സ്നേഹവും പരിശീലനവും ശിക്ഷണവും നൽകുന്നത്.—തീത്തോ. 2:4; എഫേ. 6:4; സദൃ. 13:24; 29:15.
-
-
മറിയ (യേശുവിന്റെ അമ്മ)തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
മറിയ (യേശുവിന്റെ അമ്മ)
നിർവ്വചനം: യേശുവിന് ജൻമം നൽകിയ, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവളും അസാധാരണ പ്രീതി ലഭിച്ചവളുമായ സ്ത്രീ. ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന വേറെ അഞ്ചു മറിയമാർകൂടെയുണ്ട്. ഇവൾ യഹൂദാ ഗോത്രത്തിൽ ദാവീദിന്റെ വംശത്തിൽപ്പെട്ടവളും ഹേലിയുടെ മകളുമായിരുന്നു. തിരുവെഴുത്തുകളിൽ ആദ്യമായി അവളെ നമുക്കു പരിചയപ്പെടുത്തുമ്പോൾ അവൾ യഹൂദാ ഗോത്രത്തിൽ തന്നെ ദാവീദിന്റെ വംശത്തിലുളള യോസേഫിന് വിവാഹ നിശ്ചയം ചെയ്യപ്പെട്ടിട്ടുളളവളാണ്.
മറിയയെ സംബന്ധിച്ചുളള ബൈബിൾ രേഖയിൽ നിന്ന് നമുക്കെന്തു പഠിക്കാൻ കഴിയും?
(1) ദൈവം തന്റെ ദൂതൻമാരിലൂടെ പറയുന്ന കാര്യങ്ങൾ, നാം കേൾക്കുന്നത് ആദ്യം നമ്മെ അസ്വസ്ഥരാക്കുകയോ അസാദ്ധ്യമെന്ന് നമുക്ക് തോന്നുകയോ ചെയ്തേക്കാമെങ്കിലും, ശ്രദ്ധിക്കാനുളള മനസ്സൊരുക്കത്തിന്റെ ഒരു പാഠം.—ലൂക്കോ. 1:26-37.
-