-
മെയ് 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടികരാജ്യശുശ്രൂഷ—2011 | മേയ്
-
-
മെയ് 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 23-ന് ആരംഭിക്കുന്ന വാരം
ഗീതം 2, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 2 ¶15-20, പേ. 23-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 19–25 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 23:1–24:10 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: എല്ലാ യഹൂദന്മാരും ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുമോ? (rs പേ. 222 ¶1-2) (5 മിനി.)
നമ്പർ 3: റോമർ 8:20 നിവൃത്തിയേറുന്നത് എങ്ങനെ, എപ്പോൾ? (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. “ദയവായി ബന്ധപ്പെടുക (S-43) ഫാറം ഉപയോഗിക്കേണ്ട വിധം.” ചർച്ച.
10 മിനി: ഫലപ്രദമായ മുഖവുരകളുടെ മൂന്നു പ്രത്യേകതകൾ. ന്യായവാദം പുസ്തകത്തിന്റെ 9-ാം പേജിലെ ഒന്നാം ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. പ്രസംഗത്തിനുശേഷം, ജൂലൈയിലെ സാഹിത്യം എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന രണ്ട് അവതരണങ്ങൾ നടത്തുക.
15 മിനി: നിങ്ങൾ അത് പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ചർച്ച. നമ്മുടെ രാജ്യ ശുശ്രൂഷയിൽ അടുത്തകാലത്തു പ്രസിദ്ധീകരിച്ചുവന്ന “സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ഉപയോഗപ്പെടുത്തുക!” (km 12/10), “കുടുംബങ്ങൾക്ക് ഒരു സഹായം” (km 1/11) തുടങ്ങിയ ലേഖനങ്ങളിൽനിന്നുള്ള വിവരങ്ങൾ പ്രസംഗരൂപേണ അവലോകനം ചെയ്യുക. തുടർന്ന്, ഈ ലേഖനങ്ങളിലെ നിർദേശങ്ങൾ പിൻപറ്റാൻ എന്തു ശ്രമം ചെയ്തെന്നും അത് എന്ത് പ്രയോജനം കൈവരുത്തിയെന്നും സദസ്സിനോടു ചോദിക്കുക.
ഗീതം 56, പ്രാർഥന
-
-
മെയ് 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടികരാജ്യശുശ്രൂഷ—2011 | മേയ്
-
-
മെയ് 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 30-ന് ആരംഭിക്കുന്ന വാരം
ഗീതം 16, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 3 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 26-33 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 31:9-24 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യഥാർഥ താഴ്മയുടെ ബൈബിൾ ദൃഷ്ടാന്തങ്ങൾ (5 മിനി.)
നമ്പർ 3: രക്ഷിക്കപ്പെടുന്നതിന് യഹൂദന്മാർ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കേണ്ടതുണ്ടോ? (rs പേ. 222 ¶3–പേ. 223 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ.
15 മിനി: എങ്ങനെ ഗവേഷണം നടത്താം? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 33-38 പേജുകൾ അധികരിച്ചുള്ള ചർച്ച. ശുശ്രൂഷയിൽ കണ്ടുമുട്ടിയ ഒരാൾ ഉന്നയിച്ച ചോദ്യത്തിന് ഗവേഷണ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു പ്രസാധകൻ/പ്രസാധിക ഉത്തരം കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു ആത്മഗതം ഉൾപ്പെടുത്തുക.
10 മിനി: പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—അധ്യയനവേളയിൽ പ്രാർഥിക്കൽ. 2005 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ പേജ് 8-നെ ആസ്പദമാക്കിയുള്ള പ്രസംഗം. ഈ ഭാഗം തയ്യാറാകുമ്പോൾ 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-ാം പേജിലെ 4, 5 ഖണ്ഡികകൾ പരിചിന്തിക്കുക. യേശുക്രിസ്തു മുഖാന്തരം യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം ഒരു പ്രസാധകൻ/പ്രസാധിക തന്റെ ബൈബിൾ വിദ്യാർഥിക്കു വിശദീകരിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 113, പ്രാർഥന
-
-
ദയവായി ബന്ധപ്പെടുക (S-43) ഫാറം ഉപയോഗിക്കേണ്ട വിധംരാജ്യശുശ്രൂഷ—2011 | മേയ്
-
-
ദയവായി ബന്ധപ്പെടുക (S-43) ഫാറം ഉപയോഗിക്കേണ്ട വിധം
മറ്റൊരു പ്രദേശത്തു താമസിക്കുകയോ മറ്റൊരു ഭാഷ സംസാരിക്കുകയോ ചെയ്യുന്ന ആരെങ്കിലും നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിക്കുമ്പോൾ ഈ ഫാറം പൂരിപ്പിക്കേണ്ടതാണ്. വ്യക്തി താത്പര്യം കാണിക്കുന്നെങ്കിൽ മാത്രമേ സാധാരണഗതിയിൽ നാം ഇത് ഉപയോഗിക്കുകയുള്ളൂ. എന്നാൽ കേൾവിശക്തിയില്ലാത്ത ഒരാളെയാണ് കാണുന്നതെങ്കിലോ? ആ വ്യക്തിക്ക് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും, അടുത്ത് എവിടെയെങ്കിലും ആംഗ്യഭാഷാക്കൂട്ടം ഉണ്ടെങ്കിൽ S-43 ഫാറം പൂരിപ്പിക്കണം.
പൂരിപ്പിച്ച ഫാറം എന്തു ചെയ്യണം? അത് സഭാ സെക്രട്ടറിക്കു കൈമാറുക. ഏതു സഭയ്ക്കാണ് ഫാറം അയയ്ക്കേണ്ടതെന്ന് അറിയാമെങ്കിൽ അദ്ദേഹം അത് പ്രസ്തുത സഭയിലെ മൂപ്പന്മാർക്ക് അയച്ചുകൊടുക്കും; താത്പര്യക്കാരനെ സഹായിക്കാൻ വേണ്ട ക്രമീകരണങ്ങൾ അപ്പോൾ അവർക്കു ചെയ്യാനാകും. ഏതു സഭയിലേക്ക് അയയ്ക്കണമെന്ന് അറിയില്ലെങ്കിൽ സെക്രട്ടറി അത് ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കും.
നിങ്ങളുടെ പ്രദേശത്തു താമസിക്കുന്ന മറ്റൊരു ഭാഷക്കാരനായ ഒരാൾ താത്പര്യം കാണിക്കുന്നപക്ഷം, സാധ്യമെങ്കിൽ, നിങ്ങളുടെ സഭയിലോ അടുത്ത സഭയിലോ ഉള്ള പ്രസ്തുത ഭാഷ സംസാരിക്കുന്ന ഒരു പ്രസാധകൻ അദ്ദേഹത്തെ സന്ദർശിക്കുന്നതുവരെ നിങ്ങൾ മടക്കസന്ദർശനം നടത്തണം; അദ്ദേഹത്തിന്റെ താത്പര്യം നഷ്ടപ്പെടാതിരിക്കാനാണ് അത്. 2009 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
-