വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 12 പേ. 15
  • വഴികാ​ട്ടാൻ ദൈവിക ജ്ഞാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വഴികാ​ട്ടാൻ ദൈവിക ജ്ഞാനം
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • ബൈബിൾ പുസ്‌തക നമ്പർ 20—സദൃശവാക്യങ്ങൾ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • സുഭാ​ഷി​തങ്ങൾ 3:5, 6—’സ്വന്തം ബുദ്ധിയെ ആശ്രയി​ക്ക​രുത്‌’
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക
    വീക്ഷാഗോപുരം—1999
  • ശലോ​മോൻ ജ്ഞാന​ത്തോ​ടെ ഭരിക്കു​ന്നു
    ബൈബിൾ നൽകുന്ന സന്ദേശം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 12 പേ. 15
ബൈബിൾക്കാലങ്ങളിലെ ആളുകൾ കറ്റ ശേഖരിക്കുന്നു

ഭാഗം 12

വഴികാ​ട്ടാൻ ദൈവിക ജ്ഞാനം

നിത്യ​ജീ​വി​ത​ത്തിൽ നമ്മെ വഴിന​യി​ക്കാൻ ഉതകുന്ന സദുപ​ദേ​ശ​ങ്ങ​ളു​ടെ ഒരു സമാഹാ​ര​മാണ്‌ സദൃശ​വാ​ക്യ​ങ്ങൾ. ഈ നിശ്വ​സ്‌ത​മൊ​ഴി​ക​ളു​ടെ നല്ലൊരു ഭാഗവും എഴുതി​യത്‌ ജ്ഞാനി​യാ​യ ശലോമോനാണ്‌

യഹോവ ജ്ഞാനി​യാ​യ ഭരണാ​ധി​പ​നാ​ണോ? അതറി​യാൻ അവൻ നൽകുന്ന ഉപദേ​ശ​ങ്ങൾ പരി​ശോ​ധി​ച്ചാൽ മതി. അവ പ്രാ​യോ​ഗി​ക​മാ​ണോ? അവ പിൻപ​റ്റു​ന്നത്‌ ജീവിതം മെച്ച​പ്പെ​ടു​ത്തു​ക​യും അതിനെ കൂടുതൽ അർഥവ​ത്താ​ക്കു​ക​യും ചെയ്യു​മോ? ജീവി​ത​ത്തി​ന്റെ നാനാ​മു​ഖ​ങ്ങ​ളെ ബാധി​ക്കു​ന്ന നൂറു​ക​ണ​ക്കിന്‌ ജ്ഞാന​മൊ​ഴി​കൾ ശലോ​മോൻ രാജാവ്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചില ഉദാഹ​ര​ണ​ങ്ങൾ നോക്കാം.

ദൈവ​ത്തി​ലു​ള്ള ആശ്രയം. യഹോ​വ​യു​മാ​യി ഉറ്റബന്ധം ഉണ്ടായി​രി​ക്ക​ണ​മെ​ങ്കിൽ അവനിൽ ആശ്രയം​വെ​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. ശലോ​മോൻ എഴുതി: “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക; സ്വന്ത വിവേ​ക​ത്തിൽ ഊന്നരു​തു. നിന്റെ എല്ലാവ​ഴി​ക​ളി​ലും അവനെ നിനെ​ച്ചു​കൊൾക; അവൻ നിന്റെ പാതകളെ നേരെ​യാ​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6) ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശം തേടി​ക്കൊ​ണ്ടും അവനെ അനുസ​രി​ച്ചു​കൊ​ണ്ടും അവനിൽ ആശ്രയി​ക്കു​ന്നത്‌ നമ്മുടെ ജീവി​ത​ത്തിന്‌ അർഥം പകരും. മാത്രമല്ല, അത്‌ ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യും; അപ്പോൾ, തന്റെ എതിരാ​ളി​യാ​യ സാത്താൻ ഉയർത്തിയ തർക്കവി​ഷ​യ​ങ്ങൾക്ക്‌ തക്ക മറുപടി നൽകാൻ യഹോ​വ​യ്‌ക്ക്‌ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 27:11.

മറ്റുള്ള​വ​രു​മാ​യുള്ള ബന്ധം. ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും കുട്ടി​കൾക്കും ഈ പുസ്‌ത​ക​ത്തി​ലൂ​ടെ ദൈവം നൽകുന്ന ബുദ്ധി​യു​പ​ദേ​ശ​ങ്ങൾക്ക്‌ നമ്മുടെ നാളിൽ ഏറെ പ്രസക്തി​യുണ്ട്‌. “നിന്റെ യൌവ​ന​ത്തി​ലെ ഭാര്യ​യിൽ സന്തോ​ഷി​ച്ചു​കൊൾക” എന്ന്‌ ദൈവം ഭർത്താ​ക്ക​ന്മാ​രോ​ടു പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 5:18-20) ഭർത്താ​ക്ക​ന്മാർ ഭാര്യ​മാ​രോട്‌ എക്കാല​വും വിശ്വ​സ്‌ത​രാ​യി​രി​ക്കണം എന്നാണ്‌ ഈ സാരോ​പ​ദേ​ശ​ത്തി​ന്റെ അർഥം. ഭർത്താ​വി​ന്റെ​യും മക്കളു​ടെ​യും പ്രശംസ പിടി​ച്ചു​പ​റ്റു​ന്ന കാര്യ​പ്രാ​പ്‌തി​യു​ള്ള ഒരു സ്‌ത്രീ​യെ​ക്കു​റിച്ച്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 31-ാം അധ്യായം പ്രതി​പാ​ദി​ക്കു​ന്നു. വിവാ​ഹി​ത​രാ​യ സ്‌ത്രീ​കൾക്ക്‌ പ്രയോ​ജ​നം​ചെ​യ്യു​ന്ന ഒരു വിവര​ണ​മാ​ണിത്‌. മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഈ പുസ്‌ത​കം കുട്ടി​കൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:20) സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നത്‌ സ്വാർഥ​ത​യ്‌ക്കു വഴി​വെ​ക്കു​മെ​ന്ന​തി​നാൽ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ അനിവാ​ര്യ​മാ​ണെന്ന വസ്‌തു​ത​യും സദൃശ​വാ​ക്യ​ങ്ങൾ എടുത്തു​കാ​ണി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 18:1) എന്നിരു​ന്നാ​ലും സുഹൃ​ത്തു​ക്കൾക്ക്‌ നമ്മെ നല്ല രീതി​യി​ലും മോശ​മാ​യ രീതി​യി​ലും സ്വാധീ​നി​ക്കാൻ കഴിയു​മെ​ന്ന​തി​നാൽ അവരെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ നാം വിവേകം കാണി​ക്ക​ണം.—സദൃശ​വാ​ക്യ​ങ്ങൾ 13:20; 17:17.

സ്വജീ​വി​തം. മദ്യത്തി​ന്റെ അമിത​മാ​യ ഉപയോ​ഗം ഒഴിവാ​ക്കാ​നും ആരോ​ഗ്യ​ത്തി​നു ഗുണം​ചെ​യ്യു​ന്ന മനോ​ഭാ​വ​ങ്ങൾ വളർത്തി​യെ​ടു​ക്കാ​നും അല്ലാത്തവ പിഴു​തെ​റി​യാ​നും അധ്വാ​ന​ശീ​ല​രാ​യി​രി​ക്കാ​നും ഉള്ള വില​യേ​റി​യ ഉപദേ​ശ​ങ്ങൾ ഈ പുസ്‌ത​ക​ത്തി​ലുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 6:6; 14:30; 20:1) ദൈവ​ത്തി​ന്റെ ഉപദേശം തേടാതെ മാനു​ഷ​ബു​ദ്ധി​യിൽ ആശ്രയി​ക്കു​ന്നത്‌ നാശത്തി​ലേ​ക്കു നയിക്കു​മെന്ന്‌ അത്‌ മുന്നറി​യി​പ്പു നൽകുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:12) “ജീവന്റെ ഉത്ഭവം [ഹൃദയ​ത്തിൽനി​ന്ന​ല്ലോ] ആകുന്നത്‌” എന്ന്‌ ഓർമി​പ്പി​ച്ചു​കൊണ്ട്‌ ദുഷി​പ്പി​ക്കു​ന്ന സ്വാധീ​ന​ങ്ങ​ളിൽനിന്ന്‌ ഹൃദയത്തെ സംരക്ഷി​ക്കാൻ അത്‌ ആഹ്വാ​നം​ചെ​യ്യു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 4:23.

ഈ ഉപദേ​ശ​ങ്ങൾ ജീവിതം മെച്ച​പ്പെ​ടു​ത്തു​മെന്ന്‌ ലോക​മെ​മ്പാ​ടു​മു​ള്ള ലക്ഷക്കണ​ക്കി​നാ​ളു​കൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​ത​ന്നെ അവർ യഹോ​വ​യെ തങ്ങളുടെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്നു.

—സദൃശ​വാ​ക്യ​ങ്ങ​ളെ ആധാര​മാ​ക്കി​യു​ള്ളത്‌.

  • സദൃശ​വാ​ക്യ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാ​നാ​കും?

  • ദൈവ​ത്തി​ലു​ള്ള ആശ്രയം, മറ്റുള്ള​വ​രു​മാ​യു​ള്ള നല്ല ബന്ധം, സ്വജീ​വി​തം തുടങ്ങിയ കാര്യ​ങ്ങ​ളിൽ സദൃശ​വാ​ക്യ​ങ്ങൾ എന്ത്‌ ബുദ്ധി​യു​പ​ദേ​ശം നൽകുന്നു?

സഭാപ്രസംഗി

ജീവി​ത​ത്തിന്‌ അർഥവും സംതൃ​പ്‌തി​യും പകരു​ന്നത്‌ എന്താണ്‌? ഇതിന്‌ ഉത്തരം നൽകാൻ ഏറ്റവും അനു​യോ​ജ്യ​നാ​യ വ്യക്തി​യാ​യി​രു​ന്നു ശലോ​മോൻ. കണക്കി​ല്ലാ​ത്ത സമ്പത്തും അളവറ്റ ജ്ഞാനവും വലിയ അധികാ​ര​വും അവനു​ണ്ടാ​യി​രു​ന്ന​തി​നാൽ യഥാർഥ സംതൃ​പ്‌തി നൽകാൻ ഇവയ്‌ക്കാ​കു​മോ​യെന്ന്‌ പരീക്ഷി​ച്ച​റി​യാൻ അവന്‌ കഴിയു​മാ​യി​രു​ന്നു. അവൻ സമ്പത്ത്‌ വാരി​ക്കൂ​ട്ടി, സുന്ദരി​ക​ളാ​യ നിരവധി സ്‌ത്രീ​ക​ളെ ഭാര്യ​മാ​രാ​ക്കി, വിനോ​ദ​ങ്ങ​ളിൽ ആറാടി, വലിയ നിർമാണ പദ്ധതി​ക​ളിൽ ഏർപ്പെട്ടു, മഹദ്‌കൃ​തി​കൾ വായിച്ച്‌ അറിവു നേടാൻ ശ്രമിച്ചു. ഒടുവിൽ അവൻ എന്താണു കണ്ടെത്തി​യത്‌? “സകലവും മായ അത്രേ” എന്ന സത്യം. അങ്ങനെ അവൻ ഈ നിഗന​മ​ന​ത്തി​ലെ​ത്തി: “എല്ലാറ്റി​ന്റെ​യും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​ക​ളെ പ്രമാ​ണി​ച്ചു​കൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടു​ന്നത്‌.”—സഭാ​പ്ര​സം​ഗി 12:8, 13.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക