ഗീതം 88
മക്കൾ ഒരു ദൈവിക സ്വത്ത്
അച്ചടിച്ച പതിപ്പ്
1. പുരുഷൻ പിതാവാകുമ്പോൾ,
സ്‌ത്രീയൊരു മാതാവായ്‌ത്തീർന്നിടു
മ്പോൾ നിങ്ങൾ നേടും ശ്രേഷ്‌ഠം
ഈ സ്വത്ത് നിങ്ങളുടെ മാത്രം അല്ല.
ഈ സമ്മാനം യാഹിൽ നിന്നല്ലോ;
ഉറവവൻ ജീവനുമൻപിനും. മാതാപി
താക്കൾ ദൈവം നൽകും
നിർദേശങ്ങൾ പാലിച്ചിടണം.
(കോറസ്)
പാവനമാം നിക്ഷേപമല്ലോ
അമൂല്യമാം ഇളംജീവൻ.
പഠിപ്പിക്ക യാഹിൻ ചട്ടങ്ങൾ.
അതല്ലോ ശ്രേഷ്‌ഠ പൈതൃകം!
2. ദൈവത്തിൻ പ്രമാണം എന്നും
നിൻ ഹൃദയെ ദൃഢമുണ്ടാകണം.
മക്കൾക്കു നീ പകർന്നു നൽകൂ;
നിൻ കടമ അതു നൂനം.
വഴിയിൽ നീ നടക്കുമ്പോഴും
കിടക്കുമ്പോൾ, ഉണർന്നിടുമ്പോഴും
മക്കളോടു നീ സംസാരിക്കൂ,
വരും കാലം അവരോർത്തിടാൻ.
(കോറസ്)
പാവനമാം നിക്ഷേപമല്ലോ
അമൂല്യമാം ഇളംജീവൻ.
പഠിപ്പിക്ക യാഹിൻ ചട്ടങ്ങൾ.
അതല്ലോ ശ്രേഷ്‌ഠ പൈതൃകം!
(ആവ. 6:6, 7; എഫെ. 6:4; 1 തിമൊ. 4:16 എന്നിവയും കാണുക.)