വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr17 മേയ്‌ പേ. 1-6
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസഹായി—പരാമർശങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസഹായി—പരാമർശങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2017)
  • ഉപതലക്കെട്ടുകള്‍
  • മെയ്‌ 1-7
  • മെയ്‌ 8-14
  • മെയ്‌ 15-21
  • മെയ്‌ 22-28
  • മെയ്‌ 29–ജൂൺ 4
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2017)
mwbr17 മേയ്‌ പേ. 1-6

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസഹായി—പരാമർശങ്ങൾ

മെയ്‌ 1-7

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 32–34

“ഇസ്രാ​യേ​ല്യർ സ്വദേ​ശ​ത്തേക്കു മടങ്ങി​വ​രും എന്നതിന്റെ ഒരടയാ​ളം”

(യിരെമ്യ 32:6-9) യിരെമ്യ പറഞ്ഞു: “യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘നിന്റെ പിതൃ​സ​ഹോ​ദ​ര​നായ ശല്ലൂമി​ന്റെ മകൻ ഹനമെ​യേൽ നിന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറയും: “നീ അനാ​ഥോ​ത്തി​ലെ എന്റെ നിലം വാങ്ങണം. കാരണം, അതു വീണ്ടെ​ടു​ക്കാൻ മറ്റാ​രെ​ക്കാ​ളും അവകാ​ശ​മു​ള്ളതു നിനക്കാണ്‌.”’” യഹോവ പറഞ്ഞതു​പോ​ലെ​തന്നെ, എന്റെ പിതൃ​സ​ഹോ​ദ​ര​പു​ത്ര​നായ ഹനമെ​യേൽ കാവൽക്കാ​രു​ടെ മുറ്റത്ത്‌ എന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ബന്യാ​മീൻ ദേശത്തെ അനാ​ഥോ​ത്തി​ലുള്ള എന്റെ നിലം ദയവായി വാങ്ങണം. അതു വീണ്ടെ​ടുത്ത്‌ കൈവശം വെക്കാ​നുള്ള അവകാശം നിനക്കാ​ണ​ല്ലോ. അതു​കൊണ്ട്‌ നീതന്നെ അതു വാങ്ങണം.” ഇത്‌ യഹോവ പറഞ്ഞത​നു​സ​രി​ച്ചാ​ണെന്ന്‌ എനിക്ക്‌ അപ്പോൾ മനസ്സി​ലാ​യി. അങ്ങനെ, എന്റെ പിതൃ​സ​ഹോ​ദ​ര​പു​ത്ര​നായ ഹനമെ​യേ​ലിൽനിന്ന്‌ അനാ​ഥോ​ത്തി​ലെ നിലം ഞാൻ വാങ്ങി. വിലയാ​യി ഏഴു ശേക്കെ​ലും പത്തു വെള്ളി​ക്കാ​ശും തൂക്കി​ക്കൊ​ടു​ത്തു.

(യിരെമ്യ 32:15) കാരണം, ‘ഈ ദേശത്ത്‌ ആളുകൾ വീടു​ക​ളും നിലങ്ങ​ളും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും വാങ്ങുന്ന ഒരു കാലം വീണ്ടും വരും’ എന്ന്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു.”

it-1-E 105 ¶2

അനാഥോത്ത്‌

യിരെമ്യ അനാ​ഥോ​ത്തു​കാ​ര​നാണ്‌. സ്വന്തം ജനത്തിൽനി​ന്നും ഒട്ടും ‘ആദരവ്‌ ലഭിക്കാത്ത ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു’ അദ്ദേഹം. യഹോ​വ​യു​ടെ സന്ദേശം പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ യിരെ​മ്യ​യു​ടെ ജീവൻ അപായ​പ്പെ​ടു​ത്തു​മെന്ന്‌ അവർ ഭീഷണി​പ്പെ​ടു​ത്തി. (യിരെമ്യ 1:1; 11:21-23; 29:27) അതിന്റെ ഫലമായി, ആ ദേശത്തിന്‌ വലിയ ഒരു നാശം സംഭവി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ബാബി​ലോൺ ഈ ദേശത്തെ പിടി​ച്ച​ട​ക്കി​യ​പ്പോൾ അതു സത്യ​മെന്നു തെളിഞ്ഞു. (യിരെമ്യ 11:21-23) യരുശ​ലേ​മി​ന്റെ നാശത്തി​നു മുമ്പേ, തനിക്കുള്ള നിയമ​പ​ര​മായ അവകാ​ശങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അനാ​ഥോ​ത്തി​ലുള്ള തന്റെ ബന്ധുവിൽനിന്ന്‌ യിരെമ്യ ഒരു നിലം വാങ്ങിച്ചു. പ്രവാ​സ​ത്തിൽനിന്ന്‌ വിടുതൽ ഉണ്ടാകു​മെ​ന്ന​തി​ന്റെ അടയാ​ള​മാ​യി​രു​ന്നു ഇത്‌. (യിരെമ്യ 32:7-9) പ്രവാ​സ​ത്തിൽനിന്ന്‌ സെരു​ബ്ബാ​ബേ​ലി​നോ​ടൊ​പ്പം ആദ്യം വന്നവർ 128 അനാ​ഥോ​ത്തു​കാ​രാ​യി​രു​ന്നു. യിരെ​മ്യ​യു​ടെ പ്രവചനം നിവർത്തി​ച്ചു​കൊണ്ട്‌ പുനഃ​രു​ദ്ധ​രി​ക്ക​പ്പെട്ട നഗരങ്ങ​ളിൽ അനാ​ഥോ​ത്തും ഉണ്ടായി​രു​ന്നു.—എസ്ര 2:23; നെഹമ്യ 7:27; 11:32.

(യിരെമ്യ 33:7, 8) യഹൂദ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും ബന്ദികളെ ഞാൻ തിരികെ വരുത്തും. തുടക്ക​ത്തിൽ ചെയ്‌ത​തു​പോ​ലെ​തന്നെ അവരെ ഞാൻ പണിതു​യർത്തും. എനിക്ക്‌ എതിരെ അവർ ചെയ്‌ത പാപങ്ങ​ളു​ടെ​യെ​ല്ലാം കുറ്റത്തിൽനിന്ന്‌ ഞാൻ അവരെ ശുദ്ധീ​ക​രി​ക്കും. അവർ എനിക്ക്‌ എതിരെ ചെയ്‌തു​കൂ​ട്ടിയ എല്ലാ പാപങ്ങ​ളും ലംഘന​ങ്ങ​ളും ഞാൻ ക്ഷമിക്കും.

jr-E 152 ¶22-23

“എന്നെ അറിയു​ക​യെന്നു പറഞ്ഞാൽ ഉദ്ദേശി​ക്കു​ന്നത്‌ ഇതല്ലേ?”

22 ചിന്തിക്കാതെ ആരെങ്കി​ലും സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌ത കാര്യങ്ങൾ നിങ്ങളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങൾ യഹോ​വയെ അനുക​രി​ക്കു​മോ? പുരാ​ത​ന​കാ​ലത്തെ ജൂതന്മാ​രോ​ടുള്ള ബന്ധത്തിൽ ദൈവം പറഞ്ഞത്‌, തന്റെ ക്ഷമ നേടു​ന്ന​വരെ താൻ “ശുദ്ധീ​ക​രി​ക്കും” എന്നാണ്‌. (യിരെമ്യ 33:8 വായി​ക്കുക.) ദൈവം അത്‌ എങ്ങനെ​യാണ്‌ ചെയ്യുന്നത്‌? അനുത​പി​ക്കുന്ന വ്യക്തി​യു​ടെ പാപത്തെ ഒരർഥ​ത്തിൽ പുറകി​ലേക്ക്‌ എറിഞ്ഞു​കൊണ്ട്‌ അയാളു​ടെ ജീവി​ത​ത്തിന്‌ ദൈവം ഒരു പുതിയ തുടക്കം നൽകുന്നു. ദൈവ​ത്തി​ന്റെ കാരു​ണ്യ​ത്താൽ ക്ഷമ ലഭിച്ചു എന്നതിന്റെ അർഥം അയാൾ പാരമ്പ​ര്യ​മാ​യി കിട്ടിയ അപൂർണ​ത​യിൽനിന്ന്‌ മോചി​ത​നാ​കു​ക​യും ഒരു പൂർണ​വ്യ​ക്തി​യാ​യി​ത്തീ​രു​ക​യും ചെയ്‌തു എന്നല്ല. എന്നിരു​ന്നാ​ലും ദൈവം മനുഷ്യ​രെ ശുദ്ധീ​ക​രി​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ ഒരു പാഠം പഠിക്കാ​നുണ്ട്‌. മറ്റുള്ളവർ നമ്മോടു ചെയ്യുന്ന തെറ്റുകൾ പിന്നി​ലേക്ക്‌ എറിഞ്ഞു​ക​ള​യാൻ നമുക്കു ശ്രമി​ക്കാം. വാസ്‌ത​വ​ത്തിൽ നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ, ഉള്ളി​ന്റെ​യു​ള്ളിൽ നമ്മൾ ഒരു വ്യക്തിയെ വീക്ഷി​ക്കുന്ന വിധത്തിന്‌ ശുദ്ധീ​ക​രണം സംഭവി​ക്കു​ക​യാണ്‌. അത്‌ എങ്ങനെ?

23 നിങ്ങൾക്ക്‌ പാരമ്പ​ര്യ​മാ​യി കൈമാ​റി​വ​രുന്ന മനോ​ഹ​ര​മായ ഒരു അലങ്കാ​ര​പാ​ത്രം ലഭി​ച്ചെന്നു കരുതുക. അതിൽ ചെളി​യോ കറയോ പറ്റി​യെന്നു കരുതി, നിങ്ങൾ ഉടനെ അത്‌ വലി​ച്ചെ​റി​ഞ്ഞു​ക​ള​യു​മോ? സാധ്യ​ത​യില്ല. അതിൽ പറ്റിയ കറയോ അഴുക്കോ ശ്രദ്ധാ​പൂർവം നീക്കി​ക്ക​ള​യാ​നാ​യി​രി​ക്കും നിങ്ങൾ ശ്രമി​ക്കുക. സൂര്യ​പ്ര​കാ​ശ​ത്തിൽ വെട്ടി​ത്തി​ള​ങ്ങുന്ന അതിന്റെ തനതു ഭംഗി കാത്തു​സൂ​ക്ഷി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കും. ഇതു​പോ​ലെ, നിങ്ങളെ മുറി​പ്പെ​ടു​ത്തിയ ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ ഇപ്പോ​ഴും മനസ്സിൽ വെച്ചു​കൊ​ണ്ടി​രി​ക്കുന്ന നീരസം പിഴു​തെ​റി​യാൻ കഠിന​ശ്രമം ചെയ്യുക. നിങ്ങളെ മുറി​പ്പെ​ടു​ത്തിയ വാക്കു​ക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറി​ച്ചു​തന്നെ എപ്പോ​ഴും ചിന്തി​ക്കുന്ന പ്രവണ​ത​യ്‌ക്കെ​തി​രെ പോരാ​ടുക. അങ്ങനെ ഒരു വ്യക്തി​യു​ടെ പിഴവു​കൾ പുറകി​ലേക്ക്‌ എറിഞ്ഞു​ക​ള​യു​ന്ന​തിൽ നിങ്ങൾ വിജയി​ക്കു​മ്പോൾ, അയാ​ളെ​ക്കു​റി​ച്ചുള്ള കാഴ്‌ച​പ്പാ​ടും ഓർമ​ക​ളും നിങ്ങൾ ശുദ്ധീ​ക​രി​ക്കു​ക​യാണ്‌. അദ്ദേഹ​ത്തെ​ക്കു​റി​ച്ചുള്ള നിഷേ​ധാ​ത്മ​ക​ചി​ന്തകൾ ഹൃദയ​ത്തിൽനിന്ന്‌ പടിയി​റ​ക്കു​മ്പോൾ, അദ്ദേഹ​വു​മാ​യി ഒരിക്കൽ നഷ്ടപ്പെട്ട അടുത്ത സുഹൃ​ദ്‌ബന്ധം വീണ്ടും ആസ്വദി​ക്കാ​നാ​കും.

ആത്മീയമുത്തുകൾക്കായി കുഴി​ക്കു​ക

(യിരെമ്യ 33:15) ‘ആ സമയത്ത്‌, ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പി​ക്കും. അവൻ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പി​ലാ​ക്കും.

jr-E 173 ¶10

പുതിയ ഉടമ്പടി​യിൽനിന്ന്‌ നിങ്ങൾക്കും പ്രയോ​ജനം നേടാം

10 വരാനിരുന്ന മിശി​ഹയെ ദാവീ​ദിൽനി​ന്നുള്ള “മുള” എന്നാണ്‌ യിരെമ്യ വർണി​ച്ചത്‌. ആ വർണന വളരെ കൃത്യ​വു​മാണ്‌. പ്രവാ​ച​ക​നാ​യി യിരെമ്യ സേവി​ക്കുന്ന സമയത്ത്‌, ദാവീ​ദി​ന്റെ രാജകു​ടും​ബത്തെ പ്രതി​നി​ധീ​ക​രി​ക്കുന്ന മരം വെട്ടി​യി​ട​പ്പെട്ടു. എന്നാൽ അതിന്റെ കുറ്റി നിലനി​ന്നു. കാലാ​ന്ത​ര​ത്തിൽ ദാവീദ്‌ രാജാ​വി​ന്റെ വംശത്തിൽതന്നെ യേശു ജനിച്ചു. “യഹോവ നമ്മുടെ നീതി” എന്ന്‌ യേശു​വി​നെ വിളി​ക്കു​മാ​യി​രു​ന്നു. ആ ഗുണത്തെ ദൈവം എത്ര പ്രധാ​ന്യ​മു​ള്ള​താ​യി കാണുന്നു എന്ന്‌ അത്‌ വ്യക്തമാ​ക്കി. (യിരെമ്യ 23:5, 6 വായി​ക്കുക.) തന്റെ പ്രിയ മകൻ ഈ ഭൂമി​യി​ലെ കഷ്ടപ്പാട്‌ അനുഭ​വി​ച്ചു​കൊണ്ട്‌ മരിക്കാൻ യഹോവ അനുവദിച്ചു. അങ്ങനെ യഹോവ തന്റെ നീതി​യു​ടെ അടിസ്ഥാ​ന​ത്തിൽ, ദാവീ​ദി​ന്റെ ‘മുളയി​ലൂ​ടെ’ ലഭ്യമായ മോച​ന​വി​ല​യു​ടെ മൂല്യം പാപങ്ങൾ ക്ഷമിക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ക്കു​ന്നു. (യിരെ. 33:15) കൂടാതെ, ഒരു ചെറിയ കൂട്ടത്തെ, ‘നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പിച്ച്‌ ജീവൻ നൽകാ​നും’ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യാ​നും അതിലൂ​ടെ അവരെ പുതിയ ഉടമ്പടി​യു​ടെ കക്ഷിക​ളാ​ക്കാ​നും മോച​ന​വി​ല​യു​ടെ മൂല്യം യഹോവ ഉപയോ​ഗി​ക്കു​ന്നു. ഈ പുതിയ ഉടമ്പടി​യിൽ നേരിട്ട്‌ കക്ഷിക​ളാ​കാത്ത അനേകർക്കും അതിൽനിന്ന്‌ പ്രയോ​ജനം ലഭിക്കും. അത്‌ ദൈവി​ക​നീ​തി​യു​ടെ മറ്റൊരു തെളി​വാണ്‌.—റോമ. 5:18.

മെയ്‌ 8-14

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 35–38

“ഏബെദ്‌-മേലെക്ക്‌—ധൈര്യ​ത്തി​ന്റെ​യും ദയയു​ടെ​യും മാതൃക”

(യിരെമ്യ 38:4-6) പ്രഭു​ക്ക​ന്മാർ രാജാ​വി​നോ​ടു പറഞ്ഞു: “ദയവു​ചെ​യ്‌ത്‌ ഇയാളെ കൊന്നു​ക​ള​യാ​മോ? ഇങ്ങനെ​യൊ​ക്കെ പറഞ്ഞ്‌ ഈ മനുഷ്യൻ നഗരത്തിൽ ബാക്കി​യുള്ള പടയാ​ളി​ക​ളു​ടെ​യും മറ്റെല്ലാ​വ​രു​ടെ​യും മനോ​ധൈ​ര്യം കെടു​ത്തി​ക്ക​ള​യു​ക​യാണ്‌. ജനത്തിനു സമാധാ​നമല്ല, നാശം വന്നുകാ​ണാ​നാണ്‌ ഇയാൾ ആഗ്രഹി​ക്കു​ന്നത്‌.” അപ്പോൾ സിദെ​ക്കിയ രാജാവ്‌ പറഞ്ഞു: “ഇതാ, അയാൾ നിങ്ങളു​ടെ കൈയി​ലാണ്‌. നിങ്ങളെ തടയാൻ രാജാ​വി​നു പറ്റുമോ?” അപ്പോൾ അവർ യിരെ​മ്യ​യെ പിടിച്ച്‌ രാജകുമാ​രനായ മൽക്കീ​യ​യു​ടെ കിണറ്റിൽ ഇട്ടു. കാവൽക്കാ​രു​ടെ മുറ്റത്താ​യി​രു​ന്നു അത്‌. അവർ യിരെ​മ്യ​യെ കയറിൽ കെട്ടി​യാണ്‌ അതിൽ ഇറക്കി​യത്‌. പക്ഷേ അതിൽ ചെളി​യ​ല്ലാ​തെ വെള്ളമി​ല്ലാ​യി​രു​ന്നു. യിരെമ്യ ചെളി​യി​ലേക്കു താണു​തു​ടങ്ങി.

it-2-E 1228 ¶3

സിദെക്കിയ

സിദെക്കിയ ഒരു ദുർബ​ല​നായ ഭരണാ​ധി​കാ​രി​യാ​യി​രു​ന്നെന്ന്‌ അദ്ദേഹ​ത്തി​ന്റെ വാക്കുകൾ വ്യക്തമാ​ക്കി. ഉപരോ​ധ​ത്തി​ലാ​യി​രി​ക്കുന്ന ജനതയു​ടെ മനോ​ധൈ​ര്യം കെടു​ത്തി​ക്ക​ള​യുന്ന യിരെ​മ്യ​യെ കൊല്ലാൻ, പ്രഭു​ക്ക​ന്മാർ രാജാ​വി​നോട്‌ ആവശ്യ​പ്പെ​ടു​ന്നു. സിദെ​ക്കിയ പറഞ്ഞു: “ഇതാ, അയാൾ നിങ്ങളു​ടെ കൈയി​ലാണ്‌. നിങ്ങളെ തടയാൻ രാജാ​വി​നു പറ്റുമോ?” എങ്കിലും, യിരെ​മ്യ​യെ രക്ഷിക്കാൻ ഏബെദ്‌-മേലെക്ക്‌ ഒരു അപേക്ഷ​യു​മാ​യി വന്നപ്പോൾ, 30 പേരെ കൂട്ടി​ക്കൊ​ണ്ടു​പോ​യി യിരെ​മ്യ​യെ രക്ഷിക്കാൻ രാജാവ്‌ അദ്ദേഹ​ത്തിന്‌ അനുമതി കൊടു​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ യിരെ​മ്യ​യു​മാ​യി സിദെ​ക്കിയ ഒരു സ്വകാ​ര്യ​കൂ​ടി​ക്കാഴ്‌ച നടത്തി. യിരെ​മ്യ​യെ താൻ കൊല്ലി​ല്ലെ​ന്നും അദ്ദേഹ​ത്തി​ന്റെ മരണം ആഗ്രഹി​ക്കു​ന്ന​വ​രു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും രാജാവ്‌ വാക്കു​കൊ​ടു​ത്തു. കൽദയ​രോ​ടൊ​പ്പം ചേർന്ന ജൂതന്മാ​രെ ഭയന്ന സിദെ​ക്കിയ രാജാവ്‌, ബാബി​ലോ​ണി​ലെ പ്രഭു​ക്ക​ന്മാർക്ക്‌ കീഴട​ങ്ങാ​നുള്ള യിരെ​മ്യ​യു​ടെ നിശ്വസ്‌ത ഉപദേശം അനുസ​രി​ച്ചില്ല. അതു കൂടാതെ, താനു​മാ​യുള്ള സ്വകാ​ര്യ​കൂ​ടി​ക്കാഴ്‌ച അവി​ടെ​യുള്ള പ്രഭു​ക്ക​ന്മാർ അറിയ​രു​തെന്ന്‌ രാജാവ്‌ യിരെ​മ്യ​യോട്‌ അഭ്യർഥി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ ഭയമാണ്‌ വീണ്ടും വെളി​പ്പെ​ട്ടത്‌.—യിരെ. 38:1-28.

(യിരെമ്യ 38:7-10) യിരെ​മ്യ​യെ കിണറ്റിൽ ഇട്ട വിവരം രാജ​കൊ​ട്ടാ​ര​ത്തി​ലെ ഷണ്ഡനായ ഏബെദ്‌-മേലെക്ക്‌ എന്ന എത്യോ​പ്യ​ക്കാ​രൻ അറിഞ്ഞു. രാജാവ്‌ അപ്പോൾ ബന്യാ​മീൻ-കവാട​ത്തിൽ ഇരിക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ഏബെദ്‌-മേലെക്ക്‌ രാജ​കൊ​ട്ടാ​ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്ന്‌ രാജാ​വി​നോ​ടു പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാ​ച​ക​നോട്‌ എന്തൊരു ദ്രോ​ഹ​മാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌! അവർ പ്രവാ​ച​കനെ കിണറ്റിൽ ഇട്ടിരി​ക്കു​ന്നു. പട്ടിണി കാരണം പ്രവാ​ചകൻ അവിടെ കിടന്ന്‌ ചാകും. നഗരത്തിൽ അപ്പമൊ​ന്നും ബാക്കി​യി​ല്ല​ല്ലോ.” അപ്പോൾ രാജാവ്‌ എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെ​ക്കി​നോ​ടു കല്‌പി​ച്ചു: “ഇവി​ടെ​നിന്ന്‌ 30 പേരെ​യും കൂട്ടി​ക്കൊണ്ട്‌ ചെന്ന്‌ യിരെമ്യ പ്രവാ​ചകൻ മരിക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹത്തെ കിണറ്റിൽനിന്ന്‌ വലിച്ചു​ക​യറ്റ്‌.”

w12-E 5/1 31 ¶2-3

തന്നെ സേവി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്ന​വൻ

ഏബെദ്‌-മേലെക്ക്‌ ആരായി​രു​ന്നു? തെളി​വു​ക​ള​നു​സ​രിച്ച്‌, യഹൂദാ​രാ​ജാ​വാ​യി​രുന്ന സിദെക്കിയയുടെ രാജസദസ്സിലെ ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അദ്ദേഹം. അവിശ്വ​സ്‌ത​രായ ജൂതന്മാർക്ക്‌ വരാൻ പോകുന്ന നാശ​ത്തെ​ക്കു​റിച്ച്‌ മുന്നറി​യിപ്പ്‌ നൽകാൻ ദൈവം അയച്ച യിരെമ്യ പ്രവാ​ച​കന്റെ ഒരു സമകാ​ലി​ക​നാ​യി​രു​ന്നു ഏബെദ്‌-മേലെക്ക്‌. ദൈവ​വി​ശ്വാ​സം ഇല്ലാത്ത പ്രഭു​ക്ക​ന്മാ​രു​ടെ ഇടയി​ലാണ്‌ ജീവി​ച്ചി​രു​ന്ന​തെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ ദൈവ​ഭ​യ​വും, പ്രവാ​ച​ക​നായ യിരെ​മ്യ​യോട്‌ വലിയ ആദരവും ഒക്കെ ഉണ്ടായി​രു​ന്നു. ആ ദുഷ്ടരായ പ്രഭു​ക്ക​ന്മാർ യിരെ​മ്യ​യു​ടെ​മേൽ രാജ്യ​ദ്രോ​ഹ​കു​റ്റം ചുമത്തി ചെളി നിറഞ്ഞ പൊട്ട​ക്കി​ണ​റ്റി​ലേക്ക്‌ യിരെ​മ്യ​യെ എറിഞ്ഞു. ആ സാഹച​ര്യ​ത്തിൽ ഏബെദ്‌-മേലെ​ക്കി​ന്റെ ദൈവി​ക​ഗു​ണങ്ങൾ പരി​ശോ​ധി​ക്ക​പ്പെട്ടു. (യിരെമ്യ 38:4-6) ഏബെദ്‌-മേലെക്ക്‌ എന്തു ചെയ്‌തു?

പ്രഭുക്കന്മാരെയൊന്നും ഭയപ്പെ​ടാ​തെ ധൈര്യ​ത്തോ​ടെ​യും നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യും ഏബെദ്‌-മേലെക്ക്‌ പ്രവർത്തി​ച്ചു. അദ്ദേഹം സിദെ​ക്കിയ രാജാ​വി​നെ സമീപി​ക്കു​ക​യും യിരെ​മ്യ​യോട്‌ കാണി​ക്കുന്ന അനീതി​ക്കെ​തി​രെ പരസ്യ​മാ​യി പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു. ചില​പ്പോൾ അതി​ക്ര​മ​ക്കാ​രെ ചൂണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടാ​യി​രി​ക്കാം അദ്ദേഹം രാജാ​വി​നോട്‌ ഇങ്ങനെ പറഞ്ഞത്‌: “ഈ മനുഷ്യർ യിരെമ്യ പ്രവാ​ച​ക​നോട്‌ എന്തൊരു ദ്രോ​ഹ​മാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌.” (യിരെമ്യ 38:9) ഏബെദ്‌-മേലെക്ക്‌ അതിൽ വിജയി​ച്ചു. രാജാ​വി​ന്റെ കല്‌പന പ്രകാരം യിരെ​മ്യ​യെ രക്ഷിക്കാൻ 30 പേരെ​യും കൂട്ടി അദ്ദേഹം പുറ​പ്പെട്ടു.

(യിരെമ്യ 38:11-13) അങ്ങനെ ഏബെദ്‌-മേലെക്ക്‌ ആ പുരു​ഷ​ന്മാ​രെ​യും കൂട്ടി രാജ​കൊ​ട്ടാ​ര​ത്തിൽ, ഖജനാ​വി​ന്റെ കീഴെ​യുള്ള ഒരു സ്ഥലത്ത്‌ ചെന്ന്‌ കീറിയ കുറച്ച്‌ തുണി​ക്ക​ഷ​ണ​ങ്ങ​ളും പഴന്തു​ണി​ക​ളും എടുത്തു. എന്നിട്ട്‌ അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെ​മ്യക്ക്‌ ഇറക്കി​ക്കൊ​ടു​ത്തു. പിന്നെ, എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെക്ക്‌ യിരെ​മ്യ​യോ​ടു പറഞ്ഞു: “പഴന്തു​ണി​യും തുണി​ക്ക​ഷ​ണ​വും കക്ഷങ്ങളിൽ വെച്ചിട്ട്‌ അതിന്റെ പുറത്തു​കൂ​ടെ കയർ ഇടുക.” യിരെമ്യ അങ്ങനെ ചെയ്‌തു. അവർ യിരെ​മ്യ​യെ കിണറ്റിൽനിന്ന്‌ വലിച്ചു​ക​യറ്റി. അതിനു ശേഷം യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു​പോ​ന്നു.

w12-E 5/1 31 ¶4

തന്നെ സേവി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്ന​വൻ

ഏബെദ്‌-മേലെക്ക്‌ ഇപ്പോൾ മറ്റൊരു ഗുണം കൂടി കാണി​ക്കു​ന്നു: ദയ. അദ്ദേഹം “കീറിയ കുറച്ച്‌ തുണി​ക്ക​ഷ​ണ​ങ്ങ​ളും പഴന്തു​ണി​ക​ളും എടുത്തു. എന്നിട്ട്‌ അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെ​മ്യക്ക്‌ ഇറക്കി​ക്കൊ​ടു​ത്തു.” എന്തിനാ​യി​രു​ന്നു മൃദു​വായ തുണി​ക്ക​ഷ​ണ​ങ്ങ​ളും പഴന്തു​ണി​ക​ളും? കുഴി​യിൽനിന്ന്‌ വലിച്ചു​ക​യ​റ്റു​മ്പോൾ ഉരഞ്ഞു​പൊ​ട്ടാ​തി​രി​ക്കാ​നാ​യി യിരെ​മ്യ​യു​ടെ കക്ഷത്തിൽവെ​ക്കാ​നാ​യി​രു​ന്നു അവ കൊടു​ത്തത്‌.—യിരെമ്യ 38:11-13.

ആത്മീയമുത്തുകൾക്കായി കുഴി​ക്കു​ക

(യിരെമ്യ 35:19) അതു​കൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: “എന്റെ സന്നിധി​യിൽ സേവി​ക്കാൻ രേഖാ​ബി​ന്റെ മകൻ യഹോ​നാ​ദാ​ബിന്‌ ഒരിക്ക​ലും ഒരു പിന്മു​റ​ക്കാ​ര​നി​ല്ലാ​തെ​വ​രില്ല.”

it-2-E 759

രേഖാബ്യർ

ആദരപൂർവം അനുസ​രണം കാണി​ച്ച​തു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ രേഖാ​ബ്യ​രിൽ പ്രസാദം തോന്നി. സ്രഷ്ടാ​വി​നോട്‌ അനുസ​ര​ണ​ക്കേടു കാണിച്ച യഹൂദ്യ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി തങ്ങളുടെ പൂർവി​ക​നോ​ടു തികഞ്ഞ അനുസ​രണം കാണി​ച്ച​വ​രാ​യി​രു​ന്നു രേഖാ​ബ്യർ. (യിര 35:12-16) ദൈവം രേഖാ​ബ്യർക്ക്‌ പ്രതി​ഫ​ല​മാ​യി ഇങ്ങനെ ഒരു വാഗ്‌ദാ​നം കൊടു​ത്തു: “എന്റെ സന്നിധി​യിൽ സേവി​ക്കാൻ രേഖാ​ബി​ന്റെ മകൻ യഹോ​നാ​ദാ​ബിന്‌ ഒരിക്ക​ലും ഒരു പിന്മു​റ​ക്കാ​ര​നി​ല്ലാ​തെ​വ​രില്ല.”—യിര 35:19.

മെയ്‌ 15-21

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 39–43

“യഹോവ ഓരോ​രു​ത്ത​രു​ടെ​യും പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പകരം കൊടു​ക്കും”

(യിരെമ്യ 39:4-7) യഹൂദ​യി​ലെ സിദെ​ക്കിയ രാജാ​വും പടയാ​ളി​ക​ളൊ​ക്കെ​യും അവരെ കണ്ടപ്പോൾ അവി​ടെ​നിന്ന്‌ രാത്രി രാജാ​വി​ന്റെ തോട്ടം വഴി ഇരട്ടമ​തി​ലിന്‌ ഇടയിലെ കവാട​ത്തി​ലൂ​ടെ നഗരത്തി​നു പുറത്ത്‌ കടന്ന്‌ ഓടി​ര​ക്ഷ​പ്പെട്ടു. അവർ അരാബ​യ്‌ക്കുള്ള വഴിയേ ഓടി​പ്പോ​യി. പക്ഷേ കൽദയ​സൈ​ന്യം അവരുടെ പിന്നാലെ ചെന്ന്‌ യരീഹൊ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടി​കൂ​ടി. അവർ അദ്ദേഹത്തെ ഹമാത്ത്‌ ദേശത്തുള്ള രിബ്ലയിൽ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവി​ടെ​വെച്ച്‌ രാജാവ്‌ അദ്ദേഹ​ത്തി​നു ശിക്ഷ വിധിച്ചു. രിബ്ലയിൽവെച്ച്‌ ബാബി​ലോൺരാ​ജാവ്‌ സിദെ​ക്കി​യ​യു​ടെ പുത്ര​ന്മാ​രെ അദ്ദേഹ​ത്തി​ന്റെ കൺമു​ന്നിൽവെച്ച്‌ വെട്ടി​ക്കൊ​ന്നു. യഹൂദ​യി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രോ​ടും അദ്ദേഹം അങ്ങനെ​തന്നെ ചെയ്‌തു. പിന്നെ അദ്ദേഹം സിദെ​ക്കി​യ​യു​ടെ കണ്ണു കുത്തി​പ്പൊ​ട്ടി​ച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കാൻ ചെമ്പു​കൊ​ണ്ടുള്ള കാൽവി​ലങ്ങ്‌ ഇട്ട്‌ ബന്ധിച്ചു.

it-2-E 1228 ¶4

സിദെക്കിയ

യരുശലേമിന്റെ നാശം. അങ്ങനെ (ബി.സി. 607) “സിദെ​ക്കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 11-ാം വർഷം . . . നാലാം മാസം ഒൻപതാം ദിവസ​മാ​യ​പ്പോ​ഴേ​ക്കും” യരുശ​ലേം നശിപ്പി​ക്ക​പ്പെട്ടു. ആ രാത്രി സിദെ​ക്കി​യ​യും പടയാ​ളി​ക​ളും ഓടി രക്ഷപ്പെ​ടാൻ ശ്രമിച്ചു. പക്ഷേ യരീ​ഹൊ​മ​രു​പ്ര​ദേ​ശ​ത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടിച്ച്‌ രിബ്ലയിൽ, നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. സിദെ​ക്കി​യ​യു​ടെ കൺമു​ന്നിൽവെച്ച്‌ അദ്ദേഹ​ത്തി​ന്റെ ആൺമക്കളെ കൊന്നു​ക​ളഞ്ഞു. ആ സമയത്ത്‌ അദ്ദേഹ​ത്തിന്‌ 32 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. അതിനാൽ അദ്ദേഹ​ത്തി​ന്റെ ആൺമക്കൾക്കും അധികം പ്രായം ഉണ്ടായി​രു​ന്നി​രി​ക്കാൻ വഴിയില്ല. സ്വന്തം മക്കൾ വധിക്ക​പ്പെ​ടു​ന്നതു കണ്ടശേഷം സിദെ​ക്കി​യ​യു​ടെ കണ്ണ്‌ കുത്തി​പ്പൊ​ട്ടിച്ച്‌ കാലിൽ ചെമ്പു​വി​ല​ങ്ങിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌ അദ്ദേഹം മരിക്കു​ന്നു.—2രാജ 25:2-7; യിര 39:2-7; 44:30; 52:6-11; യിര 24:8-10 താരത​മ്യം ചെയ്യുക; യഹ 12:11-16; 21:25-27.

(യിരെമ്യ 39:15-18) കാവൽക്കാ​രു​ടെ മുറ്റത്ത്‌ തടവിൽ കഴിഞ്ഞ​പ്പോൾ, യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി​യി​രു​ന്നു: “ചെന്ന്‌ എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെ​ക്കി​നോട്‌ ഇങ്ങനെ പറയുക: ‘ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ഈ നഗരത്തിന്‌ എതി​രെ​യുള്ള എന്റെ സന്ദേശങ്ങൾ ഞാൻ ഇതാ, നിവർത്തി​ക്കു​ന്നു. നന്മയല്ല, ദുരന്ത​മാണ്‌ അവർക്ക്‌ ഉണ്ടാകുക. അതു സംഭവി​ക്കു​ന്നത്‌ അന്നു നീ സ്വന്തക​ണ്ണാൽ കാണും.”’ “‘പക്ഷേ നിന്നെ ഞാൻ അന്നു രക്ഷിക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘നീ പേടി​ക്കുന്ന പുരു​ഷ​ന്മാ​രു​ടെ കൈയിൽ നിന്നെ ഏൽപ്പി​ക്കില്ല.’ “‘ഞാൻ നിശ്ചയ​മാ​യും നിന്നെ രക്ഷിക്കും. നീ വാളിന്‌ ഇരയാ​കില്ല. നീ എന്നിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ നിന്റെ ജീവൻ നിനക്കു കൊള്ള​മു​തൽപോ​ലെ കിട്ടും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

w12-E 5/1 31 ¶5

തന്നെ സേവി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്ന​വൻ

ഏബെദ്‌-മേലെക്ക്‌ ചെയ്‌തത്‌ യഹോവ കണ്ടു. യഹോവ അതു വിലമ​തി​ച്ചോ? യഹൂദ​യു​ടെ നാശം തൊട്ട​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നെന്ന്‌ യിരെ​മ്യ​യി​ലൂ​ടെ ദൈവം ഏബെദ്‌-മേലെ​ക്കി​നോ​ടു പറഞ്ഞു. ഒരു പണ്ഡിതൻ പറഞ്ഞതു​പോ​ലെ “രക്ഷ ലഭിക്കു​മെ​ന്ന​തിന്‌ അഞ്ചിരട്ടി ഉറപ്പാണ്‌” ഏബെദ്‌-മേലെ​ക്കിന്‌ ദൈവം കൊടു​ത്തത്‌. യഹോവ അദ്ദേഹ​ത്തോ​ടു പറഞ്ഞു: ‘നിന്നെ ഞാൻ അന്നു രക്ഷിക്കും. നീ പേടി​ക്കുന്ന പുരു​ഷ​ന്മാ​രു​ടെ കൈയിൽ നിന്നെ ഏൽപ്പി​ക്കില്ല. ഞാൻ നിശ്ചയ​മാ​യും നിന്നെ രക്ഷിക്കും. നീ വാളിന്‌ ഇരയാ​കില്ല. നിന്റെ ജീവൻ നിനക്കു കൊള്ള​മു​തൽപോ​ലെ കിട്ടും.’ ഏബെദ്‌-മേലെ​ക്കി​നെ രക്ഷിക്കും എന്ന്‌ യഹോവ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? കാരണം ‘നീ എന്നിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ യഹോവ പറഞ്ഞു. (യിരെമ്യ 39:16-18) ഏബെദ്‌-മേലെക്ക്‌ യിരെ​മ്യ​യെ സഹായി​ച്ചത്‌ പ്രവാ​ച​ക​നെ​ക്കു​റി​ച്ചുള്ള ചിന്ത​കൊണ്ട്‌ മാത്ര​മാ​യി​രു​ന്നില്ല, തന്നിലുള്ള വിശ്വാ​സ​വും ആശ്രയ​വും അതിനു പിന്നി​ലു​ണ്ടാ​യി​രു​ന്നെന്ന്‌ യഹോവ മനസ്സി​ലാ​ക്കി.

(യിരെമ്യ 40:1-6) കാവൽക്കാ​രു​ടെ മേധാ​വി​യായ നെബൂ​സ​ര​ദാൻ യിരെ​മ്യ​യെ രാമയിൽനിന്ന്‌ വിട്ടയ​ച്ച​ശേഷം യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം കിട്ടി. യരുശ​ലേ​മിൽനി​ന്നും യഹൂദ​യിൽനി​ന്നും ബാബി​ലോ​ണി​ലേക്കു നാടു​ക​ട​ത്തു​ന്ന​വ​രു​ടെ​കൂ​ടെ അയാൾ യിരെ​മ്യ​യെ​യും കൈവി​ല​ങ്ങു​വെച്ച്‌ രാമയി​ലേക്കു കൊണ്ടു​പോ​യി​രു​ന്നു. കാവൽക്കാ​രു​ടെ മേധാവി യിരെ​മ്യ​യെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവ​മായ യഹോവ ഈ സ്ഥലത്തിന്‌ എതിരെ ഇങ്ങനെ​യൊ​രു ദുരന്തം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​താണ്‌. പറഞ്ഞതു​പോ​ലെ​തന്നെ യഹോവ അതു വരുത്തു​ക​യും ചെയ്‌തു. കാരണം, നിങ്ങൾ യഹോ​വ​യോ​ടു പാപം ചെയ്‌തു; ദൈവ​ത്തി​ന്റെ വാക്കു കേട്ടനു​സ​രി​ച്ചില്ല. അതു​കൊ​ണ്ടാണ്‌ നിങ്ങൾക്ക്‌ ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചത്‌. ഞാൻ ഇപ്പോൾ നിന്റെ കൈവി​ല​ങ്ങു​കൾ അഴിച്ച്‌ നിന്നെ സ്വത​ന്ത്ര​നാ​ക്കു​ന്നു. എന്റെകൂ​ടെ ബാബി​ലോ​ണി​ലേക്കു വരുന്ന​താ​ണു നല്ലതെന്നു തോന്നു​ന്നെ​ങ്കിൽ പോരൂ, ഞാൻ നിന്നെ നോക്കി​ക്കൊ​ള്ളാം. എന്റെകൂ​ടെ വരാൻ താത്‌പ​ര്യ​മി​ല്ലെ​ങ്കിൽ വരേണ്ടാ. ഇതാ! ദേശം മുഴു​വ​നും നിന്റെ മുന്നി​ലുണ്ട്‌. ഇഷ്ടമു​ള്ളി​ട​ത്തേക്കു പൊയ്‌ക്കൊ​ള്ളൂ.” തിരികെ പോക​ണോ വേണ്ടയോ എന്നു ചിന്തി​ച്ചു​നിൽക്കുന്ന യിരെ​മ്യ​യോ​ടു നെബൂ​സ​ര​ദാൻ പറഞ്ഞു: “യഹൂദാ​ന​ഗ​ര​ങ്ങ​ളു​ടെ മേൽ ബാബി​ലോൺരാ​ജാവ്‌ നിയമിച്ച ശാഫാന്റെ മകനായ അഹീക്കാ​മി​ന്റെ മകൻ ഗദല്യ​യു​ടെ അടു​ത്തേക്കു മടങ്ങി​പ്പോ​യി അയാ​ളോ​ടൊ​പ്പം ജനത്തിന്‌ ഇടയിൽ താമസി​ക്കുക. ഇനി, മറ്റ്‌എ​വി​ടെ​യെ​ങ്കി​ലും പോകാ​നാ​ണു നിനക്ക്‌ ഇഷ്ടമെ​ങ്കിൽ അങ്ങനെ​യും ചെയ്യാം.” ഇങ്ങനെ പറഞ്ഞിട്ട്‌, കാവൽക്കാ​രു​ടെ മേധാവി ഭക്ഷണവും സമ്മാന​വും കൊടുത്ത്‌ യിരെ​മ്യ​യെ പറഞ്ഞയച്ചു. അങ്ങനെ യിരെമ്യ മിസ്‌പ​യിൽ അഹീക്കാ​മി​ന്റെ മകൻ ഗദല്യ​യു​ടെ അടു​ത്തേക്കു പോയി ദേശത്ത്‌ ശേഷിച്ച ജനത്തിന്റെ ഇടയിൽ അയാ​ളോ​ടൊ​പ്പം താമസി​ച്ചു.

it-2-E 482

നെബൂസരദാൻ

നെബൂഖദ്‌നേസരിന്റെ കല്‌പന പ്രകാരം നെബൂ​സ​ര​ദാൻ യിരെ​മ്യ​യെ വിട്ടയ​യ്‌ക്കു​ക​യും അദ്ദേഹ​ത്തോട്‌ ദയയോ​ടെ സംസാ​രി​ക്കു​ക​യും എന്തു ചെയ്യണ​മെന്ന്‌ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം കൊടു​ക്കു​ക​യും ചെയ്‌തു. കൂടാതെ യിരെ​മ്യ​യു​ടെ കാര്യങ്ങൾ നോക്കാ​നും അദ്ദേഹ​ത്തിന്‌ ഭക്ഷണവും സമ്മാന​വും നൽകാ​നും നെബൂ​സ​ര​ദാൻ തയ്യാറാ​യി. ഇനി, ബാബി​ലോ​ണി​ലെ രാജാ​വി​ന്റെ വക്താവായ നെബൂ​സ​ര​ദാൻ ബാക്കി​യു​ള്ള​വരെ ഭരിക്കു​ന്ന​തി​നു​വേണ്ടി ഗവർണ​റാ​യി ഗദല്യയെ നിയമി​ക്കു​ന്നു. (2രാജ 25:22; യിര 39:11-14; 40:1-7; 41:10) അഞ്ചു വർഷത്തി​നു ശേഷം, ബി.സി. 602-ൽ മറ്റു ജൂതന്മാ​രെ ബന്ദിക​ളാ​യി നെബൂ​സ​ര​ദാൻ പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു. സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലേക്കു ഓടി​പ്പോ​യ​വരെ ആയിരി​ക്കാം പിടി​ച്ചു​കൊ​ണ്ടു​പോ​യത്‌.—യിര 52:30.

ആത്മീയമുത്തുകൾക്കായി കുഴി​ക്കു​ക

(യിരെമ്യ 43:6, 7) പുരു​ഷ​ന്മാർ, സ്‌ത്രീ​കൾ, കുട്ടികൾ, രാജകു​മാ​രി​മാർ എന്നിവ​രെ​യും കാവൽക്കാ​രു​ടെ മേധാ​വി​യായ നെബൂ​സ​ര​ദാൻ, ശാഫാന്റെ മകനായ അഹീക്കാ​മി​ന്റെ മകൻ ഗദല്യ​യു​ടെ പക്കൽ വിട്ടി​ട്ടു​പോന്ന എല്ലാവ​രെ​യും യിരെമ്യ പ്രവാ​ച​ക​നെ​യും നേരി​യ​യു​ടെ മകൻ ബാരൂ​ക്കി​നെ​യും അവർ കൊണ്ടു​പോ​യി. യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​തെ അവർ ഈജി​പ്‌ത്‌ ദേശ​ത്തേക്കു പോയി. അവർ തഹ്‌പ​നേസ്‌ വരെ ചെന്നു.

it-1-E 463 ¶4

കാലക്രമം

സിദെക്കിയ രാജാ​വി​ന്റെ ഭരണത്തി​ന്റെ 9-ാം വർഷത്തിൽ (ബി.സി. 609) യരുശ​ലേം അതിന്റെ അവസാ​നത്തെ ഉപരോ​ധ​ത്തി​ലാ​യി. എന്നാൽ നഗരം വീഴു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ വാഴ്‌ച​യു​ടെ 11-ാം വർഷത്തിൽ (ബി.സി. 607) ആണ്‌. അതായത്‌ നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 19-ാം വർഷത്തിൽ. (ബി.സി. 625-ൽ അദ്ദേഹം സ്ഥാനാരോഹി​തനായ വർഷം​മു​തൽ എണ്ണു​മ്പോൾ.) (2രാജ 25:1-8) ആ വർഷം 5-ാം മാസം (ആബ്‌ മാസം, ജൂലൈ ആഗസ്റ്റ്‌ മാസത്തി​നു തത്തുല്യം.) നഗരം കത്തിച്ചാ​മ്പ​ലാ​യി, മതിലു​കൾ തകർക്ക​പ്പെട്ടു, ധാരാളം പേരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. എന്നാൽ ദേശത്തെ “ദരി​ദ്ര​രായ ചിലരെ” അവി​ടെ​ത്തന്നെ തുടരാൻ അനുവ​ദി​ച്ചു. പക്ഷേ നെബൂ​ഖ​ദ്‌നേസർ നിയമിച്ച ഗദല്യ കൊല്ല​പ്പെ​ടു​ന്ന​തു​വരെ മാത്രമേ അവർ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. പിന്നീട്‌ യഹൂദയെ ഒരു പാഴ്‌നി​ല​മാ​ക്കി​ക്കൊണ്ട്‌ അവർ എല്ലാവ​രും ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​യി. (2രാജ 25:9-12, 22-26) ഇതു സംഭവി​ച്ചത്‌ 7-ാം മാസമായ ഏഥാനീ​മി​ലാ​യി​രു​ന്നു. (അല്ലെങ്കിൽ തിസ്രി മാസം, സെപ്‌റ്റം​ബർ ഒക്‌ടോ​ബർ മാസങ്ങൾക്കു തത്തുല്യം.) അങ്ങനെ 70 വർഷ​ത്തേ​ക്കുള്ള പ്രവാസം, ബി.സി.607 ഒക്‌ടോ​ബർ 1-ൽ തുടങ്ങി ബി.സി. 537-ൽ അവസാ​നി​ച്ചു. ദേശം സമ്പൂർണ​മാ​യി നശിപ്പി​ക്ക​പ്പെട്ട്‌ കൃത്യം 70 വർഷത്തി​നു ശേഷം, അതായത്‌ ബി.സി.537-ലെ 7-ാം മാസത്തിൽ, ആദ്യത്തെ ജൂതന്മാ​രു​ടെ സംഘം പ്രവാ​സ​ത്തിൽനിന്ന്‌ യഹൂദ​യി​ലേക്ക്‌ തിരി​ച്ചെത്തി.—2ദിന 36:21-23; എസ്ര 3:1.

മെയ്‌ 22-28

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 44–48

“‘നീ വലിയ​വ​ലിയ കാര്യങ്ങൾ തേടി അവയ്‌ക്കു പുറകേ പോകുന്നത്‌’ നിറു​ത്തുക”

(യിരെമ്യ 45:2, 3) “ബാരൂക്കേ, ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ നിന്നെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇതാണ്‌: ‘നീ ഇങ്ങനെ പറഞ്ഞില്ലേ: “എന്റെ കാര്യം കഷ്ടം! യഹോവ എന്റെ വേദന​യോ​ടു ദുഃഖ​വും​കൂ​ടെ കൂട്ടി​യി​രി​ക്കു​ന്നു. ഞരങ്ങി​ഞ​രങ്ങി ഞാൻ തളർന്നു. എനിക്കു വിശ്ര​മി​ക്കാൻ എങ്ങും ഒരിടം കിട്ടി​യില്ല.”’

jr-E 104-105 ¶4-6

‘വലിയ​വ​ലിയ കാര്യങ്ങൾ തേടി അവയ്‌ക്കു പുറകേ പോക​രുത്‌’

4 പേരും പ്രശസ്‌തി​യും നേടുക എന്നതിനെ ചുറ്റി​പ്പറ്റി ആയിരു​ന്നി​രി​ക്കണം ബാരൂ​ക്കി​ന്റെ ചിന്തകൾ. യിരെമ്യ പ്രവാ​ചകൻ പറയുന്ന കാര്യങ്ങൾ പകർത്തി​യെ​ഴു​തുന്ന വെറു​മൊ​രു പകർപ്പെ​ഴു​ത്തു​കാ​രൻ ആയിരു​ന്നില്ല ബാരൂക്ക്‌. യിരെമ്യ 36:32-ൽ ബാരൂ​ക്കി​നെ ‘സെക്ര​ട്ട​റി​യാ​യാണ്‌’ പരിച​യ​പ്പെ​ടു​ത്തു​ന്നത്‌. പുരാവസ്‌തുശാസ്‌ത്രം നൽകുന്ന തെളി​വു​കൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, രാജസ​ദ​സ്സി​ലെ ഉന്നത ഔദ്യോ​ഗിക പദവികൾ ഉണ്ടായി​രുന്ന വ്യക്തി​യാണ്‌ അദ്ദേഹം. സമാന​മാ​യി, യഹൂദാ പ്രഭു​ക്ക​ന്മാ​രു​ടെ ഇടയിൽ ഉണ്ടായി​രുന്ന എലീശാ​മ​യും “സെക്ര​ട്ടറി” എന്ന പദവി​യി​ലാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ഇതു സൂചി​പ്പി​ക്കു​ന്നത്‌ ഏലീശാ​മ​യു​ടെ സഹപ്ര​വർത്ത​ക​നായ ബാരൂ​ക്കി​നും ‘രാജഭ​വ​ന​ത്തി​ലുള്ള സെക്ര​ട്ട​റി​യു​ടെ മുറി​യി​ലേക്കു’ പ്രവേ​ശ​ന​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌. (യിരെ. 36:11, 12, 14) അതു​കൊണ്ട്‌ രാജ​കൊ​ട്ടാ​ര​ത്തി​ലെ ഉയർന്ന വിദ്യാ​ഭ്യാ​സ യോഗ്യ​ത​യുള്ള ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നി​രി​ക്കണം ബാരൂക്ക്‌. അദ്ദേഹ​ത്തി​ന്റെ സഹോ​ദ​ര​നായ സെരായ സിദെ​ക്കിയ രാജാ​വി​ന്റെ പാളയ​വി​ചാ​ര​ക​നാ​യി​രു​ന്നു.

5 ഒന്നിനു​പു​റകേ ഒന്നായി യഹൂദ​യ്‌ക്കെ​തി​രെ ഒട്ടും ജനസമി​തി​യി​ല്ലാത്ത സന്ദേശങ്ങൾ രേഖ​പ്പെ​ടു​ത്തുക എന്നത്‌ ഉന്നത സ്ഥാനത്തുള്ള ഒരാൾക്ക്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കാം. വാസ്‌ത​വ​ത്തിൽ, ദൈവ​ത്തി​ന്റെ പ്രവാ​ച​കനെ പിന്തു​ണ​യ്‌ക്കു​ന്നത്‌ ബാരൂ​ക്കി​ന്റെ സ്ഥാനത്തി​നും ജോലി​ക്കും ഒക്കെ ഒരു ഭീഷണി ആകുമാ​യി​രു​ന്നു. എന്നാൽ യിരെമ്യ 45:4-ൽ നമ്മൾ വായി​ക്കു​ന്ന​തു​പോ​ലെ യഹോവ പണിത​തി​നെ യഹോവ തകർത്തു​ക​ള​യു​മ്പോൾ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു? രാജസ​ദ​സ്സിൽ ഉന്നതസ്ഥാ​നം നേടു​ന്ന​തോ ഭൗതി​ക​നേട്ടം ഉണ്ടാക്കു​ന്ന​തോ പോലുള്ള ‘വലിയ​വ​ലിയ കാര്യ​ങ്ങ​ളാ​യി​രു​ന്നു’ ബാരൂ​ക്കി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കിൽ, അതെല്ലാം വെറു​തെ​യാ​കു​മാ​യി​രു​ന്നു. ഉടനെ നശിക്കാൻ പോകുന്ന യഹൂദാ​വ്യ​വ​സ്ഥി​തി​യിൽ ഒരു ഭദ്രമായ സ്ഥാനം ബാരൂക്ക്‌ ആഗ്രഹി​ച്ച​പ്പോൾ അതിൽനിന്ന്‌ അവനെ പിന്തി​രി​പ്പി​ക്കാൻ ദൈവ​ത്തിന്‌ കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

6 ഇനി, ബാരൂക്ക്‌ ആഗ്രഹിച്ച ‘വലിയ കാര്യ​ങ്ങ​ളിൽ’ ഒരുപക്ഷേ ഭൗതി​ക​നേ​ട്ട​ങ്ങ​ളും ഉണ്ടായി​രു​ന്നി​രി​ക്കാം. യഹൂദ​യ്‌ക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന ദേശങ്ങൾ അവരുടെ വസ്‌തു​വ​ക​ക​ളി​ലും സമ്പത്തി​ലും ഒക്കെയാ​യി​രു​ന്നു കൂടുതൽ ആശ്രയം വെച്ചി​രു​ന്നത്‌. മോവാബ്‌ അവളുടെ ‘വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളി​ലും നേട്ടങ്ങ​ളി​ലും’ ആണ്‌ ആശ്രയി​ച്ചത്‌. അമ്മോ​നും അതുത​ന്നെ​യാണ്‌ ചെയ്‌തത്‌. യഹോവ ബാബി​ലോ​ണി​നെ വിളി​ച്ചത്‌, “അളവറ്റ സമ്പത്തു​ള്ള​വളേ” എന്നാണ്‌. (യിരെ. 48:1, 7; 49:1, 4; 51:1, 13) എന്നാൽ ദൈവം ഈ ദേശങ്ങ​ളെ​യെ​ല്ലാം കുറ്റം​വി​ധി​ച്ചു.

(യിരെമ്യ 45:4, 5എ) “നീ അവനോ​ടു പറയണം: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇതാ! ഞാൻ പണിതു​യർത്തി​യതു ഞാൻതന്നെ തകർത്തു​ക​ള​യു​ന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചു​ക​ള​യു​ന്നു. ദേശ​ത്തോ​ടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും. പക്ഷേ നീ വലിയ​വ​ലിയ കാര്യങ്ങൾ തേടി അവയ്‌ക്കു പുറകേ പോകു​ന്നു. ഇനി അങ്ങനെ ചെയ്യരുത്‌.’”

jr-E 103 ¶2

‘വലിയ​വ​ലിയ കാര്യങ്ങൾ തേടി അവയ്‌ക്കു പുറകേ പോക​രുത്‌’

2 ഹൃദയ​ങ്ങളെ പരി​ശോ​ധി​ക്കുന്ന യഹോ​വ​യ്‌ക്കു ബാരൂ​ക്കി​ന്റെ പ്രശ്‌ന​ങ്ങ​ളു​ടെ കാരണം നന്നായി അറിയാം. അതു​കൊണ്ട്‌ യിരെ​മ്യ​യെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ദൈവം ദയാപൂർവം ബാരൂ​ക്കി​നെ തിരുത്തി. (യിരെമ്യ 45:1-5 വായി​ക്കുക.) ബാരൂക്ക്‌ ഇത്രയ​ധി​കം പ്രയാ​സ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. അദ്ദേഹ​ത്തി​നു ലഭിച്ച നിയമ​ന​മോ അല്ലെങ്കിൽ ഇപ്പോൾ ആ നിയമനം നിർവ​ഹി​ക്കേണ്ട സാഹച​ര്യ​മോ ആണോ ബാരൂ​ക്കി​നെ അലട്ടിയത്‌? അദ്ദേഹ​ത്തി​ന്റെ വികാ​രങ്ങൾ ഹൃദയ​ത്തിൽ നുരഞ്ഞു​പൊ​ന്തി. ബാരൂക്ക്‌ ‘വലിയ​വ​ലിയ കാര്യങ്ങളാണ്‌’ ആഗ്രഹി​ച്ചത്‌. എന്തായി​രു​ന്നു അത്‌? ദൈവ​ത്തി​ന്റെ വഴിന​ട​ത്തി​പ്പും മാർഗ​നിർദേ​ശ​വും അദ്ദേഹം സ്വീക​രി​ച്ചാൽ എന്ത്‌ അനു​ഗ്രഹം കിട്ടു​മെ​ന്നാണ്‌ യഹോവ അദ്ദേഹ​ത്തോ​ടു പറഞ്ഞത്‌? ബാരൂ​ക്കി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ആത്മീയമുത്തുകൾക്കായി കുഴി​ക്കു​ക

(യിരെമ്യ 48:13) തങ്ങൾ ആശ്രയം വെച്ചി​രുന്ന ബഥേലി​നെ ഓർത്ത്‌ ഇസ്രാ​യേൽഗൃ​ഹം നാണി​ക്കു​ന്ന​തു​പോ​ലെ മോവാ​ബ്യർ കെമോ​ശി​നെ ഓർത്ത്‌ നാണി​ക്കും.

it-1-E 430

കെമോശ്‌

മോവാബിന്റെ നാശ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തിൽ, അവരുടെ പ്രധാന ദൈവ​മായ കെമോ​ശും അതിന്റെ പുരോ​ഹി​ത​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ബന്ദിക​ളാ​യി പോ​കേ​ണ്ടി​വ​രു​മെന്ന്‌ യിരെമ്യ പറഞ്ഞു. കാളക്കു​ട്ടി ആരാധന നടത്തിയ പത്തു ഗോത്ര രാജ്യത്തെ ഇസ്രാ​യേ​ല്യർ ബഥേലി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ നാണി​ച്ച​തു​പോ​ലെ, തങ്ങളുടെ ദൈവ​ത്തി​ന്റെ കഴിവി​ല്ലായ്‌മ നിമിത്തം മോവാ​ബ്യ​രും നാണി​ക്കു​മാ​യി​രു​ന്നു.—യിര 48:7, 13, 46.

(യിരെമ്യ 48:42) “‘മോവാ​ബി​നെ നിശ്ശേഷം നശിപ്പി​ക്കും; മോവാബ്‌ ഒരു ജനതയ​ല്ലാ​താ​കും. കാരണം, അവൻ തന്നെത്തന്നെ ഉയർത്തി​യത്‌ യഹോ​വ​യ്‌ക്കെ​തി​രെ​യാണ്‌.

it-2-E 422 ¶2

മോവാബ്‌

മോവാബിനെക്കുറിച്ചുള്ള പ്രവച​ന​ങ്ങ​ളു​ടെ കൃത്യ​മായ നിവൃത്തി ഒരിക്ക​ലും തള്ളിക്ക​ള​യാ​നാ​കില്ല. ഒരു ജനത എന്ന നിലയിൽ നൂറ്റാ​ണ്ടു​കൾക്കു മുമ്പേ മോവാ​ബ്യർ നാമാ​വ​ശേ​ഷ​മാ​യി. (യിര 48:42) നെബോ, ഹെശ്‌ബോൻ, അരോ​വേർ, ബേത്ത്‌-ഗാമൂൽ, ബാൽ-മേയോൻ എന്നീ മോവാ​ബ്യ നഗരങ്ങൾ ഇന്ന്‌ വെറും പാഴ്‌നി​ല​ങ്ങ​ളാണ്‌. ഇനി, അവിടത്തെ പല സ്ഥലങ്ങളു​ടെ പേരു​പോ​ലും ഇന്ന്‌ അജ്ഞാത​മാണ്‌.

മെയ്‌ 29–ജൂൺ 4

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 49–50

“യഹോവ താഴ്‌മ​യു​ള്ള​വരെ അനു​ഗ്ര​ഹി​ക്കു​ന്നു, അഹങ്കാരികളെ ശിക്ഷി​ക്കു​ന്നു”

(യിരെമ്യ 50:4-7) “യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അക്കാലത്ത്‌ ഇസ്രാ​യേൽ ജനവും യഹൂദാ​ജ​ന​വും ഒരുമിച്ച്‌ വരും. കരഞ്ഞു​കൊണ്ട്‌ അവർ വരും. അവർ ഒന്നിച്ച്‌ അവരുടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കും. അവർ സീയോ​നി​ലേക്കു മുഖം തിരിച്ച്‌ അവി​ടേ​ക്കുള്ള വഴി ചോദി​ക്കും. അവർ പറയും: ‘വരൂ! ഒരിക്ക​ലും വിസ്‌മ​രി​ക്ക​പ്പെ​ടാത്ത നിത്യ​മായ ഒരു ഉടമ്പടി​യാൽ നമുക്ക്‌ യഹോ​വ​യോ​ടു ചേരാം.’ കാണാ​തെ​പോയ ആട്ടിൻപ​റ്റ​മാണ്‌ എന്റെ ജനം. അവയുടെ ഇടയന്മാർത​ന്നെ​യാണ്‌ അവയെ വഴി​തെ​റ്റി​ച്ചത്‌. അവർ അവയെ മലകളി​ലേക്കു കൊണ്ടു​പോ​യി മലകളി​ലും കുന്നു​ക​ളി​ലും അലഞ്ഞു​തി​രി​യാൻ വിട്ടു. അവ തങ്ങളുടെ വിശ്ര​മ​സ്ഥലം മറന്നു. കണ്ടവർ കണ്ടവർ അവയെ തിന്നു​ക​ളഞ്ഞു. അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാ​രല്ല. കാരണം അവർ യഹോ​വ​യോട്‌, നീതി​യു​ടെ വാസസ്ഥ​ല​വും അവരുടെ പൂർവി​ക​രു​ടെ പ്രത്യാ​ശ​യും ആയ യഹോ​വ​യോട്‌, പാപം ചെയ്‌തി​രി​ക്കു​ന്നു.’”

(യിരെമ്യ 50:29-32) ബാബി​ലോ​ണിന്‌ എതിരെ വില്ലാ​ളി​കളെ വിളി​ച്ചു​കൂ​ട്ടൂ! വില്ലു വളച്ച്‌ കെട്ടുന്ന എല്ലാവ​രും വരട്ടെ. അവളുടെ ചുറ്റും പാളയ​മ​ടി​ക്കൂ! ആരും രക്ഷപ്പെ​ട​രുത്‌. അവളുടെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ അവളോ​ടു പകരം വീട്ടൂ! അവൾ ചെയ്‌ത​തു​പോ​ലെ​തന്നെ അവളോ​ടും ചെയ്യൂ! അവൾ യഹോ​വ​യോട്‌, ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌, ധിക്കാരം കാട്ടി​യി​രി​ക്കു​ന്ന​ല്ലോ. അതു​കൊണ്ട്‌ അവളുടെ യുവാക്കൾ അവളുടെ പൊതു​സ്ഥ​ല​ങ്ങ​ളിൽ വീഴും. അവളുടെ പടയാ​ളി​ക​ളെ​ല്ലാം അന്നു നശിക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ധിക്കാരീ, ഞാൻ നിനക്ക്‌ എതിരാണ്‌” എന്നു പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “നിന്റെ ദിവസം, ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കുന്ന സമയം, നിശ്ചയ​മാ​യും വരും. ധിക്കാ​രി​യായ നീ ഇടറി വീഴും. ആരും നിന്നെ എഴു​ന്നേൽപ്പി​ക്കില്ല. ഞാൻ നിന്റെ നഗരങ്ങൾക്കു തീയി​ടും. അതു നിന്റെ ചുറ്റു​മു​ള്ള​തെ​ല്ലാം ചുട്ടു​ചാ​മ്പ​ലാ​ക്കും.”

it-1-E 54

ശത്രുക്കൾ

ദൈവജനം അവിശ്വ​സ്‌ത​രാ​യി​ത്തീർന്ന​പ്പോൾ അവരുടെ ശത്രുക്കൾ അവരെ കൊള്ള​യ​ടി​ക്കാ​നും കീഴ്‌പെ​ടു​ത്താ​നും ദൈവം അനുവ​ദി​ച്ചു. (സങ്ക 89:42; വില 1:5, 7, 10, 17; 2:17; 4:12) എന്നാൽ ആ ശത്രുക്കൾ അവർക്കു ലഭിച്ച വിജയ​ങ്ങ​ളു​ടെ മഹത്ത്വം അവരുടെ ദൈവ​ങ്ങൾക്കു നൽകി. അതു തങ്ങളുടെ സ്വന്തം കഴിവു​കൊ​ണ്ടാ​ണെന്നു വീമ്പി​ളക്കി. യഹോ​വ​യു​ടെ ജനത്തോട്‌ എന്തു ചെയ്‌താ​ലും ആരും ചോദി​ക്കാ​നി​ല്ലെന്ന മട്ടിൽ അവർ പ്രവർത്തി​ച്ചു. (ആവ 32:27; യിര 50:7) അതു​കൊണ്ട്‌ അഹങ്കാ​രി​ക​ളും വീമ്പി​ള​ക്കു​ന്ന​വ​രും ആയ ഈ ശത്രു​ക്കളെ താഴ്‌മ പഠിപ്പി​ക്കാൻ യഹോവ നിർബ​ന്ധി​ത​നാ​യി. (യശ 1:24; 26:11; 59:18; നഹൂ 1:2); തന്റെ വിശു​ദ്ധ​നാ​മ​ത്തെ​ക്ക​രു​തി​യാണ്‌ യഹോവ ഇത്‌ ചെയ്യു​ന്നത്‌.—യശ 64:2; യഹ 36:21-24.

ആത്മീയമുത്തുകൾക്കായി കുഴി​ക്കു​ക

(യിരെമ്യ 49:1, 2) അമ്മോ​ന്യ​രെ​ക്കു​റിച്ച്‌ യഹോവ പറയുന്നു: “ഇസ്രാ​യേ​ലിന്‌ ആൺമക്ക​ളി​ല്ലേ? അവന്‌ അനന്തരാ​വ​കാ​ശി​ക​ളി​ല്ലേ? പിന്നെ എന്താണു മൽക്കാം ഗാദിന്റെ ദേശം കൈവ​ശ​പ്പെ​ടു​ത്തി​യത്‌? അവന്റെ ആരാധകർ ഇസ്രാ​യേൽന​ഗ​ര​ങ്ങ​ളിൽ താമസി​ക്കു​ന്നത്‌ എന്താണ്‌?” “‘അതു​കൊണ്ട്‌ അമ്മോ​ന്യ​രു​ടെ രബ്ബയ്‌ക്കെ​തി​രെ ഞാൻ യുദ്ധ​ഭേരി മുഴക്കുന്ന കാലം ഇതാ, വരുന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അപ്പോൾ, അവൾ ഉപേക്ഷി​ക്ക​പ്പെ​ടും, നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും. അവളുടെ ആശ്രി​ത​പ​ട്ട​ണ​ങ്ങൾക്കു തീയി​ടും.’ ‘തന്നെ കുടി​യൊ​ഴി​പ്പി​ച്ച​വ​രു​ടെ ദേശം ഇസ്രാ​യേൽ കൈവ​ശ​പ്പെ​ടു​ത്തും’ എന്ന്‌ യഹോവ പറയുന്നു.

it-1-E 94 ¶6

അമ്മോന്യർ

തിഗ്ലത്ത്‌-പിലേസർ മൂന്നാ​മ​നും അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി​ക​ളിൽ ഒരാളും ഇസ്രാ​യേ​ലി​ന്റെ വടക്കേ രാജ്യ​ത്തു​നി​ന്നുള്ള ആളുകളെ നാടു​ക​ടത്തി. (2 രാജാ. 15:29; 17:6) അതിനു ശേഷമാണ്‌ അമ്മോ​ന്യർ ഗാദ്‌ വംശജ​രു​ടെ അതിർത്തി പിടി​ച്ച​ട​ക്കാൻ തുടങ്ങി​യത്‌. അതിനാ​യി അവർ യിഫ്‌താ​ഹു​മാ​യി ഏറ്റുമു​ട്ടി. പക്ഷേ പരാജ​യ​പ്പെട്ടു. (സങ്കീ. 83:4-8 താരത​മ്യം ചെയ്യുക.) ഗാദ്യ​രു​ടെ പാരമ്പര്യ സ്വത്തുക്കൾ പിടി​ച്ചെ​ടു​ത്ത​തിന്‌ അമ്മോ​ന്യ​രെ യഹോവ ശക്തമായി ശാസി​ക്കു​ക​യും അവർക്കും അവരുടെ ദൈവ​മായ മൽക്കാ​മി​നും വരാൻ പോകുന്ന നാശ​ത്തെ​ക്കു​റിച്ച്‌ യിരെ​മ്യ​യി​ലൂ​ടെ മുന്നറി​യിപ്പ്‌ നൽകു​ക​യും ചെയ്‌തു. (യിരെ. 49:1-5) എന്നാൽ അമ്മോ​ന്യർ യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ അവസാന വർഷങ്ങ​ളിൽ ഒരു കവർച്ച​പ്പ​ടയെ അയച്ചു​കൊണ്ട്‌ രാജാ​വി​നെ ക്ലേശി​പ്പി​ച്ചു.—2 രാജാ. 24:2, 3.

(യിരെമ്യ 49:17, 18) “ഏദോം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും. അതുവഴി കടന്നു​പോ​കുന്ന എല്ലാവ​രും പേടിച്ച്‌ കണ്ണു മിഴി​ക്കും, അവൾക്കു വന്ന എല്ലാ ദുരന്ത​ങ്ങ​ളെ​യും​പ്രതി അവർ അതിശ​യ​ത്തോ​ടെ തല കുലു​ക്കും. നശിപ്പി​ക്ക​പ്പെട്ട സൊ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും അവയുടെ അയൽപ്പ​ട്ട​ണ​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ അവി​ടെ​യും സംഭവി​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ആരും അവിടെ താമസി​ക്കില്ല. ഒരു മനുഷ്യ​നും അവിടെ സ്ഥിരതാ​മ​സ​മാ​ക്കില്ല.

jr 163-E ¶18

“യഹോവ തന്റെ മനസ്സി​ലു​ള്ളതു ചെയ്‌തു”

18 ഏദോം സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും പോലെ ആകുമാ​യി​രു​ന്നു. അത്‌ അസ്‌തി​ത്വ​ത്തിൽ ഇല്ലാത​വണ്ണം എല്ലാ കാല​ത്തേ​ക്കും ആൾപ്പാർപ്പി​ല്ലാ​തെ ആകുമാ​യി​രു​ന്നു. (യിര 49:7-10, 17, 18) ആ പറഞ്ഞതു തന്നെയാണ്‌ സംഭവി​ച്ചത്‌. ഏദോം, ഏദോമ്യർ—ഈ പേരുകൾ ഇന്ന്‌ എവിടെ കണ്ടെത്താ​നാ​കും? ആധുനി​ക​ഭൂ​പ​ട​ങ്ങ​ളിൽ കണ്ടെത്താ​നാ​കു​മോ? ഇല്ല. ഇവയെ​ല്ലാം ബൈബി​ളി​ലോ പുരാ​ത​ന​മായ ഏതെങ്കി​ലും പുസ്‌ത​ക​ത്തി​ലോ അല്ലെങ്കിൽ ആ കാലഘ​ട്ടത്തെ ഏതെങ്കി​ലും ഭൂപട​ത്തി​ലോ മാത്രമേ കാണാ​നാ​കൂ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക