വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr18 ഒക്‌ടോബർ പേ. 1-7
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2018)
  • ഉപതലക്കെട്ടുകള്‍
  • ഒക്‌ടോ​ബർ 1-7
  • ഒക്‌ടോ​ബർ 8-14
  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക
  • ഒക്‌ടോ​ബർ 15-21
  • ഒക്‌ടോ​ബർ 22-28
  • ഒക്‌ടോ​ബർ 29–നവംബർ 4
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2018)
mwbr18 ഒക്‌ടോബർ പേ. 1-7

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഒക്‌ടോ​ബർ 1-7

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 9-10

“യേശു തന്റെ ആടുകൾക്കാ​യി കരുതു​ന്നു”

ചിത്രം, nwtsty

ആട്ടിൻതൊ​ഴുത്ത്‌

കള്ളന്മാ​രിൽനി​ന്നും ഇരപി​ടി​യ​ന്മാ​രായ മൃഗങ്ങ​ളിൽനി​ന്നും ആടുകളെ സംരക്ഷി​ക്കാ​നാ​യി കെട്ടി​ത്തി​രി​ച്ചു​ണ്ടാ​ക്കിയ സ്ഥലമാ​യി​രു​ന്നു ആട്ടിൻതൊ​ഴുത്ത്‌. രാത്രി​യിൽ ആടുകൾക്ക്‌ ആപത്തൊ​ന്നും വരാതി​രി​ക്കാൻ ഇടയന്മാർ അവയെ ഇത്തരം തൊഴു​ത്തു​ക​ളി​ലാ​ക്കു​മാ​യി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ ആട്ടിൻതൊ​ഴു​ത്തു​കൾക്കു മേൽക്കൂ​ര​യു​ണ്ടാ​യി​രു​ന്നില്ല. പൊതു​വേ കല്ലു​കൊ​ണ്ടാണ്‌ അവ ഉണ്ടാക്കി​യി​രു​ന്നത്‌. പല രൂപത്തി​ലും വലുപ്പ​ത്തി​ലും നിർമി​ച്ചി​രുന്ന ഇത്തരം തൊഴു​ത്തു​കൾക്കു സാധാ​ര​ണ​യാ​യി ഒറ്റ വാതിലേ ഉണ്ടായി​രു​ന്നു​ള്ളൂ. (സംഖ 32:16; 1ശമു 24:3; സെഫ 2:6) ആട്ടിൻതൊ​ഴു​ത്തി​ലേക്കു പ്രവേ​ശി​ക്കാ​നുള്ള ഒരു ‘വാതി​ലി​നെ​ക്കു​റി​ച്ചും’ അതിനു കാവൽ നിൽക്കുന്ന ‘വാതിൽക്കാ​വൽക്കാ​ര​നെ​ക്കു​റി​ച്ചും’ യോഹ​ന്നാൻ പറയു​ന്നുണ്ട്‌. (യോഹ 10:1, 3) ചില സ്ഥലങ്ങളിൽ പലരുടെ ആട്ടിൻകൂ​ട്ട​ങ്ങളെ ഒരുമിച്ച്‌ സൂക്ഷി​ക്കുന്ന തരം ആട്ടിൻതൊ​ഴു​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു. രാത്രി​യിൽ ആടുകൾക്ക്‌ ആപത്തൊ​ന്നും വരാതെ നോക്കാൻ അവിടെ ഒരു വാതിൽക്കാ​വൽക്കാ​ര​നും കാണും. രാവി​ലെ​യാ​കു​മ്പോൾ അയാൾ ഇടയന്മാർക്കു വാതിൽ തുറന്നു​കൊ​ടു​ക്കും. ആ ആടുക​ളു​ടെ ഇടയിൽനിന്ന്‌ സ്വന്തം ആട്ടിൻപ​റ്റത്തെ വേർതി​രി​ക്കാ​നാ​യി ഓരോ ഇടയനും അവയെ ഉറക്കെ വിളി​ക്കും. തന്റെ ഇടയന്റെ ശബ്ദം തിരി​ച്ച​റിഞ്ഞ്‌ ആടുകൾ അതി​നോ​ടു പ്രതി​ക​രി​ക്കു​ക​യും ചെയ്യും. (യോഹ 10:3-5) ഈ രീതിയെ ഒരു ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ച​തി​ലൂ​ടെ തന്റെ ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌ തനിക്ക്‌ എത്രമാ​ത്രം ചിന്തയു​ണ്ടെന്നു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു യേശു.—യോഹ 10:7-14.

യോഹ 10:16-ന്റെ പഠനക്കു​റിപ്പ്‌, nwtsty

അകത്ത്‌ കൊണ്ടു​വ​രേ​ണ്ട​താണ്‌: അഥവാ “വഴികാ​ട്ടേ​ണ്ട​താണ്‌.” ഇവിടെ കാണുന്ന ആഗൊ എന്ന ഗ്രീക്കു​ക്രി​യയെ സന്ദർഭ​മ​നു​സ​രിച്ച്‌ “(അകത്ത്‌) കൊണ്ടു​വ​രുക” എന്നോ “വഴികാ​ട്ടുക” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താം. ആ പദത്തോ​ടു ബന്ധമുള്ള സിനാ​ഗൊ എന്ന ഗ്രീക്കു​പ​ദ​മാണ്‌, എ.ഡി. 200-ന്‌ അടുത്ത്‌ തയ്യാറാ​ക്കി​യ​തെന്നു കരുത​പ്പെ​ടുന്ന ഒരു ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ ഇവിടെ കാണു​ന്നത്‌. ആ പദത്തെ പൊതു​വേ “ഒരുമി​ച്ചു​കൂ​ട്ടുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്താ​റു​ള്ളത്‌. നല്ല ഇടയനായ യേശു ഈ തൊഴു​ത്തിൽപ്പെട്ട ആടുക​ളെ​യും (ലൂക്ക 12:32-ൽ ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്നും വിളി​ച്ചി​രി​ക്കു​ന്നു.) തന്റെ വേറെ ആടുക​ളെ​യും ഒരുമി​ച്ചു​കൂ​ട്ടു​ക​യും വഴികാ​ട്ടു​ക​യും സംരക്ഷി​ക്കു​ക​യും തീറ്റി​പ്പോ​റ്റു​ക​യും ചെയ്യുന്നു. അവ ‘ഒറ്റ ഇടയന്റെ’ കീഴി​ലുള്ള ‘ഒറ്റ ആട്ടിൻകൂ​ട്ടം’ ആയിത്തീ​രു​മാ​യി​രു​ന്നു. യേശു​വി​ന്റെ അനുഗാ​മി​കൾക്കി​ട​യി​ലെ ഐക്യ​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ഒരു വാങ്‌മ​യ​ചി​ത്ര​മാണ്‌ ഇത്‌.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 9:38-ന്റെ പഠനക്കു​റിപ്പ്‌, nwtsty

യേശു​വി​നെ വണങ്ങി: അഥവാ “യേശു​വി​നെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; യേശു​വി​നെ സാഷ്ടാം​ഗം പ്രണമി​ച്ചു; യേശു​വി​നോട്‌ ആദരവ്‌ കാണിച്ചു.” ഒരു ദൈവ​ത്തെ​യോ ദേവ​നെ​യോ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ പ്രൊ​സ്‌കി​നി​യോ എന്ന ഗ്രീക്കു​ക്രിയ “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (മത്ത 4:10; ലൂക്ക 4:8) എന്നാൽ ഇവിടെ, ജന്മനാ അന്ധനായ മനുഷ്യ​നു കാഴ്‌ച കിട്ടി​യ​പ്പോൾ, അയാൾ യേശു​വി​നെ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യാ​യി അംഗീ​ക​രിച്ച്‌ വണങ്ങുക മാത്ര​മാ​യി​രു​ന്നു. അയാൾ യേശു​വി​നെ കണ്ടതു ദൈവ​മാ​യോ ദേവനാ​യോ അല്ല, മറിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന ‘മനുഷ്യ​പു​ത്ര​നാ​യി​ട്ടാണ്‌.’ യേശു ദൈവ​ത്തിൽനിന്ന്‌ അധികാ​രം കിട്ടിയ മിശി​ഹ​യാ​ണെന്ന്‌ അയാൾക്കു മനസ്സി​ലാ​യി. (യോഹ 9:35) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ചിലർ പ്രവാ​ച​ക​ന്മാ​രെ​യോ രാജാ​ക്ക​ന്മാ​രെ​യോ ദൈവ​ത്തി​ന്റെ മറ്റു പ്രതി​നി​ധി​ക​ളെ​യോ കണ്ടപ്പോൾ വണങ്ങി​യ​താ​യി രേഖയുണ്ട്‌. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) കാഴ്‌ച കിട്ടിയ ആ മനുഷ്യൻ യേശു​വി​ന്റെ മുന്നിൽ ചെയ്‌ത​തും അതു​പോ​ലൊ​രു കാര്യ​മാ​യി​രി​ക്കാം. പല സന്ദർഭ​ങ്ങ​ളി​ലും ആളുകൾ യേശു​വി​നെ വണങ്ങി​യത്‌, ദൈവ​ത്തിൽനിന്ന്‌ ഒരു സന്ദേശം വെളി​പ്പെ​ടു​ത്തി​ക്കി​ട്ടി​യ​പ്പോ​ഴോ ദൈവാം​ഗീ​കാ​ര​ത്തി​ന്റെ ഒരു തെളിവ്‌ നേരിൽ കണ്ടപ്പോ​ഴോ അതിനു നന്ദി പ്രകടി​പ്പി​ക്കാ​നാ​യി​രു​ന്നു.—മത്ത 2:2; 8:2; 14:33; 15:25 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യോഹ 10:22-ന്റെ പഠനക്കു​റിപ്പ്‌, nwtsty

സമർപ്പ​ണോ​ത്സ​വം: ഈ ഉത്സവത്തി​ന്റെ എബ്രാ​യ​പേര്‌ ഹനൂക്കാഹ്‌ (ചനൂക്കാഹ്‌) എന്നാണ്‌. “ഉദ്‌ഘാ​ടനം; സമർപ്പണം” എന്നൊ​ക്കെ​യാണ്‌ ആ പേരിന്റെ അർഥം. എട്ട്‌ ദിവസം നീണ്ടു​നിൽക്കുന്ന ഒരു ഉത്സവമാ​യി​രു​ന്നു ഇത്‌. മകരസം​ക്രാ​ന്തി​യോട്‌ അടുത്ത്‌, കിസ്ലേവ്‌ മാസം 25-ാം തീയതി (ഈ വാക്യ​ത്തി​ലെ തണുപ്പു​കാ​ലം എന്നതിന്റെ പഠനക്കു​റി​പ്പും അനു. ബി15-ഉം കാണുക.) തുടങ്ങുന്ന ഈ ഉത്സവം ബി.സി. 165-ൽ യരുശ​ലേ​മി​ലെ ദേവാ​ലയം പുനഃ​സ​മർപ്പണം നടത്തി​യ​തി​ന്റെ ഓർമ​യ്‌ക്കു കൊണ്ടാ​ടു​ന്ന​താ​യി​രു​ന്നു. ഒരിക്കൽ, സിറിയൻ രാജാ​വായ അന്തി​യോ​ക്കസ്‌ നാലാമൻ എപ്പിഫാ​നസ്‌, ജൂതന്മാ​രു​ടെ ദൈവ​മായ യഹോ​വയെ നിന്ദി​ക്കാ​നാ​യി യഹോ​വ​യു​ടെ ആലയം അശുദ്ധ​മാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ ആലയത്തിൽ ദിവസ​വും ദഹനയാ​ഗം അർപ്പി​ച്ചി​രുന്ന മഹായാ​ഗ​പീ​ഠ​ത്തി​നു മുകളിൽ അദ്ദേഹം മറ്റൊരു യാഗപീ​ഠം പണിതു. ബി.സി. 168 കിസ്ലേവ്‌ മാസം 25-ാം തീയതി യഹോ​വ​യു​ടെ ആലയം തീർത്തും അശുദ്ധ​മാ​ക്കാൻ അന്തി​യോ​ക്കസ്‌ ആ യാഗപീ​ഠ​ത്തിൽ പന്നിയെ ബലി അർപ്പി​ക്കു​ക​യും അതിന്റെ ഇറച്ചി വേവിച്ച വെള്ളം ദേവാ​ലയം മുഴു​വ​നും തളിക്കു​ക​യും ചെയ്‌തു. ദേവാ​ല​യ​ക​വാ​ടങ്ങൾ ചുട്ടു​ക​രി​ക്കു​ക​യും പുരോ​ഹി​ത​ന്മാർക്കുള്ള മുറികൾ ഇടിച്ചു​ത​കർക്കു​ക​യും ചെയ്‌ത അദ്ദേഹം സ്വർണ​യാ​ഗ​പീ​ഠ​വും കാഴ്‌ച​യ​പ്പ​ത്തി​ന്റെ മേശയും സ്വർണം​കൊ​ണ്ടുള്ള തണ്ടുവി​ള​ക്കും എടുത്തു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌തു. എന്നിട്ട്‌ യഹോ​വ​യു​ടെ ആലയം ഒളിമ്പ​സി​ലെ സീയൂസ്‌ ദേവനു പുനഃ​സ​മർപ്പണം നടത്തി. എന്നാൽ രണ്ടു വർഷത്തി​നു ശേഷം ജൂഡസ്‌ മക്കബീസ്‌ ആ നഗരവും ദേവാ​ല​യ​വും തിരി​ച്ചു​പി​ടി​ച്ചു. തുടർന്ന്‌ ആലയത്തി​ന്റെ ശുദ്ധീ​ക​ര​ണ​വും നടത്തി. ഒടുവിൽ, അന്തി​യോ​ക്കസ്‌ രാജാവ്‌ സീയൂസ്‌ ദേവനു മ്ലേച്ഛമായ ആ ബലി അർപ്പി​ച്ചിട്ട്‌ മൂന്നു കൊല്ലം തികഞ്ഞ അതേ ദിവസം, അതായത്‌ ബി.സി. 165 കിസ്ലേവ്‌ 25-ന്‌ ആലയത്തി​ന്റെ പുനഃ​സ​മർപ്പണം നടന്നു. യഹോ​വ​യ്‌ക്കു ദിവസേന അർപ്പി​ക്കേ​ണ്ടി​യി​രുന്ന ദഹനയാ​ഗങ്ങൾ അങ്ങനെ അവിടെ വീണ്ടും അർപ്പി​ക്കാൻതു​ടങ്ങി. ജൂഡസ്‌ മക്കബീ​സി​നു വിജയം നൽകി​യ​തും ദേവാ​ല​യ​ത്തി​ലെ കാര്യ​ങ്ങ​ളെ​ല്ലാം പഴയപ​ടി​യാ​ക്കാൻ അദ്ദേഹത്തെ നയിച്ച​തും യഹോ​വ​യാ​ണെന്നു ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും നേരിട്ട്‌ പറഞ്ഞി​ട്ടില്ല. എന്നാൽ തന്റെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട്‌ താൻ മനസ്സിൽക്കണ്ട ചില കാര്യങ്ങൾ നടപ്പി​ലാ​ക്കാൻ യഹോവ മുമ്പ്‌ മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രെ​യും ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെന്ന്‌ ഓർക്കുക. പേർഷ്യ​യി​ലെ കോ​രെശ്‌ അതിന്‌ ഉദാഹ​ര​ണ​മാണ്‌. (യശ 45:1) ആ സ്ഥിതിക്ക്‌, തന്റെ ഇഷ്ടം നടപ്പാ​ക്കാൻ തന്റെ സമർപ്പിത ജനതയി​ലെ ഒരു അംഗ​ത്തെ​ത്തന്നെ യഹോവ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നു നിഗമനം ചെയ്യു​ന്ന​തിൽ തെറ്റില്ല. മിശി​ഹ​യെ​ക്കു​റി​ച്ചും മിശി​ഹ​യു​ടെ ശുശ്രൂഷ, ബലി എന്നിവ​യെ​ക്കു​റി​ച്ചും ഉള്ള പ്രവച​നങ്ങൾ നിറ​വേ​റ​ണ​മെ​ങ്കിൽ മിശിഹ വരു​മ്പോൾ ദേവാ​ല​യ​വും അതിലെ ആരാധ​ന​യും നിലവി​ലു​ണ്ടാ​യി​രി​ക്കണം എന്നു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. കൂടാതെ മിശിഹ തന്റെ ജീവൻ എല്ലാ മനുഷ്യർക്കും​വേണ്ടി മഹത്ത്വ​മേ​റിയ ഒരു ബലിയാ​യി അർപ്പി​ക്കുന്ന സമയം​വരെ ലേവ്യ​പു​രോ​ഹി​ത​ന്മാർ മൃഗബ​ലി​കൾ അർപ്പി​ക്കേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. (ദാനി 9:27; യോഹ 2:17; എബ്ര 9:11-14) സമർപ്പ​ണോ​ത്സവം ആചരി​ക്കാൻ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചി​രു​ന്നില്ല. (കൊലോ 2:16, 17) എന്നാൽ ഈ ഉത്സവം ആചരി​ക്കു​ന്ന​തി​നെ ക്രിസ്‌തു​വോ ശിഷ്യ​ന്മാ​രോ കുറ്റം വിധി​ച്ച​താ​യും എവി​ടെ​യും കാണു​ന്നില്ല.

ഒക്‌ടോ​ബർ 8-14

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 12-12

“യേശു​വി​ന്റെ അനുകമ്പ അനുക​രി​ക്കുക”

യോഹ 11:24,25-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന്‌ എനിക്ക്‌ അറിയാം: യേശു പറഞ്ഞത്‌ അവസാ​ന​നാ​ളിൽ സംഭവി​ക്കാ​നി​രുന്ന ഒരു ഭാവി​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാ​ണെ​ന്നാ​ണു മാർത്ത വിചാ​രി​ച്ചത്‌. (യോഹ 6:39-ന്റെ പഠനക്കു​റി​പ്പു കാണുക.) എങ്കിലും മാർത്ത​യ്‌ക്ക്‌ ആ ഉപദേ​ശ​ത്തി​ലു​ണ്ടാ​യി​രുന്ന വിശ്വാ​സം വളരെ ശ്രദ്ധേ​യ​മാണ്‌. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​കൾ വളരെ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സദൂക്യർ എന്ന്‌ അറിയ​പ്പെട്ട അന്നത്തെ ചില മതനേ​താ​ക്ക​ന്മാർ പുനരു​ത്ഥാ​ന​മു​ണ്ടാ​കില്ല എന്നാണു വാദി​ച്ചി​രു​ന്നത്‌. (ദാനി 12:13; മർ 12:18) അതേസ​മയം ദേഹി അമർത്യ​മാ​ണെന്ന പക്ഷക്കാ​രാ​യി​രു​ന്നു പരീശ​ന്മാർ. എന്നാൽ യേശു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചി​രു​ന്നെ​ന്നും മരിച്ചു​പോയ ചിലരെ ഉയിർപ്പി​ച്ചി​ട്ടു​ണ്ടെ​ന്നു​പോ​ലും മാർത്ത​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ ലാസറി​നെ​പ്പോ​ലെ മരിച്ചിട്ട്‌ ഇത്രയും നേരമായ ഒരാളെ യേശു ഉയിർപ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ മാർത്ത കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു.

ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും: യേശു​വി​ന്റെ​തന്നെ മരണവും പുനരു​ത്ഥാ​ന​വും ആണ്‌ മരിച്ച​വർക്കു ജീവനി​ലേക്കു മടങ്ങി​വ​രാ​നുള്ള വഴി തുറന്നത്‌. പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു​വിന്‌, മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള ശക്തിക്കു പുറമേ ആളുകൾക്കു നിത്യ​ജീ​വൻ നൽകാ​നുള്ള അധികാ​ര​വും യഹോവ നൽകി. (യോഹ 5:26-ന്റെ പഠനക്കു​റി​പ്പു കാണുക.) വെളി 1:18-ൽ യേശു തന്നെത്തന്നെ, ‘ജീവി​ക്കു​ന്നവൻ’ എന്നും “മരണത്തി​ന്റെ​യും ശവക്കു​ഴി​യു​ടെ​യും താക്കോ​ലു​കൾ” കൈയി​ലു​ള്ളവൻ എന്നും വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും മരിച്ച​വ​രു​ടെ​യും പ്രത്യാ​ശാ​കേ​ന്ദ്ര​മാ​ണു യേശു. താൻ കല്ലറകൾ തുറന്ന്‌, മരിച്ച​വർക്കു ജീവൻ നൽകു​മെന്നു യേശു വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. അതിൽ ചിലർ സ്വർഗ​ത്തിൽ യേശു​വി​ന്റെ സഹഭര​ണാ​ധി​കാ​രി​ക​ളാ​യി വാഴും. മറ്റുള്ളവർ ആ സ്വർഗീ​യ​ഗ​വൺമെ​ന്റി​ന്റെ ഭരണ​പ്ര​ദേ​ശ​മായ പുതിയ ഭൂമി​യിൽ ജീവി​ക്കും.—യോഹ 5:28, 29; 2പത്ര 3:13.

യോഹ 11:33-35-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

കരയു​ന്നത്‌: “കരയു​ന്നത്‌” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം, ശബ്ദം പുറത്ത്‌ വരുന്ന രീതി​യിൽ കരയു​ന്ന​തി​നെ​യാ​ണു പൊതു​വേ കുറി​ക്കു​ന്നത്‌. യരുശ​ലേ​മി​നു വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു കരഞ്ഞതാ​യി പറയു​ന്നി​ടത്ത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇതേ ക്രിയ​യാണ്‌.—ലൂക്ക 19:41.

മനസ്സു നൊന്ത്‌ . . . വല്ലാതെ അസ്വസ്ഥ​നാ​യി: മൂലഭാ​ഷ​യിൽ ഈ രണ്ടു പദപ്ര​യോ​ഗങ്ങൾ ഒന്നിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​ന്റെ മനസ്സിലെ വികാ​ര​വി​ക്ഷോ​ഭം അപ്പോൾ എത്ര ശക്തമാ​യി​രു​ന്നു എന്നാണു സൂചി​പ്പി​ക്കു​ന്നത്‌. ഇവിടെ “മനസ്സു നൊന്ത്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രിയ (എംബ്രി​മാ​യോ​മയ്‌) പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌ ഒരാളു​ടെ മാനസി​ക​വി​കാ​രങ്ങൾ എത്ര ശക്തമാ​ണെന്നു കാണി​ക്കാ​നാണ്‌. എന്നാൽ ഈ വാക്യ​ത്തിൽ ആ പദം നൽകുന്ന സൂചന, യേശു​വി​ന്റെ മനസ്സിനു തോന്നിയ വിഷമം വളരെ ശക്തമാ​യി​ത്തീർന്നിട്ട്‌ യേശു ഞരങ്ങു​ക​പോ​ലും ചെയ്‌തു​കാ​ണും എന്നാണ്‌. ഇനി, “വല്ലാതെ അസ്വസ്ഥ​നാ​യി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ (ടറാസ്സോ) അക്ഷരാർഥം “കലങ്ങുക” എന്നാ​ണെ​ങ്കി​ലും, ഇവിടെ ആ പദത്തിന്റെ അർഥം “മനസ്സ്‌ ഇളകി​മ​റി​യുക; വളരെ​യ​ധി​കം വേദന​യോ സങ്കടമോ തോന്നുക” എന്നൊ​ക്കെ​യാ​ണെന്ന്‌ ഒരു പണ്ഡിതൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. യൂദാസ്‌ തന്നെ ഒറ്റി​ക്കൊ​ടു​ക്കു​മെന്നു ചിന്തി​ച്ച​പ്പോ​ഴത്തെ യേശു​വി​ന്റെ മനോ​വി​കാ​രം വർണി​ക്കാൻ യോഹ 13:21-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇതേ ക്രിയ​യാണ്‌.—യോഹ 11:35-ന്റെ പഠനക്കു​റി​പ്പു കാണുക.

മനസ്സ്‌: അക്ഷ. “ആത്മാവ്‌.” സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ന്യൂമ എന്ന ഗ്രീക്കു​പദം, ഒരാ​ളെ​ക്കൊണ്ട്‌ എന്തെങ്കി​ലും പറയാ​നോ പ്രവർത്തി​ക്കാ​നോ തോന്നി​പ്പി​ക്കുന്ന പ്രേര​ക​ശ​ക്തി​യെ ആണ്‌ കുറി​ക്കു​ന്നത്‌. അയാളു​ടെ ആലങ്കാ​രി​ക​ഹൃ​ദ​യ​മാണ്‌ അതിന്റെ ഉറവിടം.—പദാവലിയിൽ “ആത്മാവ്‌” കാണുക.

കണ്ണു നിറ​ഞ്ഞൊ​ഴു​കി: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഡാക്രി​യോ എന്ന ഗ്രീക്കു​പദം, ലൂക്ക 7:38; പ്രവൃ 20:19, 31; എബ്ര 5:7; വെളി 7:17; 21:4 എന്നതു​പോ​ലുള്ള തിരു​വെ​ഴു​ത്തു​ക​ളിൽ “കണ്ണീർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​നാ​മ​ത്തി​ന്റെ ക്രിയാ​രൂ​പ​മാണ്‌. കരയു​മ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ​ക്കാൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നതു കണ്ണു നിറ​ഞ്ഞൊ​ഴു​കു​ന്ന​തി​നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കു​ക്രിയ കാണു​ന്നു​ള്ളൂ. എന്നാൽ മറിയ​യും ജൂതന്മാ​രും കരയു​ന്ന​താ​യി പറയുന്ന യോഹ 11:33-ൽ (പഠനക്കു​റി​പ്പു കാണുക.) മറ്റൊരു പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. താൻ ലാസറി​നെ ഉയിർപ്പി​ക്കാൻപോ​കു​ക​യാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും തന്റെ പ്രിയ​സ്‌നേ​ഹി​ത​രു​ടെ ദുഃഖം കണ്ടപ്പോൾ യേശു​വിന്‌ ആകെ സങ്കടമാ​യി. തന്റെ സുഹൃ​ത്തു​ക്ക​ളോട്‌ ആഴമായ സ്‌നേ​ഹ​വും അനുക​മ്പ​യും തോന്നി​യിട്ട്‌ യേശു എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ കണ്ണീ​രൊ​ഴു​ക്കി. ഈ വിവരണം ഒരു കാര്യം വ്യക്തമാ​ക്കു​ന്നു: ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ മരണം നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ കവർന്നെ​ടു​ക്കു​മ്പോൾ നമുക്ക്‌ എത്ര​ത്തോ​ളം ദുഃഖം തോന്നു​ന്നു​ണ്ടെന്നു യേശു​വി​നു നന്നായി മനസ്സി​ലാ​കും.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 11:49-ന്റെ പഠനക്കു​റിപ്പ്‌, nwtsty

മഹാപു​രോ​ഹി​തൻ: ഇസ്രാ​യേൽ ഒരു സ്വത​ന്ത്ര​ജ​ന​ത​യാ​യി​രു​ന്ന​പ്പോൾ മഹാപു​രോ​ഹി​തൻ ജീവി​താ​വ​സാ​നം​വരെ ആ സ്ഥാനത്ത്‌ തുടർന്നി​രു​ന്നു. (സംഖ 35:25) എന്നാൽ ഇസ്രാ​യേൽ റോമൻ അധീന​ത​യി​ലാ​യ​പ്പോൾ അതിനു മാറ്റം​വന്നു. റോമാ​ക്കാർ നിയമിച്ച ഭരണാ​ധി​കാ​രി​കൾക്കു മഹാപു​രോ​ഹി​തനെ നിയമി​ക്കാ​നും നീക്കാ​നും അധികാ​ര​മു​ണ്ടാ​യി​രു​ന്നു. (പദാവ​ലി​യിൽ “മഹാപു​രോ​ഹി​തൻ” കാണുക.) ഇത്തരത്തിൽ റോമാ​ക്കാർ നിയമിച്ച മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു കയ്യഫ. വിദഗ്‌ധ​നായ ഒരു നയത​ന്ത്ര​ജ്ഞ​നാ​യി​രുന്ന അദ്ദേഹം, തൊട്ടു​മു​മ്പു​ണ്ടാ​യി​രുന്ന മഹാപു​രോ​ഹി​ത​ന്മാ​രെ​ക്കാ​ളെ​ല്ലാം കൂടുതൽ കാലം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമി​ത​നായ അദ്ദേഹം ഏതാണ്ട്‌ എ.ഡി. 36 വരെ ആ സ്ഥാനത്ത്‌ തുടർന്നു. എന്നാൽ കയ്യഫ ആ വർഷത്തെ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു എന്നു യോഹ​ന്നാൻ പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? കയ്യഫ മഹാപു​രോ​ഹി​ത​നാ​യി​രുന്ന സമയത്ത്‌ നടന്ന വളരെ ശ്രദ്ധേ​യ​മായ ഒരു സംഭവം ആയിരു​ന്നു, ‘ആ വർഷം’ (അതായത്‌ എ.ഡി. 33-ൽ) നടന്ന യേശു​വി​ന്റെ മരണം. അതു വളരെ​യ​ധി​കം ശ്രദ്ധേ​യ​മായ ഒരു വർഷമാ​യ​തു​കൊ​ണ്ടാ​കാം യോഹ​ന്നാൻ കയ്യഫയെ അത്തരത്തിൽ വിശേ​ഷി​പ്പി​ച്ചത്‌.—കയ്യഫയുടെ വീടു സ്ഥിതി​ചെ​യ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

യോഹ 12:42-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

പ്രമാ​ണി​മാർ: ഇവിടെ “പ്രമാ​ണി​മാർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നി​ലെ അംഗങ്ങ​ളെ​യാ​കാം കുറി​ക്കു​ന്നത്‌. ആ കോട​തി​യി​ലെ ഒരു അംഗമാ​യി​രുന്ന നിക്കോ​ദേ​മൊ​സി​നെ​ക്കു​റിച്ച്‌ പറയുന്ന യോഹ 3:1-ലും ഇതേ പദം കാണു​ന്നുണ്ട്‌.—യോഹ 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കുക: അഥവാ “ഭ്രഷ്ട്‌ കല്‌പി​ക്കുക; സിന​ഗോ​ഗിൽ വരുന്നതു വിലക്കുക.” ഗ്രീക്കി​ലെ ഒരു വിശേ​ഷ​ണ​പ​ദ​മായ അപൊ​സു​ന​ഗോ​ഗൊസ്‌ ഇവി​ടെ​യും യോഹ 12:42; 16:2 എന്നീ വാക്യ​ങ്ങ​ളി​ലും മാത്ര​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇത്തരത്തിൽ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കുന്ന ഒരാളെ സമൂഹം ഒറ്റപ്പെ​ടു​ത്തു​ക​യും ഒഴിവാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഇവരെ പൊതു​വേ പുച്ഛ​ത്തോ​ടെ​യാണ്‌ ആളുകൾ കണ്ടിരു​ന്നത്‌. മറ്റു ജൂതന്മാ​രു​മാ​യുള്ള ബന്ധം ഇത്തരത്തിൽ വിച്ഛേ​ദി​ക്ക​പ്പെ​ടു​ന്നത്‌ ആ കുടും​ബ​ത്തി​ന്മേൽ ഗുരു​ത​ര​മായ സാമ്പത്തി​ക​പ്ര​ത്യാ​ഘാ​തങ്ങൾ വരുത്തി​വെ​ക്കു​മാ​യി​രു​ന്നു. സിന​ഗോ​ഗു​കൾ പ്രധാ​ന​മാ​യും ആളുകളെ പഠിപ്പി​ക്കാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നെ​ങ്കി​ലും ചില​പ്പോ​ഴൊ​ക്കെ അതു പ്രാ​ദേ​ശി​ക​കോ​ട​തി​കൾ സമ്മേളി​ക്കാ​നുള്ള സ്ഥലമാ​യും ഉപയോ​ഗി​ച്ചി​രു​ന്നു. ആളുകൾക്കു ചാട്ടയ​ടി​യും ഭ്രഷ്ടും ഒക്കെ ശിക്ഷയാ​യി വിധി​ക്കാൻ അധികാ​ര​മുള്ള കോട​തി​ക​ളാ​യി​രു​ന്നു അവ.— മത്ത 10:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒക്‌ടോ​ബർ 15-21

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 13-14

“ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​തന്നു”

യോഹ 13:5-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി: പണ്ട്‌ ഇസ്രാ​യേ​ലിൽ ആളുകൾ പൊതു​വേ പാദര​ക്ഷ​യാ​യി അണിഞ്ഞി​രു​ന്നതു വള്ളി​ച്ചെ​രി​പ്പു​ക​ളാണ്‌. അത്തരം ചെരി​പ്പു​കൾക്കു പ്രധാ​ന​മാ​യും ഒരു അടി​ത്തോ​ലും (sole) അതു പാദത്തി​ലും കാൽക്കു​ഴ​യി​ലും ബന്ധിപ്പി​ച്ചു​നി​റു​ത്താ​നുള്ള വള്ളിക​ളും മാത്ര​മാണ്‌ ഉണ്ടായി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ യാത്ര കഴിഞ്ഞ്‌ എത്തു​മ്പോ​ഴേ​ക്കും വഴിയി​ലെ​യും പറമ്പി​ലെ​യും പൊടി​യും ചെളി​യും ഒക്കെ പറ്റി കാൽ ആകെ അഴുക്കാ​യി​ട്ടു​ണ്ടാ​കും. ഇക്കാര​ണ​ത്താൽ ആളുകൾ സാധാ​ര​ണ​യാ​യി ചെരിപ്പ്‌ ഊരി, കാൽ കഴുകി​യി​ട്ടാ​ണു വീട്ടിൽ കയറി​യി​രു​ന്നത്‌. നല്ലൊരു ആതി​ഥേയൻ അതിഥി​ക​ളു​ടെ കാലു കഴുകാൻ വേണ്ട ക്രമീ​ക​രണം ചെയ്യു​മാ​യി​രു​ന്നു. ഈ സമ്പ്രദാ​യ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ പലയി​ട​ത്തും പറയു​ന്നുണ്ട്‌. (ഉൽ 18:4, 5; 24:32; 1ശമു 25:41; ലൂക്ക 7:37, 38, 44) ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി​യ​പ്പോൾ യേശു അവരെ താഴ്‌മ കാണി​ക്കേ​ണ്ട​തി​ന്റെ​യും പരസ്‌പരം സേവനങ്ങൾ ചെയ്‌തു​കൊ​ടു​ക്കേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു.

യോഹ 13:12-14-ന്റെ പഠനക്കു​റിപ്പ്‌, nwtsty

കഴുകണം: അഥവാ “കഴുകാൻ ബാധ്യ​സ്ഥ​രാണ്‌.” ഇവിടെ ബാധ്യ​സ്ഥ​തയെ സൂചി​പ്പി​ക്കുന്ന ഗ്രീക്കു​ക്രിയ, സാമ്പത്തി​ക​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടാ​ണു പലപ്പോ​ഴും ഉപയോ​ഗി​ക്കാ​റു​ള്ളത്‌. അതിന്റെ അടിസ്ഥാ​നാർഥം “ഒരാൾക്കു കടം കൊടു​ത്തു​തീർക്കാ​നു​ണ്ടാ​യി​രി​ക്കുക; ഒരാൾക്ക്‌ എന്തെങ്കി​ലും കടപ്പെ​ട്ടി​രി​ക്കുക” എന്നൊ​ക്കെ​യാണ്‌. (മത്ത 18:28, 30, 34; ലൂക്ക 16:5, 7) എന്നാൽ ഇവി​ടെ​യും മറ്റു ചില വാക്യ​ങ്ങ​ളി​ലും അതു കുറെ​ക്കൂ​ടെ വിശാ​ല​മായ അർഥത്തിൽ ബാധ്യ​സ്ഥ​തയെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—1യോഹ 3:16; 4:11; 3യോഹ 8.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 14:6-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും: യേശു​വാ​ണു വഴി എന്നു പറയാ​നുള്ള ഒരു കാരണം യേശു​വി​ലൂ​ടെ മാത്രമേ നമുക്കു ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ കഴിയൂ എന്നതാണ്‌. ഇനി, മനുഷ്യർക്കു ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാ​നുള്ള ‘വഴിയും’ യേശു​വാണ്‌. (യോഹ 16:23; റോമ 5:8) യേശു​വാ​ണു സത്യം എന്നു പറയാ​നുള്ള ഒരു കാരണം യേശു​വി​ന്റെ സംസാ​ര​വും ജീവി​ത​വും സത്യത്തി​നു ചേർച്ച​യി​ലാ​യി​രു​ന്നു എന്നതാണ്‌. ഇനി, ദൈ​വോ​ദ്ദേ​ശ്യം നടപ്പാ​കു​ന്ന​തിൽ യേശു​വിന്‌ അതുല്യ​സ്ഥാ​ന​മു​ണ്ടെന്നു തെളി​യി​ക്കുന്ന ധാരാളം പ്രവച​നങ്ങൾ യേശു​വിൽ നിറ​വേ​റു​ക​യും ചെയ്‌തു. (യോഹ 1:14; വെളി 19:10) അതെ, ആ പ്രവച​ന​ങ്ങ​ളെ​ല്ലാം ‘“ഉവ്വ്‌” എന്നായി​രി​ക്കു​ന്നതു (അഥവാ, നിറ​വേ​റി​യി​രി​ക്കു​ന്നത്‌) യേശു​വി​ലൂ​ടെ​യാണ്‌.’ (2കൊ 1:20) യേശു​വാ​ണു ജീവൻ എന്നു പറയാ​നുള്ള കാരണം മാനവ​കു​ല​ത്തിന്‌ ‘യഥാർഥ​ജീ​വൻ,’ അതായത്‌ ‘നിത്യ​ജീ​വൻ’ ലഭിക്കാൻ വഴി തുറന്നതു യേശു നൽകിയ മോച​ന​വി​ല​യാ​യി​രു​ന്നു എന്നതാണ്‌. (1തിമ 6:12, 19; എഫ 1:7; 1യോഹ 1:7) പറുദീ​സാ​ഭൂ​മി​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ പുനരു​ത്ഥാ​ന​പ്പെ​ടുന്ന ദശലക്ഷ​ങ്ങൾക്കും യേശു ‘ജീവനാ​ണെന്നു’ തെളി​യും.—യോഹ 5:28, 29.

യോഹ 14:12-ന്റെ പഠനക്കു​റിപ്പ്‌, nwtsty

അതിലും വലിയ​തും: തന്റെ ശിഷ്യ​ന്മാർ താൻ ചെയ്‌ത​തി​നെ​ക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യു​മെന്നല്ല യേശു ഇവിടെ ഉദ്ദേശി​ച്ചത്‌. മറിച്ച്‌ താൻ ചെയ്‌ത​തി​നെ​ക്കാൾ വിപു​ല​മാ​യി അവർ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മെന്നു താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു യേശു. യേശു​വി​ന്റെ അനുഗാ​മി​കൾ യേശു​വി​നെ​ക്കാൾ കൂടുതൽ പ്രദേശം പ്രവർത്തി​ച്ചു​തീർക്കു​ക​യും കൂടുതൽ ആളുക​ളോ​ടു സംസാ​രി​ക്കു​ക​യും കൂടുതൽ കാലം പ്രവർത്തി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. താൻ തുടങ്ങി​വെച്ച പ്രവർത്തനം ശിഷ്യ​ന്മാർ തുടർന്നും ചെയ്യാൻ യേശു പ്രതീ​ക്ഷി​ച്ചി​രു​ന്നെ​ന്നാണ്‌ ആ വാക്കുകൾ തെളി​യി​ക്കു​ന്നത്‌.

ഒക്‌ടോ​ബർ 22-28

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 15-17

“നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല”

യോഹ 15:19-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ലോകം: കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ അർഥമാ​ക്കു​ന്നതു ദൈവ​സേ​വകർ ഒഴിച്ചുള്ള മനുഷ്യ​വർഗ​ലോ​ക​ത്തെ​യാണ്‌. ദൈവ​ത്തിൽനിന്ന്‌ അകന്ന, നീതി​കെട്ട മനുഷ്യ​സ​മൂ​ഹ​മാണ്‌ അത്‌. തന്റെ ശിഷ്യ​ന്മാർ ലോക​ത്തി​ന്റെ ഭാഗമല്ല അഥവാ ഈ ലോക​ത്തി​ന്റെ സ്വന്തമല്ല എന്നു യേശു പറഞ്ഞതാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരേ ഒരു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രൻ യോഹ​ന്നാ​നാണ്‌. വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യേശു നടത്തിയ അവസാ​നത്തെ പ്രാർഥ​ന​യി​ലും ഇതേ കാര്യം രണ്ടു തവണ പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം.—യോഹ 17:14, 16.

യോഹ 15:21-ന്റെ പഠനക്കു​റിപ്പ്‌, nwtsty

എന്റെ പേര്‌ നിമിത്തം: ബൈബി​ളിൽ, “പേര്‌” എന്ന പദം ചില​പ്പോൾ ആ വ്യക്തി​യെ​ത്ത​ന്നെ​യോ സമൂഹ​ത്തിൽ അയാൾക്കുള്ള പേരി​നെ​യോ കുറി​ക്കു​ന്നു. ഇനി ആ പദത്തിന്‌, ആ വ്യക്തി എന്തി​നെ​യെ​ല്ലാം പ്രതി​നി​ധാ​നം ചെയ്യു​ന്നോ അതി​നെ​യും കുറി​ക്കാ​നാ​കും. (മത്ത 6:9-ന്റെ പഠനക്കു​റി​പ്പു കാണുക.) എന്നാൽ യേശു​വി​ന്റെ കാര്യ​ത്തിൽ ആ പേര്‌ പിതാ​വിൽനിന്ന്‌ യേശു​വി​നു ലഭിച്ച അധികാ​ര​ത്തെ​യും സ്ഥാന​ത്തെ​യും കൂടെ കുറി​ക്കു​ന്നു. (മത്ത 28:18; ഫിലി 2:9, 10; എബ്ര 1:3, 4) ലോക​ത്തി​ലെ ആളുകൾ തന്റെ അനുഗാ​മി​കൾക്കെ​തി​രാ​യി പ്രവർത്തി​ക്കു​മെന്നു പറയാ​നുള്ള കാരണ​വും യേശു​തന്നെ ഇവിടെ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. അതു സംഭവി​ക്കു​ന്നത്‌, തന്നെ അയച്ച വ്യക്തിയെ അവർക്ക്‌ അറിയാ​ത്ത​തു​കൊ​ണ്ടാ​ണെന്നു യേശു പറഞ്ഞു. അവർക്കു ദൈവത്തെ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ യേശു​വി​ന്റെ പേര്‌ എന്തി​നെ​യെ​ല്ലാം പ്രതി​നി​ധാ​നം ചെയ്യു​ന്നെന്ന്‌ അവർ മനസ്സി​ലാ​ക്കു​ക​യും അത്‌ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തേനേ. (പ്രവൃ 4:12) യഥാർഥ​ത്തിൽ, ദൈവ​ത്തി​ന്റെ നിയമി​ത​ഭ​ര​ണാ​ധി​കാ​രി​യും രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും ആണ്‌ യേശു, ജീവൻ നേടാൻ എല്ലാവ​രും കീഴ്‌പെട്ട്‌ വണങ്ങേണ്ട ഒരാൾ!—യോഹ 17:3; വെളി 19:11-16; സങ്ക 2:7-12 താരത​മ്യം ചെയ്യുക.

it-1-E 516

ധൈര്യം

യഹോ​വ​യാം ദൈവ​ത്തോ​ടു ശത്രു​ത​യുള്ള ഒരു ലോക​ത്തി​ന്റെ മനോ​ഭാ​വ​ത്താ​ലും പ്രവൃ​ത്തി​യാ​ലും കളങ്ക​പ്പെ​ടാ​തെ നില​കൊ​ള്ളാ​നും ലോക​ത്തി​ന്റെ വെറു​പ്പി​നു പാത്ര​മാ​കു​മ്പോ​ഴും വിശ്വ​സ്‌ത​നാ​യി തുടരാ​നും ഒരു ക്രിസ്‌ത്യാ​നി​ക്കു ധൈര്യം ആവശ്യ​മാണ്‌. യേശു​ക്രി​സ്‌തു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.” (യോഹ 16:33) ദൈവ​പു​ത്രൻ ഒരിക്ക​ലും ലോക​ത്തി​ന്റെ സ്വാധീ​ന​ത്തി​നു വഴങ്ങി​ക്കൊ​ടു​ത്തില്ല. പകരം ഒരുത​ര​ത്തി​ലും ലോക​ത്തെ​പ്പോ​ലെ​യാ​കാ​തി​രു​ന്നു​കൊണ്ട്‌ ലോകത്തെ കീഴടക്കി. യേശു​ക്രി​സ്‌തു​വി​ന്റെ ആ മാതൃ​ക​യും യേശു​വി​ന്റെ പിഴവറ്റ ജീവി​ത​ത്തി​ന്റെ നല്ല ഫലങ്ങളും ലോക​ത്തിൽനിന്ന്‌ വേർപെ​ട്ടി​രു​ന്നു​കൊണ്ട്‌ ലോക​ത്തി​ന്റെ കളങ്കം പറ്റാതെ നില​കൊ​ള്ളാൻ ആവശ്യ​മായ ധൈര്യം ഒരു വ്യക്തിക്കു തരും.—യോഹ 17:16.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 17:21-23-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

ഒന്നായി​രി​ക്കാൻ: അഥവാ “ഐക്യ​ത്തി​ലാ​യി​രി​ക്കാൻ.” താനും പിതാ​വും “ഒന്നായി​രി​ക്കു​ന്ന​തു​പോ​ലെ” തന്റെ യഥാർഥാ​നു​ഗാ​മി​കൾ ‘ഒന്നായി​രി​ക്കണം’ എന്നു പ്രാർഥി​ച്ച​പ്പോൾ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? (യോഹ 17:22) യേശു​വും പിതാ​വും ഒരേ മനസ്സോ​ടെ​യും സഹകര​ണ​ത്തോ​ടെ​യും കാര്യങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ തന്റെ അനുഗാ​മി​ക​ളും ഒരേ ലക്ഷ്യത്തിൽ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കു​ന്ന​വ​രാ​യി​രി​ക്കാൻ ഇടയാ​കേ​ണമേ എന്നാണു യേശു അപേക്ഷി​ച്ചത്‌. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷകർ മറ്റു ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​ക​രോ​ടും ദൈവ​ത്തോ​ടും ചേർന്ന്‌ പ്രവർത്തി​ക്കു​മ്പോൾ അവർക്കി​ട​യിൽ ഇത്തര​മൊ​രു ഐക്യ​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ 1കൊ 3:6-9-ൽ പൗലോസ്‌ പറയു​ന്നുണ്ട്‌.—1കൊ 3:8-ഉം യോഹ 10:30; 17:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക.

ഒന്നായി​ത്തീ​രും: അഥവാ “സമ്പൂർണ​മാ​യി യോജി​പ്പി​ലാ​കും.” തന്റെ അനുഗാ​മി​ക​ളു​ടെ ഇടയിലെ സമ്പൂർണ​മായ ഐക്യത്തെ, പിതാ​വിന്‌ അവരോ​ടുള്ള സ്‌നേ​ഹ​വു​മാ​യി യേശു ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു. സ്‌നേ​ഹ​ത്തിന്‌ ‘ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുണ്ട്‌’ എന്നു പറയുന്ന കൊലോ 3:14-ലും ഇതേ ആശയമാ​ണു കാണു​ന്നത്‌. എന്നാൽ സമ്പൂർണ​മായ ഈ ഐക്യം ആപേക്ഷി​ക​മാ​ണെന്ന്‌ ഓർക്കുക. കാരണം ആളുക​ളു​ടെ പ്രാപ്‌തി​ക​ളും ശീലങ്ങ​ളും മനസ്സാ​ക്ഷി​യും ഒക്കെ വ്യത്യ​സ്‌ത​മാ​യ​തു​കൊണ്ട്‌ എല്ലാവ​രു​ടെ​യും വ്യക്തി​ത്വ​ങ്ങൾ ഒരു​പോ​ലെ​യാ​യി​രി​ക്കില്ല. അപ്പോൾപ്പി​ന്നെ ആ വാക്കു​ക​ളു​ടെ അർഥം എന്താണ്‌? യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ അവരുടെ പ്രവർത്ത​ന​ങ്ങ​ളി​ലും വിശ്വാ​സ​ങ്ങ​ളി​ലും ഒരുമ കാണു​മെ​ന്നും അവർ പഠിപ്പി​ക്കു​ന്നത്‌ ഒരേ കാര്യ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും ആണ്‌ അതു സൂചി​പ്പി​ച്ചത്‌.—റോമ 15:5, 6; 1കൊ 1:10; എഫ 4:3; ഫിലി 1:27.

യോഹ 17:24-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ലോകാ​രം​ഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കു​പദം എബ്ര 11:11-ൽ “ഗർഭി​ണി​യാ​കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിൽ ‘ആരംഭം’ എന്ന പദം, ആദാമി​നും ഹവ്വയ്‌ക്കും മക്കൾ ജനിച്ച​തി​നെ​യാ​ണു കുറി​ക്കു​ന്നത്‌. യേശു ‘ലോകാ​രം​ഭത്തെ’ ഹാബേ​ലു​മാ​യി ബന്ധിപ്പി​ച്ചി​ട്ടുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മനുഷ്യ​വർഗ​ലോ​ക​ത്തി​ലെ ആദ്യമ​നു​ഷ്യ​നും ‘ലോകാ​രം​ഭം​മു​തൽ ജീവന്റെ പുസ്‌ത​ക​ത്തിൽ പേര്‌ എഴുത​പ്പെ​ട്ട​വ​രിൽ’ ആദ്യ​ത്തെ​യാ​ളും ആണ്‌ ഹാബേൽ. (ലൂക്ക 11:50, 51; വെളി 17:8) യേശു പ്രാർഥ​ന​യിൽ പിതാ​വി​നോ​ടു പറഞ്ഞ ഈ വാക്കുകൾ മറ്റൊരു കാര്യ​വും തെളി​യി​ക്കു​ന്നു: ദൈവ​ത്തി​നു തന്റെ ഏകജാ​ത​നായ മകനു​മാ​യുള്ള സ്‌നേ​ഹ​ബന്ധം കാലങ്ങൾക്കു മുമ്പേ, അതായത്‌ ആദാമി​നും ഹവ്വയ്‌ക്കും മക്കൾ ജനിക്കു​ന്ന​തി​നും മുമ്പേ, തുടങ്ങി​യ​താണ്‌.

ഒക്‌ടോ​ബർ 29–നവംബർ 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 18-19

“യേശു സത്യത്തി​നു സാക്ഷി​യാ​യി നിന്നു”

യോഹ 18:37-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

സാക്ഷി​യാ​യി നിൽക്കാൻ: “സാക്ഷി നിൽക്കുക,” (മാർട്ടു​റേഓ) “സാക്ഷ്യം; സാക്ഷി” (മാർട്ടു​റീയ; മാർട്ടുസ്‌) എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദങ്ങൾ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ വിശാ​ല​മായ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. രണ്ടു പദങ്ങളു​ടെ​യും അടിസ്ഥാ​നാർഥം, നേരിട്ട്‌ അറിയാ​വുന്ന വസ്‌തു​ത​ക​ളെ​പ്പറ്റി സാക്ഷി പറയുക എന്നാ​ണെ​ങ്കി​ലും ആ പദങ്ങൾക്ക്‌ “ഒരു കാര്യം പരസ്യ​മാ​യി അറിയി​ക്കുക; സ്ഥിരീ​ക​രി​ക്കുക; എന്തി​നെ​യെ​ങ്കി​ലും കുറിച്ച്‌ നല്ലതു പറയുക” എന്നീ അർഥങ്ങ​ളും വരാം. അങ്ങനെ​തന്നെ യേശു​വും, തനിക്കു ബോധ്യ​മു​ണ്ടാ​യി​രുന്ന സത്യങ്ങ​ളെ​ക്കു​റിച്ച്‌ സാക്ഷി പറയു​ക​യും അതു മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്‌ത​തി​നു പുറമേ തന്റെ പിതാ​വി​ന്റെ പ്രാവ​ച​നി​ക​വ​ച​ന​വും വാഗ്‌ദാ​ന​ങ്ങ​ളും സത്യമാ​ണെന്നു തെളി​യി​ക്കുന്ന രീതി​യിൽ ജീവി​ക്കു​ക​യും ചെയ്‌തു. (2കൊ 1:20) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും അതിന്റെ മിശി​ഹൈക​ഭ​ര​ണാ​ധി​കാ​രി​യെ​ക്കു​റി​ച്ചും ഉള്ള തന്റെ ഉദ്ദേശ്യം എന്താ​ണെന്നു ദൈവം വളരെ വിശദ​മാ​യി​ത്തന്നെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യേശു​വി​ന്റെ ഭൗമി​ക​ജീ​വി​ത​വും ഒടുവിൽ യേശു വരിച്ച ബലിമ​ര​ണ​വും മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളെ​ല്ലാം നിറ​വേറ്റി. നിയമ​യു​ട​മ്പ​ടി​യിൽ മിശി​ഹയെ മുൻനി​ഴ​ലാ​ക്കിയ എല്ലാ മാതൃ​ക​ക​ളും അതിൽ ഉൾപ്പെ​ടു​മാ​യി​രു​ന്നു. (കൊലോ 2:16, 17; എബ്ര 10:1) ചുരു​ക്ക​ത്തിൽ, തന്റെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും യേശു ‘സത്യത്തി​നു സാക്ഷി​യാ​യി നിന്നു’ എന്നു പറയാം.

സത്യത്തിന്‌: യേശു ഇവിടെ പറഞ്ഞതു പൊതു​വി​ലുള്ള സത്യ​ത്തെ​ക്കു​റി​ച്ചല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട സത്യ​ത്തെ​ക്കു​റി​ച്ചാണ്‌. ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഒരു പ്രധാ​ന​ഘ​ട​കം​തന്നെ “ദാവീ​ദി​ന്റെ മകനായ” യേശു മഹാപു​രോ​ഹി​ത​നാ​യും ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​യും സേവി​ക്കുക എന്നുള്ള​താ​യി​രു​ന്നു. (മത്ത 1:1) താൻ ഭൂമി​യിൽ മനുഷ്യ​രു​ടെ ഇടയി​ലേക്കു വന്ന്‌, ഇവിടെ ജീവിച്ച്‌, ശുശ്രൂഷ നടത്തി​യ​തി​ന്റെ ഒരു പ്രധാ​ന​കാ​രണം ആ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ അറിയി​ക്കുക എന്നതാ​യി​രു​ന്നെന്നു യേശു​തന്നെ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. ദാവീ​ദി​ന്റെ ജന്മനഗ​ര​മായ യഹൂദ്യ​യി​ലെ ബേത്ത്‌ലെ​ഹെ​മിൽ യേശു പിറന്ന​പ്പോ​ഴും അതിനു മുമ്പും ദൈവ​ദൂ​ത​ന്മാർ ഇതു​പോ​ലൊ​രു സന്ദേശം അറിയി​ച്ച​താ​യി നമ്മൾ വായി​ക്കു​ന്നു.—ലൂക്ക 1:32, 33; 2:10-14.

യോഹ 18:38എ-യുടെ പഠനക്കു​റിപ്പ്‌, nwtsty

എന്താണു സത്യം: സാധ്യ​ത​യ​നു​സ​രിച്ച്‌ പീലാ​ത്തൊ​സി​ന്റെ ഈ ചോദ്യം പൊതു​വി​ലുള്ള സത്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അല്ലാതെ തൊട്ടു​മുമ്പ്‌ യേശു സംസാ​രിച്ച ‘സത്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നില്ല.’ (യോഹ 18:37) പീലാ​ത്തൊ​സി​ന്റെ ചോദ്യം ആത്മാർഥ​മാ​യി​രു​ന്നെ​ങ്കിൽ യേശു തീർച്ച​യാ​യും അതിന്‌ ഉത്തരം കൊടു​ത്തേനേ. എന്നാൽ പീലാ​ത്തൊ​സി​ന്റേതു പുച്ഛവും സംശയ​വും കലർന്ന ഒരു ചോദ്യ​മാ​യി​രു​ന്നി​രി​ക്കാ​നാ​ണു സാധ്യത. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ പീലാ​ത്തൊ​സി​ന്റെ ചോദ്യം ഇങ്ങനെ​യാ​യി​രു​ന്നു: “സത്യമോ? എന്താണത്‌? അങ്ങനെ​യൊ​രു കാര്യമേ ഇല്ല!” പീലാ​ത്തൊസ്‌ അതിന്‌ ഉത്തരവും പ്രതീ​ക്ഷി​ച്ചു​കാ​ണില്ല. കാരണം ഒരു മറുപ​ടി​ക്കു​പോ​ലും കാത്തു​നിൽക്കാ​തെ അദ്ദേഹം പുറത്ത്‌ ജൂതന്മാ​രു​ടെ അടു​ത്തേക്കു പോകു​ന്ന​താ​യാ​ണു നമ്മൾ വായി​ക്കു​ന്നത്‌.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 19:30-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ജീവൻ വെടിഞ്ഞു: അക്ഷ. “ആത്മാവി​നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാ​ഷ​യി​ലെ “ആത്മാവ്‌” എന്ന പദത്തിന്‌ (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസ​ത്തെ​യോ” “ജീവശ​ക്തി​യെ​യോ” കുറി​ക്കാ​നാ​കും. സമാന്ത​ര​വി​വ​ര​ണ​ങ്ങ​ളായ മർ 15:37-ലും ലൂക്ക 23:46-ലും എക്‌പ്‌നി​യോ (അക്ഷ. “ശ്വാസം പുറ​ത്തേ​ക്കു​വി​ടുക.”) എന്ന ഗ്രീക്കു​ക്രിയ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഈ വാദത്തെ പിന്താ​ങ്ങു​ന്നു. (ആ വാക്യ​ങ്ങ​ളിൽ ഈ പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അവയുടെ പഠനക്കു​റി​പ്പു​ക​ളിൽ കാണു​ന്ന​തു​പോ​ലെ “അന്ത്യശ്വാ​സം വലിച്ചു” എന്നാണ്‌.) സംഭവി​ക്കേ​ണ്ട​തെ​ല്ലാം പൂർത്തി​യാ​യ​തു​കൊണ്ട്‌ ജീവൻ നിലനി​റു​ത്താ​നുള്ള പരി​ശ്രമം യേശു മനഃപൂർവം അവസാ​നി​പ്പി​ച്ചു എന്ന അർഥത്തി​ലാ​കാം മൂലഭാ​ഷ​യിൽ “ഏൽപ്പി​ച്ചു​കൊ​ടു​ത്തു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എന്നാണു ചിലരു​ടെ അഭി​പ്രാ​യം. അതെ, യേശു മനസ്സോ​ടെ ‘മരണ​ത്തോ​ളം തന്റെ ജീവൻ ചൊരി​ഞ്ഞു.’—യശ 53:12; യോഹ 10:11.

യോഹ 19:31-ന്റെ പഠനക്കു​റിപ്പ്‌, nwtsty

അതു വലിയ ശബത്താ​യി​രു​ന്നു: പെസഹ​യു​ടെ പിറ്റേ ദിവസ​മായ നീസാൻ 15, ആഴ്‌ച​യു​ടെ ഏതു ദിവസ​മാ​യാ​ലും ശരി, ഒരു ശബത്താ​യി​രു​ന്നു. (ലേവ 23:5-7) ഈ പ്രത്യേ​ക​ശ​ബ​ത്തും പതിവ്‌ ശബത്തും (ജൂതന്മാ​രു​ടെ കലണ്ടറ​നു​സ​രിച്ച്‌ ആഴ്‌ച​യു​ടെ ഏഴാം ദിവസം ആചരി​ച്ചി​രുന്ന ഈ ശബത്ത്‌, വെള്ളി​യാഴ്‌ച സൂര്യാ​സ്‌ത​മ​യം​മു​തൽ ശനിയാഴ്‌ച സൂര്യാ​സ്‌ത​മ​യം​വരെ ആയിരു​ന്നു.) ഒരേ ദിവസം വരു​മ്പോ​ഴാണ്‌ അതിനെ ‘വലിയ ശബത്ത്‌’ എന്നു വിളി​ക്കു​ന്നത്‌. യേശു മരിച്ച വെള്ളി​യാ​ഴ്‌ച​യു​ടെ പിറ്റേ ദിവസം അത്തര​മൊ​രു വലിയ ശബത്താ​യി​രു​ന്നു. എ.ഡി. 29 മുതൽ എ.ഡി. 35 വരെയുള്ള കാലത്ത്‌ നീസാൻ 14 ഒരു വെള്ളി​യാ​ഴ്‌ച​യാ​യി​രുന്ന ഒരേ ഒരു വർഷം എ.ഡി. 33 ആണ്‌. യേശു മരിച്ചത്‌ എ.ഡി. 33-ലെ നീസാൻ 14-ാം തീയതി തന്നെയാ​ണെന്ന നിഗമ​നത്തെ ശക്തമായി പിന്താ​ങ്ങുന്ന ഒരു തെളി​വാണ്‌ ഇത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക