ഗീതം 46
യഹോവേ, ഞങ്ങൾ നന്ദിയേകുന്നു
1. നന്ദി യഹോവേ, നിൻ മഹാനൻമയ്ക്കായ്.
നൽകി ഞങ്ങൾക്കായ് നിൻ പ്രകാശം നീ.
നിൻ ചാരെ വന്നു പ്രാർഥിപ്പാൻ
ഞങ്ങൾക്കായ് നീ തന്ന മഹാകൃപയ്ക്കായ് നന്ദി.
2. നന്ദി യാഹേ, നിൻ പ്രിയനാം ജാതന്നായ്.
നൽകി യേശു തൻ ജീവൻ ഞങ്ങൾക്കായ്.
നിൻ ഇഷ്ടം ചെയ്യാൻ തുണയായ് തന്നതാം
നിൻ ആത്മാവിന്നായ് ഏകുന്നു നന്ദി.
3. നന്ദി യഹോവേ, നിൻ രാജ്യം ഘോഷിപ്പാൻ
നൽകി ഞങ്ങൾക്കായ് ദിവ്യ ദൗത്യം നീ.
അനുഗ്രഹങ്ങൾ എന്നെന്നും ചൊരിയും
നിൻ രാജ്യത്തിന്നായ് ഏകുന്നു നന്ദി.
(സങ്കീ. 50:14; 95:2; 147:7; കൊലോ. 3:15 കൂടെ കാണുക.)