വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr20 മാർച്ച്‌ പേ. 1-4
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2020)
  • ഉപതലക്കെട്ടുകള്‍
  • മാർച്ച്‌ 2-8
  • മാർച്ച്‌ 9-15
  • മാർച്ച്‌ 16-22
  • മാർച്ച്‌ 23-29
  • മാർച്ച്‌ 30–ഏപ്രിൽ 5
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2020)
mwbr20 മാർച്ച്‌ പേ. 1-4

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

മാർച്ച്‌ 2-8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 22–23

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 853 ¶5-6

മുന്നറിവ്‌, മുൻനിർണ​യം

മുൻകൂ​ട്ടി കാണു​ന്ന​തി​നുള്ള കഴിവ്‌ ദൈവം എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? ദൈവം എല്ലാ കാര്യ​ങ്ങ​ളും മുൻകൂ​ട്ടി കാണു​ന്നെ​ന്നും എല്ലാവ​രു​ടെ​യും ഭാവി തീരു​മാ​നി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ചിലർ വിശ്വ​സി​ക്കു​ന്നു. എന്നാൽ ശരിക്കും ദൈവം, ഏതെല്ലാം കാര്യങ്ങൾ മുൻകൂ​ട്ടി കാണണ​മെന്നു വിവേ​ച​ന​യോ​ടെ തീരു​മാ​നി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കും ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​നും ചേർച്ച​യി​ലാണ്‌ ദൈവം ഇതു ചെയ്യു​ന്നത്‌. ദൈവം എല്ലാം മുൻകൂ​ട്ടി കാണു​ന്നില്ല എന്നു തെളി​യി​ക്കുന്ന പല വിവര​ണ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌, ഓരോ സന്ദർഭ​ത്തി​ലും അപ്പോ​ഴുള്ള സാഹച​ര്യം പരി​ശോ​ധിച്ച്‌ അതിന്റെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​ന​മെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ.

അതി​ലൊ​ന്നാണ്‌ ഉൽപത്തി 11:5-8-ലെ സംഭവം. ദൈവം ഭൂമി​യി​ലേക്കു ശ്രദ്ധ തിരിച്ച്‌ ബാബേ​ലി​ലെ സാഹച​ര്യം പരി​ശോ​ധി​ക്കു​ക​യും അതിനു ശേഷം അവിടെ നടന്ന നിർമാ​ണ​പ​ദ്ധതി നിറു​ത്തി​ക്ക​ള​യാ​നുള്ള തീരു​മാ​ന​മെ​ടു​ക്കു​ക​യും ചെയ്യുന്നു. ഇനി, സൊ​ദോ​മി​ലും ഗൊ​മോ​റ​യി​ലും ദുഷ്ടത പെരു​കാൻ തുടങ്ങി​യ​പ്പോൾ (ദൂതന്മാ​രെ അയച്ച്‌) അവിടത്തെ സാഹച​ര്യം വിലയി​രു​ത്താൻ പോകു​ക​യാ​ണെന്ന്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു. “എന്റെ അടുത്ത്‌ എത്തിയ മുറവി​ളി​പോ​ലെ​യാ​ണോ അവർ പ്രവർത്തി​ക്കു​ന്ന​തെന്ന്‌ അറിയാൻ ഞാൻ ഇറങ്ങി​ച്ചെ​ല്ലും. അങ്ങനെ​യ​ല്ലെ​ങ്കിൽ എനിക്ക്‌ അത്‌ അറിയാൻ കഴിയു​മ​ല്ലോ” എന്നാണു ദൈവം പറഞ്ഞത്‌. (ഉൽ 18:20-22; 19:1) പിന്നീട്‌ അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ യാഗം അർപ്പി​ക്കാൻ തുനി​ഞ്ഞ​പ്പോൾ യഹോവ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാ​ഞ്ഞ​തി​നാൽ നീ ദൈവ​ഭ​യ​മു​ള്ള​വ​നാ​ണെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​യി.”—ഉൽ 22:11, 12; നെഹ 9:7, 8 താരത​മ്യം ചെയ്യുക; ഗല 4:9.

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

it-1-E 604 ¶5

നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ന്നു

ക്രിസ്‌തു​വി​ന്റെ മരണത്തി​നു മുമ്പ്‌ അബ്രാ​ഹാ​മി​നെ എങ്ങനെ​യാ​ണു നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കാൻ കഴിഞ്ഞത്‌?

അബ്രാ​ഹാ​മി​ന്റെ വിശ്വാ​സ​ത്തി​ന്റെ​യും വിശ്വാ​സ​ത്തി​നു ചേർന്ന പ്രവൃ​ത്തി​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തി​ലാണ്‌ ‘അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാ​ക്കി​യത്‌.’ (റോമ 4:20-22) അബ്രാ​ഹാ​മും ക്രിസ്‌തു​വി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​രായ മറ്റുള്ള​വ​രും പാപമി​ല്ലാത്ത പൂർണ​മ​നു​ഷ്യ​രാ​യി​രു​ന്നു എന്നല്ല ഇതിന്‌ അർഥം. എന്നാൽ, സന്തതി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ച്ച​തു​കൊ​ണ്ടും ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ നല്ല ശ്രമം ചെയ്‌ത​തു​കൊ​ണ്ടും ദൈവം അവരെ മറ്റു മനുഷ്യ​രെ​പ്പോ​ലെ നീതി​കെ​ട്ട​വ​രാ​യി കണക്കാ​ക്കി​യില്ല. (ഉൽ 3:15; സങ്ക 119:2, 3) ദൈവ​ത്തിൽനിന്ന്‌ അകന്നു​പോയ മനുഷ്യ​വർഗ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ യഹോവ സ്‌നേ​ഹ​പൂർവം അവരെ കുറ്റമ​റ്റ​വ​രാ​യി കണക്കാക്കി. (സങ്ക 32:1, 2; എഫ 2:12) അങ്ങനെ, അവർക്കു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തിന്‌ ആ അപൂർണ​മ​നു​ഷ്യ​രു​മാ​യി ഇടപെ​ടാ​നും അവരെ അനു​ഗ്ര​ഹി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. അതേസ​മയം തന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യേ​ണ്ട​താ​യും വന്നില്ല. (സങ്ക 36:10) എന്നാൽ തങ്ങൾക്കു പാപത്തിൽനിന്ന്‌ വിടുതൽ ആവശ്യ​മാ​ണെന്ന്‌ ആ വിശ്വ​സ്‌ത​മ​നു​ഷ്യർ തിരി​ച്ച​റി​ഞ്ഞു. ദൈവം വിടു​വി​ക്കുന്ന സമയത്തി​നാ​യി അവർ കാത്തി​രി​ക്കു​ക​യും ചെയ്‌തു.—സങ്ക 49:7-9; എബ്ര 9:26.

മാർച്ച്‌ 9-15

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 24

“യിസ്‌ഹാ​ക്കിന്‌ ഒരു ഭാര്യ”

wp16.3-E 14 ¶3

“പോകാൻ ഞാൻ തയ്യാറാണ്‌”

കനാനി​ലെ സ്‌ത്രീ​ക​ളിൽനിന്ന്‌ തന്റെ മകനായ യിസ്‌ഹാ​ക്കിന്‌ ഒരു ഭാര്യയെ തിര​ഞ്ഞെ​ടു​ക്കി​ല്ലെന്ന്‌ എലീ​യേ​സെ​രി​നെ​ക്കൊണ്ട്‌ അബ്രാ​ഹാം സത്യം ചെയ്യിച്ചു. എന്തു​കൊണ്ട്‌? കനാന്യർ ദൈവ​മായ യഹോ​വയെ ബഹുമാ​നി​ക്കു​ക​യോ ആരാധി​ക്കു​ക​യോ ചെയ്‌തി​രു​ന്നില്ല. അവരുടെ മോശ​മായ പ്രവൃ​ത്തി​കൾക്ക്‌ യഹോവ അവരെ ശിക്ഷി​ക്കാൻ പോകു​ക​യാ​ണെന്ന്‌ അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ പ്രിയ​പു​ത്ര​നായ യിസ്‌ഹാക്ക്‌ അവരോ​ടു കൂടുതൽ അടുക്കാ​നും അവരുടെ അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യാ​നും അബ്രാ​ഹാം ആഗ്രഹി​ച്ചില്ല. ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​ന്ന​തിൽ യിസ്‌ഹാ​ക്കിന്‌ ഒരു വലിയ പങ്കു​ണ്ടെ​ന്നും അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്നു.—ഉൽ 15:16; 17:19; 24:2-4.

wp16.3-E 14 ¶4

“പോകാൻ ഞാൻ തയ്യാറാണ്‌”

ഹാരാ​നി​ലെ കിണറ്റിൻക​ര​യിൽ വന്നപ്പോൾ താൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചെന്ന്‌ എലീ​യേ​സെർ തന്റെ ആതി​ഥേ​യ​രോ​ടു പറഞ്ഞു. എലീ​യേ​സെർ പ്രാർഥി​ച്ചത്‌, യിസ്‌ഹാക്ക്‌ വിവാഹം കഴിക്കേണ്ട യുവതി​യെ യഹോവ തിര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാണ്‌. എങ്ങനെ? യിസ്‌ഹാക്ക്‌ വിവാഹം ചെയ്യാൻ ദൈവം ആഗ്രഹി​ക്കുന്ന യുവതി കിണറ്റിൻക​ര​യിൽ വരാൻ ഇടയാ​ക്കേ​ണ​മേ​യെന്ന്‌ അദ്ദേഹം ദൈവ​ത്തോട്‌ അപേക്ഷി​ച്ചു. കുടി​ക്കാൻ വെള്ളം ചോദി​ക്കു​മ്പോൾ എലീ​യേ​സെ​രി​നു മാത്രമല്ല, കൂടെ​യുള്ള ഒട്ടകങ്ങൾക്കും അവൾ വെള്ളം കൊടു​ക്ക​ണ​മാ​യി​രു​ന്നു. (ഉൽ 24:12-14) ആരാണ്‌ അപ്പോൾ കിണറ്റിൻക​ര​യിൽ വരുക​യും പറഞ്ഞതു​പോ​ലെ​യെ​ല്ലാം കൃത്യ​മാ​യി ചെയ്യു​ക​യും ചെയ്‌തത്‌? റിബെക്ക! തന്റെ കുടും​ബാം​ഗ​ങ്ങ​ളോട്‌ എലീ​യേ​സെർ ഈ കഥ പറഞ്ഞ​പ്പോൾ റിബെക്ക അതു കേട്ടെ​ങ്കിൽ റിബെ​ക്ക​യ്‌ക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്നു സങ്കൽപ്പി​ക്കുക!

wp16.3-E 14 ¶6-7

“പോകാൻ ഞാൻ തയ്യാറാണ്‌”

യാത്ര തിരി​ക്കു​ന്ന​തി​നു മുമ്പ്‌ എലീ​യേ​സെർ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ ചോദി​ച്ചി​രു​ന്നു: “എന്നോ​ടൊ​പ്പം വരാൻ പെൺകു​ട്ടി തയ്യാറ​ല്ലെ​ങ്കി​ലോ?” അപ്പോൾ അബ്രാ​ഹാം ഇങ്ങനെ പറഞ്ഞു: ‘എങ്കിൽ എന്നോടു ചെയ്‌ത ആണയിൽനിന്ന്‌ നീ ഒഴിവു​ള്ള​വ​നാ​യി​രി​ക്കും.’ (ഉൽപത്തി 24:39, 41) ബഥൂ​വേ​ലി​ന്റെ വീട്ടി​ലും പെൺകു​ട്ടി​യു​ടെ ഇഷ്ടത്തിനു പ്രാധാ​ന്യം കൊടു​ത്തു. തന്റെ യാത്ര​യു​ടെ ഉദ്ദേശ്യം സഫലമാ​യി​ക്കാ​ണാൻ എലീ​യേ​സെർ അതിയാ​യി ആഗ്രഹി​ച്ച​തു​കൊണ്ട്‌ അടുത്ത ദിവസം​തന്നെ റിബെ​ക്ക​യെ​യും​കൂ​ട്ടി കനാനി​ലേക്കു മടങ്ങി​പ്പോ​കാൻ റിബെ​ക്ക​യു​ടെ വീട്ടു​കാ​രോട്‌ അദ്ദേഹം അനുവാ​ദം ചോദി​ച്ചു. പക്ഷേ കുറഞ്ഞത്‌ പത്തു ദിവസം കൂടെ​യെ​ങ്കി​ലും റിബെക്ക തങ്ങളു​ടെ​കൂ​ടെ നിൽക്ക​ണ​മെ​ന്നാ​യി​രു​ന്നു അവരുടെ ആഗ്രഹം. ഒടുവിൽ, “നമുക്ക്‌ അവളെ വിളിച്ച്‌ അവളോ​ടു ചോദി​ക്കാം” എന്ന്‌ അവർ തീരു​മാ​നി​ച്ചു.—ഉൽപത്തി 24:57.

റിബെക്ക ഇപ്പോൾ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​നം എടുക്ക​ണ​മാ​യി​രു​ന്നു, റിബെ​ക്ക​യു​ടെ ജീവിതം മാറ്റി​മ​റി​ക്കുന്ന ഒരു തീരു​മാ​നം. റിബെക്ക ഇപ്പോൾ എന്തു പറയും? പരിച​യ​മി​ല്ലാത്ത ഒരു സ്ഥലത്തേക്ക്‌ തന്നെ അയയ്‌ക്ക​രു​തേ എന്ന്‌ അപേക്ഷി​ച്ചു​കൊണ്ട്‌ പിതാ​വി​ന്റെ​യും സഹോ​ദ​ര​ന്റെ​യും സഹതാപം പിടി​ച്ചു​പ​റ്റാൻ റിബെക്ക ശ്രമി​ക്കു​മോ? അതോ യഹോവ വഴി നയിക്കുന്ന സംഭവ​ങ്ങ​ളു​ടെ ഭാഗമാ​കു​ന്നത്‌ ഒരു പദവി​യാ​യി അവൾ കാണു​മോ? പെട്ടെ​ന്നു​തന്നെ തന്റെ ജീവി​ത​ത്തി​ലു​ണ്ടാ​കാൻപോ​കുന്ന മാറ്റ​ത്തെ​ക്കു​റിച്ച്‌ റിബെക്ക ചിന്തി​ച്ചത്‌ എന്താ​ണെന്നു റിബെ​ക്ക​യു​ടെ ഉത്തരത്തിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം. റിബെക്ക പറഞ്ഞു: “പോകാൻ ഞാൻ തയ്യാറാണ്‌.”—ഉൽപത്തി 24:58.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

wp16.3-E 12-13

“പോകാൻ ഞാൻ തയ്യാറാണ്‌”

ഒരു ദിവസം വൈകു​ന്നേരം കുടത്തിൽ വെള്ളം നിറച്ച്‌ കഴിഞ്ഞ​പ്പോൾ പ്രായ​മുള്ള ഒരാൾ ഓടി റിബെ​ക്ക​യു​ടെ അടുത്ത്‌ വന്നിട്ട്‌ ഇങ്ങനെ ചോദി​ച്ചു: “കുടത്തിൽനിന്ന്‌ എനിക്കു കുറച്ച്‌ വെള്ളം കുടി​ക്കാൻ തരുമോ?” അൽപ്പം വെള്ളത്തി​നു​വേ​ണ്ടി​യുള്ള ആ മനുഷ്യ​ന്റെ യാചന റിബെ​ക്കയെ സ്‌പർശി​ച്ചു. ആ മനുഷ്യൻ കുറെ ദൂരം യാത്ര ചെയ്‌തു​വ​ന്ന​താ​ണെന്നു റിബെ​ക്ക​യ്‌ക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ റിബെക്ക തോളിൽനിന്ന്‌ കുടം കൈയി​ലി​റക്കി അയാൾക്കു വേണ്ടു​വോ​ളം കുടി​ക്കാൻ കൊടു​ത്തു. അയാൾക്കു പത്ത്‌ ഒട്ടകങ്ങ​ളു​ണ്ടെ​ന്നും അവയ്‌ക്കു കുടി​ക്കാൻ തൊട്ടി​യിൽ വെള്ളമി​ല്ലെ​ന്നും റിബെക്ക ശ്രദ്ധിച്ചു. അയാളു​ടെ കണ്ണുകൾ സഹായ​ത്തി​നാ​യി തന്നോട്‌ അപേക്ഷി​ക്കു​ന്ന​തു​പോ​ലെ റിബെ​ക്ക​യ്‌ക്കു തോന്നി. കഴിയു​ന്ന​തു​പോ​ലെ സഹായി​ക്കാൻ റിബെക്ക ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ റിബെക്ക പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വേണ്ടു​വോ​ളം വെള്ളം കോരി​ക്കൊ​ടു​ക്കാം.”—ഉൽപത്തി 24:17-19.

ഒട്ടകങ്ങൾക്കു ‘കുറച്ച്‌ വെള്ളം’ കൊടു​ക്കാ​മെന്നല്ല, ‘വേണ്ടു​വോ​ളം വെള്ളം’ കൊടു​ക്കാ​മെ​ന്നാ​ണു റിബെക്ക പറഞ്ഞ​തെന്നു ശ്രദ്ധി​ക്കുക. നല്ല ദാഹമുള്ള ഒരു ഒട്ടകം ഒറ്റയടിക്ക്‌ 95 ലിറ്റർവരെ വെള്ളം കുടി​ക്കും! പത്ത്‌ ഒട്ടകങ്ങൾക്കും അത്രയും ദാഹമു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, അവയ്‌ക്കെ​ല്ലാം വെള്ളം കൊടു​ക്കാൻ റിബെക്ക മണിക്കൂ​റു​ക​ളോ​ളം അധ്വാ​നി​ക്കേ​ണ്ടി​വ​ന്നേനേ. പിന്നീട്‌ നടന്ന സംഭവ​ങ്ങ​ളിൽനിന്ന്‌ കാണാൻ കഴിയു​ന്നത്‌, ആ ഒട്ടകങ്ങൾക്കു വലിയ ദാഹമി​ല്ലാ​യി​രു​ന്നു എന്നാണ്‌.* പക്ഷേ ഒട്ടകങ്ങൾക്കു വെള്ളം കൊടു​ക്കാ​മെന്നു പറഞ്ഞ​പ്പോൾ റിബെ​ക്ക​യ്‌ക്ക്‌ അത്‌ അറിയാ​മാ​യി​രു​ന്നോ? ഇല്ല. പ്രായ​മുള്ള ഈ അപരി​ചി​ത​നോട്‌ ആതിഥ്യ​മ​ര്യാ​ദ കാണി​ക്കു​ന്ന​തിന്‌ എന്തു ചെയ്യാ​നും റിബെക്ക തയ്യാറാ​യി​രു​ന്നു, അതിനാ​യി ആഗ്രഹി​ക്കു​ക​പോ​ലും ചെയ്‌തു. എലീ​യേ​സെർ റിബെ​ക്ക​യു​ടെ സഹായം സ്വീക​രി​ച്ചു. റിബെക്ക കുടത്തിൽ വീണ്ടും​വീ​ണ്ടും വെള്ളം നിറച്ചു​കൊ​ണ്ടു​വന്ന്‌ തൊട്ടി​യി​ലേക്ക്‌ ഒഴിക്കു​ന്നത്‌ എലീ​യേ​സെർ നോക്കി​നി​ന്നു.—ഉൽപത്തി 24:20, 21.

wp16.3-E 13, അടിക്കു​റിപ്പ്‌

“പോകാൻ ഞാൻ തയ്യാറാണ്‌”

റിബെക്ക വെള്ളം കോരാൻ വന്നപ്പോൾ സന്ധ്യയാ​കാ​റാ​യി​രു​ന്നു. കിണറ്റിൻക​ര​യിൽ റിബെക്ക ഒത്തിരി സമയം നിന്നെന്നു വിവരണം സൂചി​പ്പി​ക്കു​ന്നില്ല. കാരണം റിബെക്ക തിരിച്ച്‌ ചെന്ന​പ്പോൾ വീട്ടി​ലു​ള്ള​വ​രെ​ല്ലാം ഉറങ്ങി​യെ​ന്നോ റിബെ​ക്കയെ അന്വേ​ഷിച്ച്‌ ആരെങ്കി​ലും കിണറ്റിൻക​ര​യിൽ വന്നന്നോ ബൈബിൾ പറയു​ന്നില്ല.

wp16.3-E 15 ¶3

“പോകാൻ ഞാൻ തയ്യാറാണ്‌”

ആ യാത്രാ​സം​ഘം നെഗെബ്‌ ദേശത്തു​കൂ​ടെ സഞ്ചരി​ക്കു​ക​യാ​യി​രു​ന്നു. ഇരുട്ടു പരക്കാ​റാ​യി​രു​ന്നു. അപ്പോൾ ഒരു മനുഷ്യൻ വെളി​മ്പ്ര​ദേ​ശ​ത്തു​കൂ​ടി നടക്കു​ന്നതു റിബെക്ക കണ്ടു. അദ്ദേഹം ധ്യാന​നി​ര​ത​നാ​യി​രു​ന്നു. “ഉടൻ റിബെക്ക ഒട്ടകപ്പു​റ​ത്തു​നിന്ന്‌ താഴെ ഇറങ്ങി.” (ഒരുപക്ഷേ ഒട്ടകം താഴ്‌ന്നു​ത​രാൻപോ​ലും റിബെക്ക കാത്തു​നി​ന്നു​കാ​ണില്ല.) എന്നിട്ട്‌ “നമ്മളെ സ്വീക​രി​ക്കാൻ വെളി​മ്പ്ര​ദേ​ശ​ത്തു​കൂ​ടി നടന്നു​വ​രുന്ന അയാൾ ആരാണ്‌” എന്ന്‌ എലീ​യേ​സെ​രി​നോ​ടു ചോദി​ച്ചു. അതു യിസ്‌ഹാ​ക്കാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ റിബെക്ക തന്റെ തല മൂടി. (ഉൽപത്തി 24:62-65) എന്തു​കൊണ്ട്‌? തന്റെ ഭർത്താ​വാ​കാൻപോ​കു​ന്ന​യാ​ളോ​ടുള്ള ബഹുമാ​നം കാണി​ക്കാ​നാ​യി​രു​ന്നു അത്‌. അത്തരം കീഴ്‌പെടൽ ഒരു പഴഞ്ചൻ ഏർപ്പാ​ടാ​യി ഇന്നു പലർക്കും തോന്നി​യേ​ക്കാം. പക്ഷേ സ്‌ത്രീ​കൾക്കും അതു​പോ​ലെ പുരു​ഷ​ന്മാർക്കും റിബെ​ക്ക​യു​ടെ താഴ്‌മ​യിൽനിന്ന്‌ പലതും പഠിക്കാ​നുണ്ട്‌ എന്നതാണു വാസ്‌തവം. കാരണം താഴ്‌മ എന്ന മനോ​ഹ​ര​മായ ഗുണത്തി​ന്റെ കാര്യ​ത്തിൽ ഇനിയും മെച്ച​പ്പെ​ടാ​നില്ല എന്ന്‌ ആർക്കെ​ങ്കി​ലും പറയാ​നാ​കു​മോ?

മാർച്ച്‌ 16-22

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 25-26

“ഏശാവ്‌ ജന്മാവ​കാ​ശം വിൽക്കു​ന്നു”

it-1-E 1242

യാക്കോബ്‌

അപ്പന്റെ ഇഷ്ടപു​ത്ര​നാ​യി​രു​ന്നു ഏശാവ്‌. ഏശാവ്‌ ഒരു വേട്ടക്കാ​ര​നാ​യി​രു​ന്നു. വേട്ടയാ​ടി, അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കാ​നാ​യി​രു​ന്നു അയാൾക്ക്‌ ഇഷ്ടം. യാക്കോബ്‌ അതു​പോ​ലെ​യ​ല്ലാ​യി​രു​ന്നു. “യാക്കോബ്‌ കുറ്റമ​റ്റ​വ​നാ​യി​രു​ന്നു (എബ്രാ​യ​യിൽ, താം). യാക്കോബ്‌ കൂടാ​ര​ങ്ങ​ളിൽ താമസി​ച്ചു” എന്നു ബൈബിൾ പറയുന്നു. യാക്കോബ്‌ ശാന്തസ്വ​ഭാ​വ​മു​ള്ള​വ​നാ​യി​രു​ന്നു. വീട്ടു​കാ​ര്യ​ങ്ങ​ളൊ​ക്കെ വിശ്വ​സ്‌ത​ത​യോ​ടെ ചെയ്‌ത്‌ ആടുകളെ മേയ്‌ച്ച്‌ ജീവി​ച്ചി​രുന്ന യാക്കോ​ബി​നെ​യാ​യി​രു​ന്നു അമ്മയ്‌ക്ക്‌ ഏറെ ഇഷ്ടം. (ഉൽ 25:27, 28, അടിക്കു​റിപ്പ്‌) ദൈവാം​ഗീ​കാ​ര​മു​ള്ള​വരെ കുറി​ക്കാ​നാ​യി താം എന്ന എബ്രായ പദം മറ്റിട​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ‘രക്തദാ​ഹി​കൾ നിരപ​രാ​ധി​ക​ളെ​യെ​ല്ലാം വെറു​ക്കു​ന്നെ​ങ്കി​ലും’ “(കുറ്റമി​ല്ലാത്ത) മനുഷ്യ​ന്റെ ഭാവി സമാധാ​ന​പൂർണ​മാ​യി​രി​ക്കും” എന്ന്‌ യഹോവ ഉറപ്പു കൊടു​ക്കു​ന്നു. (സുഭ 29:10; സങ്ക 37:37) ദൈവ​ത്തോട്‌ എന്നും വിശ്വ​സ്‌ത​നാ​യി​രുന്ന ഇയ്യോബ്‌ “നേരു​ള്ള​വ​നും നിഷ്‌ക​ള​ങ്ക​നും (എബ്രാ​യ​യിൽ താം) ആയിരു​ന്നു.”—ഇയ്യ 1:1, 8; 2:3.

it-1-E 835

ആദ്യജാ​തൻ

ആദ്യകാ​ലം​മു​തലേ മൂത്ത മകനു വീട്ടിൽ ആദരണീ​യ​മായ ഒരു സ്ഥാനമു​ണ്ടാ​യി​രു​ന്നു. അപ്പന്റെ കാല​ശേഷം കുടും​ബ​കാ​ര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ത്തി​രു​ന്നത്‌ മൂത്ത മകനാ​യി​രു​ന്നു. അപ്പന്റെ സ്വത്തിൽ ഇരട്ടി ഓഹരി മൂത്ത മകനു കിട്ടു​മാ​യി​രു​ന്നു. (ആവ 21:17) ഒരിക്കൽ യോ​സേഫ്‌ തന്റെ സഹോ​ദ​ര​ന്മാർക്ക്‌ ഒരു വിരുന്ന്‌ ഒരുക്കി​യ​പ്പോൾ മൂത്ത മകന്റെ അവകാശം കണക്കി​ലെ​ടു​ത്താ​ണു രൂബേനെ ഇരുത്തി​യത്‌. (ഉൽ 43:33) പക്ഷേ മക്കളുടെ പേര്‌ പറയു​മ്പോൾ ബൈബിൾ എപ്പോ​ഴും ആദ്യം മൂത്ത മകന്റെ പേര്‌ പറയാ​റില്ല. മിക്ക​പ്പോ​ഴും പ്രമു​ഖ​രായ അല്ലെങ്കിൽ വിശ്വ​സ്‌ത​രായ മക്കളുടെ പേരാണ്‌ ആദ്യം പറയു​ന്നത്‌.—ഉൽ 6:10; 1ദിന 1:28; ഉൽ 11:26, 32 താരത​മ്യം ചെയ്യുക; ഉൽ 12:4.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-2-E 245 ¶6

നുണ

മറ്റുള്ള​വർക്കു ദ്രോഹം ചെയ്യുന്ന നുണകൾ പറയു​ന്ന​തി​നെ ബൈബിൾ കുറ്റം വിധി​ക്കു​ന്നുണ്ട്‌. എന്നാൽ രഹസ്യ​മാ​യി സൂക്ഷി​ക്കേണ്ട വിവരങ്ങൾ, അത്‌ അറിയാൻ അർഹത​യി​ല്ലാത്ത ആളുക​ളോ​ടു പറയണം എന്ന്‌ ഇതിന്‌ അർഥമില്ല. യേശു​ക്രി​സ്‌തു ഈ ഉപദേശം തന്നു: “വിശു​ദ്ധ​മാ​യതു നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്ക​രുത്‌; നിങ്ങളു​ടെ മുത്തുകൾ പന്നിക​ളു​ടെ മുന്നിൽ എറിയു​ക​യു​മ​രുത്‌; അവ ആ മുത്തുകൾ ചവിട്ടി​ക്ക​ള​യു​ക​യും തിരിഞ്ഞ്‌ നിങ്ങളെ ആക്രമി​ക്കു​ക​യും ചെയ്യാൻ ഇടയാ​ക​രു​ത​ല്ലോ.” (മത്ത 7:6) യേശു​തന്നെ ഈ തത്ത്വം ബാധക​മാ​ക്കി. യേശു എപ്പോ​ഴും ആളുക​ളോട്‌ എല്ലാ വിവര​ങ്ങ​ളും പറയു​ക​യോ ചില ചോദ്യ​ങ്ങൾക്കു കൃത്യ​മായ ഉത്തരം കൊടു​ക്കു​ക​യോ ചെയ്‌തില്ല. അങ്ങനെ ചെയ്‌താൽ അനാവ​ശ്യ​മായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്ത 15:1-6; 21:23-27; യോഹ 7:3-10) ഇതേ കാരണ​ത്താ​ലാണ്‌ അബ്രാ​ഹാ​മും യിസ്‌ഹാക്കും രാഹാബും എലീശ​യും സത്യാ​രാ​ധ​ക​ര​ല്ലാ​ത്ത​വ​രോ​ടു കൃത്യ​മായ വിവരങ്ങൾ പറയു​ക​യോ അവർക്ക്‌ എല്ലാ വിവര​ങ്ങ​ളും നൽകു​ക​യോ ചെയ്യാ​തി​രു​ന്നത്‌.—ഉൽ 12:10-19; 20-ാം അധ്യായം; 26:1-10; യോശ 2:1-6; യാക്ക 2:25; 2രാജ 6:11-23.

മാർച്ച്‌ 23-29

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 27–28

“യാക്കോബ്‌ അർഹിച്ച അനു​ഗ്രഹം യാക്കോ​ബി​നു കിട്ടി”

it-1-E 341 ¶6

അനു​ഗ്ര​ഹം

ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ കാലത്ത്‌, മിക്ക​പ്പോ​ഴും അപ്പൻ മരിക്കു​ന്ന​തി​നു മുമ്പ്‌ ആൺമക്കളെ അനു​ഗ്ര​ഹി​ച്ചി​രു​ന്നു. വളരെ പ്രധാ​ന​മാ​യി കണ്ടിരുന്ന ഒരു കാര്യ​മാ​യി​രു​ന്നു അത്‌. അതിനു വലിയ വില കല്‌പി​ച്ചി​രു​ന്നു. വൃദ്ധനാ​യി കാഴ്‌ച തീരെ മങ്ങിയി​രുന്ന യിസ്‌ഹാക്ക്‌, മൂത്ത മകൻ ഏശാവാ​ണു തന്റെ മുന്നിൽ വന്നിരി​ക്കു​ന്ന​തെന്നു കരുതി യാക്കോ​ബിന്‌ അനു​ഗ്രഹം കൊടു​ത്തു. ഏശാവി​നെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നു മുമ്പ്‌, പ്രീതി​യും സമൃദ്ധി​യും ലഭിക്കു​മെന്നു പറഞ്ഞ്‌ യിസ്‌ഹാക്ക്‌ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു. യാക്കോ​ബി​നു പ്രീതി​യും സമൃദ്ധി​യും കിട്ടേ​ണമേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌. (ഉൽ 27:1-4, 23-29; 28:1, 6; എബ്ര 11:20; 12:16, 17) പിന്നെ, യിസ്‌ഹാക്ക്‌ അറിഞ്ഞു​കൊ​ണ്ടു​തന്നെ താൻ കൊടുത്ത അനു​ഗ്രഹം ഉറപ്പി​ക്കു​ക​യും ആ അനു​ഗ്ര​ഹ​ത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തു, (ഉൽ 28:1-4) മരിക്കു​ന്ന​തി​നു മുമ്പ്‌ യാക്കോബ്‌, യോ​സേ​ഫി​ന്റെ രണ്ട്‌ ആൺമക്കളെ അനു​ഗ്ര​ഹി​ച്ച​തി​നു ശേഷമാണ്‌ തന്റെ പുത്ര​ന്മാ​രെ അനു​ഗ്ര​ഹി​ച്ചത്‌. (ഉൽ 48:9, 20; 49:1-28; എബ്ര 11:21) സമാന​മാ​യി, മോശ തന്റെ മരണത്തി​നു മുമ്പ്‌ ഇസ്രാ​യേൽ ജനതയെ അനു​ഗ്ര​ഹി​ച്ചു. (ആവ 33:1) ഈ അവസര​ങ്ങ​ളി​ലെ​ല്ലാം, അവർ പ്രാവ​ച​നി​ക​മാ​യി സംസാ​രി​ക്കു​ക​യാ​യി​രു​ന്നു എന്നാണ്‌ പിന്നീ​ടു​ണ്ടായ സംഭവങ്ങൾ കാണി​ക്കു​ന്നത്‌. ചില സന്ദർഭ​ങ്ങ​ളിൽ, അനു​ഗ്രഹം നൽകു​ന്ന​യാൾ അതു സ്വീക​രി​ക്കു​ന്ന​യാ​ളു​ടെ തലയിൽ കൈ വെച്ചി​രു​ന്നു.—ഉൽ 48:13, 14.

മാർച്ച്‌ 30–ഏപ്രിൽ 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 29-30

“യാക്കോബ്‌ വിവാഹം കഴിക്കു​ന്നു”

it-2-E 341 ¶3

വിവാഹം

ചടങ്ങ്‌. ഇസ്രാ​യേ​ലിൽ വിവാ​ഹ​ത്തി​നു പ്രത്യേ​കിച്ച്‌ ഔദ്യോ​ഗി​ക​മായ ചടങ്ങു​ക​ളൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും സന്തോ​ഷ​ത്തി​ന്റെ അവസര​ങ്ങ​ളാ​യി​രു​ന്നു അവ. വിവാ​ഹ​ദി​വസം വധു തന്റെ വീട്ടിൽവെച്ച്‌ വിപു​ല​മായ ഒരുക്കങ്ങൾ നടത്തി​യി​രു​ന്നു. ആദ്യം, കുളിച്ച്‌ സുഗന്ധ​തൈലം പൂശും. (രൂത്ത്‌ 3:3 താരത​മ്യം ചെയ്യുക; യഹ 23:40) പിന്നെ തോഴി​മാ​രു​ടെ സഹായ​ത്തോ​ടെ ചിത്ര​പ്പണി ചെയ്‌ത ഒരു വെള്ളവ​സ്‌ത്രം ധരിച്ച്‌, മാറിൽ അലങ്കാ​ര​ക്ക​ച്ചകൾ കെട്ടും. (യിര 2:32; വെളി 19:7, 8; സങ്ക 45:13, 14) ഇനി ചില​പ്പോൾ അവൾ ആഭരണ​ങ്ങ​ളും അണിയു​മാ​യി​രു​ന്നു. (യശ 49:18; 61:10; വെളി 21:2) വീട്ടിലെ സാമ്പത്തി​ക​സ്ഥി​തിക്ക്‌ അനുസ​രി​ച്ചാ​യി​രി​ക്കും ഒരുക്കങ്ങൾ. ഇനി, തല മുതൽ പാദം വരെ അവൾ ഒരു നേർത്ത മൂടു​പ​ട​വും ധരിച്ചി​രു​ന്നു. (യശ 3:19, 23) അതു​കൊ​ണ്ടാ​ണു ലാബാനു വളരെ എളുപ്പ​ത്തിൽ യാക്കോ​ബി​നെ പറ്റിക്കാൻ കഴിഞ്ഞത്‌. മൂടു​പടം ധരിച്ചി​രു​ന്ന​തു​കൊണ്ട്‌ റാഹേ​ലി​നു പകരം ലേയ​യെ​യാ​ണു ലാബാൻ തന്നതെന്നു യാക്കോ​ബി​നു മനസ്സി​ലാ​യില്ല. (ഉൽ 29:23, 25) സമാന​മാ​യി, യിസ്‌ഹാ​ക്കി​നെ ആദ്യം കണ്ടപ്പോൾ റിബെ​ക്ക​യും മൂടു​പടം എടുത്ത്‌ തല മൂടി. (ഉൽ 24:65) ഭർത്താ​വി​ന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ടു​ന്നെന്നു കാണി​ക്കാ​നാ​യി​രു​ന്നു ഇത്‌.—1കൊ 11:5, 10.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 50

ദത്തെടു​ക്കൽ

തങ്ങളുടെ ദാസി​മാ​രി​ലൂ​ടെ യാക്കോ​ബി​നു​ണ്ടായ മക്കളെ തങ്ങളുടെ ‘മടിയിൽ പ്രസവിച്ച’ സ്വന്തം മക്കളാ​യാ​ണു റാഹേ​ലും ലേയയും കണ്ടത്‌. (ഉൽ 30:3-8, 12, 13, 24) ദാസി​മാ​രു​ടെ മക്കൾക്ക്‌, യാക്കോബ്‌ നിയമ​പ​ര​മാ​യി വിവാഹം കഴിച്ച​വ​രു​ടെ മക്കൾക്കുള്ള അതേ അവകാ​ശ​മു​ണ്ടാ​യി​രു​ന്നു. ആ മക്കൾ ഒരു തരത്തി​ലും ജാരസ​ന്ത​തി​ക​ളാ​യി​രു​ന്നില്ല. ദാസി​മാർ ഭാര്യ​മാ​രു​ടെ സ്വത്താ​യി​രു​ന്ന​തു​കൊണ്ട്‌, റാഹേ​ലി​നും ലേയയ്‌ക്കും ആ മക്കളുടെ പേരി​ലും സ്വത്തിന്‌ അവകാ​ശ​മു​ണ്ടാ​യി​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക