ഗീതം 40
നമ്മൾ ആർക്കുള്ളവർ?
1. ആർക്കായ് ജീവിക്കും നീ?
ആർക്കേകും നിൻ ഭക്തി നീ?
ആരെ നമിച്ചു പോരുന്നുവോ,
നിൻ കണ്ണിൽ അവൻ നിൻ നാഥൻ.
പങ്കുവെക്കുന്നുവോ,
നിന്നുള്ളം പലർക്കായ് നീ?
ആർക്കായ് ഹൃദയം നീ നൽകിടുമോ,
നിൻ ദൈവം അവനല്ലോ.
2. ആർക്കായ് ജീവിക്കും നീ?
ആർക്കെന്നും വിധേയൻ നീ?
അത്യുന്നതനെ അന്വേഷിപ്പാൻ
ഇന്നു നിശ്ചയം ചെയ്‌ക നീ.
ലോകാധീശൻമാർ നിൻ
ഉള്ളം കവർന്നീടാതെ,
സത്യദൈവമാം യാഹിന്റെ ഹിതം
എന്നെന്നും ചെയ്യുമോ നീ?
3. ആർക്കായ് ജീവിക്കും ഞാൻ?
യാഹിൻ പ്രിയ ദാസൻ ഞാൻ.
എന്റെ സ്വർഗതാതൻ മുമ്പാകെ
നേർന്നതെല്ലാം ചെയ്യുന്നു ഞാൻ.
വൻ വിലയാൽ എന്നെ
വാങ്ങി തനിക്കായ് ദൈവം.
വാഴ്ത്തീടുന്നു ഞാൻ ഓരോ ദിനവും
യാഹിന്റെ തിരുനാമം.
(യോശു. 24:15; സങ്കീ. 116:14, 18; 2 തിമൊ. 2:19 കൂടെ കാണുക.)