വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദേവാ​ലയം വീണ്ടും ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
    • യേശു നാണയം മാറ്റിക്കൊടുക്കുന്ന ഒരാളുടെ മേശ മറിച്ചിടുന്നു

      അധ്യായം 103

      ദേവാ​ലയം വീണ്ടും ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു

      മത്തായി 21:12, 13, 18, 19; മർക്കോസ്‌ 11:12-18; ലൂക്കോസ്‌ 19:45-48; യോഹ​ന്നാൻ 12:20-27

      • യേശു ഒരു അത്തി മരത്തെ ശപിക്കു​ന്നു, ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു

      • അനേകർക്കു ജീവൻ ലഭിക്കാൻ യേശു മരിക്കണം

      യരീ​ഹൊ​യിൽനിന്ന്‌ വന്ന യേശു​വും ശിഷ്യ​ന്മാ​രും മൂന്നു രാത്രി ബഥാന്യ​യിൽ ചെലവ​ഴി​ക്കു​ന്നു. നീസാൻ 10-ാം തീയതി തിങ്കളാഴ്‌ച രാവി​ലെ​തന്നെ അവർ യരുശ​ലേ​മി​ലേക്കു പോകു​ന്നു. യേശു​വിന്‌ അപ്പോൾ വിശക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒരു അത്തി മരം കണ്ടപ്പോൾ യേശു അതിന്റെ അടു​ത്തേക്കു ചെല്ലുന്നു. അതിൽ അത്തിപ്പ​ഴങ്ങൾ ഉണ്ടായി​രു​ന്നോ?

      ഇപ്പോൾ മാർച്ച്‌ മാസം കഴിയാ​റാ​യി. അത്തി മരം കായ്‌ക്കു​ന്നത്‌ ജൂണി​ലാണ്‌. എന്നാൽ ഇവിടെ ഇതാ, ഈ അത്തി മരത്തിന്റെ ഇലകൾ നേരത്തേ തളിർത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അതിൽ പഴങ്ങൾ കാണു​മെന്നു യേശു വിചാ​രി​ച്ചു. എന്നാൽ ഒരെണ്ണം​പോ​ലും യേശു​വി​നു കണ്ടെത്താൻ കഴിയു​ന്നില്ല. മരത്തിന്റെ ഇലകൾ കണ്ടാൽ അതിൽ പഴമു​ണ്ടെന്നേ ആർക്കും തോന്നൂ. അതു​കൊണ്ട്‌, യേശു അതി​നോട്‌, “നിന്നിൽനിന്ന്‌ ഇനി ഒരിക്ക​ലും ആരും പഴം കഴിക്കാ​തി​രി​ക്കട്ടെ” എന്നു പറഞ്ഞു. (മർക്കോസ്‌ 11:14) പെട്ടെ​ന്നു​തന്നെ, ആ മരം ഉണങ്ങി​ത്തു​ടങ്ങി. ഇതി​ന്റെ​യെ​ല്ലാം അർഥം അടുത്ത ദിവസം രാവിലെ അവർ മനസ്സി​ലാ​ക്കു​മാ​യി​രു​ന്നു.

      അധികം താമസി​യാ​തെ, യേശു​വും ശിഷ്യ​ന്മാ​രും യരുശ​ലേ​മിൽ എത്തി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ്‌ ദേവാ​ല​യ​ത്തിൽ നടക്കുന്ന കാര്യങ്ങൾ നിരീ​ക്ഷിച്ച യേശു ഇപ്പോൾ ചിലതു ചെയ്യാൻ തീരു​മാ​നി​ച്ചാണ്‌ വന്നിരി​ക്കു​ന്നത്‌. മൂന്നു വർഷം മുമ്പ്‌, എ.ഡി. 30-ലെ പെസഹ​യു​ടെ സമയത്ത്‌ ചെയ്‌ത അതേ കാര്യം. (യോഹ​ന്നാൻ 2:14-16) “ദേവാ​ല​യ​ത്തിൽ . . . വിൽക്കു​ക​യും വാങ്ങു​ക​യും ചെയ്‌തി​രു​ന്ന​വരെ” യേശു ഇപ്പോൾ പുറത്താ​ക്കു​ന്നു. “നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശക​ളും പ്രാവു​വിൽപ്പ​ന​ക്കാ​രു​ടെ ഇരിപ്പി​ട​ങ്ങ​ളും” മറിച്ചി​ടു​ന്നു. (മർക്കോസ്‌ 11:15) നഗരത്തി​ന്റെ ചില ഭാഗ​ത്തേക്കു സാധനങ്ങൾ ദേവാ​ല​യ​ത്തി​ന്റെ മുറ്റത്തു​കൂ​ടെ എളുപ്പ​ത്തിൽ എത്തിക്കാ​മാ​യി​രു​ന്നെ​ങ്കി​ലും അതിന്‌ യേശു ആരെയും അനുവ​ദി​ച്ചില്ല.

      ദേവാ​ല​യ​ത്തിൽ മൃഗങ്ങളെ വിൽക്കു​ക​യും നാണയം മാറ്റി​ക്കൊ​ടു​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ എതിരെ യേശു ശക്തമായ നടപടി സ്വീക​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കു​മുള്ള പ്രാർഥ​നാ​ലയം എന്ന്‌ അറിയ​പ്പെ​ടും’ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി​യി​രി​ക്കു​ന്നു.” (മർക്കോസ്‌ 11:17) ബലിക്കാ​യി മൃഗങ്ങളെ വാങ്ങു​ന്ന​വ​രു​ടെ കൈയിൽനിന്ന്‌ അവർ അമിത​മാ​യി പണം ഈടാ​ക്കി​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു അവരെ കള്ളന്മാർ എന്നു വിളി​ക്കു​ന്നത്‌. അതെ, യേശു അവർ ചെയ്‌ത​തി​നെ ഒരു കവർച്ച​യാ​യി​ത്തന്നെ വീക്ഷി​ക്കു​ന്നു.

      മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മറ്റു പ്രമു​ഖ​രായ ആളുക​ളും യേശു ഈ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ യേശു​വി​നെ കൊല്ലാ​നാ​യി വീണ്ടും ശ്രമി​ക്കു​ന്നു. എന്നാൽ ഒരു പ്രശ്‌ന​മുണ്ട്‌. ഇപ്പോൾ ആളുക​ളെ​ല്ലാം യേശു​വി​നു ചുറ്റും​ത​ന്നെ​യാണ്‌. അതു​കൊണ്ട്‌ യേശു​വി​നെ എങ്ങനെ കൊല്ലും എന്ന ചിന്തയി​ലാണ്‌ അവർ.

      ജൂതന്മാർ മാത്രമല്ല ജൂതമതം സ്വീക​രി​ച്ച​വ​രും പെസഹ ആചരണ​ത്തിന്‌ വന്നിട്ടുണ്ട്‌. അവരിൽ ആരാധ​ന​യ്‌ക്കാ​യി കൂടിവന്ന ഗ്രീക്കു​കാ​രു​മുണ്ട്‌. ഫിലി​പ്പോസ്‌ എന്നത്‌ ഒരു ഗ്രീക്ക്‌ പേരാ​യ​തു​കൊ​ണ്ടാ​കാം അവർ ഫിലി​പ്പോ​സി​നെ സമീപിച്ച്‌ യേശു​വി​നെ കാണാൻ പറ്റുമോ എന്നു ചോദി​ക്കു​ന്നത്‌. ഫിലി​പ്പോസ്‌ അന്ത്ര​യോ​സി​നോട്‌ ഈ കാര്യം ചർച്ച ചെയ്‌തു. ഒരുപക്ഷേ അത്തര​മൊ​രു കൂടി​ക്കാഴ്‌ച ഇപ്പോൾ പറ്റുമോ എന്ന കാര്യം ഫിലി​പ്പോ​സിന്‌ ഉറപ്പി​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ടാ​യിരി​ക്കാം അങ്ങനെ ചെയ്‌തത്‌. യേശു​വി​നോട്‌ ഇതെക്കു​റിച്ച്‌ ചോദി​ക്കാൻ അവർ പോകു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു അപ്പോൾ ദേവാ​ല​യ​ത്തിൽത്തന്നെ ഉണ്ടായി​രു​ന്നു.

      ആളുക​ളു​ടെ ആകാംക്ഷ തൃപ്‌തി​പ്പെ​ടു​ത്താ​നും അവരുടെ ഇടയിൽ പ്രശസ്‌ത​നാ​കാ​നും ഉള്ള സമയമ​ല്ലാ​യി​രു​ന്നു അത്‌. കാരണം ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ താൻ മരിക്കു​മെന്ന കാര്യം യേശു​വിന്‌ നന്നായി അറിയാം. ആ രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ചോദ്യ​ത്തി​നു മറുപ​ടി​യാ​യി യേശു ഒരു ഉദാഹ​രണം പറയുന്നു: “മനുഷ്യ​പു​ത്രൻ മഹത്ത്വീ​ക​രി​ക്ക​പ്പെ​ടാ​നുള്ള സമയം വന്നിരി​ക്കു​ന്നു. സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഒരു ഗോത​മ്പു​മണി മണ്ണിൽ വീണ്‌ അഴുകു​ന്നി​ല്ലെ​ങ്കിൽ അത്‌ ഒരൊറ്റ ഗോത​മ്പു​മ​ണി​യാ​യി​ത്ത​ന്നെ​യി​രി​ക്കും. എന്നാൽ അഴുകു​ന്നെ​ങ്കി​ലോ അതു നല്ല വിളവ്‌ തരും.”​—യോഹ​ന്നാൻ 12:23, 24.

      ഒരു ഗോത​മ്പു​മ​ണി​യെ നമ്മൾ വില കുറച്ചു കണ്ടേക്കാം. എന്നാൽ അത്‌ മണ്ണിൽ വീണ്‌ ‘അഴുകു​മ്പോൾ’ അത്‌ കിളിർത്ത്‌ അനേകം ധാന്യ​മ​ണി​ക​ളുള്ള ഗോത​മ്പു​ക​തി​രാ​യി വളരും. അതു​പോ​ലെ, പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന യേശു മരണ​ത്തോ​ളം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. അതു​കൊണ്ട്‌ അനേകർക്കു നിത്യ​ജീ​വന്റെ അനു​ഗ്രഹം പകർന്നു​കൊ​ടു​ക്കാൻ യേശു​വി​നു കഴിഞ്ഞു. യേശു​വി​നെ​പ്പോ​ലെ ആത്മത്യാ​ഗ​മ​നോ​ഭാ​വ​മു​ള്ള​വർക്കാണ്‌ ഈ അനു​ഗ്രഹം ലഭിക്കുക. അതു​കൊ​ണ്ടാണ്‌ യേശു ഇങ്ങനെ പറയു​ന്നത്‌: “തന്റെ ജീവനെ പ്രിയ​പ്പെ​ടു​ന്നവൻ അതിനെ ഇല്ലാതാ​ക്കും. എന്നാൽ ഈ ലോക​ത്തിൽ തന്റെ ജീവനെ വെറു​ക്കു​ന്നവൻ നിത്യ​ജീ​വ​നു​വേണ്ടി അതു കാത്തു​സൂ​ക്ഷി​ക്കും.”​—യോഹ​ന്നാൻ 12:25.

      യേശു തന്നെക്കു​റിച്ച്‌ മാത്രമല്ല ചിന്തി​ക്കു​ന്നത്‌. കാരണം, യേശു പറയുന്നു: “എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹി​ക്കു​ന്നവൻ എന്നെ അനുഗ​മി​ക്കട്ടെ. ഞാൻ എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും എനിക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നും. എനിക്കു ശുശ്രൂഷ ചെയ്യു​ന്ന​വനെ പിതാവ്‌ ആദരി​ക്കും.” (യോഹ​ന്നാൻ 12:26) എത്ര വലിയ പ്രതി​ഫലം! പിതാ​വി​നാൽ ആദരി​ക്ക​പ്പെ​ടു​ന്നവർ ക്രിസ്‌തു​വി​ന്റെ രാജ്യ​ത്തി​ന്റെ പങ്കാളി​ക​ളാ​കും.

      തന്നെ കാത്തി​രി​ക്കുന്ന വേദനാ​ക​ര​മായ കഷ്ടവും മരണവും ഓർത്തു​കൊണ്ട്‌ യേശു പറയുന്നു: “ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥ​നാണ്‌. ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴി​ക​യിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ.” എന്നാലും ദൈവ​ത്തി​ന്റെ ഇഷ്ടം നിറ​വേ​റ്റാ​തി​രി​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നില്ല. യേശു ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “എങ്കിലും ഇതിനു​വേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നാഴി​ക​യി​ലേക്കു വന്നിരി​ക്കു​ന്നത്‌.” (യോഹ​ന്നാൻ 12:27) സ്വന്തം ജീവൻ ബലിയർപ്പി​ക്കു​ന്നത്‌ ഉൾപ്പെടെ ദൈവം ഉദ്ദേശിച്ച എല്ലാ കാര്യ​ങ്ങ​ളി​ലും ദൈവ​ത്തോ​ടൊ​പ്പം നിൽക്കാൻ യേശു തയ്യാറാ​യി​രു​ന്നു.

      • അത്തി മരം കായ്‌ക്കുന്ന സമയം അല്ലാതി​രു​ന്നി​ട്ടു​കൂ​ടി അതിൽ പഴങ്ങൾ കാണു​മെന്ന്‌ യേശു പ്രതീ​ക്ഷ​യോ​ടെ നോക്കി​യത്‌ എന്തു​കൊണ്ട്‌?

      • ദേവാ​ല​യ​ത്തിൽ വിൽപ്പന നടത്തു​ന്ന​വരെ ‘കവർച്ച​ക്കാ​രെന്ന്‌ ’ യേശു വിളി​ച്ചത്‌ ഉചിത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

      • യേശു​വി​നെ ഒരു ഗോത​മ്പു​മ​ണി​യോട്‌ ഉപമി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ, തന്നെ കാത്തി​രി​ക്കുന്ന കഷ്ടത്തെ​യും മരണ​ത്തെ​യും കുറിച്ച്‌ യേശു​വിന്‌ എന്താണ്‌ തോന്നു​ന്നത്‌?

  • ജൂതന്മാർ ദൈവ​ശബ്ദം കേൾക്കുന്നു​—അവർ വിശ്വാ​സം കാണി​ക്കു​മോ?
    യേശു​—വഴിയും സത്യവും ജീവനും
    • “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തേണമേ” എന്നു യേശു പറഞ്ഞു. അവിടെ കൂടിനിന്നിരുന്ന ജൂതന്മാർ ദൈവശബ്ദം കേട്ടു

      അധ്യായം 104

      ജൂതന്മാർ ദൈവ​ശബ്ദം കേൾക്കു​ന്നു​—അവർ വിശ്വാ​സം കാണി​ക്കു​മോ?

      യോഹ​ന്നാൻ 12:28-50

      • അനേകർ ദൈവ​ശബ്ദം കേൾക്കു​ന്നു

      • ന്യായ​വി​ധി​ക്കുള്ള അടിസ്ഥാ​നം

      നീസാൻ 10 തിങ്കളാഴ്‌ച. യേശു തന്റെ മരണ​ത്തെ​ക്കു​റിച്ച്‌ ദേവാ​ല​യ​ത്തിൽവെച്ച്‌ സംസാ​രി​ക്കു​ന്നു. തന്റെ മരണം പിതാ​വി​ന്റെ പേരിനെ എങ്ങനെ ബാധി​ക്കും എന്ന്‌ ചിന്തിച്ച്‌ യേശു ഇങ്ങനെ പറയുന്നു: “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ വലി​യൊ​രു ശബ്ദമു​ണ്ടാ​യി: “ഞാൻ അതു മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇനിയും മഹത്ത്വ​പ്പെ​ടു​ത്തും.”​—യോഹ​ന്നാൻ 12:27, 28.

      അവിടെ കൂടി​നിന്ന ജനം പേടി​ച്ചു​പോ​യി. ചിലർ വിചാ​രി​ച്ചത്‌ ഇടിമു​ഴ​ങ്ങി​യ​താണ്‌ എന്നാണ്‌. മറ്റു ചിലർ കരുതി​യത്‌: “ഒരു ദൂതൻ അദ്ദേഹ​ത്തോ​ടു സംസാ​രി​ച്ച​താണ്‌ ” എന്നാണ്‌. (യോഹ​ന്നാൻ 12:29) എന്നാൽ വാസ്‌ത​വ​ത്തിൽ അത്‌ യഹോവ സംസാ​രി​ച്ച​താ​യി​രു​ന്നു! ഇത്‌ ആദ്യമാ​യി​ട്ടല്ല യേശു​വി​നോ​ടുള്ള ബന്ധത്തിൽ മനുഷ്യർ ദൈവ​ശബ്ദം കേൾക്കു​ന്നത്‌.

      മൂന്നര വർഷം മുമ്പ്‌, യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ “ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു ദൈവം പറയു​ന്നത്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ കേട്ടു. എ.ഡി. 32-ലെ പെസഹ ആചരണം കഴിഞ്ഞ്‌ യാക്കോബ്‌, യോഹ​ന്നാൻ, പത്രോസ്‌ എന്നിവ​രു​ടെ മുമ്പാകെ യേശു രൂപാ​ന്ത​ര​പ്പെട്ടു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം” എന്നു ദൈവം പറയു​ന്നത്‌ ആ മൂന്നു പേരും കേട്ടു. (മത്തായി 3:17; 17:5) എന്നാൽ ഇപ്പോൾ ഈ മൂന്നാം തവണ അനേകർക്കു കേൾക്കാൻ കഴിയുന്ന വിധത്തി​ലാണ്‌ യഹോവ സംസാ​രി​ക്കു​ന്നത്‌.

      യേശു പറയുന്നു: “ഈ ശബ്ദം ഉണ്ടായത്‌ എനിക്കു​വേ​ണ്ടി​യല്ല, നിങ്ങൾക്കു​വേ​ണ്ടി​യാണ്‌.” (യോഹ​ന്നാൻ 12:30) യേശു യഥാർഥ​ത്തിൽ ദൈവ​പു​ത്ര​നും മുൻകൂ​ട്ടി​പ്പറഞ്ഞ മിശി​ഹ​യും ആണെന്ന​തി​ന്റെ തെളി​വാ​യി​രു​ന്നു ഇത്‌.

      മനുഷ്യർ എങ്ങനെ ജീവി​ക്കണം എന്നതിന്‌ ഒരു മാതൃ​ക​യാണ്‌ യേശു​വി​ന്റെ വിശ്വ​സ്‌ത​ജീ​വി​തം. കൂടാതെ, ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ പിശാ​ചായ സാത്താൻ മരണ​യോ​ഗ്യ​നാ​ണെ​ന്നും യേശു​വി​ന്റെ ജീവിതം തെളി​യി​ക്കു​ന്നു. അതു​കൊണ്ട്‌ യേശു പറയുന്നു: “ഇപ്പോൾ ഈ ലോകത്തെ ന്യായം വിധി​ക്കും. ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യെ തള്ളിക്ക​ള​യാ​നുള്ള സമയമാണ്‌ ഇത്‌.” യേശു തുടരു​ന്നു: “എന്നാൽ എന്നെ ഭൂമി​യിൽനിന്ന്‌ ഉയർത്തു​മ്പോൾ ഞാൻ എല്ലാ തരം മനുഷ്യ​രെ​യും എന്നി​ലേക്ക്‌ ആകർഷി​ക്കും.” (യോഹ​ന്നാൻ 12:31, 32) ഇത്‌ കാണി​ക്കു​ന്നത്‌ യേശു​വി​ന്റെ മരണം ആളുകൾക്ക്‌ പ്രയോ​ജനം ചെയ്യു​മെ​ന്നാണ്‌. യേശു ആളുകളെ തന്നി​ലേക്ക്‌ ആകർഷി​ക്കു​ക​യും അങ്ങനെ നിത്യ​ജീ​വ​നി​ലേ​ക്കുള്ള വഴി അവർക്ക്‌ തുറന്നു​കൊ​ടു​ക്കു​ക​യും ചെയ്യും.

      തന്നെ ‘ഉയർത്തും’ എന്നു യേശു പറഞ്ഞത്‌ കേട്ട​പ്പോൾ ജനക്കൂട്ടം ഇങ്ങനെ ചോദി​ച്ചു: “ക്രിസ്‌തു എന്നുമു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണു നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഞങ്ങൾ കേട്ടി​രി​ക്കു​ന്നത്‌. അപ്പോൾപ്പി​ന്നെ മനുഷ്യ​പു​ത്രനെ ഉയർത്തു​മെന്നു താങ്കൾ പറയു​ന്നത്‌ എന്താണ്‌? ഏതു മനുഷ്യ​പു​ത്ര​നെ​ക്കു​റി​ച്ചാ​ണു താങ്കൾ പറയു​ന്നത്‌?” (യോഹ​ന്നാൻ 12:34) ദൈവ​ത്തി​ന്റെ ശബ്ദം ഉൾപ്പെടെ എല്ലാ തെളി​വു​ക​ളും ഉണ്ടായി​ട്ടും മിക്ക ആളുക​ളും യേശു​വി​നെ ശരിക്കു​മുള്ള മനുഷ്യ​പു​ത്ര​നാ​യി, അതായത്‌ മുൻകൂ​ട്ടി​പ്പറഞ്ഞ മിശി​ഹ​യാ​യി, സ്വീക​രി​ച്ചില്ല.

      മുമ്പ്‌ പറഞ്ഞതു​പോ​ലെ യേശു ഇപ്പോൾ വീണ്ടും പറയുന്നു താൻ “വെളിച്ചം” ആണെന്ന്‌. (യോഹ​ന്നാൻ 8:12; 9:5) യേശു ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു: “ഇനി, കുറച്ച്‌ കാല​ത്തേക്കു മാത്രമേ വെളിച്ചം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കൂ. ഇരുട്ടു നിങ്ങളെ കീഴട​ക്കാ​തി​രി​ക്കാൻ വെളി​ച്ച​മു​ള്ള​പ്പോൾ നടന്നു​കൊ​ള്ളുക. . . . നിങ്ങൾ വെളി​ച്ച​ത്തി​ന്റെ പുത്ര​ന്മാ​രാ​കാൻ വെളി​ച്ച​മു​ള്ള​പ്പോൾ വെളി​ച്ച​ത്തിൽ വിശ്വാ​സ​മർപ്പി​ക്കുക.” (യോഹ​ന്നാൻ 12:35, 36) ഇതു പറഞ്ഞിട്ട്‌ യേശു അവി​ടെ​നിന്ന്‌ പോയി. കാരണം യേശു മരി​ക്കേ​ണ്ടി​യി​രു​ന്നത്‌ നീസാൻ 10-ന്‌ അല്ലായി​രു​ന്നു, യേശു​വി​നെ സ്‌തം​ഭ​ത്തിൽ ‘ഉയർത്തേ​ണ്ടത്‌ ’​—സ്‌തം​ഭ​ത്തിൽ തറയ്‌ക്കേ​ണ്ടത്‌—നീസാൻ 14-ന്‌ ആയിരു​ന്നു.​—ഗലാത്യർ 3:13.

      യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ജൂതന്മാ​രിൽ പലരും യേശു​വിൽ വിശ്വ​സി​ച്ചില്ല. ഇതൊരു പ്രവച​ന​നി​വൃ​ത്തി​യാ​യി​രു​ന്നു. കാരണം ആളുക​ളു​ടെ കണ്ണുകൾ അന്ധമാ​യി​രി​ക്കും, അവരുടെ ഹൃദയങ്ങൾ കഠിന​മാ​യി​രി​ക്കും, അതു​കൊണ്ട്‌ സുഖം പ്രാപി​ക്കാ​നാ​യി അവർ മനം തിരി​ഞ്ഞു​വ​രു​ക​യു​മില്ല എന്ന്‌ യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശയ്യ 6:10; യോഹ​ന്നാൻ 12:40) ജീവന്റെ വഴി അഥവാ വരാനി​രുന്ന വിമോ​ചകൻ യേശു​വാണ്‌ എന്നതിന്റെ തെളിവ്‌ മിക്ക ജൂതന്മാ​രും മനഃപൂർവം തള്ളിക്ക​ളഞ്ഞു.

      നിക്കോ​ദേ​മൊ​സും അരിമ​ഥ്യ​ക്കാ​ര​നായ യോ​സേ​ഫും മറ്റു പല പ്രമാ​ണി​മാ​രും യേശു​വിൽ “വിശ്വ​സി​ച്ചു.” എന്നാൽ വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ അവർ പ്രവർത്തി​ച്ചോ? ഇല്ല. എന്തായി​രു​ന്നു കാരണം? ഒന്നുകിൽ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കു​മെന്ന്‌ അവർ ഭയന്നു. അല്ലെങ്കിൽ അവർ ‘മനുഷ്യ​രു​ടെ അംഗീ​കാ​ര​മാണ്‌ ആഗ്രഹി​ച്ചത്‌.’​—യോഹ​ന്നാൻ 12:42, 43.

      തന്നിൽ വിശ്വ​സി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥമാ​ക്കു​ന്ന​തെന്ന്‌ യേശു​തന്നെ വിശദീ​ക​രി​ച്ചു: “എന്നിൽ വിശ്വ​സി​ക്കു​ന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച വ്യക്തി​യെ​യും വിശ്വ​സി​ക്കു​ന്നു. എന്നെ കാണു​ന്നവൻ എന്നെ അയച്ച വ്യക്തി​യെ​യും കാണുന്നു.” ജനത്തെ പഠിപ്പി​ക്കാ​നാ​യി ദൈവം യേശു​വി​നെ പഠിപ്പിച്ച സത്യങ്ങൾ എത്ര പ്രധാ​ന​പ്പെ​ട്ട​താ​ണെന്ന്‌ യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ കാണി​ക്കു​ന്നു: “എന്നെ വകവെ​ക്കാ​തെ എന്റെ വചനങ്ങൾ തള്ളിക്ക​ള​യു​ന്ന​വനെ വിധി​ക്കുന്ന ഒരാളുണ്ട്‌. എന്റെ വാക്കു​ക​ളാ​യി​രി​ക്കും അവസാ​ന​നാ​ളിൽ അവനെ വിധി​ക്കുക.” അതു​കൊണ്ട്‌ യേശു ആ സത്യങ്ങൾ മറ്റുള്ള​വരെ അറിയി​ക്കു​ന്ന​തിൽ തുടർന്നു.​—യോഹ​ന്നാൻ 12:44, 45, 48.

      യേശു ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ഞാൻ എനിക്കു തോന്നു​ന്ന​തു​പോ​ലെ ഒന്നും സംസാ​രി​ച്ചി​ട്ടില്ല. എന്തു പറയണം, എന്തു സംസാ​രി​ക്കണം എന്ന്‌ എന്നെ അയച്ച പിതാ​വു​തന്നെ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌. പിതാ​വി​ന്റെ കല്‌പന നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്നെന്ന്‌ എനിക്ക്‌ അറിയാം.” (യോഹ​ന്നാൻ 12:49, 50) തന്നിൽ വിശ്വ​സി​ക്കുന്ന എല്ലാ മനുഷ്യർക്കും​വേണ്ടി തന്റെ ജീവരക്തം യാഗമാ​യി അർപ്പി​ക്ക​ണ​മെന്ന കാര്യം യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.​—റോമർ 5:8, 9.

      • യേശു​വി​നോ​ടുള്ള ബന്ധത്തിൽ ഏതു മൂന്ന്‌ അവസര​ങ്ങ​ളി​ലാ​ണു ദൈവ​ശബ്ദം കേട്ടത്‌?

      • ഏതൊക്കെ അധികാ​രി​ക​ളാ​ണു യേശു​വിൽ വിശ്വാ​സം അർപ്പി​ച്ചത്‌, എന്നാൽ എന്തു​കൊ​ണ്ടാണ്‌ അവർ അതു തുറന്ന്‌ പ്രകടി​പ്പി​ക്കാ​ഞ്ഞത്‌?

      • “അവസാ​ന​നാ​ളിൽ” ആളുകളെ വിധി​ക്കു​ന്നത്‌ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക