-
സൗഖ്യത്തിലേക്കു നയിക്കുന്ന ഏറ്റുപറച്ചിൽവീക്ഷാഗോപുരം—2001 | ജൂൺ 1
-
-
സഹായിക്കും. ദിവ്യക്ഷമയുടെ ഊഷ്‌മളതയ്‌ക്കും സഹാരാധകരുമായുള്ള കെട്ടുപണി ചെയ്യുന്ന സഹവാസത്തിനും ഒരു പുനഃസ്ഥിതീകരണ ഫലമുണ്ട്. അതേ, ക്രിസ്‌തുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ, അനുതാപമുള്ള വ്യക്തിക്ക് ദൈവത്തിന്റെ ‘കൃപാധനം’ രുചിച്ചറിയാൻ കഴിയും.—എഫെസ്യർ 1:8.
‘നിർമലമായ ഒരു ഹൃദയവും പുതിയ ഒരു ആത്മാവും’
പാപം ഏറ്റുപറഞ്ഞ ശേഷം ദാവീദ് താൻ ഒന്നിനും കൊള്ളാത്തവനാണെന്ന നിഷേധാത്മക ചിന്തയ്‌ക്ക് അടിപ്പെട്ടില്ല. പാപങ്ങളുടെ ഏറ്റുപറച്ചിലിനെ കുറിച്ച് അവൻ എഴുതിയ സങ്കീർത്തനങ്ങളിലെ പദപ്രയോഗങ്ങൾ അവന് ഉണ്ടായ ആശ്വാസത്തെയും ദൈവത്തെ വിശ്വസ്‌തമായി സേവിക്കാനുള്ള ദൃഢതീരുമാനത്തെയും പ്രകടമാക്കുന്നതാണ്. ഉദാഹരണത്തിന്, 32-ാം സങ്കീർത്തനം നോക്കുക. അതിന്റെ 1-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” ഒരു പാപം എത്ര ഗൗരവമുള്ളത് ആയിരുന്നാലും, ആത്മാർഥമായ അനുതാപമുണ്ടെങ്കിൽ അന്തിമ ഫലം സന്തോഷകരമായിരിക്കും. ഈ ആത്മാർഥത പ്രകടമാക്കുന്നതിനുള്ള ഒരു മാർഗം ദാവീദ് ചെയ്‌തതുപോലെ ഒരുവന്റെ പ്രവൃത്തികളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്. (2 ശമൂവേൽ 12:13) യഹോവയുടെ മുമ്പാകെ സ്വയം നീതീകരിക്കാനോ മറ്റുള്ളവരുടെമേൽ പഴി ചാരാനോ അവൻ തുനിഞ്ഞില്ല. 5-ാം വാക്യം ഇങ്ങനെ പറയുന്നു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏററുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുററം ക്ഷമിച്ചുതന്നു.” യഥാർഥമായി പാപം ഏറ്റുപറയുന്നത് ആശ്വാസം കൈവരുത്തുന്നു, കഴിഞ്ഞകാല പാപങ്ങളെ കുറിച്ചുള്ള മനസ്സാക്ഷിക്കുത്തിൽനിന്ന് അതു മോചനവും നൽകുന്നു.
യഹോവയുടെ ക്ഷമയ്‌ക്കായി യാചിച്ചശേഷം ദാവീദ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ [“അചഞ്ചലവും പുതിയതുമായ ഒരു ആത്മാവിനെ എനിക്കു തരേണമേ,” NW].” (സങ്കീർത്തനം 51:10) ‘നിർമലമായ ഒരു ഹൃദയ’ത്തിനും ‘പുതിയ ഒരു ആത്മാ’വിനും വേണ്ടി അപേക്ഷിച്ചതിനാൽ, തന്നിലുള്ള പാപപ്രവണതയെയും ഹൃദയത്തെ ശുദ്ധീകരിച്ച് ഒരു പുതിയ തുടക്കമിടുന്നതിന് തനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്നതിനെയും കുറിച്ച് അവൻ ബോധവാനായിരുന്നു എന്നു വ്യക്തമാക്കുന്നു. ആത്മ സഹതാപത്തിനു വഴിപ്പെടുന്നതിനു പകരം, ദൈവസേവനത്തിൽ മുന്നേറാൻ അവൻ ദൃഢചിത്തനായിരുന്നു. അവൻ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്‌തുതിയെ വർണ്ണിക്കും.”—സങ്കീർത്തനം 51:15.
ദാവീദിന്റെ ആത്മാർഥമായ അനുതാപത്തോടും തന്നെ സേവിക്കാനുള്ള ദൃഢനിശ്ചയത്തോടു കൂടിയ ശ്രമത്തോടും ഉള്ള യഹോവയുടെ പ്രതികരണം എന്തായിരുന്നു? അവൻ ദാവീദിന് ഹൃദയോഷ്‌മളമായ ഈ ഉറപ്പു നൽകി: “ഞാൻ നിന്നെ ഉപദേശിച്ചു, [“ഉൾക്കാഴ്‌ച തന്ന്,” NW] നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീർത്തനം 32:8) അനുതാപമുള്ളവന്റെ വികാരങ്ങൾക്കും ആവശ്യങ്ങൾക്കും യഹോവ വ്യക്തിപരമായ ശ്രദ്ധ നൽകും എന്നതിന്റെ ഉറപ്പാണ് നാം ഇവിടെ
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2001 | ജൂൺ 1
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മറുവില യാഗത്തിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കാനുള്ള മനസ്സൊരുക്കം യഹോവയ്‌ക്ക് ഉള്ള സ്ഥിതിക്ക്, ക്രിസ്‌ത്യാനികൾ സഭയിലെ മൂപ്പന്മാരോട് പാപങ്ങൾ ഏറ്റുപറയേണ്ടത് എന്തുകൊണ്ടാണ്?
ദാവീദും ബത്ത്-ശേബയും ഉൾപ്പെട്ട കേസിൽ ദാവീദിന്റെ പാപം ഗുരുതരമായിരുന്നെങ്കിലും, അവൻ യഥാർഥ അനുതാപം പ്രകടമാക്കിയതിനാൽ യഹോവ അവനോടു ക്ഷമിച്ചു. നാഥാൻ പ്രവാചകൻ ദാവീദിനെ സമീപിച്ചപ്പോൾ ദാവീദ് ഇങ്ങനെ തുറന്നുപറഞ്ഞു: “ഞാൻ യഹോവയോടു പാപം ചെയ്‌തിരിക്കുന്നു.”—2 ശമൂവേൽ 12:13.
എന്നാൽ, പാപം ചെയ്‌ത ഒരു വ്യക്തിയുടെ ആത്മാർഥമായ അനുതാപത്തെ അംഗീകരിക്കുകയും അയാളോടു ക്ഷമിക്കുകയും മാത്രമല്ല യഹോവ ചെയ്യുന്നത്. അവൻ അയാൾക്ക് ആത്മീയ സൗഖ്യം പ്രാപിക്കുന്നതിനുള്ള സ്‌നേഹപൂർവകമായ സഹായം നൽകുകയും ചെയ്യുന്നു. ദാവീദിന് ഈ സഹായം ലഭിച്ചത് നാഥാൻ പ്രവാചകനിലൂടെ ആയിരുന്നു. ഇന്ന്, ക്രിസ്‌തീയ സഭയിൽ ആത്മീയ പക്വതയുള്ള പ്രായമേറിയ പുരുഷന്മാർ അഥവാ മൂപ്പന്മാർ ഉണ്ട്. ശിഷ്യനായ യാക്കോബ് ഇങ്ങനെ വിശദീകരിക്കുന്നു: “നിങ്ങളിൽ [ആത്മീയ] ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്‌പിക്കും; അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.”—യാക്കോബ് 5:14, 15.
കുറ്റബോധവുമായി മല്ലിടുന്ന ഒരു പാപിയുടെ ഹൃദയവേദന കുറയ്‌ക്കാൻ അനുഭവസമ്പന്നരായ മൂപ്പന്മാർക്ക് പലതും ചെയ്യാനാകും. അയാളുമായുള്ള ഇടപെടലുകളിൽ അവർ യഹോവയെ അനുകരിക്കാൻ ശ്രമിക്കുന്നു.
-