വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മറ്റുള്ള​വ​രോ​ടു പറയാ​വുന്ന ഒരു രഹസ്യം
    വീക്ഷാഗോപുരം—2011 | ഏപ്രിൽ 1
  • ഇണയുടെ കൈത്താങ്ങ്‌ ഇല്ലാത്തവർക്ക്‌ ഒരുകൈ സഹായം!
    വീക്ഷാഗോപുരം—2011 | ഏപ്രിൽ 1
    • ആവശ്യം അറിഞ്ഞു സഹായി​ക്കു​ക

      “ഞാൻ എന്തു സഹായ​മാണ്‌ ചെയ്യേ​ണ്ടത്‌?” എന്ന്‌ അവരോ​ടു​തന്നെ ചോദി​ക്കു​ന്ന​തല്ലേ നല്ലത്‌ എന്നു നാം ചിന്തി​ച്ചേ​ക്കാം. പക്ഷേ അങ്ങനെ ചോദി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ആരും തങ്ങളുടെ ആവശ്യം തുറന്നു പറഞ്ഞെ​ന്നു​വ​രില്ല. ‘എളിയ​വരെ ആദരി​ക്ക​ണ​മെന്ന്‌’ സങ്കീർത്തനം 41:1 പറഞ്ഞത്‌ ശ്രദ്ധി​ക്കുക. ഇവിടെ ‘ആദരി​ക്കുക’ എന്നതിന്റെ എബ്രായ പദത്തിന്‌ “നന്നായി ചിന്തിച്ച്‌ വേണ്ടവി​ധ​ത്തിൽ പെരു​മാ​റുക” എന്ന അർഥമു​ണ്ടെന്ന്‌ ഒരു പരാമർശ കൃതി പറയുന്നു.

      അതു​കൊണ്ട്‌ ഒറ്റയ്‌ക്ക്‌ മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന മാതാവ്‌/പിതാവ്‌ നേരി​ടുന്ന വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാ​യി​രി​ക്കാം എന്നു ചിന്തി​ക്കുക. അപ്പോൾ വേണ്ട സഹായം നൽകാൻ നിങ്ങൾക്കു കഴിയും. കാര്യങ്ങൾ പുറ​മേ​നി​ന്നു വീക്ഷി​ക്കാ​തെ അവരുടെ യഥാർഥ അവസ്ഥ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. സ്വയം ചോദി​ക്കുക: ‘അവരുടെ സ്ഥാനത്ത്‌ ഞാനാ​യി​രു​ന്നെ​ങ്കിൽ, എന്തു സഹായ​മാ​യി​രി​ക്കും ഞാൻ പ്രതീ​ക്ഷി​ക്കുക?’ ‘ഞങ്ങളുടെ അവസ്ഥയി​ലുള്ള ഒരാൾക്കു​മാ​ത്രമേ ഞങ്ങളുടെ ബുദ്ധി​മു​ട്ടു​കൾ പൂർണ​മാ​യി മനസ്സി​ലാ​കൂ’ എന്ന്‌ അവരിൽ പലരും പറഞ്ഞേ​ക്കാം. അപ്പോ​ഴും അവരുടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്നത്‌ അവരോട്‌ പരിഗണന കാണി​ക്കാൻ നിങ്ങളെ സഹായി​ക്കും.

      ദൈവം ഉത്തമമാ​തൃ​ക

      ഈ സാഹച​ര്യ​ത്തി​ലു​ള്ള​വരെ ഏറ്റവും നന്നായി മനസ്സി​ലാ​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്‌തി​ട്ടു​ള്ളത്‌ യഹോ​വ​ത​ന്നെ​യാണ്‌. വിധവ​മാ​രോ​ടും അനാഥ​രോ​ടും യഹോവ കരുണ കാണി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള തിരു​വെ​ഴു​ത്തു വിവര​ണങ്ങൾ അതിനു തെളി​വാണ്‌. ഈ എളിയ​വ​രോട്‌ യഹോവ ഇടപെ​ട്ടത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കു​ന്നത്‌ തക്കസമ​യത്ത്‌ പ്രാ​യോ​ഗി​ക​മായ സഹായങ്ങൾ നൽകാൻ നമ്മെ പ്രാപ്‌ത​രാ​ക്കും. സഹായി​ക്കാൻ കഴിയുന്ന നാലു​വി​ധങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

      നല്ല കേൾവി​ക്കാ​രാ​യി​രി​ക്കുക

      പണ്ട്‌ ഇസ്രാ​യേ​ല്യർക്കു നൽകിയ ന്യായ​പ്ര​മാ​ണ​ത്തിൽ താൻ എളിയ​വ​രു​ടെ ‘നിലവി​ളി കേൾക്കും’ എന്ന്‌ യഹോവ ഉറപ്പു​നൽകി​യി​രു​ന്നു. (പുറപ്പാ​ടു 22:22, 23) ഇക്കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? “കുട്ടികൾ ഉറങ്ങി​ക്ക​ഴി​ഞ്ഞാൽ ഞാൻ എന്റെ ലോകത്ത്‌ തനിച്ചാ​കും. ആ ഒറ്റപ്പെ​ട​ലി​ന്റെ വേദന പറഞ്ഞറി​യി​ക്കാ​നാ​വില്ല. മനസ്സിൽ കയറി​ക്കൂ​ടിയ വിഷാദം പിന്നെ അണപൊ​ട്ടി​യൊ​ഴു​കും,” ഒരമ്മ പരിത​പി​ക്കു​ന്നു. അതെ, ഈ അവസ്ഥയി​ലുള്ള ഒരു സ്‌ത്രീക്ക്‌/പുരു​ഷന്‌ മനസ്സു തുറക്കാൻ ആരെങ്കി​ലും കൂടിയേ തീരൂ. ഇങ്ങനെ​യൊ​രു വ്യക്തി​യു​ടെ ഹൃദയ​ത്തിൽനിന്ന്‌ ഉരുകി​യി​റ​ങ്ങുന്ന സങ്കടങ്ങൾ കേൾക്കാൻ നിങ്ങൾ മനസ്സു കാണി​ക്കു​മോ? അതു ചെയ്യാൻ നിങ്ങൾക്കാ​യാൽ ജീവി​ത​ഭാ​രം ഒറ്റയ്‌ക്കു പേറുന്ന ആ അമ്മയ്‌ക്ക്‌/അച്ഛന്‌ അത്‌ എത്ര വലിയ ആശ്വാ​സ​മാ​യി​രി​ക്കും! പക്ഷേ എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാൾക്കാണ്‌ സഹായം നൽകു​ന്ന​തെ​ങ്കിൽ ഔചി​ത്യ​ത്തി​ന്റെ അതിർവ​ര​മ്പു​കൾ ലംഘി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം.

      ആത്മധൈര്യം പകരുക

      ആരാധ​നാ​വേ​ള​ക​ളിൽ ആലപി​ക്കാ​നാ​യി യഹോ​വ​യാം ദൈവം ഇസ്രാ​യേ​ല്യർക്ക്‌ ദിവ്യ​നി​ശ്വ​സ്‌ത​മായ ഒട്ടേറെ സങ്കീർത്ത​നങ്ങൾ നൽകി. അനാഥർക്കു “പിതാ​വും” വിധവ​മാ​രു​ടെ “ന്യായ​പാ​ല​ക​നും” ആയി യഹോ​വയെ വർണി​ച്ചി​രുന്ന ആ കീർത്ത​നങ്ങൾ അവർക്കി​ട​യി​ലെ ആലംബ​ഹീ​നർക്ക്‌ എത്ര ആശ്വാസം പകർന്നി​രി​ക്കണം! (സങ്കീർത്തനം 68:5; 146:9) അങ്ങനെ​യു​ള്ള​വർക്ക്‌ ആത്മബലം പകരാൻ നമുക്കു​മാ​കും. അനുഭ​വ​സ​മ്പ​ന്ന​നായ ഒരു പിതാ​വിൽനിന്ന്‌ ലഭിച്ച പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ 20 വർഷത്തി​നു​ശേ​ഷ​വും നന്ദി​യോ​ടെ ഓർക്കു​ന്നു രണ്ടുമ​ക്ക​ളു​ടെ അമ്മയായ രൂത്ത്‌. “ഒറ്റയ്‌ക്കാ​ണെ​ങ്കി​ലും എത്ര നല്ല രീതി​യി​ലാണ്‌ രൂത്ത്‌ മക്കളെ വളർത്തു​ന്നത്‌! നിങ്ങളെ അഭിന​ന്ദി​ക്കാ​തി​രി​ക്കാൻ വയ്യ!” എന്ന്‌ അദ്ദേഹം പറഞ്ഞു. “മുന്നോ​ട്ടു​പോ​കാൻ ആ വാക്കുകൾ എനിക്കു കരു​ത്തേകി,” രൂത്ത്‌. ഇങ്ങനെ​യു​ള്ള​വരെ നിറഞ്ഞ മനസ്സോ​ടെ ഒന്ന്‌ അഭിന​ന്ദി​ക്കാൻ നിങ്ങൾക്കാ​കു​മോ? “സാന്ത്വ​ന​മ​രു​ളുന്ന നാവ്‌ ജീവവൃ​ക്ഷ​മാ​കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:4, വിശുദ്ധ സത്യ​വേ​ദ​പു​സ്‌തകം, മോഡേൺ മലയാളം വേർഷൻ) ആശ്വാ​സ​ദാ​യ​ക​മായ വാക്കുകൾ നമ്മൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ ഫലം​ചെ​യ്യും. അതെ, ഒരു ഔഷധം​പോ​ലെ​യാ​ണത്‌.

      ആവശ്യമെങ്കിൽ ഭൗതിക സഹായം നൽകുക

      വിധവ​മാർക്കും അനാഥർക്കും ആഹാരം ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പാ​ക്കാൻ മാന്യ​മാ​യൊ​രു ക്രമീ​ക​രണം യഹോവ ന്യായ​പ്ര​മാ​ണ​ത്തിൽ ഏർപ്പെ​ടു​ത്തി​യി​രു​ന്നു. അങ്ങനെ ഈ എളിയ​വർക്ക്‌ തൃപ്‌തി​യാം​വണ്ണം ഭക്ഷിക്കാൻ വേണ്ട​തെ​ല്ലാം ലഭിച്ചു. (ആവർത്ത​ന​പു​സ്‌തകം 24:19-21; 26:12, 13) ഇതു​പോ​ലുള്ള ഭൗതിക സഹായം നൽകാൻ നമുക്കും കഴിയും, ആ കുടും​ബ​ത്തി​ന്റെ അന്തസ്സ്‌ മാനി​ച്ചു​കൊ​ണ്ടു​തന്നെ. ഏതു വിധങ്ങ​ളിൽ? ഒരുപക്ഷേ, എന്തെങ്കി​ലും ആഹാര​സാ​ധ​ന​മോ

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക