വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 11 പേ. 14
  • ഉത്സാഹം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉത്സാഹം
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഉത്സാഹത്തോടെ പഠിപ്പിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സ്‌നേഹവും സഹാനുഭൂതിയും
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • പുതുതായി എന്തെങ്കിലും പഠിപ്പിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 11 പേ. 14

പാഠം 11

ഉത്സാഹം

പരാമർശിച്ചിരിക്കുന്ന വാക്യം

റോമർ 12:11

ചുരുക്കം: ഉത്സാഹ​ത്തോ​ടെ സംസാ​രി​ക്കു​ന്നതു കേൾവിക്കാരെ പ്രോത്സാഹിപ്പിക്കുകയും പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യും.

എങ്ങനെ ചെയ്യാം:

  • വിവരങ്ങൾ നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം. അവതരണം നടത്താ​നാ​യി തയ്യാറാ​കു​മ്പോൾ, നിങ്ങൾ പറയാൻപോ​കുന്ന വിവരങ്ങൾ എത്ര പ്രധാ​ന​മാ​ണെന്നു ചിന്തി​ക്കുക. കാര്യങ്ങൾ നന്നായി പഠിക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഉള്ളിന്റെ ഉള്ളിൽനിന്ന്‌ സംസാ​രി​ക്കാ​നാ​കും.

  • നിങ്ങളു​ടെ കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങൾ വായി​ക്കു​ക​യോ പഠിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ കേൾവി​ക്കാർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്നു ചിന്തി​ക്കുക. അവർക്ക്‌ അക്കാര്യ​ങ്ങ​ളോ​ടുള്ള വിലമ​തി​പ്പു കൂട്ടുന്ന രീതി​യിൽ അത്‌ എങ്ങനെ അവതരി​പ്പി​ക്കാ​മെന്നു നോക്കുക.

  • ചുറു​ചു​റു​ക്കോ​ടെ കാര്യങ്ങൾ അവതരി​പ്പി​ക്കുക. തണുപ്പൻ മട്ടിൽ സംസാ​രി​ക്കാ​തെ ഉത്സാഹ​ത്തോ​ടെ കാര്യങ്ങൾ പറയുക. സ്വാഭാ​വി​ക​മായ ആംഗ്യ​ങ്ങ​ളി​ലൂ​ടെ​യും ആത്മാർഥ​മായ മുഖഭാ​വ​ങ്ങ​ളി​ലൂ​ടെ​യും നിങ്ങളു​ടെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കുക.

    നുറുങ്ങ്‌

    ഒരേ ആംഗ്യ​ങ്ങൾതന്നെ വീണ്ടും​വീ​ണ്ടും കാണി​ച്ചാൽ കേൾവി​ക്കാ​രന്റെ ശ്രദ്ധ മുഴുവൻ അതിലാ​യി​രി​ക്കും. പറയുന്ന കാര്യ​ങ്ങൾക്ക്‌ അനു​യോ​ജ്യ​മായ ആംഗ്യങ്ങൾ കാണി​ക്കുക. പ്രത്യേ​കിച്ച്‌, മുഖ്യാ​ശ​യങ്ങൾ പഠിപ്പി​ക്കു​മ്പോ​ഴും കേൾവി​ക്കാ​രെ പ്രവർത്ത​ന​ത്തി​നു പ്രേരിപ്പി​ക്കു​മ്പോ​ഴും ഉത്സാഹ​മു​ണ്ടാ​യി​രി​ക്കണം. എന്നാൽ അവതര​ണ​ത്തി​ന്റെ തുടക്കം​മു​തൽ ഒടുക്കം​വരെ അങ്ങേയറ്റം ഉത്സാഹം കാണി​ച്ചാൽ കേൾവി​ക്കാർ ക്ഷീണി​ച്ചു​പോ​കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക