ഗീതം 3
ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി
1. നൽകി നൽപ്രത്യാശ ഞങ്ങൾക്കായ്
നാഥാ, യഹോവേ, നീ.
നെഞ്ചിലേറ്റുന്നീ പ്രത്യാശ,
പോയ് ഘോഷിപ്പാൻ ഞങ്ങൾ.
എങ്കിലും ഉത്കണ്ഠയാലുള്ളിൽ
ഭയം തോന്നിടുമ്പോഴും
ഞങ്ങൾക്കുള്ളിൽ ഈ പ്രത്യാശ
മായാതെ നിന്നീടാൻ,
(കോറസ്)
യഹോവേ, നീയല്ലോ
ഞങ്ങൾക്കാശ്രയം,
പ്രത്യാശയും നീ, ശക്തിയും.
ധീരരായ് നിത്യം നിൻ
സത്യം ഘോഷിക്കാൻ
ഞങ്ങൾക്കു തണൽ നീയല്ലോ.
2. കഷ്ടനാളിൻ വേദനകളിൽ
താങ്ങായിരുന്നു നീ.
നന്ദിയോടിതോർക്കുമുള്ളം
നൽകേണമേ നാഥാ.
കരുത്തേകുന്നീ നല്ലോർമകൾ,
ഉണർത്തീടുന്നുത്സാഹം.
തിരുനാമം കീർത്തിപ്പാനായ്
ഏകീടുന്നു ധൈര്യം.
(കോറസ്)
യഹോവേ, നീയല്ലോ
ഞങ്ങൾക്കാശ്രയം,
പ്രത്യാശയും നീ, ശക്തിയും.
ധീരരായ് നിത്യം നിൻ
സത്യം ഘോഷിക്കാൻ
ഞങ്ങൾക്കു തണൽ നീയല്ലോ.
(സങ്കീ. 72:13, 14; സുഭാ. 3:5, 6, 26; യിരെ. 17:7 കൂടെ കാണുക.)