വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • ഏലിയ അഹസ്യ​യു​ടെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1-18)

2 രാജാക്കന്മാർ 1:1

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:36, 37; 2ശമു 8:2; സങ്ക 60:8

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 69

2 രാജാക്കന്മാർ 1:2

ഒത്തുവാക്യങ്ങള്‍

  • +യോശ 13:2, 3; 1ശമു 5:10
  • +2രാജ 1:16

2 രാജാക്കന്മാർ 1:3

അടിക്കുറിപ്പുകള്‍

  • *

    അർഥം: “എന്റെ ദൈവം യഹോ​വ​യാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:1; 18:36
  • +യശ 8:19; യിര 2:11

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2344

2 രാജാക്കന്മാർ 1:6

ഒത്തുവാക്യങ്ങള്‍

  • +1ദിന 10:13, 14

2 രാജാക്കന്മാർ 1:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:19; സെഖ 13:4; എബ്ര 11:32, 37
  • +മത്ത 3:4

സൂചികകൾ

  • ഗവേഷണസഹായി

    അവരുടെ വിശ്വാസം അനുകരിക്കുക, പേ. 1

2 രാജാക്കന്മാർ 1:9

ഒത്തുവാക്യങ്ങള്‍

  • +ആവ 33:1

സൂചികകൾ

  • ഗവേഷണസഹായി

    അവരുടെ വിശ്വാസം അനുകരിക്കുക, പേ. 1

2 രാജാക്കന്മാർ 1:10

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:1; 16:35; ലൂക്ക 9:54; യൂദ 7

2 രാജാക്കന്മാർ 1:11

സൂചികകൾ

  • ഗവേഷണസഹായി

    അവരുടെ വിശ്വാസം അനുകരിക്കുക, പേ. 1

2 രാജാക്കന്മാർ 1:13

സൂചികകൾ

  • ഗവേഷണസഹായി

    അവരുടെ വിശ്വാസം അനുകരിക്കുക, പേ. 1

2 രാജാക്കന്മാർ 1:16

ഒത്തുവാക്യങ്ങള്‍

  • +യോശ 13:2, 3
  • +2രാജ 1:3

2 രാജാക്കന്മാർ 1:17

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, അഹസ്യ​യു​ടെ സഹോ​ദരൻ.

ഒത്തുവാക്യങ്ങള്‍

  • +2രാജ 3:1; 9:22
  • +2രാജ 8:16

2 രാജാക്കന്മാർ 1:18

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:51

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 1:1ഉൽ 19:36, 37; 2ശമു 8:2; സങ്ക 60:8
2 രാജാ. 1:2യോശ 13:2, 3; 1ശമു 5:10
2 രാജാ. 1:22രാജ 1:16
2 രാജാ. 1:31രാജ 17:1; 18:36
2 രാജാ. 1:3യശ 8:19; യിര 2:11
2 രാജാ. 1:61ദിന 10:13, 14
2 രാജാ. 1:81രാജ 19:19; സെഖ 13:4; എബ്ര 11:32, 37
2 രാജാ. 1:8മത്ത 3:4
2 രാജാ. 1:9ആവ 33:1
2 രാജാ. 1:10സംഖ 11:1; 16:35; ലൂക്ക 9:54; യൂദ 7
2 രാജാ. 1:16യോശ 13:2, 3
2 രാജാ. 1:162രാജ 1:3
2 രാജാ. 1:172രാജ 3:1; 9:22
2 രാജാ. 1:172രാജ 8:16
2 രാജാ. 1:181രാജ 22:51
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 1:1-18

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

1 ആഹാബി​ന്റെ മരണ​ശേഷം മോവാബ്‌+ ഇസ്രാ​യേ​ലി​നു കീഴ്‌പെ​ടാൻ വിസമ്മ​തി​ച്ചു.

2 അക്കാലത്ത്‌ അഹസ്യ രാജാവ്‌ ശമര്യ​യി​ലുള്ള ഭവനത്തി​ന്റെ മുകളി​ലത്തെ മുറി​യു​ടെ അഴി തകർന്ന്‌ താഴെ വീണ്‌ കിടപ്പി​ലാ​യി. രാജാവ്‌ ദാസന്മാ​രെ വിളിച്ച്‌ അവരോ​ട്‌, “ചെന്ന്‌ എക്രോനിലെ+ ദൈവ​മായ ബാൽസെ​ബൂ​ബി​നോട്‌ എന്റെ ഈ പരിക്കു ഭേദമാ​കു​മോ എന്നു ചോദി​ക്കുക”+ എന്നു പറഞ്ഞു. 3 എന്നാൽ യഹോ​വ​യു​ടെ ദൂതൻ തിശ്‌ബ്യ​നായ ഏലിയയോടു*+ കല്‌പി​ച്ചു: “നീ ചെന്ന്‌ ശമര്യ​യി​ലെ രാജാവ്‌ അയച്ച ദാസന്മാ​രെ കണ്ട്‌ അവരോ​ട്‌ ഇങ്ങനെ പറയുക: ‘ഇസ്രാ​യേ​ലിൽ ദൈവ​മി​ല്ലാ​ഞ്ഞി​ട്ടാ​ണോ നീ എക്രോ​നി​ലെ ദൈവ​മായ ബാൽസെ​ബൂ​ബി​നോ​ടു ചോദി​ക്കാൻ പോകു​ന്നത്‌?+ 4 അതുകൊണ്ട്‌ യഹോവ ഇങ്ങനെ പറയുന്നു: “നീ നിന്റെ കിടക്ക​യിൽനിന്ന്‌ എഴു​ന്നേൽക്കില്ല, നീ ഉറപ്പാ​യും മരിച്ചു​പോ​കും.”’” അതിനു ശേഷം ഏലിയ അവി​ടെ​നിന്ന്‌ പോയി.

5 ദാസന്മാർ മടങ്ങി​ച്ചെ​ന്ന​പ്പോൾ അഹസ്യ അവരോ​ട്‌, “നിങ്ങൾ എന്താണു തിരികെ പോന്നത്‌” എന്നു ചോദി​ച്ചു. 6 അവർ പറഞ്ഞു: “ഒരു മനുഷ്യൻ ഞങ്ങളുടെ നേരെ വന്ന്‌ ഞങ്ങളോ​ടു പറഞ്ഞു: ‘നിങ്ങളെ അയച്ച രാജാ​വി​ന്റെ അടുത്ത്‌ മടങ്ങി​ച്ചെന്ന്‌ ഇങ്ങനെ പറയുക: “യഹോവ പറയുന്നു: ‘ഇസ്രാ​യേ​ലിൽ ദൈവ​മി​ല്ലാ​ഞ്ഞി​ട്ടാ​ണോ നീ എക്രോ​നി​ലെ ദൈവ​മായ ബാൽസെ​ബൂ​ബി​നോ​ടു ചോദി​ക്കാൻ ആളയയ്‌ക്കു​ന്നത്‌? അതു​കൊണ്ട്‌ നീ നിന്റെ കിടക്ക​യിൽനിന്ന്‌ എഴു​ന്നേൽക്കില്ല, നീ ഉറപ്പാ​യും മരിച്ചു​പോ​കും.’”’”+ 7 അപ്പോൾ രാജാവ്‌ അവരോ​ടു ചോദി​ച്ചു: “നിങ്ങളു​ടെ അടുത്ത്‌ വന്ന്‌ സംസാ​രിച്ച ആ മനുഷ്യൻ കാണാൻ എങ്ങനെ​യി​രി​ക്കും?” 8 അവർ പറഞ്ഞു: “രോമം​കൊ​ണ്ടുള്ള ഒരു വസ്‌ത്രമാണ്‌+ ആ മനുഷ്യൻ ധരിച്ചി​രു​ന്നത്‌, തുകൽകൊ​ണ്ടുള്ള ഒരു അരപ്പട്ടയും+ കെട്ടി​യി​രു​ന്നു.” ഉടനെ രാജാവ്‌ പറഞ്ഞു: “അതു തിശ്‌ബ്യ​നായ ഏലിയ​യാണ്‌.”

9 പിന്നെ രാജാവ്‌ 50 പേരുടെ ഒരു തലവനെ അയാളു​ടെ കീഴി​ലുള്ള 50 ആളുക​ളോ​ടൊ​പ്പം ഏലിയ​യു​ടെ അടു​ത്തേക്ക്‌ അയച്ചു. അയാൾ ചെന്ന​പ്പോൾ ഏലിയ മലയുടെ മുകളിൽ ഇരിക്കു​ക​യാ​യി​രു​ന്നു. അയാൾ പറഞ്ഞു: “ദൈവ​പു​രു​ഷാ,+ ‘ഇറങ്ങി​വ​രുക’ എന്നു രാജാവ്‌ കല്‌പി​ക്കു​ന്നു.” 10 എന്നാൽ ഏലിയ 50 പേരുടെ ആ തലവ​നോ​ടു പറഞ്ഞു: “ഓഹോ, ഞാൻ ദൈവ​പു​രു​ഷ​നാ​ണെ​ങ്കിൽ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി+ നിന്നെ​യും നിന്റെ 50 ആളുക​ളെ​യും ദഹിപ്പി​ച്ചു​ക​ള​യട്ടെ!” അപ്പോൾ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അയാ​ളെ​യും അയാളു​ടെ 50 ആളുക​ളെ​യും ദഹിപ്പി​ച്ചു​ക​ളഞ്ഞു.

11 അപ്പോൾ രാജാവ്‌ വീണ്ടും 50 പേരുടെ ഒരു തലവനെ 50 ആളുക​ളോ​ടൊ​പ്പം അയച്ചു. അയാൾ ചെന്ന്‌ ഏലിയ​യോട്‌, “ദൈവ​പു​രു​ഷാ, ‘വേഗം ഇറങ്ങി​വ​രുക’ എന്നു രാജാവ്‌ കല്‌പി​ക്കു​ന്നു” എന്നു പറഞ്ഞു. 12 എന്നാൽ ഏലിയ അവരോ​ടു പറഞ്ഞു: “ഞാൻ ദൈവ​പു​രു​ഷ​നാ​ണെ​ങ്കിൽ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി നിന്നെ​യും നിന്റെ 50 ആളുക​ളെ​യും ദഹിപ്പി​ച്ചു​ക​ള​യട്ടെ!” അപ്പോൾ ആകാശ​ത്തു​നിന്ന്‌ ദൈവ​ത്തി​ന്റെ തീ ഇറങ്ങി അയാ​ളെ​യും അയാളു​ടെ 50 ആളുക​ളെ​യും ദഹിപ്പി​ച്ചു​ക​ളഞ്ഞു.

13 രാജാവ്‌ മൂന്നാ​മ​തും 50 പേരുടെ ഒരു തലവനെ 50 ആളുക​ളോ​ടൊ​പ്പം അയച്ചു. എന്നാൽ ആ മൂന്നാമൻ ചെന്ന്‌ ഏലിയ​യു​ടെ മുമ്പാകെ മുട്ടു​കു​ത്തി ഇങ്ങനെ അപേക്ഷി​ച്ചു: “ദൈവ​പു​രു​ഷാ, ദയവായി എന്റെ ജീവ​നെ​യും അങ്ങയുടെ ദാസന്മാ​രായ ഈ 50 പേരുടെ ജീവ​നെ​യും നിസ്സാ​ര​മാ​യി കാണരു​തേ. 14 എനിക്കു മുമ്പ്‌ വന്ന രണ്ടു തലവന്മാ​രെ​യും 50 പേർ വീതമുള്ള അവരുടെ സംഘങ്ങ​ളെ​യും ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി ദഹിപ്പി​ച്ചു​ക​ളഞ്ഞു. എന്നാൽ എന്റെ ജീവനെ അങ്ങ്‌ നിസ്സാ​ര​മാ​യി കാണരു​തേ.”

15 അപ്പോൾ യഹോ​വ​യു​ടെ ദൂതൻ ഏലിയ​യോ​ടു പറഞ്ഞു: “അയാളെ പേടി​ക്കേണ്ടാ, അയാളു​ടെ​കൂ​ടെ പൊയ്‌ക്കൊ​ള്ളൂ.” അങ്ങനെ ഏലിയ എഴു​ന്നേറ്റ്‌ അയാ​ളോ​ടൊ​പ്പം രാജാ​വി​ന്റെ അടു​ത്തേക്കു പോയി. 16 ഏലിയ രാജാ​വി​നോ​ടു പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘എക്രോനിലെ+ ദൈവ​മായ ബാൽസെ​ബൂ​ബി​നോ​ടു ചോദി​ക്കാൻ നീ ആളയച്ചത്‌ ഇസ്രാ​യേ​ലിൽ ദൈവ​മി​ല്ലാ​ഞ്ഞി​ട്ടാ​ണോ?+ നീ എന്താണു ദൈവ​ത്തോ​ടു ചോദി​ക്കാ​തി​രു​ന്നത്‌? അതു​കൊണ്ട്‌ നീ നിന്റെ കിടക്ക​യിൽനിന്ന്‌ എഴു​ന്നേൽക്കില്ല, നീ ഉറപ്പാ​യും മരിച്ചു​പോ​കും.’” 17 യഹോവ ഏലിയ​യി​ലൂ​ടെ പറഞ്ഞതു​പോ​ലെ​തന്നെ അഹസ്യ മരിച്ചു. അഹസ്യക്ക്‌ ആൺമക്ക​ളി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ യഹോരാം*+ അടുത്ത രാജാ​വാ​യി. യഹൂദാ​രാ​ജാ​വും യഹോ​ശാ​ഫാ​ത്തി​ന്റെ മകനും ആയ യഹോ​രാ​മി​ന്റെ ഭരണത്തി​ന്റെ രണ്ടാം വർഷത്തിലായിരുന്നു+ അത്‌.

18 അഹസ്യയുടെ+ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക