വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • അക്രമം കുടുംബത്തെ ബാധിക്കുമ്പോൾ
    ഉണരുക!—1993 | മേയ്‌ 8
    • അക്രമം കുടും​ബത്തെ ബാധി​ക്കു​മ്പോൾ

      “മനുഷ്യ​രു​ടെ അക്രമം—തട്ട്‌, തള്ള്‌, കത്തിക്കുത്ത്‌, വെടി​വെപ്പ്‌—ഇതിൽ ഏതുതന്നെ ആയാലും അതു നമ്മുടെ സമുദാ​യ​ത്തി​ലെ​വി​ടെ ഉണ്ടാകു​ന്ന​തി​നെ​ക്കാ​ളും കൂടുതൽ പതിവാ​യി കുടും​ബ​വൃ​ത്ത​ത്തിൽ സംഭവി​ക്കു​ന്നു.”—കതകുകൾ അടച്ചി​ട്ടു​കൊണ്ട്‌ (Behind Closed Doors).

      അമേരി​ക്ക​യിൽ ഏതെങ്കി​ലും തെരു​വിൽക്കൂ​ടി നടക്കുക. രണ്ടിൽ ഓരോ വീട്ടി​ലും ഏതെങ്കി​ലും രീതി​യി​ലുള്ള അക്രമം വർഷത്തിൽ ഒരിക്ക​ലെ​ങ്കി​ലും സംഭവി​ക്കും. നാലു കുടും​ബ​ങ്ങ​ളി​ലൊ​ന്നിൽ ഇതു കൂടെ​ക്കൂ​ടെ സംഭവി​ക്കും. തെരു​വിൽക്കൂ​ടി രാത്രി​യിൽ നടക്കാൻ ഭയപ്പെ​ടു​ന്ന​വ​രിൽ അനേക​രും വീടി​നു​ള്ളിൽ അതിലു​മ​ധി​കം അപകട​ത്തി​ലാണ്‌ എന്നതു വൈരു​ദ്ധ്യ​മാണ്‌.

      എന്നാൽ വീടു​ക​ളി​ലെ അക്രമം അമേരി​ക്ക​യി​ലെ മാത്രം പ്രതി​ഭാ​സമല്ല. ലോക​മൊ​ട്ടാ​കെ ഇതു സംഭവി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഡെൻമാർക്കിൽ മൂന്നു കൊല​പാ​ത​ക​ങ്ങ​ളിൽ രണ്ടെണ്ണം കുടും​ബ​ത്തി​നു​ള്ളിൽ നടക്കുന്നു. മൊത്തം കൊല​പാ​ത​ക​ങ്ങ​ളിൽ കുടും​ബ​ത്തി​നു​ള്ളിൽ നടക്കുന്നവ ഓരോ രാജ്യ​ത്തെ​യും ആശ്രയിച്ച്‌ 22മുതൽ 63വരെ ശതമാനം വ്യത്യസ്‌ത കാരണ​ങ്ങ​ളാ​ലാ​ണെന്ന്‌ ആഫ്രി​ക്ക​യിൽ നടത്തിയ ഗവേഷണം തെളി​യി​ക്കു​ന്നു. ലാററിൻ അമേരി​ക്ക​യിൽ അനേക​മാ​ളു​കളെ, വിശേ​ഷാൽ സ്‌ത്രീ​കളെ, ആക്രമ​ണ​കാ​രി​കൾ മാനഭം​ഗ​പ്പെ​ടു​ത്തു​ക​യോ മർദ്ദി​ക്കു​ക​യോ കൊല്ലു​ക​യോ ചെയ്യുന്നു.

      കാനഡ​യിൽ ഓരോ വർഷവും ഏകദേശം നൂറു സ്‌ത്രീ​കൾ, ഭർത്താ​ക്കൻമാ​രാ​ലോ നിയമ​പ്ര​കാ​രം വിവാ​ഹി​ത​രാ​കാ​തെ ഒരുമി​ച്ചു പാർക്കുന്ന പുരു​ഷൻമാ​രാ​ലോ മരിക്കാ​നി​ട​യാ​കു​ന്നു. കാനഡ​യു​ടെ ഏതാണ്ട്‌ പത്തിരട്ടി ജനസം​ഖ്യ​യുള്ള അമേരി​ക്ക​യിൽ ഓരോ വർഷവും ഏറെക്കു​റെ 4,000 സ്‌ത്രീ​കളെ നിന്ദ്യ​രായ ഭർത്താ​ക്കൻമാ​രോ കാമു​കൻമാ​രോ കൊല്ലു​ന്നു. അതിനു​പു​റമെ, ഓരോ വർഷവും ഏതാണ്ട്‌ 2,000 കുട്ടി​കളെ മാതാ​പി​താ​ക്കൾ കൊല്ലു​ന്നു, അത്രയും എണ്ണം മാതാ​പി​താ​ക്കളെ കുട്ടി​ക​ളും കൊല്ലു​ന്നു.

      അങ്ങനെ ലോക​മെ​മ്പാ​ടും ഭർത്താ​ക്കൻമാർ ഭാര്യ​മാ​രെ മർദ്ദി​ക്കു​ന്നു, ഭാര്യ​മാർ ഭർത്താ​ക്കൻമാ​രെ അടിക്കു​ന്നു, മാതാ​പി​താ​ക്കൾ മക്കളെ തല്ലുന്നു, മക്കൾ മാതാ​പി​താ​ക്കളെ ആക്രമി​ക്കു​ന്നു, മക്കൾ പരസ്‌പ​ര​വും അക്രമാ​സ​ക്ത​രാ​യി​ത്തീ​രു​ന്നു. “മുതിർന്ന​വർക്കു ജീവി​ത​ത്തിൽ അനുഭ​വ​പ്പെ​ടുന്ന കോപ​ത്തി​ന്റെ​യും അക്രമ​ത്തി​ന്റെ​യും അധിക​പ​ങ്കും ഒരു രക്തബന്ധു​വി​ന്റേ​തോ രക്തബന്ധു​വി​നു നേർക്കു​ള്ള​തോ ആണ്‌,” “ആ കോപം മറേറ​തെ​ങ്കി​ലും ബന്ധത്തിൽ അനുഭ​വ​പ്പെ​ടു​ന്ന​തി​നെ​ക്കാൾ തീവ്ര​മാണ്‌” എന്നു കുടും​ബങ്ങൾ പോരാ​ടു​മ്പോൾ (When Families Fight) എന്ന ഗ്രന്ഥം ഉറപ്പിച്ചു പറയുന്നു.

      കുടും​ബം പോരാ​ട്ട​ത്തിൽ

      ഇണയെ ഉപദ്ര​വി​ക്കൽ: കൂടെ​ക്കൂ​ടെ, ഭർത്താ​ക്കൻമാർ വിവാഹ ലൈസൻസി​നെ ഭാര്യ​മാ​രെ പ്രഹരി​ക്കു​വാ​നുള്ള ഒരു ലൈസൻസാ​യി വീക്ഷി​ക്കു​ന്നു. സ്‌ത്രീ​കൾ പുരു​ഷൻമാ​രെ അടിക്കു​മെ​ന്നി​രി​ക്കെ അതു​കൊ​ണ്ടുള്ള തകരാറു പുരു​ഷൻമാർ ഇണയെ മർദ്ദി​ക്കു​മ്പോൾ ഏല്‌പി​ക്ക​പ്പെ​ടു​ന്ന​തി​നോ​ളം വലിയതല്ല. “ഇണയോ​ടു [കടുത്ത] ദ്രോഹം ചെയ്‌ത​താ​യി റിപ്പോർട്ടു ചെയ്‌തി​ട്ടുള്ള 95 ശതമാ​ന​ത്തി​ല​ധി​കം കേസു​ക​ളിൽ ഒരു പുരുഷൻ സ്‌ത്രീ​യെ മർദ്ദി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു” എന്നു പേരൻറ്‌സ്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു.

      ന്യൂ​യോർക്കി​ലെ ഒരു ഡിസ്‌ട്രി​ക്‌ററ്‌ അറേറാർണി പ്രസ്‌താ​വി​ക്കു​ന്നു: “അമേരി​ക്കൻ ജനതയിൽ സ്‌ത്രീ​കൾക്കെ​തി​രെ​യുള്ള അക്രമം പരക്കെ നിലവി​ലി​രി​ക്കു​ന്നു. ഓരോ വർഷവും 60 ലക്ഷത്തിൽപ്പരം സ്‌ത്രീ​ക​ളാണ്‌ മർദ്ദി​ക്ക​പ്പെ​ടു​ന്നത്‌ . . . എന്ന്‌ എഫ്‌ബി​ഐ കണക്കാ​ക്കി​യി​രി​ക്കു​ന്നു.” സംഭവ​ങ്ങ​ളു​ടെ സംഖ്യ രാജ്യങ്ങൾ തോറും വ്യത്യ​സ്‌ത​മാ​യി​രു​ന്നാ​ലും പുരു​ഷൻമാ​രാ​ലുള്ള സ്‌ത്രീ​മർദ്ദനം മിക്ക, അല്ലെങ്കിൽ അനേകം നാടു​ക​ളി​ലും പരക്കെ ഉണ്ട്‌ എന്നു റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു.

      ഐക്യ​നാ​ടു​ക​ളിൽ “പത്തിൽ ഓരോ സ്‌ത്രീ​യെ​യും അവളുടെ വൈവാ​ഹിക ജീവി​ത​ത്തി​നി​ട​യിൽ ഭർത്താവു ഗുരു​ത​ര​മാ​യി ആക്രമി​ക്കും (അടിക്കും, തൊഴി​ക്കും, കടിക്കും അല്ലെങ്കിൽ അതിലും മോശ​മാ​യതു ചെയ്യും)” എന്നു കണക്കാ​ക്കു​ന്നു. ഗൗരവം കുറഞ്ഞ സംഗതി​കൾ ഉൾപ്പെ​ടു​ത്തു​ക​യാ​ണെ​ങ്കിൽ “ഐക്യ​നാ​ടു​ക​ളിൽ രണ്ടിൽ ഓരോ സ്‌ത്രീ​യും വീട്ടിലെ അക്രമം അനുഭ​വി​ക്കു”മെന്ന്‌ കുടും​ബ​ബ​ന്ധങ്ങൾ (Family Relations) എന്ന മാസിക പ്രസ്‌താ​വി​ക്കു​ന്നു.

      വാസ്‌ത​വ​ത്തിൽ, “ബലാത്സം​ഗങ്ങൾ, പിടി​ച്ചു​പ​റി​കൾ, വാഹന അപകടങ്ങൾ ഇവയുടെ മൊത്ത​ത്തെ​ക്കാൾ കൂടു​ത​ലാ​യി, ഭാര്യാ​മർദ്ദനം അവരെ ആശുപ​ത്രി​യിൽ ആക്കേണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർക്കുന്ന പരുക്കു​കൾക്ക്‌ ഇടയാ​ക്കു​ന്നു”വെന്നു കണ്ടെത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ന്യൂ​യോർക്കി​ലെ ഒരു ഡിസ്‌ട്രി​ക്‌ററ്‌ അറേറാർണി പറയുന്നു.

      “സ്‌ത്രീ​കൾക്കെ​തി​രെ​യുള്ള അക്രമ​വും കുടും​ബ​ത്തി​നു​ള്ളി​ലെ അക്രമ​വും സാധാ​ര​ണ​മാ​ണെ​ന്നും കുററം​ചെ​യ്യു​ന്നവർ . . . സാധാരണ ജനങ്ങളാ​ണെ​ന്നും സ്‌പഷ്ട​മാണ്‌ . . . ജനസമൂ​ഹ​ത്തി​ലെ സകല വർഗ്ഗങ്ങ​ളു​ടെ​യും വംശങ്ങ​ളു​ടെ​യും ഇടയിൽ ഒരു ഗുരു​ത​ര​മായ പ്രശ്‌ന​മാ​ണിത്‌” എന്നു ഡോ. ലൂയിസ്‌ ജി. ലിവിസി കുറി​ക്കൊ​ള്ളു​ന്നു.

      പീഡിതർ ചില​പ്പോൾ താഴ്‌ന്ന ആത്മാഭി​മാ​ന​ത്തി​നി​ട​യാ​ക്കി​ക്കൊ​ണ്ടു ദുഷ്‌പെ​രു​മാ​റ​റ​ത്തി​നു തങ്ങളെ​ത്തന്നെ കുററ​പ്പെ​ടു​ത്തു​ന്നു. പേരൻറ്‌സ്‌ മാസിക വിശദീ​ക​രി​ക്കു​ന്നു: “ആത്മവി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ളും തനിക്കു​തന്നെ മൂല്യം കല്‌പി​ക്കാ​ത്ത​വ​ളു​മായ സ്‌ത്രീ ദുഷ്‌പെ​രു​മാ​റ​റ​ത്തി​നു തന്നേത്തന്നെ ഇരയാ​ക്കു​ക​യാണ്‌. . . . ദുഷ്‌പെ​രു​മാ​റ​റ​ത്തി​നി​ര​യായ സാധാരണ സ്‌ത്രീ തന്റെതന്നെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ആസൂ​ത്രണം ചെയ്യു​ന്ന​തി​നും പ്രവർത്തി​ക്കു​ന്ന​തി​നും ഭയപ്പെ​ടു​ന്നു.”

      വൈവാ​ഹി​ക അക്രമം കുട്ടി​ക​ളു​ടെ മേലും ഹാനി​ക​ര​മായ ഫലം ഉളവാ​ക്കു​ന്നു. മററു​ള്ള​വരെ ചൊൽപ്പ​ടി​യി​ലാ​ക്കാൻ അക്രമം ഉപയോ​ഗി​ക്കാൻ കഴിയു​മെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. കുട്ടികൾ അവരുടെ ഉദ്ദേശ്യം സാധി​ക്കു​ന്ന​തി​നു​വേണ്ടി “ഡാഡി​യെ​ക്കൊ​ണ്ടു നിങ്ങളെ ഇടിപ്പി​ക്കും” എന്നതു​പോ​ലെ​യുള്ള ഭീഷണി​കൾ പോലും തങ്ങൾക്കെ​തി​രാ​യി പ്രയോ​ഗി​ക്കു​ന്ന​താ​യി ചില മാതാക്കൾ റിപ്പോർട്ടു ചെയ്യുന്നു.

      കുട്ടി​ക​ളോ​ടു​ള്ള ദുഷ്‌പെ​രു​മാ​ററം: ഓരോ വർഷവും ലക്ഷക്കണ​ക്കി​നു കുട്ടികൾ, ഗുരു​ത​ര​മാ​യി ക്ഷതം വരുത്തു​ക​യൊ അംഗ​വൈ​ക​ല്യം വരുത്തു​ക​യൊ കൊല്ലു​ക​യൊ ചെയ്‌തേ​ക്കാ​വുന്ന അങ്ങേയ​റ​റത്തെ ശാരീ​രിക ശിക്ഷയെ നേരി​ടു​ന്നു. റിപ്പോർട്ടു ചെയ്‌ത ഓരോ കേസി​നും 200 കേസുകൾ റിപ്പോർട്ടു ചെയ്‌തി​ട്ടില്ല എന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. “കുട്ടി​കൾക്കു എററവും അപകട​ക​ര​മായ സ്ഥലം തങ്ങളുടെ വീടാണ്‌” എന്നു വിവാ​ഹ​ത്തി​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും സാമൂ​ഹി​ക​ശാ​സ്‌ത്രം (Sociology of Marriage and the Family) എന്ന പുസ്‌തകം അവകാ​ശ​പ്പെ​ടു​ന്നു.

      സർവ്വക​ലാ​ശാ​ലാ പ്രൊ​ഫസ്സർ ജോൺ ഇ. ബാററ്‌സ്‌ പറയു​ന്നത്‌ ഒരു കുട്ടി​യു​ടെ പിൽക്കാ​ല​ജീ​വി​ത​ത്തി​ലെ പെരു​മാ​റ​റത്തെ സ്വാധീ​നി​ക്കുന്ന അതിശ​ക്ത​മായ ഭവന സ്വാധീ​നം ദുഷ്‌പെ​രു​മാ​ററം ആണ്‌ എന്നാണ്‌. ഡോ. സൂസൻ ഫോർവാർഡ്‌ പറയുന്നു: “ജീവി​ത​ത്തി​ലെ മറെറാ​രു സംഭവ​വും ആളുക​ളു​ടെ ആത്മാഭി​മാ​നത്തെ ഇത്രയ​ധി​കം മുറി​പ്പെ​ടു​ത്തു​ക​യോ പ്രായ​പൂർത്തി​യാ​കു​മ്പോൾ വലിയ വൈകാ​രിക വിഷമ​ങ്ങൾക്കു സാദ്ധ്യ​ത​യു​ള്ള​വ​രാ​ക്കു​ക​യോ ചെയ്യു​ന്നി​ല്ലെന്നു ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു.” നാലു​മു​തൽ അഞ്ചുവരെ വയസ്സുള്ള കുട്ടി​ക​ളിൽപ്പോ​ലും പ്രയാ​സ​മേ​റിയ സാഹച​ര്യ​ങ്ങ​ളിൽ വിനാ​ശ​ക​ര​മായ പെരു​മാ​റ​റ​ത്തി​ന്റെ ലക്ഷണങ്ങൾ കാണാ​വു​ന്ന​താണ്‌. വളരു​മ്പോൾ അത്തരം കുട്ടി​ക​ളിൽ മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം, മദ്യ ദുരു​പ​യോ​ഗം, കുററ​ക​ര​മായ പെരു​മാ​ററം, ബുദ്ധി​ഭ്ര​മങ്ങൾ, മന്ദമായ വളർച്ച എന്നിവ ഉയർന്ന നിരക്കി​ലുണ്ട്‌.

      ദ്രോ​ഹി​ക്ക​പ്പെട്ട അനേകം കുട്ടികൾ തങ്ങളെ ദ്രോ​ഹി​ക്കുന്ന മാതാ​പി​താ​ക്ക​ളു​ടെ നേരെ വിദ്വേ​ഷം വച്ചുപു​ലർത്തു​ന്നതു മനസ്സി​ലാ​ക്കാം, എങ്കിലും മിക്ക​പ്പോ​ഴും അക്രമം തുടരാൻ അനുവ​ദി​ക്കു​ന്ന​തു​നി​മി​ത്തം, ദ്രോ​ഹി​ക്കാത്ത പിതാ​വി​നോ​ടും അല്ലെങ്കിൽ മാതാ​വി​നോ​ടും അവർ കോപി​ക്കു​ന്നു. മൗനം പാലി​ക്കുന്ന ആളെ കുട്ടി തന്റെ മനസ്സിൽ കുററ​ത്തിൽ കൂട്ടു​ത്ത​ര​വാ​ദി​യാ​യി വീക്ഷി​ക്കാൻ ഇടയുണ്ട്‌.

      മുതിർന്ന​വ​രോ​ടുള്ള ദുഷ്‌പെ​രു​മാ​ററം: കാനഡ​യി​ലെ മുതിർന്ന​വ​രിൽ, കണക്കിൻ പ്രകാരം 15 ശതമാനം തങ്ങളുടെ പ്രായ​പൂർത്തി​യായ മക്കളാൽ ശാരീ​രി​ക​മോ മനഃശാ​സ്‌ത്ര​പ​ര​മോ ആയ ദുഷ്‌പെ​രു​മാ​ററം അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. “ജനസം​ഖ്യ​യിൽ കൂടു​തൽപേർക്കു പ്രായ​മാ​കു​ന്ന​ത​നു​സ​രി​ച്ചും തങ്ങളുടെ മക്കളുടെ മേലുള്ള സാമ്പത്തി​ക​വും വൈകാ​രി​ക​വു​മായ ഭാരങ്ങൾ വർദ്ധി​ക്കു​ന്ന​ത​നു​സ​രി​ച്ചും സാഹച​ര്യം വഷളാ​കാ​നേ കഴിയൂ” എന്ന്‌ ഒരു ഡോക്ടർ മുൻകൂ​ട്ടി​പ​റ​യു​ന്നു. ലോക​ത്തി​ലെ​ങ്ങും സമാന​മായ ഭയം അനുഭ​വ​പ്പെ​ടു​ന്നു.

      ദുഷ്‌പെ​രു​മാ​റ​റ​ത്തെ​പ്പ​ററി റിപ്പോർട്ടു ചെയ്യാൻ മുതിർന്നവർ മിക്ക​പ്പോ​ഴും മടിക്കു​ന്നു. അവർ ഒരുപക്ഷേ ആ ദ്രോ​ഹി​യെ ആശ്രയി​ച്ചു കഴിയു​ന്ന​തി​നാൽ ഭീതി​ദ​മായ പരിതഃ​സ്ഥി​തി​ക​ളിൽ തുടർന്നു ജീവി​ക്കാൻ തീരു​മാ​നി​ക്കു​ന്നു. എപ്പോ​ഴാ​ണു തന്റെ മകനെ​യും മരുമ​ക​ളെ​യും അധികാ​രി​കളെ ഏല്‌പി​ക്കു​ന്നത്‌ എന്നു ചോദി​ച്ച​പ്പോൾ “അടുത്ത തവണ” എന്നാണ്‌ ഒരു മുതിർന്ന സ്‌ത്രീ മാററ​മെ​ന്യേ ഉത്തരം നല്‌കി​യത്‌. അവർ കഠിന​മാ​യി മർദ്ദി​ച്ച​തു​മൂ​ലം ആ സ്‌ത്രീ ഒരു മാസം ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ട​താ​യി വന്നു.

      സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ദുഷ്‌പെ​രു​മാ​ററം: ഇതു വീട്ടിലെ അക്രമ​ത്തി​ന്റെ ഒരു സർവ്വസാ​ധാ​ര​ണ​മായ രീതി​യാണ്‌. “ആൺകു​ട്ടി​കൾ ആൺകു​ട്ടി​ക​ളാ​യി​രി​ക്കും” എന്നു പറഞ്ഞു​കൊ​ണ്ടു ചിലർ അതിനെ തുച്ഛീ​ക​രി​ക്കു​ന്നു. ഏതായാ​ലും ഒരു സർവ്വേ​യി​ലെ പകുതി​യി​ല​ധി​കം സഹോ​ദ​ര​രും കുടും​ബ​ത്തി​നു വെളി​യി​ലുള്ള ആർക്കെ​ങ്കി​ലു​മെ​തി​രെ ചെയ്‌തി​രു​ന്ന​തെ​ങ്കിൽ കുററ​കൃ​ത്യ​ത്തി​നു ശിക്ഷി​ക്ക​പ്പെ​ടാ​മാ​യി​രുന്ന ഗൗരവാ​വ​ഹ​മായ പ്രവൃ​ത്തി​കൾ ചെയ്‌തി​രു​ന്നു.

      സഹോ​ദ​ര​ങ്ങ​ളാ​യ കുട്ടി​ക​ളു​ടെ ദുഷ്‌പെ​രു​മാ​ററം യൗവന​ദ​ശ​യി​ലേക്കു കൊണ്ടു​പോ​കുന്ന ഒരു സ്വഭാവ മാതൃക പഠിപ്പി​ക്കു​ന്ന​താ​യി പലരും വിചാ​രി​ക്കു​ന്നു. ചിലരിൽ ഇതു തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ഇടയിൽ നിരീ​ക്ഷി​ച്ചി​ട്ടുള്ള അക്രമ​ത്തെ​ക്കാൾ അധിക​മാ​യി പിൽക്കാല വൈവാ​ഹിക ദുഷ്‌പെ​രു​മാ​റ​റ​ത്തി​നു കാരണ​മാ​യേ​ക്കാം.

      അപകട​ക​ര​മായ പോർക്ക​ളം

      മറെറല്ലാ കുററ​കൃ​ത്യ​സം​ഭ​വ​ങ്ങ​ളു​ടെ​യും മൊത്ത​സം​ഖ്യ​യെ​ക്കാൾ അധിക​മാ​യി കുടുംബ കലഹങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നു കൂടെ​ക്കൂ​ടെ പോലീ​സു​കാ​രെ വിളി​ച്ച​താ​യി ഒരു നിയമ ഗവേഷകൻ ഒരിക്കൽ കണക്കാക്കി. മറേറ​തെ​ങ്കി​ലു​മൊ​രു തരത്തി​ലുള്ള സഹായാ​ഭ്യർത്ഥ​ന​യെ​ക്കാൾ കുടും​ബ​ക​ലഹം തീർക്കാ​നുള്ള അഭ്യർത്ഥന അനുസ​രി​ച്ചു പ്രവർത്തി​ച്ച​പ്പോ​ഴാ​ണു കൂടുതൽ പോലീ​സു​കാർ കൊല്ല​പ്പെ​ട്ട​തെന്ന്‌ അദ്ദേഹം അവകാ​ശ​പ്പെട്ടു. “ഒരു കവർച്ച​യു​ടെ കാര്യ​ത്തി​ലെ​ങ്കി​ലും എന്തു പ്രതീ​ക്ഷി​ക്ക​ണ​മെന്നു നിങ്ങൾക്ക​റി​യാം,” ഒരു പോലീ​സു​കാ​രൻ പറഞ്ഞു. “എന്നാൽ ഒരുവന്റെ വീട്ടി​ലേക്കു നടക്കു​മ്പോൾ . . . എന്തു സംഭവി​ക്കു​മെന്നു നിങ്ങൾക്ക​റി​ഞ്ഞു​കൂട.”

      വീട്ടിലെ അക്രമ​ത്തെ​പ്പ​റ​റി​യുള്ള ഒരു സമഗ്ര പഠനത്തി​നു​ശേഷം, യുദ്ധസ​മ​യത്തെ പട്ടാളം കഴിഞ്ഞാൽ നിലവി​ലുള്ള ഏററവും അക്രമാ​സ​ക്ത​മായ സാമു​ദാ​യിക ഘടകം കുടും​ബ​മാണ്‌ എന്ന്‌ അമേരി​ക്ക​യി​ലെ ഒരു ഗവേഷണ സംഘം നിഗമനം ചെയ്‌തു.

      വീട്ടിലെ അക്രമ​ത്തി​നു കാരണ​മെ​ന്താണ്‌? അത്‌ എന്നെങ്കി​ലും അവസാ​നി​ക്കു​മോ? അത്‌ എന്നെങ്കി​ലും ന്യായീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടോ? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങളെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ന്ന​താണ്‌.

      [4-ാം പേജിലെ ആകർഷ​ക​വാ​ക്യം]

      “അമേരി​ക്കൻ സമൂഹ​ത്തിൽ സ്‌ത്രീ​കൾക്കെ​തി​രെ​യുള്ള അക്രമം പരക്കെ നിലവി​ലുണ്ട്‌.”—ഒരു ഡിസ്‌ട്രി​ക്‌ററ്‌ അറേറാർണി

      [5-ാം പേജിലെ ആകർഷ​ക​വാ​ക്യം]

      “കുട്ടി​കൾക്ക്‌ ഏററവും അപകട​ക​ര​മായ സ്ഥലം തങ്ങളുടെ വീടാണ്‌.”—സോ​ഷ്യോ​ളജി ഓഫ്‌ മാര്യേജ്‌ ആൻറ്‌ ദ ഫാമിലി

  • വീടുകളിലെ അക്രമത്തിന്‌ ഒരു അന്തം
    ഉണരുക!—1993 | മേയ്‌ 8
    • വീടു​ക​ളി​ലെ അക്രമ​ത്തിന്‌ ഒരു അന്തം

      “ഭവനത്തി​ലെ അക്രമത്തെ തടയു​ന്ന​തി​ലും കുടും​ബ​ത്തി​ലെ അക്രമം കുറയ്‌ക്കു​ന്ന​തി​ലും സമൂഹ​ത്തി​ലെ​യും കുടും​ബ​ത്തി​ലെ​യും ഘടനാ​പ​ര​മായ വലിയ മാററങ്ങൾ ഉൾപ്പെ​ടു​ന്നു.”—കതകുകൾ അടച്ചി​ട്ടു​കൊണ്ട്‌.

      മാനവ ചരി​ത്ര​ത്തി​ലെ ആദ്യത്തെ കൊല​പാ​തകം സഹോ​ദ​രൻമാർ ഉൾപ്പെ​ട്ട​താ​യി​രു​ന്നു. (ഉല്‌പത്തി 4:8) അതിൽപ്പി​ന്നെ സഹസ്രാ​ബ്ദ​ങ്ങ​ളാ​യി മനുഷ്യൻ വീട്ടിലെ സകലവിധ അക്രമ​ത്താ​ലും ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അനേകം പരിഹാ​രങ്ങൾ നിർദ്ദേ​ശി​ച്ചി​ട്ടുണ്ട്‌, പക്ഷേ മിക്കതി​നും ന്യൂന​ത​ക​ളുണ്ട്‌.

      ഉദാഹ​ര​ണ​ത്തിന്‌ പുനഃ​ര​ധി​വ​സി​പ്പി​ക്കൽ തങ്ങളുടെ പ്രശ്‌നത്തെ അംഗീ​ക​രി​ക്കുന്ന അപരാ​ധി​കളെ മാത്രമേ സഹായി​ക്കു​ന്നു​ള്ളു. സുഖം​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു ഭാര്യാ​ദ്രോ​ഹി ഇങ്ങനെ വിലപി​ച്ചു: “(പുനഃ​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന) ഞങ്ങളിൽ ഓരോ​രു​ത്തർക്കും ‘നിന്റെ കിളവി​യെ നിയ​ന്ത്ര​ണ​ത്തിൽ നിർത്തേ​ണ്ട​തുണ്ട്‌’ എന്നു പറയുന്ന മൂന്നു​പേർ പുറത്ത്‌ ഉണ്ട്‌.” അതു​കൊണ്ട്‌ ഒരു ഉപദ്ര​വ​കാ​രി അയാളു​ടെ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ടത്‌ ആവശ്യ​മാണ്‌. അയാൾ ഒരു ഉപദ്ര​വ​കാ​രി​യാ​യി​ത്തീർന്നത്‌ എന്തു​കൊ​ണ്ടാണ്‌? സ്വന്തം തെററു​കൾ തിരു​ത്തു​വാൻ സഹായം സ്വീക​രി​ക്കു​ന്ന​തി​നാൽ അയാൾക്കു കാല​ക്ര​മ​ത്തിൽ പ്രശ്‌നത്തെ തരണം ചെയ്യാ​വു​ന്ന​താണ്‌.

      എന്നാൽ സാമൂ​ഹിക പരിപാ​ടി​ക​ളിൽ ജോലി​ക്കാ​രു​ടെ എണ്ണം കുറവാണ്‌. തത്‌ഫ​ല​മാ​യി ഐക്യ​നാ​ടു​ക​ളിൽ കുട്ടി​ക​ളു​ടെ കൊല​ക്കേ​സു​ക​ളിൽ, 90 ശതമാ​ന​ത്തി​ലും ആപത്‌ക​ര​മായ കുടും​ബ​സാ​ഹ​ച​ര്യ​ങ്ങൾ കൊല​യ്‌ക്കു മുമ്പേ റിപ്പോർട്ടു ചെയ്‌തി​രു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, സാമൂ​ഹിക പരിപാ​ടി​കൾക്കും പോലീ​സു​കാ​രു​ടെ സംഘട​ന​കൾക്കും ഒരു പരിധി​വരെ മാത്രമേ പ്രവർത്തി​ക്കാൻ കഴിയു​ന്നു​ള്ളു. മുഖ്യ​മാ​യി ആവശ്യ​മാ​യി​രി​ക്കു​ന്നതു മററു​ചി​ല​തുണ്ട്‌.

      “പുതിയ വ്യക്തി​ത്വം”

      “കുടും​ബാം​ഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഉടച്ചു​വാർക്ക​ലാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌” എന്ന്‌ ഒരു ഗവേഷ​ണ​സം​ഘം പറയുന്നു. വീട്ടിലെ അക്രമം വെറും ദേഹോ​പ​ദ്ര​വ​ത്തി​ന്റെ പ്രശ്‌നമല്ല; അതു പ്രധാ​ന​മാ​യും മനസ്സിന്റെ ഒരു പ്രശ്‌ന​മാണ്‌. കുടും​ബാം​ഗങ്ങൾ—ഭാര്യ, ഭർത്താവ്‌, കുട്ടി, മാതാവ്‌, പിതാവ്‌, സഹോ​ദരി, സഹോ​ദരൻ—എപ്രകാ​രം പരസ്‌പരം വീക്ഷി​ക്കു​ന്നു എന്നതി​ലാണ്‌ അതിന്റെ ഉത്ഭവം. ഈ ബന്ധങ്ങൾ ഉടച്ചു​വാർക്കു​ന്ന​തി​ന്റെ അർത്ഥം ബൈബിൾ പറയുന്ന “പുതിയ വ്യക്തി​ത്വം” ധരിക്കുക എന്നതാണ്‌.—എഫേസ്യർ 4:22-24, NW; കൊ​ലൊ​സ്സ്യർ 3:8-10.

      കുടും​ബാം​ഗ​ങ്ങൾ തമ്മിലുള്ള ബന്ധത്തെ മെച്ച​പ്പെ​ടു​ത്താൻ ഉതകുന്ന പുതിയ ക്രിസ്‌തു​തു​ല്യ വ്യക്തി​ത്വം ധരിക്കാൻ സഹായ​ക​മായ കുടും​ബ​സം​ബ​ന്ധ​മായ ബൈബിൾ തത്ത്വങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.—മത്തായി 11:28-30 കാണുക.

      മക്കളെ വീക്ഷിക്കൽ: മാതാ​പി​താ​ക്ക​ളാ​യി​രി​ക്കു​ന്ന​തിൽ മക്കളെ ജനിപ്പി​ക്കു​ന്ന​തി​ലും കൂടുതൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഇന്നു പല മാതാ​പി​താ​ക്ക​ളും തങ്ങളുടെ മക്കളെ ഒരു ഭാരമാ​യി വീക്ഷി​ക്കു​ക​യും തന്നിമി​ത്തം മാതാ​പി​താ​ക്ക​ളെന്ന നിലയി​ലുള്ള തങ്ങളുടെ ധർമ്മ​ത്തോ​ടു പ്രതി​ബദ്ധത ഇല്ലാതി​രി​ക്കു​ക​യും ചെയ്യുന്നു. ഇങ്ങനെ​യു​ള്ളവർ ഉപദ്ര​വ​കാ​രി​ക​ളാ​യി​ത്തീ​രാൻ സാദ്ധ്യ​ത​യുണ്ട്‌.

      ബൈബിൾ മക്കളെ വിളി​ക്കു​ന്നത്‌ “യഹോവ നല്‌കുന്ന അവകാ​ശ​വും” “പ്രതി​ഫ​ല​വും” എന്നാണ്‌. (സങ്കീർത്തനം 127:3) ആ അവകാ​ശ​ത്തി​നു​വേണ്ടി കരുതു​ന്ന​തിൽ മാതാ​പി​താ​ക്കൾ സ്രഷ്ടാ​വി​നോട്‌ ഉത്തരം​പ​റ​യാൻ ബാദ്ധ്യ​സ്ഥ​രാണ്‌. മക്കളെ ഭാരമാ​യി കാണു​ന്നവർ ഇക്കാര്യ​ത്തിൽ ഒരു പുതിയ വ്യക്തി​ത്വം വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌.a

      കുട്ടി​ക​ളെ സംബന്ധിച്ച യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടു കൂടിയ പ്രതീക്ഷ: ഉപദ്ര​വ​കാ​രി​ക​ളായ അനേകം മാതാക്കൾ കുട്ടികൾ ഒരു വയസ്സാ​കു​മ്പോ​ഴേ​ക്കും ശരിയും തെററും തിരി​ച്ച​റി​യാൻ പ്രതീ​ക്ഷി​ക്കു​ന്ന​താ​യി ഒരു പഠനം തെളി​യി​ച്ചു. സർവ്വേ​ചെ​യ്‌ത​വ​രിൽ മൂന്നി​ലൊ​രു ഭാഗം ആറുമാ​സത്തെ പ്രായം നിർദ്ദേ​ശി​ച്ചു.

      സകലരും അപൂർണ്ണ​രാ​യി​ട്ടാ​ണു ജനിക്കു​ന്ന​തെന്നു ബൈബിൾ കാണി​ക്കു​ന്നു. (സങ്കീർത്തനം 51:5; റോമർ 5:12) വിവേകം ജനനത്തിൽ ആർജ്ജി​ക്കു​ന്നു​വെന്ന്‌ അത്‌ അവകാ​ശ​പ്പെ​ടു​ന്നില്ല. മറിച്ച്‌ അതു പറയു​ന്നത്‌ “നൻമതിൻമ​കളെ തിരി​ച്ച​റി​വാൻ തഴക്കത്താൽ അഭ്യസിച്ച ഇന്‌ദ്രി​യ​ങ്ങ​ളു​ള്ള​വർക്കേ പററു​ക​യു​ള്ളു” എന്നാണ്‌. (എബ്രായർ 5:14) കൂടാതെ ബൈബിൾ “ശിശു​വി​നുള്ള ലക്ഷണങ്ങൾ,” ബാല്യ​ത്തി​ന്റെ “ഭോഷ​ത്വം,” യൌവ​ന​ത്തി​ന്റെ “മായ” എന്നിവ​യെ​പ്പ​ററി പറയുന്നു. (1 കൊരി​ന്ത്യർ 13:11; സദൃശ​വാ​ക്യ​ങ്ങൾ 22:15; സഭാ​പ്ര​സം​ഗി 11:10) മാതാ​പി​താ​ക്കൾ ഈ പരിമി​തി​കൾ മനസ്സി​ലാ​ക്കു​ക​യും കുട്ടി​യു​ടെ പ്രായ​ത്തി​ലും പ്രാപ്‌തി​യി​ലും കവിഞ്ഞതു പ്രതീ​ക്ഷി​ക്കാ​തി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

      കുട്ടി​കൾക്കു ശിക്ഷണം കൊടു​ക്കൽ: ബൈബി​ളിൽ “ശിക്ഷണം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം “പഠിപ്പി​ക്കുക” എന്നാണ്‌. അതു​കൊണ്ട്‌ ശിക്ഷണ​ത്തി​ന്റെ ലക്ഷ്യം പ്രഥമ​മാ​യി, വേദനി​പ്പി​ക്കു​കയല്ല മറിച്ചു പരിശീ​ലി​പ്പി​ക്കു​ക​യാണ്‌. കൈ​കൊ​ണ്ടുള്ള അടി ചിലസ​മ​യ​ങ്ങ​ളിൽ ആവശ്യ​മാ​ണെ​ങ്കിൽപ്പോ​ലും മിക്ക സമയങ്ങ​ളി​ലും അതുകൂ​ടാ​തെ തന്നെ പരിശീ​ലനം നിർവ്വ​ഹി​ക്കാൻ കഴിയും. (സദൃശ​വാ​ക്യ​ങ്ങൾ 13:24) ബൈബിൾ പറയുന്നു: “പ്രബോ​ധനം കേട്ടു ബുദ്ധി​മാൻമാ​രാ​യി​രി​പ്പിൻ.” (സദൃശ​വാ​ക്യ​ങ്ങൾ 8:33) ഒരുവൻ “ദീർഘക്ഷമ”യോടെ ശാസന​കൊ​ടു​ത്തു​കൊണ്ട്‌ “ദോഷം സഹിക്കു​ന്നവൻ” ആയിരി​ക്കേണം, എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സും എഴുതി. (2 തിമൊ​ഥെ​യൊസ്‌ 2:24; 4:2) അടി ആവശ്യ​മാ​യി​രി​ക്കു​മ്പോൾപോ​ലും, ഇതു കോപം​പൂ​ണ്ടുള്ള പൊട്ടി​ത്തെ​റി​യെ​യും അമിത​ബ​ല​പ്ര​യോ​ഗ​ത്തെ​യും തടയുന്നു.

      ഈ ബൈബിൾ തത്ത്വങ്ങ​ളു​ടെ വീക്ഷണ​ത്തിൽ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്റെ ശിക്ഷണം പഠിപ്പി​ക്കു​ന്നു​ണ്ടോ, അതോ അതു വേദന​പ്പി​ക്കു​ന്ന​തി​നാൽ നിയ​ന്ത്രി​ക്കു​ന്നതേ ഉള്ളോ? എന്റെ ശിക്ഷണം ശരിയായ തത്ത്വങ്ങൾ ആണോ വെറും ഭയമാ​ണോ മനസ്സിൽ പതിപ്പി​ക്കു​ന്നത്‌?’

      പ്രായ​പൂർത്തി​യാ​യ​വർക്കു പെരു​മാ​ററ നിയ​ന്ത്ര​ണങ്ങൾ: ഒരു ഉപദ്ര​വ​കാ​രി കേവലം “നിയ​ന്ത്ര​ണങ്ങൾ വിട്ടു​പോയ”തിനാൽ ഭാര്യയെ പ്രഹരി​ച്ച​താ​യി അവകാ​ശ​പ്പെട്ടു. ഭാര്യയെ അയാൾ എന്നെങ്കി​ലും കുത്തി​മു​റി​വേൽപ്പി​ച്ചി​ട്ടു​ണ്ടോ എന്ന്‌ ഒരു ഉപദേ​ശകൻ ചോദി​ച്ച​പ്പോൾ “ഒരിക്ക​ലും ഞാനതു ചെയ്യു​ക​യില്ല!” എന്ന്‌ അയാൾ പ്രത്യു​ത്തരം നല്‌കി. ഒരുകൂ​ട്ടം നിയ​ന്ത്ര​ണ​ങ്ങൾക്കു​ള്ളി​ലാണ്‌ അയാൾ പ്രവർത്തി​ച്ചത്‌ എന്നു മനസ്സി​ലാ​ക്കാൻ അയാളെ സഹായി​ച്ചു​വെ​ങ്കി​ലും അവ ശരിയായ നിയ​ന്ത്ര​ണ​ങ്ങ​ള​ല്ലാ​യി​രു​ന്നു എന്നതാണു പ്രശ്‌നം.

      നിങ്ങൾ എവി​ടെ​യാ​ണു നിയ​ന്ത്ര​ണങ്ങൾ വെച്ചി​രി​ക്കു​ന്നത്‌? ഒരു അഭി​പ്രാ​യ​വ്യ​ത്യാ​സം ഏതെങ്കി​ലും ദുഷ്‌പെ​രു​മാ​റ​റ​മാ​യി തീരു​ന്ന​തി​നു​മു​മ്പു നിങ്ങൾ നിർത്തു​ന്നു​ണ്ടോ? അതോ നിങ്ങൾക്കു ആത്മനി​യ​ന്ത്രണം ഇല്ലാതാ​വു​ക​യും തത്‌ഫ​ല​മാ​യി ഒടുവിൽ ആക്രോ​ശി​ക്കു​ക​യും അപമാ​നി​ക്കു​ക​യും തള്ളുക​യും സാധനങ്ങൾ എടു​ത്തെ​റി​യു​ക​യും മർദ്ദി​ക്കു​ക​യും ചെയ്യു​ന്നു​വോ?

      പുതിയ വ്യക്തി​ത്വ​ത്തി​നു മാനസിക ദുഷ്‌പെ​രു​മാ​റ​റ​ത്തി​നോ ദേഹോ​പ​ദ്ര​വ​ത്തി​നോ ഇടം കൊടു​ക്കാത്ത കർശന​മായ പരിധി​യുണ്ട്‌. “ആകാത്തതു ഒന്നും നിങ്ങളു​ടെ വായിൽ നിന്നു പുറ​പ്പെ​ട​രുത്‌” (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടേത്‌.) എന്നു എഫെസ്യർ 4:29 പറയുന്നു. “എല്ലാ കൈപ്പും കോപ​വും ക്രോ​ധ​വും കൂററാ​ര​വും ദൂഷണ​വും സകലദുർഗ്ഗു​ണ​വു​മാ​യി നിങ്ങളെ വിട്ടു ഒഴിഞ്ഞു​പോ​കട്ടെ” എന്നു 31-ാം വാക്യം കൂട്ടി​ച്ചേർക്കു​ന്നു. “ക്രോധം” എന്നതിന്റെ ഗ്രീക്കു പദം “ആവേശ പ്രകൃ​തത്തെ” കുറി​ക്കു​ന്നു. കുട്ടി​കളെ ദ്രോ​ഹി​ക്കു​ന്ന​വ​രു​ടെ ഇടയി​ലുള്ള ഒരു പൊതു​സ്വ​ഭാ​വം “ഞെട്ടി​ക്കുന്ന ആവേശ നിയ​ന്ത്ര​ണ​മി​ല്ലായ്‌മ”യാണ്‌ എന്നു ടോക്‌സിക്ക്‌ പേരൻറ്‌സ്‌ എന്ന പുസ്‌തകം കുറി​ക്കൊ​ള്ളു​ന്നു. പുതിയ വ്യക്തി​ത്വം ശാരീ​രി​ക​മാ​യും വാക്കാ​ലും ഉള്ള ആവേശ​ങ്ങൾക്കു ദൃഢമായ പരിധി​കൾ വെക്കുന്നു.

      തീർച്ച​യാ​യും പുതിയ വ്യക്തി​ത്വം ഭർത്താ​വി​നു ബാധക​മാ​കു​ന്ന​തു​പോ​ലെ ഭാര്യ​ക്കും ബാധക​മാണ്‌. അവൾ ഭർത്താ​വി​നെ പ്രകോ​പി​പ്പി​ക്കാ​തെ, അയാൾ കുടും​ബത്തെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ചെയ്യുന്ന പരി​ശ്ര​മ​ങ്ങ​ളോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കി​ക്കൊണ്ട്‌ അയാ​ളോ​ടു സഹകരി​ക്കാൻ ശ്രമി​ക്കണം. അതേസ​മയം ഇരുവർക്കും ഉളവാ​ക്കാൻ കഴിയാ​ത്തത്‌—പൂർണ്ണത—പരസ്‌പരം ആവശ്യ​പ്പെ​ട​രുത്‌. മറിച്ച്‌ ഇരുവ​രും 1 പത്രൊസ്‌ 4:8-ൽ പറയു​ന്നതു ബാധക​മാ​ക്കണം: “സകലത്തി​ന്നും മുമ്പേ തമ്മിൽ ഉററ സ്‌നേഹം ഉള്ളവരാ​യി​രി​പ്പിൻ. സ്‌നേഹം പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറെക്കു​ന്നു.”

      പ്രായ​മു​ള്ള​വ​രോ​ടുള്ള ബഹുമാ​നം: “പ്രായ​മുള്ള ആളുക​ളോ​ടു ബഹുമാ​നം കാട്ടു​ക​യും അവരെ മാനി​ക്കു​ക​യും ചെയ്യുക” എന്നു ലേവ്യ​പു​സ്‌തകം 19:32 പറയുന്നു. (ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ) പ്രായ​മുള്ള മാതാ​പി​താ​ക്ക​ളിൽ ഒരാൾ രോഗി​യും അമിതാ​വ​ശ്യ​ങ്ങൾ ഉന്നയി​ക്കുന്ന ആളും ആണെങ്കിൽ ഇതൊരു വെല്ലു​വി​ളി​യാ​യേ​ക്കാം. ഒന്നു തിമോ​ഥെ​യോസ്‌ 5:3, 4, NW മാതാ​പി​താ​ക്കൻമാർക്കു “മാന”വും “തക്കപ്ര​തി​ഫല”വും കൊടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പറയുന്നു. ഇതിൽ സാമ്പത്തി​ക​മായ കരുത​ലു​ക​ളും ബഹുമാ​ന​വും ഉൾപ്പെ​ട്ടേ​ക്കാം. നമ്മൾ നിസ്സഹാ​യ​രായ ശിശു​ക്ക​ളാ​യി​രു​ന്ന​പ്പോൾ മാതാ​പി​താ​ക്കൾ നമുക്കു​വേണ്ടി ചെയ്‌ത എല്ലാകാ​ര്യ​ങ്ങ​ളു​ടെ​യും വീക്ഷണ​ത്തിൽ ആവശ്യ​മു​ള്ള​പ്പോൾ നമ്മൾ അവർക്കു സമാന​മായ പരിഗണന നൽകേ​ണ്ട​താണ്‌.

      സഹോ​ദ​ര​ങ്ങൾ തമ്മിലുള്ള മത്സരത്തെ ജയിച്ച​ട​ക്കുക: കയീന്റെ പക തന്റെ സഹോ​ദ​ര​നായ ഹാബേ​ലി​നെ കൊല​ചെ​യ്യു​ന്ന​തി​ലേക്കു നയിക്കു​ന്ന​തി​നു മുമ്പ്‌ “പാപം നിന്റെ വാതിൽക്കൽ പതുങ്ങി കിടക്കു​ന്നു. അതു നിന്നെ ഭരിക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു, പക്ഷേ നീ അതിനെ കീഴട​ക്കണം” എന്നു അവൻ ഗുണ​ദോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. (ഉല്‌പത്തി 4:7, TEV) വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​വു​ന്ന​താണ്‌. പരസ്‌പരം ക്ഷമാശീ​ല​രാ​യി​രി​ക്കാൻ പഠിക്കുക, “നിങ്ങൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ ഔദാ​ര്യ​പൂർവ്വം വിട്ടു​വീഴ്‌ച ചെയ്‌തു​കൊണ്ട്‌”—എഫേസ്യർ 4:2, ഫിലി​പ്‌സ്‌.

      വിശ്വാ​സ​മർപ്പി​ക്കാൻ പഠിക്കൽ

      വീട്ടിലെ അക്രമ​ത്തി​ന്റെ അനേകം ഇരകളും അതു നിശ്ശബ്ദം സഹിക്കു​ന്ന​വ​രാണ്‌. എന്നാൽ “മർദ്ദിത സ്‌ത്രീ​കൾ പ്രാപ്‌തി​യുള്ള മൂന്നാ​മ​തൊ​രാ​ളിൽനി​ന്നു വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ സംരക്ഷണം തേടേ​ണ്ട​താണ്‌” എന്നു ഡോ. ജോൺ റൈററ്‌ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. ദ്രോ​ഹി​ക്ക​പ്പെട്ട ഏതു കുടും​ബാം​ഗ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌.

      ചില സമയങ്ങ​ളിൽ ഇരയായ ഒരാൾ മറെറാ​രു വ്യക്തി​യിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു കണ്ടെത്തു​ന്നു. ഏതായാ​ലും ഏററവും അടുത്ത സാമൂ​ഹിക ഘടകത്തി​നു​ള്ളിൽ—കുടും​ബ​ത്തിൽ—വിശ്വാ​സം വേദന​യിൽ കലാശി​ച്ചി​രി​ക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും “സഹോ​ദ​ര​നെ​ക്കാ​ളും പററുള്ള സ്‌നേ​ഹി​തൻമാ​രും ഉണ്ട്‌” എന്നു സദൃശ​വാ​ക്യ​ങ്ങൾ 18:24 പറയുന്നു. അപ്രകാ​ര​മുള്ള ഒരു സ്‌നേ​ഹി​തനെ കണ്ടുപി​ടി​ക്കു​ന്ന​തും വിവേ​ക​ത്തോ​ടെ വിശ്വാ​സ​മർപ്പി​ക്കാൻ പഠിക്കു​ന്ന​തും ആവശ്യ​മായ സഹായം ലഭിക്കു​ന്ന​തി​നുള്ള ഒരു മൂല്യ​വ​ത്തായ നടപടി​യാണ്‌. തീർച്ച​യാ​യും ഉപദ്ര​വ​കാ​രി​ക്കും സഹായ​ത്തി​ന്റെ ആവശ്യ​മുണ്ട്‌.

      ഓരോ വർഷവും ലക്ഷക്കണ​ക്കിന്‌ ആളുകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്നുണ്ട്‌. ഇവർ പുതിയ വ്യക്തി​ത്വം ധരിക്കു​ന്ന​തി​നുള്ള വെല്ലു​വി​ളി സ്വീക​രി​ക്കു​ന്നു. ഇവരിൽ മുമ്പ്‌ വീട്ടിൽ അക്രമം ചെയ്‌തി​ട്ടു​ള്ള​വ​രും ഉണ്ട്‌. ഏതു പിൻമാ​റ​റ​പ്ര​വ​ണ​ത​ക്കെ​തി​രാ​യും പ്രവർത്തി​ക്കു​ന്ന​തിന്‌ അവർ “ഉപദേ​ശ​ത്തി​ന്നും ശാസന​ത്തി​ന്നും ഗുണീ​ക​ര​ണ​ത്തി​ന്നും നീതി​യി​ലെ അഭ്യാ​സ​ത്തി​ന്നും പ്രയോ​ജന”കരമാ​യി​ത്തീ​രാൻ ബൈബി​ളി​നെ തുടർന്നും അനുവ​ദി​ക്കേ​ണ്ട​തുണ്ട്‌.—2 തിമൊ​ഥെ​യൊസ്‌ 3:16.

      ഈ പുതിയ സാക്ഷി​കൾക്കു പുതിയ വ്യക്തി​ത്വം ധരിക്കു​ക​യെ​ന്നതു തുടർച്ച​യായ ഒരു പ്രക്രി​യ​യാണ്‌, കാരണം കൊ​ലൊ​സ്സ്യർ 3:10 പറയു​ന്നത്‌ അതു “പുതുക്കം പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന”തായി​ട്ടാണ്‌. അതു​കൊണ്ട്‌ തുടർച്ച​യാ​യുള്ള പരി​ശ്രമം ആവശ്യ​മാണ്‌. സന്തുഷ്ടി​ക​ര​മെ​ന്നു​പ​റ​യട്ടെ, യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു വലിയ കൂട്ടം ആത്മീയ “സഹോ​ദ​രൻമാ​രു​ടെ​യും സഹോ​ദ​രി​മാ​രു​ടെ​യും അമ്മമാ​രു​ടെ​യും മക്കളു​ടെ​യും” പിന്തുണ ലഭ്യമാണ്‌.”—മർക്കൊസ്‌ 10:29, 30; എബ്രായർ 10:24, 25 കൂടെ കാണുക.

      വീണ്ടും, ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏകദേശം 70,000 സഭകളി​ലും “കാററി​ന്നു ഒരു സങ്കേത​വും കൊടു​ങ്കാ​റ​റി​ന്നു ഒരു മറവും” പോലെ സേവന​മ​നു​ഷ്‌ഠി​ക്കുന്ന സ്‌നേ​ഹ​വാൻമാ​രായ മേൽവി​ചാ​ര​കൻമാ​രും ഉണ്ട്‌. “അവരുടെ കണ്ണുക​ളും ചെവി​ക​ളും ജനങ്ങളു​ടെ ആവശ്യ​ങ്ങൾക്കാ​യി തുറന്നി​രി​ക്കും.” (യെശയ്യാ​വു 32:2, 3, TEV) അങ്ങനെ യഹോ​വ​യു​ടെ പുതിയ സാക്ഷി​കൾക്കും കൂടുതൽ പരിച​യ​സ​മ്പ​ന്ന​രാ​യ​വർക്കും പുതിയ വ്യക്തി​ത്വം ധരിക്കാൻ പരി​ശ്ര​മി​ക്കു​മ്പോൾ അത്ഭുത​ക​ര​മായ സഹായ​ത്തി​ന്റെ സംഭരണി ക്രിസ്‌തീയ സഭകളിൽ ലഭ്യമാണ്‌.

      അനുക​മ്പ​യുള്ള മേൽവി​ചാ​ര​കൻമാർ

      യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളി​ലെ ക്രിസ്‌തീയ മേൽവി​ചാ​ര​കൻമാ​രു​ടെ അരികെ ആളുകൾ ബുദ്ധ്യു​പ​ദേ​ശ​ത്തി​നാ​യി ചെല്ലു​മ്പോൾ നിഷ്‌പ​ക്ഷ​മാ​യി എല്ലാവ​രെ​യും ശ്രദ്ധി​ക്കാൻ അവർ പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്നു. എല്ലാവ​രോ​ടും വിശേ​ഷാൽ ക്രൂര​മായ ദുർവി​നി​യോ​ഗ​ത്തിന്‌ ഇരയാ​യ​വ​രോ​ടു വലിയ അനുക​മ്പ​യും വിവേ​ക​വും പ്രകടി​പ്പി​ക്കാൻ അവർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു.—കൊ​ലൊ​സ്സ്യർ 3:12; 1 തെസ്സ​ലൊ​നീ​ക്യർ 5:14.

      ഉദാഹ​ര​ണ​ത്തിന്‌ മർദ്ദന​മേററ ഒരു ഭാര്യക്കു ഗുരു​ത​ര​മാ​യി പരു​ക്കേ​റ​റി​രി​ക്കാം. ഇന്ന്‌ അനേകം ദേശങ്ങ​ളിൽ അതേ മർദ്ദനം കുടും​ബ​ത്തി​നു വെളി​യി​ലുള്ള ആരെ​യെ​ങ്കി​ലും ഏൽപ്പി​ച്ചി​രു​ന്നെ​ങ്കിൽ ഉപദ്ര​വ​കാ​രി തടവി​ലാ​യേനെ. അതു​കൊണ്ട്‌ ലൈം​ഗിക ദുർവി​നി​യോ​ഗം​പോ​ലെ മറെറല്ലാ തരത്തി​ലു​മുള്ള ദുഷ്‌പെ​രു​മാ​റ​റ​ത്തിന്‌ ഇരയാ​കു​ന്ന​വ​രോട്‌ അസാധാ​ര​ണ​മായ ദയയോ​ടെ പെരു​മാ​റേ​ണ്ട​തുണ്ട്‌.

      മാത്ര​വു​മല്ല, ദൈവിക നിയമ​ത്തി​നെ​തി​രാ​യി കുററം​ചെ​യ്യു​ന്ന​വ​രോ​ടു കണക്കു ചോദി​ക്കേ​ണ്ട​തുണ്ട്‌. ഇപ്രകാ​രം സഭയെ ശുദ്ധമാ​യി സൂക്ഷി​ക്കു​ക​യും മററു നിരപ​രാ​ധി​ക​ളായ ആളുകളെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. വളരെ പ്രധാ​ന​മാ​യി, ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവാ​ഹ​ത്തി​നു തടസ്സം നേരി​ടു​ന്നില്ല.—1 കൊരി​ന്ത്യർ 5:1-7; ഗലാത്യർ 5:9.

      വിവാ​ഹ​ത്തെ​പ്പ​ററി ദൈവ​ത്തി​ന്റെ വീക്ഷണം

      യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്നവർ ദൈവ​വ​ച​ന​ത്തിൽ കാണുന്ന ക്രിസ്‌തീയ ജീവിത തത്ത്വങ്ങൾ അനുസ​രി​ക്കാ​മെന്നു സമ്മതി​ക്കു​ന്നു. കുടും​ബത്തെ സത്യാ​രാ​ധ​ന​യിൽ വഴികാ​ട്ടു​ന്ന​തി​നു പുരു​ഷനെ കുടും​ബ​ത്തി​ന്റെ തലവനാ​യി നിയോ​ഗി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. (എഫെസ്യർ 5:22) എങ്കിലും ശിരഃ​സ്ഥാ​നം ഒരിക്ക​ലും ഭാര്യ​യോ​ടു മൃഗീ​യ​മാ​യി പെരു​മാ​റി അവളുടെ വ്യക്തി​ത്വ​ത്തെ ഞെരു​ക്കു​ന്ന​തി​നോ അവളുടെ അഭിലാ​ഷ​ങ്ങളെ അവഗണി​ക്കു​ന്ന​തി​നോ അനുവ​ദി​ക്കു​ന്നില്ല.

      മറിച്ച്‌ ഭർത്താ​ക്കൻമാർ “ക്രിസ്‌തു​വും സഭയെ സ്‌നേ​ഹി​ച്ച​തു​പോ​ലെ (തങ്ങളുടെ) ഭാര്യ​മാ​രെ സ്‌നേ​ഹി​പ്പിൻ . . . അവൻ . . . തന്നെത്താൻ അവൾക്കു വേണ്ടി എല്‌പി​ച്ചു​കൊ​ടു​ത്തു. അവ്വണ്ണം ഭർത്താ​ക്കൻമാ​രും തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്താൻ സ്‌നേ​ഹി​ക്കു​ന്നു. ആരും തന്റെ ജഡത്തെ ഒരുനാ​ളും പകെച്ചി​ട്ടി​ല്ല​ല്ലൊ; . . . അതിനെ പോററി പുലർത്തു​ക​യ​ത്രേ ചെയ്യു​ന്നതു” എന്നു ദൈവ​വ​ചനം വ്യക്തമാ​ക്കു​ന്നു. (എഫെസ്യർ 5:25, 28, 29) വാസ്‌ത​വ​മാ​യും ഭാര്യ​മാർക്കു “ബഹുമാ​നം” കൊടു​ക്ക​ണ​മെന്നു ദൈവ​വ​ചനം സ്‌പഷ്ട​മാ​യി പറയുന്നു.—1 പത്രൊസ്‌ 3:7; റോമർ 12:3, 10; ഫിലി​പ്പി​യർ 2:3, 4 കൂടെ കാണുക.

      ഭാര്യയെ വാക്കി​നാ​ലോ ശാരീ​രി​ക​മാ​യോ ഉപദ്ര​വി​ക്കു​ക​യാ​ണെ​ങ്കിൽ ഒരു ക്രിസ്‌തീയ ഭർത്താ​വി​നു താൻ അവളെ സ്‌നേ​ഹി​ക്കു​ന്നു അല്ലെങ്കിൽ ബഹുമാ​നി​ക്കു​ന്നു എന്നു വിശ്വാ​സ​യോ​ഗ്യ​മാ​യി അവകാ​ശ​പ്പെ​ടാൻ കഴിയു​ക​യില്ല. അതു കാപട്യ​മാ​യി​രി​ക്കും, കാരണം ദൈവ​ത്തി​ന്റെ വചനം പറയുന്നു: “ഭർത്താ​ക്കൻമാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​പ്പിൻ; അവളോ​ടു കൈപ്പാ​യി​രി​ക്ക​യു​മ​രു​തു.” (കൊ​ലൊ​സ്സ്യർ 3:19) താമസി​യാ​തെ, അർമ്മ​ഗെ​ദ്ദോ​നിൽ ദൈവം ഈ ദുഷ്ട വ്യവസ്ഥി​തി​യു​ടെ​മേൽ തന്റെ ന്യായ​വി​ധി നടത്തു​മ്പോൾ ദൈവ ഭരണത്തി​ന്റെ എതിരാ​ളി​കൾക്കു​ണ്ടാ​കുന്ന അതേ ഭാവി കപടഭ​ക്തി​ക്കാ​രും അനുഭ​വി​ക്കും.—മത്തായി 24:51.

      ദൈവ​ഭ​യ​മു​ള്ള ഭർത്താവു ഭാര്യയെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​തുണ്ട്‌. അയാൾ സ്വന്തം ശരീരത്തെ പ്രഹരി​ക്കു​ക​യൊ മുഖത്തു മുഷ്ടി​പ്ര​ഹരം നടത്തു​ക​യൊ സ്വന്തം തലമുടി വലിച്ചു​പ​റി​ക്കു​ക​യോ ചെയ്യു​മോ? അയാൾ മററു​ള്ള​വ​രു​ടെ മുന്നിൽവച്ചു പുച്ഛ​ത്തോ​ടും പരിഹാ​സ​ത്തോ​ടും കൂടെ സ്വയം നിസ്സാ​രീ​ക​രി​ക്കു​മോ? അപ്രകാ​രം ചെയ്യുന്ന ഒരാൾ, ചുരു​ക്കി​പ്പ​റ​ഞ്ഞാൽ മാനസി​ക​മാ​യി സമനി​ല​തെ​റ​റിയ ആളായി പരിഗ​ണി​ക്ക​പ്പെ​ടും.

      ഒരു ക്രിസ്‌തീയ പുരുഷൻ ഭാര്യയെ മർദ്ദി​ക്കു​ക​യാ​ണെ​ങ്കിൽ ആ പ്രവൃത്തി അയാളു​ടെ സമൂല ക്രിസ്‌തീയ പ്രവൃ​ത്തി​ക​ളെ​യും ദൈവ​മു​മ്പാ​കെ വിലയി​ല്ലാ​ത്ത​താ​ക്കി തീർക്കു​ന്നു. ഒരു “തല്ലുകാ​രൻ” ക്രിസ്‌തീയ സഭയിൽ പദവി​കൾക്കു യോഗ്യ​നാ​കു​ന്നില്ല എന്നുള്ള​കാ​ര്യം ഓർക്കുക. (1 തിമൊ​ഥെ​യൊസ്‌ 3:3; 1 കൊരി​ന്ത്യർ 13:1-3) തീർച്ച​യാ​യും ഇതേ രീതി​യിൽ ഭർത്താ​വി​നോ​ടു പെരു​മാ​റുന്ന ഭാര്യ​മാ​രും ദൈവ​ത്തി​ന്റെ നിയമത്തെ ലംഘി​ക്കു​ക​യാണ്‌.

      ഗലാത്യർ 5:19-21-ൽ ദൈവം കുററം​വി​ധി​ക്കുന്ന പ്രവൃ​ത്തി​ക​ളിൽ “പക, പിണക്കം, . . . ക്രോധം” എന്നിവ ഉൾപ്പെ​ടു​ത്തു​ക​യും “ഈ വക പ്രവർത്തി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല” എന്നു പ്രസ്‌താ​വി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ ഇണയെ​യോ മക്കളെ​യോ മർദ്ദി​ക്കു​ന്നത്‌ ഒരിക്ക​ലും ന്യായീ​ക​രി​ക്കാ​വു​ന്നതല്ല. അതു സാധാ​ര​ണ​യാ​യി ദേശത്തെ നിയമ​ത്തിന്‌ എതിരാണ്‌, തീർച്ച​യാ​യും ദൈവ​ത്തി​ന്റെ നിയമ​ത്തി​നും എതിരാണ്‌.

      യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ക്കുന്ന വീക്ഷാ​ഗോ​പു​രം എന്ന മാസിക ക്രിസ്‌താ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും അതേസ​മയം മർദ്ദകർ ആയിരി​ക്കു​ക​യും ചെയ്യു​ന്ന​വരെ സംബന്ധി​ച്ചു പിൻവ​രുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ ഒരു തിരു​വെ​ഴു​ത്തു വീക്ഷണം നല്‌കി​യി​രി​ക്കു​ന്നു: “ക്രിസ്‌ത്യാ​നി​യെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും ആവർത്തി​ച്ചും അനുതാ​പ​മി​ല്ലാ​തെ​യും അക്രമാ​സ​ക്ത​മായ കോപാ​വേശം പ്രകട​മാ​ക്കു​ക​യും ചെയ്യുന്ന ഒരുവനെ സഭയിൽനി​ന്നു പുറത്താ​ക്കാ​വു​ന്ന​താണ്‌,” ബഹിഷ്‌ക്ക​രി​ക്കാ​വു​ന്ന​താണ്‌.—മെയ്‌ 1, 1975, പേജ്‌ 287; 2 യോഹ​ന്നാൻ 9, 10 താരത​മ്യം ചെയ്യുക.

      ദൈവ​ത്തി​ന്റെ നിയമം അനുവ​ദി​ക്കു​ന്നത്‌

      തന്റെ നിയമത്തെ ലംഘി​ക്കു​ന്ന​വരെ ദൈവം ഒടുവിൽ ന്യായം വിധി​ക്കും. അതിനി​ട​യിൽ കുററ​വാ​ളി മാററം വരുത്താ​തെ തന്റെ മർദ്ദനം തുടരു​മ്പോൾ മർദ്ദി​ത​രായ ക്രിസ്‌തീയ ഇണകൾക്കു ദൈവ​വ​ചനം എന്തു കരുതൽ ചെയ്യുന്നു? നിരപ​രാ​ധി​ക​ളാ​യവർ ശാരീ​രി​ക​വും മാനസി​ക​വും ആത്മീയ​വു​മായ തങ്ങളുടെ ആരോ​ഗ്യ​ത്തെ, ഒരുപക്ഷേ അവരുടെ ജീവനെ പോലും അപകട​പ്പെ​ടു​ത്താൻ കടപ്പെ​ട്ടി​രി​ക്കു​ന്നു​വോ?

      വീക്ഷാ​ഗോ​പു​രം, ഭവനത്തിൽ നടക്കുന്ന അക്രമ​ത്തെ​പ്പ​ററി അഭി​പ്രാ​യം പറഞ്ഞു​കൊ​ണ്ടു ദൈവ​വ​ചനം അനുവ​ദി​ക്കു​ന്ന​തെ​ന്താ​ണെന്നു കുറി​ക്കൊ​ള്ളു​ന്നു. അതിങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഗുണ​ദോ​ഷി​ക്കു​ന്നു: ‘ഭാര്യ ഭർത്താ​വി​നെ വേറു​പി​രി​യ​രു​തു; പിരിഞ്ഞു എന്നു വരികി​ലോ വിവാ​ഹം​കൂ​ടാ​തെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താ​വോ​ടു നിരന്നു​കൊ​ള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷി​ക്ക​യു​മ​രു​തു.’” ഇതേ ലേഖനം തുടർന്നു പറയുന്നു: “ഉപദ്രവം അസഹ്യ​മാ​വു​ക​യൊ ജീവൻ തന്നെ അപകട​ത്തി​ലാ​കു​ക​യൊ ചെയ്യു​ന്ന​പക്ഷം വിശ്വാ​സി​യാ​യി​രി​ക്കുന്ന ഇണക്കു ‘വേർപി​രി​യാം’. പക്ഷേ കാല​ക്ര​മേണ ‘നിരന്നു​കൊ​ള്ളു’ന്നതിനാ​യി പരി​ശ്ര​മി​ക്കണം. (1 കൊരി​ന്ത്യർ 7:10-16) എന്നിരു​ന്നാ​ലും, ‘വേർപി​രി​യൽ’ അതിൽത്തന്നെ വിവാ​ഹ​മോ​ച​ന​ത്തി​നും പുനർവി​വാ​ഹ​ത്തി​നും തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ നൽകു​ന്നില്ല; എങ്കിലും നിയമാ​നു​സൃ​ത​മായ ഒരു വിവാ​ഹ​മോ​ചനം അല്ലെങ്കിൽ നിയമാ​നു​സൃ​ത​മായ വേർപാ​ടു കൂടു​ത​ലായ ദുഷ്‌പെ​രു​മാ​റ​റ​ത്തിൽനിന്ന്‌ ഒരളവു​വരെ സംരക്ഷണം നൽകി​യേ​ക്കാം.”—മാർച്ച്‌ 15, 1983, പേജുകൾ 28-9; നവംബർ 1, 1988, പേജുകൾ 22-3 കൂടെ കാണുക.

      ഇങ്ങനെ​യു​ള്ള സന്ദർഭ​ങ്ങ​ളിൽ എന്തു ചെയ്യണ​മെ​ന്നത്‌ ഇരയായ ആളുടെ വ്യക്തി​പ​ര​മായ തീരു​മാ​ന​മാ​യി​രി​ക്കണം. “ഒരോ​രു​ത്തൻ താന്താന്റെ ചുമടു ചുമക്കു​മ​ല്ലോ.” (ഗലാത്യർ 6:5) മറെറാ​രാൾക്കും അവൾക്കു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കാൻ കഴിയു​ക​യില്ല. തന്റെ ആരോ​ഗ്യ​ത്തി​നും ജീവനും ആത്മീയ​ത​ക്കും ഭീഷണി ഉയർത്തുന്ന ഒരു ദ്രോ​ഹി​യായ ഭർത്താ​വി​ന്റെ അടുക്ക​ലേക്കു തിരികെ പോകാൻ ആരും അവളെ നിർബ​ന്ധി​ക്കാൻ ശ്രമി​ക്ക​രുത്‌. അതു സ്വന്തം ഇച്ഛാസ്വാ​ത​ന്ത്ര്യ​പ്ര​കാ​ര​മുള്ള സ്വന്തം തീരു​മാ​നം ആയിരി​ക്കണം, മററു​ള്ള​വ​രു​ടെ ഇഷ്ടം അവളു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്ക​രുത്‌.—ഫിലേ​മോൻ 14.

      വീടു​ക​ളി​ലെ അക്രമ​ത്തിന്‌ അന്തം

      വീട്ടിലെ അക്രമം അന്ത്യനാ​ളു​ക​ളു​ടെ സ്വഭാ​വ​മാ​യി ബൈബിൾ മുൻകൂ​ട്ടി​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും അന്ന്‌ അനേകർ “ഉപദ്ര​വ​കാ​രി”കളും “സ്വാഭാ​വിക പ്രിയ​മി​ല്ലാ​ത്ത​വ​രും” “ഉഗ്രൻമാ​രും” ആയിരി​ക്കു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:2, 3, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) ദൈവം, ഈ അന്ത്യനാ​ളു​കളെ തുടർന്ന്‌ സമാധാ​ന​പൂർണ്ണ​മായ ഒരു പുതി​യ​ലോ​കം ആനയി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു, അതിൽ ജനങ്ങൾ “നിർഭ​യ​മാ​യി വസിക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യു​മില്ല.”—യഹസ്‌ക്കേൽ 34:28.

      ആ അത്ഭുത​ക​ര​മായ പുതിയ ലോക​ത്തിൽ വീട്ടിലെ അക്രമം എന്നേക്കും ഒരു കഴിഞ്ഞ​കാല കാര്യ​മാ​യി​രി​ക്കും. “സൌമ്യ​ത​യു​ള്ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.”—സങ്കീർത്ത​നങ്ങൾ 37:11.

      ഭാവിയെ സംബന്ധി​ച്ചുള്ള ബൈബിൾ വാഗ്‌ദാ​ന​ങ്ങ​ളെ​പ്പ​ററി കൂടുതൽ പഠിക്കു​വാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. തീർച്ച​യാ​യും ബൈബിൾ തത്ത്വങ്ങൾ നിങ്ങളു​ടെ കുടുംബ ചുററു​പാ​ടു​ക​ളിൽ ബാധക​മാ​ക്കി​ക്കൊ​ണ്ടു നിങ്ങൾക്ക്‌ ഇപ്പോൾ പോലും പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാൻ കഴിയും. (g93 2/8)

      [അടിക്കു​റി​പ്പു​കൾ]

      a എററവും ഫലപ്ര​ദ​മാ​യി മക്കളെ വളർത്തു​ന്ന​തി​നു സഹായ​ക​മായ വളരെ​യ​ധി​കം ബുദ്ധി​യു​പ​ദേശം, വാച്ച്‌ ടവർ ബൈബിൾ ആൻറ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുള്ള നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ, എന്ന പുസ്‌ത​ക​ത്തിൽ “മക്കൾ—ഒരു ഉത്തരവാ​ദി​ത്വ​വും പ്രതി​ഫ​ല​വും,” “മാതാ​പി​താ​ക്കൻമാർ എന്ന നിലയിൽ നിങ്ങളു​ടെ ധർമ്മം,” “കുട്ടി​കളെ ശൈശവം മുതൽ പരിശീ​ലി​പ്പി​ക്കുക,” എന്നിങ്ങനെ 7മുതൽ 9വരെയുള്ള അദ്ധ്യാ​യ​ങ്ങ​ളിൽ അടങ്ങി​യി​ട്ടുണ്ട്‌.

      [10-ാം പേജിലെ ചിത്രങ്ങൾ]

      ബൈബിൾ തത്ത്വങ്ങൾ കുടുംബ കലഹങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു സഹായി​ക്കു​ന്നു

      [13-ാം പേജിലെ ചിത്രം]

      പീഡിതർ പ്രാപ്‌തി​യുള്ള സുഹൃ​ത്തി​നെ വിശ്വ​സി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക