ഒരു കുട്ടി മരിക്കുമ്പോൾ
◼ ഒരു കുട്ടിയുടെ മരണം ജീവിച്ചിരിക്കുന്നവർക്ക്, പ്രത്യേകിച്ചും മാതാപിതാക്കൾക്ക് വലിയൊരു ആഘാതമാണ്. ദാരുണമായ ഒരു അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റു മരിച്ച ഒരു 16 വയസ്സുകാരന്റെ അമ്മ ഇങ്ങനെ വിലപിക്കുന്നു: “മക്കൾക്കു പകരം മരിക്കാനോ അല്ലെങ്കിൽ അവരോടൊപ്പം മരിക്കാനോ ദൈവം നമ്മെ അനുവദിക്കുന്നില്ല.”
എന്നിരുന്നാലും ഈ അമ്മ പ്രത്യാശയില്ലാത്ത ഒരവസ്ഥയിലായിരുന്നില്ല. അവർ വിശദീകരിക്കുന്നു: “മരണത്തെ സംബന്ധിച്ചുള്ള സത്യം ദൈവം നമ്മോടു പറഞ്ഞിരിക്കുന്നു. ഇത് മനസ്സുമടുത്ത് തളർന്നുപോകാതിരിക്കാൻ എന്നെയും ഭർത്താവിനെയും സഹായിച്ചിരിക്കുന്നു.” ഉറച്ച ബോധ്യത്തോടെ അവർ പറഞ്ഞു: “ഞങ്ങളുടെ മകനോട് ഇങ്ങനെ ചെയ്തത് ദൈവമല്ല. പറുദീസാഭൂമിയിൽ മരിച്ചവരെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരുക എന്നുള്ളത് അവന്റെ ഉദ്ദേശ്യമാണ്. ഞങ്ങളുടെ മകൻ ജീവനോടെ ഇരിക്കുന്നതായി, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ആരോഗ്യത്തോടും സന്തോഷത്തോടും കൂടെ ജീവിക്കുന്നതായി മനഃകണ്ണുകളിൽ ഞങ്ങൾ കാണുന്നു.”
പുനരുത്ഥാനമെന്ന ദൈവിക വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്കുപോലും ആശ്വാസം ആവശ്യമാണ്, അതുതന്നെയാണ് ഈ അമ്മ നിരവധി സുഹൃത്തുക്കളിൽനിന്നു കൃതജ്ഞതയോടെ സ്വീകരിച്ചതും. അവർ പറഞ്ഞു: “ഞങ്ങളുമായി പങ്കുവെക്കപ്പെട്ട അനേകം തിരുവെഴുത്തുപരമായ ആശയങ്ങളുടെയും കാരുണ്യപ്രവൃത്തികളുടെയും മുഖ്യ ഉറവിടം നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയാണ്. ഞങ്ങളെയും ഞങ്ങൾ തുടർന്ന് അനുഭവിക്കേണ്ടിയിരിക്കുന്ന വേദനയെയും മെച്ചമായി മനസ്സിലാക്കാൻ കഴിയേണ്ടതിന് അതു വായിക്കാൻ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും ഞങ്ങൾ പ്രോത്സാഹിപ്പിച്ചു.”
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക വായിക്കുന്നതിലൂടെ നിങ്ങൾക്കോ നിങ്ങൾ അറിയുന്ന ആർക്കെങ്കിലുമോ ആശ്വാസം ലഭിച്ചേക്കും. ഈ ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: