വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • od പേ. 179-പേ. 184
  • അനുബന്ധം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനുബന്ധം
  • യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • സമാനമായ വിവരം
  • സ്‌നാപനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സ്‌നാ​ന​മേൽക്കാൻ തയ്യാറെടുത്തിരിക്കുന്നവരുമായുള്ള ഉപസം​ഹാ​ര​ചർച്ച
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • സ്‌നാനം—ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള തുടക്കം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • കുട്ടികൾ സ്‌നാനമേൽക്കണമോ?
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
od പേ. 179-പേ. 184

അനുബന്ധം

ക്രിസ്‌തീ​യ​മാ​താ​പി​താ​ക്ക​ളോട്‌. . .

മാതാ​പി​താ​ക്കളേ, നിങ്ങൾ ഓമനിച്ച്‌ വളർത്തുന്ന കുട്ടികൾ യഹോ​വയെ സ്‌നേ​ഹി​ക്ക​ണ​മെ​ന്നും അവർ തങ്ങളെ​ത്തന്നെ യഹോ​വയ്‌ക്കു സമർപ്പി​ക്ക​ണ​മെ​ന്നും ഉള്ളതു നിങ്ങളു​ടെ വലി​യൊ​രു ആഗ്രഹ​മല്ലേ! അവരെ സ്‌നാനം എന്ന പടി സ്വീക​രി​ക്കാൻ സഹായി​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ എന്തെല്ലാം ചെയ്യാ​നാ​കും? ഏതു ഘട്ടത്തി​ലാണ്‌ അവർ ഈ സുപ്ര​ധാ​ന​പ​ടി​യി​ലേക്കു കടക്കാൻ യോഗ്യത നേടുക?

യേശു തന്റെ അനുഗാ​മി​ക​ളോട്‌, “എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും . . . സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും” ചെയ്യണ​മെന്നു കല്‌പി​ച്ചു. (മത്താ. 28:19) ഈ തിരു​വെ​ഴു​ത്ത​നു​സ​രിച്ച്‌, സ്‌നാ​ന​ത്തി​നുള്ള ആദ്യത്തെ വ്യവസ്ഥ, വ്യക്തി ഒരു ക്രിസ്‌തു​ശി​ഷ്യ​നാ​കുക എന്നതാണ്‌. എന്താണ്‌ അതിന്റെ അർഥം? ക്രിസ്‌തു​വി​ന്റെ ഉപദേ​ശങ്ങൾ മനസ്സി​ലാ​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യുക മാത്രമല്ല, അവ അടുത്ത്‌ പിൻപ​റ്റു​ക​യും ചെയ്യുക എന്നതു​കൂ​ടി​യാണ്‌. താരത​മ്യേന ചെറു​പ്രാ​യ​ത്തി​ലു​ള്ള​വർക്കും കുട്ടി​കൾക്കും ഇതു ചെയ്യാൻ കഴിയു​ന്ന​താണ്‌.

മക്കൾക്കു നിങ്ങൾ നല്ല മാതൃ​ക​യാ​കുക. യഹോ​വ​യു​ടെ പഠിപ്പി​ക്ക​ലു​കൾ അവരുടെ മനസ്സിൽ ആഴ്‌ന്നി​റ​ങ്ങുന്ന രീതി​യിൽ അവരെ പഠിപ്പി​ക്കണം. (ആവ. 6:6-9) അതിന്‌, ജീവിതം ആസ്വദിക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ കുട്ടി​കളെ അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ക്കണം. കൂടാതെ ബൈബിൾത​ത്ത്വ​ങ്ങൾ ആധാര​മാ​ക്കി തെറ്റും ശരിയും വിവേ​ചി​ക്കാ​നും ആ തത്ത്വങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നും അവരെ പരിശീ​ലി​പ്പി​ക്കു​ക​യും വേണം. നിങ്ങളു​ടെ കുട്ടി​കൾക്ക്‌ അവരുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സ്വന്തം വാക്കു​ക​ളിൽ വിശദീ​ക​രി​ക്കാൻ പറ്റണം, അതിന്‌ അവരെ സഹായി​ക്കുക. (1 പത്രോ. 3:15) മാതാ​പി​താ​ക്ക​ളായ നിങ്ങളിൽനി​ന്നും അവർക്ക്‌ അറിവും പ്രോ​ത്സാ​ഹ​ന​വും കിട്ടട്ടെ. കൂടാതെ, വ്യക്തി​പ​ര​മായ പഠനം, കുടും​ബാ​രാ​ധന, സഭാ​യോ​ഗങ്ങൾ, നല്ല സഹവാസം എന്നിവ​യി​ലൂ​ടെ​യൊ​ക്കെ കിട്ടുന്ന അറിവും പ്രോ​ത്സാ​ഹ​ന​വും കൂടി ചേരു​മ്പോൾ അവർക്കു സ്‌നാനം എന്ന പടിയി​ലേ​ക്കും അതിന്‌ അപ്പുറ​ത്തേ​ക്കും പുരോ​ഗ​മി​ക്കാൻ കഴിയും. നിങ്ങൾ അവർക്കു മുമ്പിൽ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കണം.

സുഭാ​ഷി​ത​ങ്ങൾ 20:11 ഇങ്ങനെ പറയുന്നു: “ഒരു കൊച്ചു​കു​ഞ്ഞു​പോ​ലും അവന്റെ പ്രവൃ​ത്തി​കൾകൊണ്ട്‌ താൻ നിഷ്‌ക​ള​ങ്ക​നും നേരു​ള്ള​വ​നും ആണോ എന്നു വെളി​പ്പെ​ടു​ത്തു​ന്നു.” ഒരു കുട്ടി, (ആൺകു​ട്ടി​യോ പെൺകു​ട്ടി​യോ ആകട്ടെ) യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീർന്നി​ട്ടു​ണ്ടെ​ന്നും സ്‌നാ​ന​മേൽക്കാൻ സജ്ജനാ​ണെ​ന്നും സൂചി​പ്പി​ക്കുന്ന ചില പ്രവർത്ത​നങ്ങൾ ആ കുട്ടി​യു​ടെ ഭാഗത്തു​നിന്ന്‌ ഉണ്ടാകും. അവയിൽ ചിലതു നമുക്കു നോക്കാം.

സ്‌നാനം എന്ന പടിയി​ലേക്കു പുരോ​ഗ​മി​ക്കുന്ന ഒരു കുട്ടിക്കു മാതാ​പി​താ​ക്കളെ അനുസ​രി​ക്കുന്ന ശീലമു​ണ്ടാ​യി​രി​ക്കണം. (പ്രവൃ. 5:29; കൊലോ. 3:20) 12 വയസ്സു​കാ​ര​നായ യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ . . . അവർക്കു (മാതാ​പി​താ​ക്കൾക്കു) കീഴ്‌പെ​ട്ടി​രു​ന്നു.” (ലൂക്കോ. 2:51) എന്നാൽ, നിങ്ങളു​ടെ കുട്ടി പൂർണനല്ല. പക്ഷേ, സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹി​ക്കുന്ന ഒരാളെന്ന നിലയ്‌ക്കു കുട്ടി യേശു​വി​ന്റെ മാതൃക പിൻപ​റ്റാൻ നന്നായി ശ്രമി​ക്കും, മാതാ​പി​താ​ക്കൾക്കു കീഴ്‌പെ​ടുന്ന കുട്ടി​യാ​ണെന്നു പൊതു​വേ അവനെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​വും ഉണ്ടായി​രി​ക്കും.

ബൈബിൾസ​ത്യ​ങ്ങൾ പഠിക്കാൻ കുട്ടിക്കു നല്ല താത്‌പ​ര്യ​മാ​യി​രി​ക്കും. (ലൂക്കോ. 2:46) നിങ്ങളു​ടെ കുട്ടി യോഗ​ങ്ങൾക്കു പോകാ​നും അഭി​പ്രാ​യങ്ങൾ പറയാ​നും ഇഷ്ടമുള്ള കൂട്ടത്തി​ലാ​ണോ? (സങ്കീ. 122:1) എന്നും ബൈബിൾ വായി​ക്കാ​നും സ്വന്തമാ​യി ബൈബിൾ പഠിക്കാ​നും ഉള്ള ഒരു താത്‌പ​ര്യ​വും ഇഷ്ടവും കുട്ടി​ക്കു​ണ്ടോ?—മത്താ. 4:4.

സ്‌നാ​ന​മേൽക്കാൻ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കുട്ടി ദൈവ​രാ​ജ്യ​താത്‌പ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ ശ്രമി​ക്കും. (മത്താ. 6:33) തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​പ്പറ്റി അവന്‌ ബോധ്യ​മു​ണ്ടാ​യി​രി​ക്കും. ശുശ്രൂ​ഷ​യു​ടെ നാനാ​വ​ശ​ങ്ങ​ളി​ലും അവൻ പങ്കെടു​ക്കും. അതു​പോ​ലെ, താൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ അധ്യാ​പ​ക​രും കൂട്ടു​കാ​രും അറിയു​ന്ന​തിൽ അവൻ ഒരു നാണ​ക്കേ​ടും വിചാ​രി​ക്കു​ക​യില്ല. ജീവിത-സേവന യോഗ​ത്തി​ലെ നിയമ​നങ്ങൾ അവൻ ഗൗരവ​ത്തോ​ടെ എടുക്കും.

മോശം കൂട്ടു​കെട്ട്‌ ഒഴിവാ​ക്കി​ക്കൊണ്ട്‌ സന്മാർഗ​നിഷ്‌ഠ​യു​ള്ള​വ​നാ​യി ജീവി​ക്കാൻ അവൻ ആത്മാർഥ​മാ​യി ശ്രമി​ക്കും. (സുഭാ. 13:20; 1 കൊരി. 15:33) കുട്ടി കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന സംഗീതം, അവൻ കാണാൻ ഇഷ്ടപ്പെ​ടുന്ന സിനി​മകൾ, ടെലി​വി​ഷൻ പരിപാ​ടി​കൾ, വീഡി​യോ ഗെയി​മു​കൾ എന്നിവ​യിൽനി​ന്നും ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗ​ത്തിൽനി​ന്നും കുട്ടി​യു​ടെ സന്മാർഗ​ബോ​ധം നിർണ​യി​ക്കാ​നാ​കും.

മാതാ​പി​താ​ക്ക​ളു​ടെ ശുഷ്‌കാ​ന്തി​യോ​ടെ​യുള്ള പരി​ശ്ര​മ​ങ്ങ​ളോ​ടു പല കുട്ടി​ക​ളും പ്രതി​ക​രി​ച്ചി​ട്ടുണ്ട്‌. അവർ സത്യം സ്വന്തമാ​ക്കു​ക​യും താരത​മ്യേന ചെറു​പ്രാ​യ​ത്തിൽത്തന്നെ സ്‌നാ​ന​മേൽക്കാൻ യോഗ്യത നേടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. യഹോ​വ​യു​മാ​യുള്ള ബന്ധത്തിലെ ഈ സുപ്ര​ധാന നാഴി​ക​ക്ക​ല്ലിൽ എത്തി​ച്ചേ​രാൻ നിങ്ങൾ കുട്ടി​കളെ സഹായി​ക്കു​മ്പോൾ, യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ!

സ്‌നാനമേറ്റിട്ടില്ലാത്ത പ്രചാ​ര​ക​നോട്‌. . .

സ്‌നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാ​ര​ക​നാ​യി സഭയോ​ടൊത്ത്‌ സേവി​ക്കു​ന്നത്‌ ഒരു പദവി​യാണ്‌. നിങ്ങൾ ഇന്നോളം വരുത്തിയ ആത്മീയ​പു​രോ​ഗ​തി​ക്കു നിങ്ങളെ അഭിന​ന്ദി​ക്കു​ന്നു. ദൈവ​വ​ചനം പഠിച്ച​തു​കൊണ്ട്‌ നിങ്ങൾ ദൈവത്തെ അറിയാൻ ഇടയാ​യി​രി​ക്കു​ന്നു. ദൈവം നൽകി​യി​ട്ടുള്ള വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങൾ വിശ്വാ​സം അർപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.​—യോഹ. 17:3; എബ്രാ. 11:6.

യഹോവയുടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ചു​തു​ട​ങ്ങു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ ഏതെങ്കി​ലു​മൊ​രു മതസം​ഘ​ട​ന​യി​ലെ അംഗമാ​യി​രു​ന്നി​രി​ക്കാം. ഇനി അതല്ല, ഒരു മതവു​മാ​യും ബന്ധമി​ല്ലാ​യി​രു​ന്നെ​ന്നും വരാം. ഇതൊ​ന്നു​മ​ല്ലെ​ങ്കിൽ നിങ്ങൾ ചില​പ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ല​ല്ലാത്ത ഏതെങ്കി​ലും പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രുന്ന ആളായി​രി​ക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ പശ്ചാത്ത​പി​ച്ചു​കൊണ്ട്‌ വിശ്വാ​സം തെളി​യി​ച്ചി​രി​ക്കു​ന്നു. കഴിഞ്ഞ കാലത്ത്‌ ചെയ്‌ത തെറ്റായ കാര്യ​ങ്ങ​ളെ​പ്രതി ആഴമായ ഖേദം തോന്നു​ന്ന​താ​ണ​ല്ലോ പശ്ചാത്താ​പം. നിങ്ങൾ തിരി​ഞ്ഞു​വ​രി​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നു​വെ​ച്ചാൽ, തെറ്റായ ഒരു ജീവി​ത​ഗതി ഉപേക്ഷി​ക്കു​ക​യും ദൈവ​ത്തി​ന്റെ മുമ്പാകെ ശരിയാ​യതു ചെയ്യാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു എന്ന്‌ അർഥം.​—പ്രവൃ. 3:19.

ഇനി ഒരുപക്ഷേ നിങ്ങൾക്കു വിശു​ദ്ധ​ലി​ഖി​തങ്ങൾ “ശൈശ​വം​മു​തലേ” പരിച​യ​മു​ണ്ടാ​യി​രി​ക്കും. (2 തിമൊ. 3:15) അതു​കൊ​ണ്ടു​തന്നെ ക്രിസ്‌തീ​യ​മ​ല്ലാത്ത നടത്തയി​ലും കടുത്ത ദുഷ്‌പ്ര​വൃ​ത്തി​ക​ളി​ലും ഉൾപ്പെ​ടു​ന്ന​തിൽനിന്ന്‌ നിങ്ങൾക്കു സംരക്ഷണം ലഭിച്ചി​ട്ടു​ണ്ടാ​കും. സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം എങ്ങനെ ചെറു​ക്കാം, യഹോ​വ​യു​ടെ കണ്ണിൽ മോശ​മായ കാര്യങ്ങൾ ചെയ്യു​ന്ന​തി​നുള്ള പ്രേര​ണയ്‌ക്ക്‌ എങ്ങനെ വഴങ്ങാ​തി​രി​ക്കാം എന്നൊക്കെ നിങ്ങൾ പഠിച്ചി​ട്ടുണ്ട്‌. സത്യാ​രാ​ധ​ന​യോ​ടു പറ്റിനിൽക്കു​ക​യും, വിശ്വ​സി​ക്കു​ക​യും ബോധ്യം വരിക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുക​ളോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾക്കു വിശ്വാ​സ​മു​ണ്ടെന്നു കാണി​ച്ചി​രി​ക്കു​ന്നു. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ നിങ്ങൾക്കു പരിശീ​ലനം ലഭിച്ചി​ട്ടു​മുണ്ട്‌. അങ്ങനെ, സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രചാ​ര​ക​നെന്ന നിലയിൽ യഹോ​വയെ സേവി​ക്കാൻ നിങ്ങൾ സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ത്തു.

നിങ്ങൾ മുതിർന്ന​ശേഷം യഹോ​വയെ അറിയാൻ ഇടയായ ഒരാളാ​യാ​ലും ശൈശ​വം​മു​തൽ യഹോ​വ​യു​ടെ വഴികൾ പഠിച്ച ഒരാളാ​യാ​ലും നിങ്ങളു​ടെ ആത്മീയ​പു​രോ​ഗ​തി​യി​ലെ അടുത്ത രണ്ടു പടിക​ളെ​ക്കു​റിച്ച്‌ നിങ്ങൾ ഇപ്പോൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. അതായത്‌, സമർപ്പ​ണ​വും സ്‌നാ​ന​വും. ഇനിമു​തൽ എന്നേക്കും യഹോ​വയ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ത്തു​കൊ​ള്ളാം എന്നു നിങ്ങൾ സ്വന്തമാ​യി തീരു​മാ​ന​മെ​ടുത്ത്‌, ആ തീരു​മാ​നം പ്രാർഥ​ന​യി​ലൂ​ടെ യഹോ​വയെ അറിയി​ക്കു​മ്പോൾ നിങ്ങൾ യഹോ​വയ്‌ക്കു സമർപ്പണം നടത്തു​ക​യാണ്‌. (മത്താ. 16:24) തുടർന്ന്‌, ആ സമർപ്പ​ണ​ത്തി​ന്റെ അടയാ​ള​മാ​യി നിങ്ങൾ ജലത്തിൽ സ്‌നാ​ന​മേൽക്കു​ന്നു. (മത്താ. 28:19, 20) സമർപ്പ​ണ​ത്തി​ലൂ​ടെ​യും സ്‌നാ​ന​ത്തി​ലൂ​ടെ​യും നിങ്ങൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഒരു നിയമി​ത​ശു​ശ്രൂ​ഷകൻ ആയിത്തീ​രു​ന്നു. എന്തൊരു മഹത്തായ പദവി!

നിങ്ങൾ ബൈബിൾ പഠിച്ച​പ്പോൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ പലവിധ പ്രതി​സ​ന്ധി​ക​ളും പ്രതി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളും നിങ്ങൾക്ക്‌ ഉണ്ടാ​യേ​ക്കാം. സ്‌നാ​ന​മേറ്റ ഉടൻ യേശു​വിന്‌ ഉണ്ടായ അനുഭവം ഓർക്കുക: “ദൈവാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യി​ലേക്കു നയിച്ചു. അവി​ടെ​വെച്ച്‌ യേശു പിശാ​ചി​ന്റെ പ്രലോ​ഭ​ന​ങ്ങളെ നേരിട്ടു.” (മത്താ. 4:1) സ്‌നാ​ന​ത്തെ​ത്തു​ടർന്ന്‌, ഒരു ക്രിസ്‌തു​ശി​ഷ്യ​നെന്ന നിലയിൽ നിങ്ങൾക്കും കൂടു​ത​ലായ പരി​ശോ​ധ​നകൾ പ്രതീ​ക്ഷി​ക്കാം. (യോഹ. 15:20) പല തരത്തി​ലാ​യി​രി​ക്കും ഈ പരി​ശോ​ധ​നകൾ വരുന്നത്‌. കുടും​ബ​ത്തിൽനിന്ന്‌ എതിർപ്പു​ണ്ടാ​യേ​ക്കാം. (മത്താ. 10:36) കൂടെ പഠിക്കു​ന്ന​വ​രും കൂടെ ജോലി ചെയ്യു​ന്ന​വ​രും മുൻകാ​ലത്തെ സഹകാ​രി​ക​ളും ഒക്കെ നിങ്ങളെ പരിഹ​സി​ക്കാ​നി​ട​യുണ്ട്‌. മർക്കോസ്‌ 10:29, 30-ൽ യേശു പറഞ്ഞ കാര്യം എല്ലായ്‌പോ​ഴും മനസ്സിൽ കുറി​ച്ചി​ടുക: “സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നെ​പ്ര​തി​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യെ​പ്ര​തി​യും വീടു​ക​ളെ​യോ സഹോ​ദ​ര​ന്മാ​രെ​യോ സഹോ​ദ​രി​മാ​രെ​യോ അപ്പനെ​യോ അമ്മയെ​യോ മക്കളെ​യോ നിലങ്ങ​ളെ​യോ ഉപേക്ഷി​ക്കേ​ണ്ടി​വന്ന ഏതൊ​രാൾക്കും ഈ കാലത്തു​തന്നെ ഉപദ്ര​വ​ത്തോ​ടു​കൂ​ടെ 100 മടങ്ങു വീടു​ക​ളെ​യും സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും അമ്മമാ​രെ​യും മക്കളെ​യും നിലങ്ങ​ളെ​യും ലഭിക്കും; വരാൻപോ​കുന്ന വ്യവസ്ഥി​തി​യിൽ നിത്യ​ജീ​വ​നും!” അതു​കൊണ്ട്‌ യഹോ​വ​യോ​ടു ചേർന്നു​നിൽക്കാ​നും നീതി​യുള്ള ദൈവി​ക​നി​ല​വാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാ​നും ആത്മാർഥ​മാ​യി പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കുക.

സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അക്കാര്യം മൂപ്പന്മാരുടെ സംഘത്തി​ന്റെ ഏകോ​പ​കനെ അറിയി​ക്കുക. നിങ്ങൾ സ്‌നാ​ന​മേൽക്കാൻ യോഗ്യത പ്രാപി​ച്ചി​ട്ടു​ണ്ടോ എന്നു മനസ്സി​ലാ​ക്കാൻ ഈ പുസ്‌ത​ക​ത്തിൽ ഇതേത്തു​ടർന്ന്‌ ചേർത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ മൂപ്പന്മാർ നിങ്ങളു​മാ​യി ചർച്ച ചെയ്യും. ഈ ചോദ്യ​ങ്ങൾ, നിങ്ങൾ പതിവാ​യി നടത്താ​റുള്ള വ്യക്തി​പ​ര​മായ പഠനപ​രി​പാ​ടി​യു​ടെ ഭാഗമാ​യി നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ സ്വന്തമാ​യി അവലോ​കനം ചെയ്‌തു​തു​ട​ങ്ങാ​വു​ന്ന​താണ്‌.

ഈ ചർച്ചയ്‌ക്കാ​യി തയ്യാറാ​കു​മ്പോൾ, അവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ വായി​ക്കാ​നും അതെക്കു​റിച്ച്‌ ചിന്തി​ക്കാ​നും സമയ​മെ​ടു​ക്കുക. ഈ പുസ്‌ത​ക​ത്തി​ലോ മറ്റ്‌ എവി​ടെ​യെ​ങ്കി​ലു​മോ നിങ്ങൾക്കു സ്വന്തമാ​യി കുറി​പ്പു​കൾ എഴുതാം. മൂപ്പന്മാ​രു​മാ​യുള്ള ചർച്ചയു​ടെ സമയത്ത്‌ നിങ്ങൾക്ക്‌ ഈ കുറി​പ്പു​കൾ ഉപയോ​ഗി​ക്കു​ക​യും ഈ പുസ്‌തകം തുറന്നു​വെ​ക്കു​ക​യും ചെയ്യാ​വു​ന്ന​താണ്‌. ചോദ്യ​ങ്ങ​ളിൽ ഏതെങ്കി​ലും മനസ്സി​ലാ​കാ​തെ വരു​ന്നെ​ങ്കിൽ, നിങ്ങ​ളോ​ടൊ​പ്പം ബൈബിൾ പഠിക്കുന്ന ആളോ​ടോ മൂപ്പന്മാ​രോ​ടോ സഹായം ചോദി​ക്കാൻ മടിക്ക​രുത്‌.

മൂപ്പന്മാർ നിങ്ങളു​മാ​യി ചർച്ച നടത്തു​മ്പോൾ, ചോദ്യ​ങ്ങൾക്കു നീളം കൂടി​യ​തോ സങ്കീർണ​മോ ആയ ഉത്തരങ്ങൾ പറയണ​മെന്നു വിചാ​രി​ക്കേ​ണ്ട​തില്ല. ലളിത​വും നേരി​ട്ടു​ള്ള​തും ആയ ഉത്തരങ്ങൾ സ്വന്തവാ​ക്കു​ക​ളിൽ പറയു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. ഉത്തരങ്ങൾ പറയു​മ്പോൾ, പലപ്പോ​ഴും ഒന്നോ രണ്ടോ ബൈബിൾവാ​ക്യ​ങ്ങൾ നിങ്ങളു​ടെ ഉത്തരങ്ങൾക്ക്‌ ആധാര​മാ​യി പറയു​ന്ന​തും നന്നായി​രി​ക്കും.

അടിസ്ഥാന ബൈബിളുപദേശങ്ങളെക്കുറിച്ച്‌ നിങ്ങൾ ഇപ്പോഴും വേണ്ടത്ര അറിവ്‌ നേടി​യി​ട്ടി​ല്ലെ​ങ്കിൽ നിങ്ങളെ സഹായി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ മൂപ്പന്മാർ ചെയ്യും. അങ്ങനെ​യാ​കു​മ്പോൾ നിങ്ങൾക്കു തിരു​വെ​ഴു​ത്തു​കൾ ശരിയാം​വണ്ണം മനസ്സി​ലാ​ക്കി അതു സ്വന്തവാ​ക്കു​ക​ളിൽ പറയാൻ പിന്നീട്‌ ഒരു അവസര​ത്തിൽ സാധി​ക്കും. അങ്ങനെ നിങ്ങൾക്കു സ്‌നാ​ന​മേൽക്കാ​നുള്ള യോഗ്യത നേടാം.

(സഭാമൂ​പ്പ​ന്മാർക്കുള്ള കുറിപ്പ്‌: സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​മാ​യി ചർച്ചകൾ നടത്തു​ന്നതു സംബന്ധിച്ച നിർദേ​ശങ്ങൾ 208-212 പേജു​ക​ളിൽ കാണാ​വു​ന്ന​താണ്‌.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക