വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 10 പേ. 105-115
  • ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൂതന്മാർ ദൈവ​ജ​നത്തെ സഹായി​ക്കു​ന്നു
  • നമുക്കു കാണാ​നാ​കാത്ത ശത്രുക്കൾ
  • ഭൂതങ്ങൾ ആളുകളെ വഴി​തെ​റ്റി​ക്കുന്ന വിധം
  • ഭൂതങ്ങളെ ചെറു​ത്തു​നിൽക്കുക, അവരുടെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടു​ക
  • ദൂതന്മാർ ആരാണ്‌? അവർ എന്തു ചെയ്യുന്നു?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • യേശു ഭൂതങ്ങളെക്കാൾ ശക്തൻ
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
    2006 വീക്ഷാഗോപുരം
  • ഭൂതങ്ങൾ-യഥാർഥ​ത്തിൽ-ഉള്ളതാ​ണോ
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 10 പേ. 105-115

അധ്യായം പത്ത്‌

ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റി​ച്ചുള്ള സത്യം

1. ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റിച്ച്‌ അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ കുടും​ബ​ത്തെ​ക്കു​റിച്ച്‌ നമ്മൾ അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ദൈവ​ദൂ​ത​ന്മാർ ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌. ബൈബി​ളിൽ അവരെ “ദൈവ​പു​ത്ര​ന്മാർ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. (ഇയ്യോബ്‌ 38:6) ഈ ദൂതന്മാർ എന്താണു ചെയ്യു​ന്നത്‌? മുൻകാ​ല​ങ്ങ​ളിൽ അവർ ആളുകളെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌? ഇപ്പോൾ അവർക്കു നമ്മളെ സഹായി​ക്കാ​നാ​കു​മോ?—പിൻകു​റിപ്പ്‌ 8 കാണുക.

2. ദൂതന്മാർ എങ്ങനെ ഉണ്ടായി? എത്ര ദൂതന്മാ​രെ സൃഷ്ടി​ച്ചു​കാ​ണും?

2 ദൂതന്മാർ എങ്ങനെ ഉണ്ടാ​യെന്ന്‌ അറി​യേണ്ടേ? യഹോവ യേശു​വി​നെ സൃഷ്ടി​ച്ച​ശേഷം ‘സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം സൃഷ്ടിച്ചു’ എന്നു കൊ​ലോ​സ്യർ 1:16 പറയുന്നു. അതിൽ ദൂതന്മാ​രും ഉൾപ്പെ​ടു​ന്നു. അങ്ങനെ​യുള്ള എത്ര ദൂതന്മാ​രെ സൃഷ്ടി​ച്ചു​കാ​ണും? കോടി​ക്ക​ണ​ക്കി​നു ദൂതന്മാ​രു​ണ്ടെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 103:20; വെളി​പാട്‌ 5:11.

3. ദൂതന്മാ​രെ​ക്കു​റിച്ച്‌ ഇയ്യോബ്‌ 38:4-7 എന്തു പറയുന്നു?

3 യഹോവ ദൂതന്മാ​രെ സൃഷ്ടി​ച്ചതു ഭൂമിയെ സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പാ​യി​രു​ന്നെ​ന്നും ബൈബിൾ പറയുന്നു. ഭൂമി ഉണ്ടാക്കി​യതു കണ്ടപ്പോൾ അവർക്ക്‌ എന്തു തോന്നി? അവർ സന്തോ​ഷി​ച്ചാർത്തെന്ന്‌ ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽ നമ്മൾ വായി​ക്കു​ന്നു. ഒത്തൊ​രു​മിച്ച്‌ യഹോ​വയെ സേവി​ക്കുന്ന ഒരു കുടും​ബ​മാ​യി​രു​ന്നു അവരു​ടേത്‌.—ഇയ്യോബ്‌ 38:4-7.

ദൂതന്മാർ ദൈവ​ജ​നത്തെ സഹായി​ക്കു​ന്നു

4. ദൂതന്മാർക്കു മനുഷ്യ​രു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

4 മനുഷ്യ​രു​ടെ കാര്യ​ത്തി​ലും ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈ​വോ​ദ്ദേ​ശ്യ​ത്തി​ലും ദൂതന്മാർ എന്നും താത്‌പ​ര്യം കാണി​ച്ചി​ട്ടുണ്ട്‌. (സുഭാ​ഷി​തങ്ങൾ 8:30, 31; 1 പത്രോസ്‌ 1:11, 12) ആദാമും ഹവ്വയും ദൈവത്തെ ധിക്കരി​ച്ച​പ്പോൾ ദൂതന്മാർ വളരെ സങ്കട​പ്പെ​ട്ടി​രി​ക്കണം. ഇന്നു മിക്ക ആളുക​ളും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്നതു ദൂതന്മാ​രെ അതി​ലേറെ ദുഃഖി​പ്പി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ ആരെങ്കി​ലും പശ്ചാത്ത​പിച്ച്‌ ദൈവ​ത്തി​ലേക്കു തിരി​ച്ചു​വ​രു​ന്നതു ദൂതന്മാ​രെ സന്തോ​ഷി​പ്പി​ക്കു​ന്നു. (ലൂക്കോസ്‌ 15:10) ദൈവത്തെ ആരാധി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ ദൂതന്മാർക്കു പ്രത്യേ​ക​താത്‌പ​ര്യ​മുണ്ട്‌. ഭൂമി​യി​ലുള്ള ദൈവ​ദാ​സരെ സഹായി​ക്കാ​നും സംരക്ഷി​ക്കാ​നും യഹോവ ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ന്നു. (എബ്രായർ 1:7, 14) ചില ഉദാഹ​ര​ണങ്ങൾ നമുക്കു നോക്കാം.

ഒരു ദൈവദൂതൻ ദാനിയേലിനെ സിംഹക്കുഴിയിൽ സംരക്ഷിക്കുന്നു

“എന്റെ ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​ക​ളഞ്ഞു.”—ദാനി​യേൽ 6:22

5. ദൂതന്മാർ ദൈവദാസരെ കഴിഞ്ഞ കാലങ്ങളിൽ സഹായിച്ചിട്ടുള്ളത്‌ എങ്ങനെ?

5 സൊ​ദോം, ഗൊ​മോറ എന്നീ നഗരങ്ങ​ളു​ടെ നാശത്തിൽനിന്ന്‌ ലോത്തി​നെ​യും കുടും​ബ​ത്തെ​യും രക്ഷിക്കാൻ യഹോവ രണ്ടു ദൂതന്മാ​രെ അയച്ചു. (ഉൽപത്തി 19:15, 16) നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു ശേഷം ദാനി​യേൽ പ്രവാ​ച​കനെ സിംഹ​ങ്ങ​ളു​ടെ കുഴി​യിൽ എറിഞ്ഞ​പ്പോൾ “ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​ക​ളഞ്ഞു.” അതു​കൊണ്ട്‌ ദാനി​യേ​ലിന്‌ ഒന്നും പറ്റിയില്ല. (ദാനി​യേൽ 6:22) പിന്നീട്‌ പത്രോസ്‌ അപ്പോസ്‌തലൻ ജയിലി​ലാ​യ​പ്പോ​ഴും പത്രോ​സി​നെ വിടു​വി​ക്കാൻ യഹോവ ഒരു ദൂതനെ അയച്ചു. (പ്രവൃ​ത്തി​കൾ 12:6-11) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​നെ​യും ദൂതന്മാർ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌ യേശു​വി​ന്റെ സ്‌നാ​ന​ത്തി​നു ശേഷം “ദൂതന്മാർ യേശു​വി​നു ശുശ്രൂഷ ചെയ്‌തു.” (മർക്കോസ്‌ 1:13) യേശു വധിക്ക​പ്പെ​ടു​ന്ന​തി​നു കുറച്ച്‌ മുമ്പ്‌ ഒരു ദൂതൻ “യേശു​വി​നെ ബലപ്പെ​ടു​ത്തി.”—ലൂക്കോസ്‌ 22:43.

6. (എ) ദൂതന്മാർ ഇന്നു ദൈവ​ജ​നത്തെ സഹായി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) നമ്മൾ ഇപ്പോൾ ഏതെല്ലാം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?

6 ഇന്നു ദൂതന്മാർ മനുഷ്യർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നില്ല. എങ്കിലും തന്റെ ദാസന്മാ​രെ സഹായി​ക്കാൻ ദൈവം ഇപ്പോ​ഴും ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ന്നു. ബൈബിൾ പറയുന്നു: “യഹോ​വ​യു​ടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു; അവൻ അവരെ രക്ഷിക്കു​ന്നു.” (സങ്കീർത്തനം 34:7) നമുക്കു സംരക്ഷണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ശക്തരായ ശത്രുക്കൾ നമ്മളെ ഉപദ്ര​വി​ക്കാൻ നോക്കി​യി​രി​ക്കു​ക​യാണ്‌. ആരാണ്‌ അവർ? അവർ എവി​ടെ​നിന്ന്‌ വന്നു? എങ്ങനെ​യാണ്‌ അവർ നമ്മളെ ഉപദ്ര​വി​ക്കു​ന്നത്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടാൻ, ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടി​ച്ച​ശേഷം പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ച്ചെന്നു നമുക്കു നോക്കാം.

നമുക്കു കാണാ​നാ​കാത്ത ശത്രുക്കൾ

7. സാത്താന്റെ വഞ്ചനയിൽ കുടുങ്ങി ആളുകൾ എന്തു ചെയ്‌തി​രി​ക്കു​ന്നു?

7 ദൈവത്തെ ധിക്കരി​ക്കു​ക​യും മറ്റുള്ള​വ​രു​ടെ മേൽ ഭരണം നടത്താൻ ആഗ്രഹി​ക്കു​ക​യും ചെയ്‌ത ഒരു ദൂത​നെ​ക്കു​റിച്ച്‌ 3-ാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ചു. ബൈബിൾ അവനെ പിശാ​ചായ സാത്താൻ എന്നു വിളി​ക്കു​ന്നു. (വെളി​പാട്‌ 12:9) മറ്റുള്ള​വ​രും ദൈവത്തെ ധിക്കരി​ക്കാൻ സാത്താൻ ആഗ്രഹി​ച്ചു. ഹവ്വയെ വഴി​തെ​റ്റി​ക്കാൻ സാത്താനു കഴിഞ്ഞു. അന്നുമു​തൽ ഇങ്ങോട്ടു മിക്ക ആളുക​ളെ​യും അവൻ വഴി​തെ​റ്റി​ച്ചി​ട്ടുണ്ട്‌. പക്ഷേ ഹാബേൽ, ഹാനോക്ക്‌, നോഹ എന്നിവ​രെ​പ്പോ​ലുള്ള ചിലർ യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി നിന്നു.—എബ്രായർ 11:4, 5, 7.

8. (എ) ചില ദൂതന്മാർ ഭൂതങ്ങ​ളാ​യത്‌ എങ്ങനെ? (ബി) ജലപ്ര​ള​യ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ ഭൂതങ്ങൾ എന്തു ചെയ്‌തു?

8 നോഹ​യു​ടെ നാളിൽ ചില ദൂതന്മാർ ദൈവത്തെ ധിക്കരിച്ച്‌ മനുഷ്യ​രാ​യി ഭൂമി​യിൽ ജീവി​ക്കാൻവേണ്ടി സ്വർഗീ​യ​ഭ​വനം ഉപേക്ഷി​ച്ചു. കാരണം ഭാര്യ​മാർ വേണ​മെന്ന്‌ അവർ ആഗ്രഹി​ച്ച​താ​യി ബൈബിൾ പറയുന്നു. (ഉൽപത്തി 6:2 വായി​ക്കുക.) എന്നാൽ ദൂതന്മാർ അങ്ങനെ ചെയ്യു​ന്നതു തെറ്റാ​യി​രു​ന്നു. (യൂദ 6) ആ ദുഷ്ടദൂ​ത​ന്മാ​രെ​പ്പോ​ലെ അന്നുള്ള മിക്ക ആളുക​ളും ദുഷി​ച്ച​വ​രും അക്രമാ​സ​ക്ത​രും ആയിത്തീർന്നു. ഭൂമി മുഴുവൻ ഒരു ജലപ്ര​ളയം വരുത്തി ദുഷ്ടമ​നു​ഷ്യ​രെ​യെ​ല്ലാം നശിപ്പി​ക്കാൻ യഹോവ അപ്പോൾ തീരു​മാ​നി​ച്ചു. എന്നാൽ തന്റെ വിശ്വസ്‌ത​ദാ​സരെ യഹോവ സംരക്ഷി​ച്ചു. (ഉൽപത്തി 7:17, 23) ആ നാശത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ ദുഷ്ടദൂ​ത​ന്മാർ സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പോ​യി. ബൈബിൾ അവരെ ഭൂതങ്ങൾ എന്നു വിളി​ക്കു​ന്നു. സാത്താ​നോ​ടു ചേർന്ന്‌ ദൈവത്തെ ധിക്കരി​ക്കാൻ അവരും തീരു​മാ​നി​ച്ചു. അങ്ങനെ പിശാച്‌ അവരുടെ അധിപ​നാ​യി.—മത്തായി 9:34.

9. (എ) സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പോയ ഭൂതങ്ങൾക്ക്‌ എന്തു സംഭവി​ച്ചു? (ബി) അടുത്ത​താ​യി നമ്മൾ എന്തു പഠിക്കും?

9 ധിക്കാ​രി​ക​ളായ ആ ഭൂതങ്ങളെ യഹോവ തന്റെ കുടും​ബ​ത്തി​ലേക്കു തിരികെ സ്വീക​രി​ച്ചില്ല. (2 പത്രോസ്‌ 2:4) ഭൂതങ്ങൾക്ക്‌ ഇനി ഒരിക്ക​ലും മനുഷ്യ​രാ​കാൻ കഴിയില്ല. പക്ഷേ അവർ ഇപ്പോ​ഴും “ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ക്കു”ന്നുണ്ട്‌. (വെളി​പാട്‌ 12:9; 1 യോഹ​ന്നാൻ 5:19) ഇത്രയ​ധി​കം ആളുകളെ വഴി​തെ​റ്റി​ക്കാൻ അവർക്ക്‌ എങ്ങനെ കഴിയു​ന്നെന്നു നമുക്കു നോക്കാം.—2 കൊരി​ന്ത്യർ 2:11 വായി​ക്കുക.

ഭൂതങ്ങൾ ആളുകളെ വഴി​തെ​റ്റി​ക്കുന്ന വിധം

10. ഭൂതങ്ങൾ ആളുകളെ എങ്ങനെ​യാണ്‌ കെണി​യി​ലാ​ക്കു​ന്നത്‌?

10 ഭൂതങ്ങൾ ആളുകളെ പല വിധങ്ങ​ളിൽ വഴി​തെ​റ്റി​ക്കു​ന്നു. നേരിട്ട്‌ ആളുകൾ ഭൂതങ്ങ​ളു​മാ​യി ബന്ധപ്പെ​ടാ​റുണ്ട്‌. അല്ലെങ്കിൽ മന്ത്രവാ​ദി​കൾ, ഭാവി പറയു​ന്നവർ തുടങ്ങി​യ​വരെ ഉപയോ​ഗിച്ച്‌ അവർ അതു ചെയ്യുന്നു. ഇങ്ങനെ ഭൂതങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽവ​രു​ന്ന​തി​നെ ഭൂതവി​ദ്യ എന്നു പറയുന്നു. എന്നാൽ ഭൂതങ്ങ​ളു​മാ​യി ബന്ധപ്പെട്ട എല്ലാത്തിൽനി​ന്നും അകന്നു​നിൽക്കാൻ ബൈബിൾ നമ്മളോ​ടു കല്‌പി​ക്കു​ന്നു. (ഗലാത്യർ 5:19-21) എന്തു​കൊണ്ട്‌? മൃഗങ്ങളെ പിടി​ക്കാൻ ഒരു വേട്ടക്കാ​രൻ കെണി വെക്കു​ന്ന​തു​പോ​ലെ ഭൂതങ്ങൾ ആളുകളെ കുടുക്കി തങ്ങളുടെ നിയ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്നു.—പിൻകു​റിപ്പ്‌ 26 കാണുക.

11. ഭാവി​ഫലം പറയുക എന്നാൽ എന്താണ്‌, നമ്മൾ അത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 ആളുകളെ വഴി​തെ​റ്റി​ക്കാൻ ഭൂതങ്ങൾ ഉപയോ​ഗി​ക്കുന്ന ഒരു മാർഗ​മാണ്‌ ഭാവി​ഫലം പറയു​ന്നത്‌. ഭാവി​യെ​ക്കു​റി​ച്ചോ അറിയാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ മനസ്സി​ലാ​ക്കാൻ അമാനു​ഷി​ക​ശക്തി ഉപയോ​ഗി​ക്കുന്ന രീതി​യാണ്‌ ഇത്‌. ഭാവി​ഫലം അറിയാ​നാ​യി ആളുകൾ വാരഫലം നോക്കു​ക​യും നാൾ നോക്കു​ക​യും മുഹൂർത്തം നോക്കു​ക​യും ശകുനം നോക്കു​ക​യും ഭാഗ്യ​ച്ചീ​ട്ടു​കൾ വായി​പ്പി​ക്കു​ക​യും കൈ നോക്കി​ക്കു​ക​യും ക്രിസ്റ്റൽ ബോളു​കൾ ഉപയോ​ഗി​ക്കു​ക​യും ഒക്കെ ചെയ്യുന്നു. ഇതി​ലൊ​ന്നും ഒരു കുഴപ്പ​വു​മില്ല എന്നാണു മിക്കവ​രും വിചാ​രി​ക്കു​ന്നത്‌. എന്നാൽ അങ്ങനെയല്ല. ഇതി​ലെ​ല്ലാം വലിയ അപകടം ഒളിഞ്ഞി​രി​പ്പുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഭൂതങ്ങ​ളും ഭാവി പറയു​ന്ന​വ​രും ഒത്തു​ചേർന്ന്‌ പ്രവർത്തി​ക്കു​ന്ന​താ​യി ബൈബിൾ പറയുന്നു. ‘ഭാവി​ഫലം പറയാൻ ഭൂതം സഹായിച്ച’ ഒരു പെൺകു​ട്ടി​യെ​ക്കു​റിച്ച്‌ പ്രവൃ​ത്തി​കൾ 16:16-18-ൽ വായി​ക്കു​ന്നു. പൗലോസ്‌ അപ്പോസ്‌തലൻ ഭൂതത്തെ പുറത്താ​ക്കി​യ​പ്പോൾ ആ പെൺകു​ട്ടി​ക്കു ഭാവി പറയാ​നുള്ള ശക്തി നഷ്ടപ്പെട്ടു.

12. (എ) മരിച്ച​വ​രു​മാ​യി ആശയവി​നി​മയം ചെയ്യു​ന്ന​തി​ന്റെ അപകടം എന്ത്‌? (ബി) ദൈവ​ദാ​സർ ഭൂതാ​ചാ​ര​ങ്ങ​ളിൽ ഒരിക്ക​ലും ഉൾപ്പെ​ടാ​ത്ത​തി​ന്റെ കാരണം എന്ത്‌?

12 ആളുകളെ കുടു​ക്കാൻ ഭൂതങ്ങൾ മറ്റൊരു കെണി​യും ഉപയോ​ഗി​ക്കു​ന്നുണ്ട്‌. മരിച്ചവർ ഇപ്പോ​ഴും എവി​ടെ​യോ ജീവി​ച്ചി​രി​പ്പു​ണ്ടെ​ന്നും അവർക്കു നമ്മളോ​ടും നമുക്ക്‌ അവരോ​ടും സംസാ​രി​ക്കാ​നാ​കു​മെ​ന്നും അവർക്കു നമ്മളെ ഉപദ്ര​വി​ക്കാൻ കഴിയു​മെ​ന്നും വിശ്വ​സി​പ്പി​ക്കാൻ ഭൂതങ്ങൾ ശ്രമി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഒരാളു​ടെ സുഹൃ​ത്തോ ബന്ധുവോ മരിക്കു​മ്പോൾ, മരിച്ച​വ​രു​മാ​യി സംസാ​രി​ക്കാ​നാ​കു​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഒരു മധ്യവർത്തി​യു​ടെ, അതായത്‌ ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​രു​ടെ, അടു​ത്തേക്ക്‌ അയാൾ പോ​യേ​ക്കാം. ആ മധ്യവർത്തി മരിച്ച​യാ​ളെ​ക്കു​റിച്ച്‌ രസകര​മായ എന്തെങ്കി​ലും വിവരം പറഞ്ഞേ​ക്കാം. അല്ലെങ്കിൽ മരിച്ച​യാ​ളു​ടെ ശബ്ദത്തിൽ സംസാ​രി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. (1 ശമുവേൽ 28:3-19) മരിച്ച​യാൾ ഇപ്പോ​ഴും എവി​ടെ​യോ ജീവി​ക്കു​ന്നു​ണ്ടെന്ന വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു മരിച്ച​വ​രോ​ടു ബന്ധപ്പെട്ട മിക്ക ചടങ്ങു​ക​ളും നടത്ത​പ്പെ​ടു​ന്നത്‌. അവയിൽ ചിലതാ​ണു ശവസംസ്‌കാ​ര​ത്തോ​ടു ബന്ധപ്പെട്ട ആഘോ​ഷങ്ങൾ, ചരമവാർഷി​ക​ത്തോട്‌ അനുബ​ന്ധി​ച്ചുള്ള മതകർമങ്ങൾ, ഇണയെ നഷ്ടമാ​കു​മ്പോ​ഴുള്ള അനുഷ്‌ഠാ​നങ്ങൾ, മരിച്ച​വർക്കാ​യുള്ള കർമങ്ങൾ, ശവസംസ്‌കാ​ര​ത്തി​നു മുമ്പുള്ള ചില ആചാര​രീ​തി​കൾ എന്നിവ. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ഇത്തരം ആചാര​ങ്ങ​ളിൽ പങ്കെടു​ക്കാ​തി​രി​ക്കു​മ്പോൾ അവരുടെ കുടും​ബാം​ഗ​ങ്ങ​ളോ സമൂഹ​മോ അവരെ കുറ്റ​പ്പെ​ടു​ത്തു​ക​യോ കളിയാ​ക്കു​ക​യോ ഒറ്റപ്പെ​ടു​ത്തു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. എന്നാൽ മരിച്ചവർ എങ്ങും ജീവി​ച്ചി​രി​ക്കു​ന്നി​ല്ലെന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാം. അവരു​മാ​യി ആശയവി​നി​മയം നടത്താ​നോ അവർക്കു നമ്മളെ ഉപദ്ര​വി​ക്കാ​നോ കഴിയില്ല. (സങ്കീർത്തനം 115:17) അതു​കൊണ്ട്‌ സൂക്ഷി​ക്കുക. മരിച്ച​വ​രു​മാ​യോ ഭൂതങ്ങ​ളു​മാ​യോ സംസാ​രി​ക്കാൻ ശ്രമി​ക്കു​ക​യോ ഭൂതാ​ചാ​ര​ങ്ങ​ളിൽ ഉൾപ്പെ​ടു​ക​യോ അരുത്‌.—ആവർത്തനം 18:10, 11 വായി​ക്കുക; യശയ്യ 8:19.

13. മുമ്പ്‌ ഭൂതങ്ങളെ പേടി​ച്ചി​രുന്ന ചിലർക്ക്‌ ഇപ്പോൾ എന്തു സാധി​ച്ചി​രി​ക്കു​ന്നു?

13 ഭൂതങ്ങൾ ആളുകളെ വഴി​തെ​റ്റി​ക്കുക മാത്രമല്ല അവരെ പേടി​പ്പി​ക്കു​ക​യും ചെയ്യുന്നു. ഇന്ന്‌ സാത്താ​നും ഭൂതങ്ങ​ളും മുമ്പെ​ന്ന​ത്തെ​ക്കാൾ ക്രൂര​രും അക്രമാ​സ​ക്ത​രും ആണ്‌. കാരണം ദൈവം അവരെ ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കാൻ “കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ” എന്ന്‌ അവർക്ക്‌ അറിയാം. (വെളി​പാട്‌ 12:12, 17) എന്നാൽ മുമ്പ്‌ ഭൂതങ്ങളെ പേടിച്ച്‌ ജീവി​ച്ചി​രുന്ന അനേകാ​യി​ര​ങ്ങൾക്ക്‌ ഇപ്പോൾ ആ പേടി​യില്ല. അവർക്ക്‌ അത്‌ എങ്ങനെ സാധിച്ചു?

ഭൂതങ്ങളെ ചെറു​ത്തു​നിൽക്കുക, അവരുടെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടു​ക

14. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ നമുക്ക്‌ എങ്ങനെ ഭൂതങ്ങ​ളു​ടെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാം?

14 ഭൂതങ്ങളെ ചെറു​ത്തു​നിൽക്കാ​നും അവരുടെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നും എങ്ങനെ കഴിയു​മെന്നു ബൈബിൾ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌ എഫെ​സൊസ്‌ നഗരത്തി​ലെ ചിലർ സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌ ഭൂതങ്ങ​ളു​മാ​യി സംസാ​രി​ച്ചി​രു​ന്നു. ഭൂതങ്ങ​ളു​ടെ പിടി​യിൽനിന്ന്‌ അവർ എങ്ങനെ രക്ഷപ്പെട്ടു? ബൈബിൾ പറയുന്നു: “മന്ത്ര​പ്ര​യോ​ഗങ്ങൾ നടത്തി​യി​രുന്ന ധാരാളം പേർ അവരുടെ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം കൊണ്ടു​വന്ന്‌ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ കത്തിച്ചു​ക​ളഞ്ഞു.” (പ്രവൃ​ത്തി​കൾ 19:19) ക്രിസ്‌ത്യാ​നി​ക​ളാ​കാൻ ആഗ്രഹി​ച്ച​തു​കൊണ്ട്‌ മന്ത്രവാ​ദ​ത്തെ​ക്കു​റി​ച്ചുള്ള എല്ലാ പുസ്‌ത​ക​ങ്ങ​ളും അവർ നശിപ്പി​ച്ചു. സമാന​മായ പടികൾ ഇന്നു നമ്മളും സ്വീക​രി​ക്കണം. യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രെ​ല്ലാം ഭൂതങ്ങ​ളു​മാ​യി ഏതെങ്കി​ലും തരത്തിൽ ബന്ധമുള്ള എല്ലാ കാര്യ​ങ്ങ​ളിൽനി​ന്നും വിട്ടു​നിൽക്കണം. അത്തരത്തി​ലുള്ള പുസ്‌ത​കങ്ങൾ, മാസി​കകൾ, സിനി​മകൾ, സംഗീതം, ഗെയി​മു​കൾ എന്നിവ​യെ​ല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു. അതു​പോ​ലെ മാജിക്ക്‌, ജാതകം, അമാനു​ഷി​ക​ശ​ക്തി​യുള്ള സാഹസി​ക​ക​ഥാ​പാ​ത്രങ്ങൾ എന്നിവ​യും അതിന്റെ ഭാഗമാണ്‌. ഇവയും ഭൂതങ്ങ​ളും ഒക്കെ കുഴപ്പ​മി​ല്ലാ​ത്ത​തോ രസകര​മോ ആണെന്നു തോന്നി​പ്പി​ക്കുന്ന എന്തും നമ്മൾ ഒഴിവാ​ക്കണം. അതു​പോ​ലെ ദുഷ്ടശ​ക്തി​ക​ളിൽനി​ന്നുള്ള രക്ഷയ്‌ക്കാ​യി ശരീര​ത്തിൽ അണിയുന്ന വസ്‌തു​ക്ക​ളും നമ്മൾ ഉപയോ​ഗി​ക്ക​രുത്‌.—1 കൊരി​ന്ത്യർ 10:21.

15. സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ചെറു​ക്കാൻ മറ്റ്‌ എന്തുകൂ​ടി നമ്മൾ ചെയ്യണം?

15 മന്ത്രവാ​ദ​ത്തെ​ക്കു​റി​ച്ചുള്ള പുസ്‌ത​കങ്ങൾ എഫെ​സൊ​സി​ലു​ള്ളവർ നശിപ്പിച്ച്‌ കുറച്ച്‌ വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പോസ്‌തലൻ അവർക്ക്‌ എഴുതി​യ​പ്പോൾ, “ദുഷ്ടാ​ത്മ​സേന”കളോട്‌ അവർ അപ്പോ​ഴും പോരാ​ടേ​ണ്ട​തു​ണ്ടെന്നു പറഞ്ഞു. (എഫെസ്യർ 6:12) അതെ, പുസ്‌ത​കങ്ങൾ നശിപ്പി​ച്ചു​ക​ള​ഞ്ഞെ​ങ്കി​ലും ഭൂതങ്ങൾ അവരെ അപ്പോ​ഴും ഉപദ്ര​വി​ക്കാൻ നോക്കു​ന്നു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ മറ്റ്‌ എന്തുകൂ​ടി ചെയ്യണ​മാ​യി​രു​ന്നു? പൗലോസ്‌ പറഞ്ഞത്‌, “ദുഷ്ടന്റെ തീയമ്പു​കളെ മുഴുവൻ കെടു​ത്തി​ക്ക​ള​യാൻ (അഥവാ, തടയാൻ) സഹായി​ക്കുന്ന വിശ്വാ​സം എന്ന വലിയ പരിച​യും പിടി​ക്കണം” എന്നാണ്‌. (എഫെസ്യർ 6:16) പോരാ​ട്ട​ത്തിൽ പരിച ഒരു പടയാ​ളി​യെ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ വിശ്വാ​സ​ത്തി​നു നമ്മളെ സംരക്ഷി​ക്കാ​നാ​കും. യഹോ​വയ്‌ക്കു നമ്മളെ സംരക്ഷി​ക്കാൻ പറ്റുമെന്ന ഉറച്ച ബോധ്യ​മു​ണ്ടെ​ങ്കിൽ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ചെറു​ക്കാൻ നമുക്കു സാധി​ക്കും.—മത്തായി 17:20.

16. യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം എങ്ങനെ കൂടുതൽ ശക്തമാ​ക്കാം?

16 യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം എങ്ങനെ കൂടുതൽ ശക്തമാ​ക്കാം? നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കു​ക​യും സംരക്ഷ​ണ​ത്തി​നു​വേണ്ടി ദൈവ​ത്തിൽ ആശ്രയി​ക്കാൻ പഠിക്കു​ക​യും വേണം. നമുക്ക്‌ യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ സാത്താ​നും ഭൂതങ്ങൾക്കും നമ്മളെ ഒന്നും ചെയ്യാ​നാ​കില്ല.—1 യോഹ​ന്നാൻ 5:5.

17. ഭൂതങ്ങ​ളിൽനി​ന്നുള്ള സംരക്ഷ​ണ​ത്തി​നാ​യി മറ്റ്‌ എന്തുകൂ​ടെ നമ്മൾ ചെയ്യണം?

17 എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കൾ മറ്റ്‌ എന്തുകൂ​ടി ചെയ്യണ​മാ​യി​രു​ന്നു? ഭൂതവി​ദ്യ നിറഞ്ഞ ഒരു നഗരത്തി​ലാണ്‌ അവർ താമസി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ പൗലോസ്‌ അവരോട്‌, “ഏതു സാഹച​ര്യ​ത്തി​ലും . . . പ്രാർഥി​ച്ചു​കൊ​ണ്ടി​രി”ക്കാൻ പറഞ്ഞു. (എഫെസ്യർ 6:18) സംരക്ഷ​ണ​ത്തി​നു​വേണ്ടി അവർ എപ്പോ​ഴും യഹോ​വ​യോട്‌ അപേക്ഷി​ക്ക​ണ​മാ​യി​രു​ന്നു. നമ്മുടെ കാര്യ​മോ? ഭൂതവി​ദ്യ നിറഞ്ഞ ഒരു ലോക​ത്താ​ണു നമ്മളും ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌ സംരക്ഷ​ണ​ത്തി​നു​വേണ്ടി നമ്മളും യഹോ​വ​യോട്‌ അപേക്ഷി​ക്കണം. പ്രാർഥി​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ക​യും വേണം. (സുഭാ​ഷി​തങ്ങൾ 18:10 വായി​ക്കുക.) സാത്താ​നിൽനിന്ന്‌ വിടു​വി​ക്കാൻ യഹോ​വ​യോട്‌ എപ്പോ​ഴും അപേക്ഷി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മുടെ പ്രാർഥ​നയ്‌ക്ക്‌ ഉത്തരം തരും.—സങ്കീർത്തനം 145:19; മത്തായി 6:13.

18, 19. (എ) സാത്താ​നോ​ടും ഭൂതങ്ങ​ളോ​ടും ഉള്ള പോരാ​ട്ട​ത്തിൽ നമുക്ക്‌ എങ്ങനെ വിജയി​ക്കാം? (ബി) അടുത്ത അധ്യാ​യ​ത്തിൽ ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം കിട്ടും?

18 ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട എല്ലാം നമ്മുടെ ജീവി​ത​ത്തിൽനിന്ന്‌ ഒഴിവാ​ക്കു​ക​യും സംരക്ഷ​ണ​ത്തി​നാ​യി യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ചെറു​ത്തു​നിൽക്കാൻ നമുക്കാ​കും. നമ്മൾ അവരെ പേടി​ക്കേ​ണ്ട​തില്ല. (യാക്കോബ്‌ 4:7, 8 വായി​ക്കുക.) ഭൂതങ്ങ​ളെ​ക്കാ​ളെ​ല്ലാം എത്രയോ ശക്തനാണ്‌ യഹോവ! നോഹ​യു​ടെ നാളിൽ ദൈവം അവരെ ശിക്ഷിച്ചു. ഭാവി​യിൽ അവരെ നശിപ്പി​ക്കു​ക​യും ചെയ്യും. (യൂദ 6) പോരാ​ട്ട​ത്തിൽ നമ്മൾ ഒറ്റയ്‌ക്ക​ല്ലെന്ന്‌ ഓർക്കുക. നമ്മളെ സംരക്ഷി​ക്കാൻ യഹോവ തന്റെ ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ന്നു. (2 രാജാ​ക്ക​ന്മാർ 6:15-17) യഹോ​വ​യു​ടെ സഹായ​ത്താൽ സാത്താ​നോ​ടും ഭൂതങ്ങ​ളോ​ടും ഉള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കാ​നാ​കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—1 പത്രോസ്‌ 5:6, 7; 2 പത്രോസ്‌ 2:9.

19 സാത്താ​നും ഭൂതങ്ങ​ളും ഇത്ര​യേറെ കഷ്ടത വരുത്തു​ന്നെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാ​ണു ദൈവം ഇതുവരെ അവരെ നശിപ്പി​ക്കാ​ത്തത്‌? അതിനുള്ള ഉത്തരം അടുത്ത അധ്യാ​യ​ത്തിൽ നമുക്കു കാണാം.

സാത്താനെയും ഭൂതങ്ങ​ളെ​യും ചെറു​ക്കാൻ. . .

  • ഭൂതങ്ങ​ളോ​ടും അമാനു​ഷി​ക​ശ​ക്തി​യുള്ള സാഹസിക കഥാപാ​ത്ര​ങ്ങ​ളോ​ടും മാജി​ക്കി​നോ​ടും ബന്ധപ്പെട്ട എല്ലാം ഒഴിവാ​ക്കു​ക

  • ബൈബിൾ പഠിക്കുക

  • യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക

ചുരുക്കം

സത്യം 1: ദൂതന്മാർ ദൈവ​കു​ടും​ബ​ത്തി​ന്റെ ഭാഗമാണ്‌

“അതിശ​ക്ത​രായ ദൂതന്മാ​രേ, നിങ്ങ​ളേ​വ​രും യഹോ​വയെ സ്‌തു​തി​പ്പിൻ.”—സങ്കീർത്തനം 103:20

ദൈവദൂതന്മാരെക്കുറിച്ച്‌ നമുക്ക്‌ എന്തെല്ലാം അറിയാം?

  • ഇയ്യോബ്‌ 38:4-7

    ഭൂമിയെ സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ യഹോവ ദൂതന്മാ​രെ സൃഷ്ടിച്ചു.

  • വെളിപാട്‌ 5:11

    കോടിക്കണക്കിനു ദൂതന്മാ​രുണ്ട്‌.

  • 1 പത്രോസ്‌ 1:11, 12

    ഭൂമിയെക്കുറിച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ ദൂതന്മാർ എന്നും താത്‌പ​ര്യം കാണി​ച്ചി​ട്ടുണ്ട്‌.

  • ലൂക്കോസ്‌ 15:10

    ദൈവത്തെ ആരാധി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ ദൂതന്മാർക്കു പ്രത്യേ​ക​താത്‌പ​ര്യ​മുണ്ട്‌.

സത്യം 2: ദൂതന്മാർ ദൈവ​ദാ​സരെ സഹായി​ക്കു​ന്നു

“യഹോ​വ​യു​ടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു; അവൻ അവരെ രക്ഷിക്കു​ന്നു.” —സങ്കീർത്തനം 34:7

ദൂതന്മാർക്കു മനുഷ്യ​രെ സഹായി​ക്കാ​നാ​കു​മെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • ഉൽപത്തി 19:15, 16; ദാനി​യേൽ 6:22; ലൂക്കോസ്‌ 22:43; പ്രവൃ​ത്തി​കൾ 12:6-11

    ദൂതന്മാർ ലോത്തി​നെ​യും ദാനി​യേ​ലി​നെ​യും യേശു​വി​നെ​യും പത്രോ​സി​നെ​യും സഹായി​ച്ചു.

  • എബ്രായർ 1:7, 14

    ഇന്നു തന്റെ ദാസന്മാ​രെ സഹായി​ക്കാ​നും സംരക്ഷി​ക്കാ​നും യഹോവ ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ന്നുണ്ട്‌.

സത്യം 3: ദുഷ്ടദൂതന്മാർ നമ്മളെ ഉപദ്ര​വി​ക്കാൻ ശ്രമി​ക്കു​ന്നു

“സാത്താൻ നമ്മളെ തോൽപ്പി​ക്ക​രു​ത​ല്ലോ. നമ്മൾ സാത്താന്റെ തന്ത്രങ്ങൾ അറിയാ​ത്ത​വരല്ല.”—2 കൊരി​ന്ത്യർ 2:11

ഭൂതങ്ങൾ ആരാണ്‌, അവർ ഉപദ്ര​വ​കാ​രി​ക​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • വെളിപാട്‌ 12:9

    ഒരു ദൂതൻ യഹോ​വയെ ധിക്കരി​ച്ചു. അവനാണു സാത്താൻ.

  • ഉൽപത്തി 6:2

    നോഹയുടെ നാളിൽ ചില ദൂതന്മാർ ദൈവത്തെ ധിക്കരിച്ച്‌ ഭൂമി​യി​ലേക്കു വന്നു.

  • മത്തായി 9:34

    ആ ദൂതന്മാർ സാത്താ​നോ​ടു ചേർന്ന്‌ ദൈവത്തെ ധിക്കരിച്ച്‌ ഭൂതങ്ങ​ളാ​യി​ത്തീർന്നു.

  • ആവർത്തനം 18:10, 11

    ഭൂതങ്ങൾ തങ്ങളാ​ലാ​കുന്ന വിധങ്ങ​ളിൽ എല്ലാം ആളുകളെ കുടു​ക്കാ​നും ഉപദ്ര​വി​ക്കാ​നും ശ്രമി​ക്കു​ന്നു.

സത്യം 4: നിങ്ങൾക്കു സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ചെറു​ത്തു​നിൽക്കാ​നാ​കും

“പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.”—യാക്കോബ്‌ 4:7

സാത്താനെയും ഭൂതങ്ങ​ളെ​യും ചെറു​ത്തു​നിൽക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സഹായം കിട്ടാൻ നിങ്ങൾ എന്തു ചെയ്യണം?

  • പ്രവൃത്തികൾ 19:19

    ഭൂതവിദ്യയോടു ബന്ധപ്പെട്ട എല്ലാ കാര്യ​ങ്ങ​ളും, അതായത്‌ ഭൂതങ്ങൾ, അമാനു​ഷി​ക​ശ​ക്തി​യുള്ള സാഹസി​ക​ക​ഥാ​പാ​ത്രങ്ങൾ, മാജിക്ക്‌ എന്നിവ, കുഴപ്പ​മൊ​ന്നു​മി​ല്ലാ​ത്ത​താ​ണെ​ന്നോ രസകര​മാ​ണെ​ന്നോ തോന്നി​പ്പി​ക്കു​ന്നെ​ങ്കിൽപ്പോ​ലും ഒഴിവാ​ക്കുക.

  • എഫെസ്യർ 6:16, 18

    ബൈബിൾ പഠിച്ചു​കൊണ്ട്‌ നിങ്ങളു​ടെ വിശ്വാ​സം വർധി​പ്പി​ക്കുക, സംരക്ഷ​ണ​ത്തി​നു​വേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ക്കുക.

  • സുഭാഷിതങ്ങൾ 18:10

    യഹോവ എന്ന പേര്‌ ഉപയോ​ഗി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക