സഭയിൽനിന്ന് നീക്കം ചെയ്യൽ
ക്രിസ്തീയസഭ ശുദ്ധിയുള്ളതായി സൂക്ഷിക്കാൻ മൂപ്പന്മാർ ജാഗ്രത പുലർത്തേണ്ടത് എന്തുകൊണ്ട്?
ഒരു ക്രിസ്ത്യാനിയുടെ മോശമായ പെരുമാറ്റം മുഴു ക്രിസ്തീയസഭയെയും ബാധിച്ചേക്കാവുന്നത് എങ്ങനെ?
ബൈബിൾ വിവരണങ്ങൾ:
യോശ 7:1, 4-14, 20-26—ആഖാനും കുടുംബവും തെറ്റു ചെയ്തത് ഇസ്രായേല്യരെ മുഴുവനും ബാധിച്ചു
യോന 1:1-16—യോന പ്രവാചകന്റെ അനുസരണക്കേട് അദ്ദേഹത്തോടൊപ്പം കപ്പലിൽ ഉണ്ടായിരുന്നവരുടെ ജീവനും അപകടപ്പെടുത്തി
ഒരു വ്യക്തിക്ക് ക്രിസ്തീയസഭയിൽ തുടരണം എന്നുണ്ടെങ്കിൽ ഏതുതരം ജീവിതരീതി ഒഴിവാക്കണം?
സ്നാനമേറ്റ ഒരു ക്രിസ്ത്യാനി ഗുരുതരമായ പാപങ്ങൾ ചെയ്യുന്നതിൽ തുടർന്നാൽ എന്താണു ചെയ്യേണ്ടത്?
ഗുരുതരമായ തെറ്റ് ഉൾപ്പെട്ട ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ മൂപ്പന്മാർ ഏതൊക്കെ ബൈബിൾതത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം?
ആവ 13:12-14; 17:2-4, 7; മത്ത 18:16; 2കൊ 13:1; 1തിമ 5:19
സുഭ 18:13; 1തിമ 5:21 കൂടെ കാണുക
ചിലരെ സഭയിൽനിന്ന് നീക്കം ചെയ്യുകയോ ശാസിക്കുകയോ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ട്, സഭയ്ക്ക് അതുകൊണ്ട് എന്താണു പ്രയോജനം?
സഭയിൽനിന്ന് നീക്കം ചെയ്തവരെ സഭയിലുള്ളവർ എങ്ങനെ കാണണം എന്നാണു ബൈബിൾ പറയുന്നത്?
സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ഒരാൾ പിന്നീട് പശ്ചാത്തപിച്ച് തിരിഞ്ഞുവന്നാൽ എന്തു ചെയ്യാം?
“മാനസാന്തരം” കൂടെ കാണുക
സഭയെ ശുദ്ധമാക്കി നിലനിറുത്താൻ നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാം?
ആവ 13:6-11 കൂടെ കാണുക
സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം എന്ന ഭയം ഉണ്ടെങ്കിൽപ്പോലും ഒരു തെറ്റ് നമ്മൾ മൂടിവെക്കരുതാത്തത് എന്തുകൊണ്ട്?
സങ്ക 32:1-5; സുഭ 28:13; യാക്ക 5:14, 15
“പാപം—പാപങ്ങൾ ഏറ്റുപറയൽ” കൂടെ കാണുക