വിവാഹം
വിവാഹത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?
ഒരു ക്രിസ്ത്യാനി തന്റെ വിവാഹയിണയായി എങ്ങനെയുള്ള ആളെ തിരഞ്ഞെടുക്കണം?
സ്നാനമേറ്റ തന്റെ മകനോ മകളോ സ്നാനമേൽക്കാത്ത ഒരാളെ വിവാഹം കഴിക്കുന്നത് ഒരു ക്രിസ്ത്യാനി അംഗീകരിക്കില്ലാത്തത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
ഉൽ 24:1-4, 7—അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനുവേണ്ടി അന്യദൈവങ്ങളെ ആരാധിക്കുന്ന കനാന്യരിൽനിന്ന് ഭാര്യയെ എടുക്കാതെ യഹോവയെ ആരാധിക്കുന്നവർക്കിടയിൽനിന്ന് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു
ഉൽ 28:1-4—യിസ്ഹാക്ക് തന്റെ മകനായ യാക്കോബിനോടു കനാന്യരിൽനിന്ന് ഭാര്യയെ എടുക്കാതെ സ്വന്തം ജനത്തിനിടയിൽനിന്ന് ഭാര്യയെ കണ്ടെത്താൻ പറഞ്ഞു
ഒരു ക്രിസ്ത്യാനി അവിശ്വാസിയായ ഒരാളെ വിവാഹം കഴിക്കുമ്പോൾ യഹോവയ്ക്ക് എന്ത് തോന്നും?
ബൈബിൾ വിവരണങ്ങൾ:
1രാജ 11:1-6, 9-11—ശലോമോൻ രാജാവ് യഹോവയുടെ നിർദേശത്തിനു വിരുദ്ധമായി ഇസ്രായേല്യരല്ലാത്ത സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. അവർ ശലോമോന്റെ ഹൃദയം യഹോവയിൽനിന്ന് അകറ്റി; ഇത് യഹോവയെ കോപിപ്പിച്ചു
നെഹ 13:23-27—ഇസ്രായേല്യർ വിദേശസ്ത്രീകളെ വിവാഹം കഴിച്ചപ്പോൾ ഗവർണറായ നെഹമ്യക്കും യഹോവയെപ്പോലെതന്നെ ദേഷ്യം വന്നു; നെഹമ്യ അവരെ തിരുത്തി
യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്ന, സത്പേരുള്ള ഒരു വ്യക്തിയെ വിവാഹയിണയായി സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
എഫ 5:28-31, 33 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
1ശമു 25:2, 3, 14-17—പരുക്കനും ക്രൂരനും ആയിരുന്ന നാബാൽ ധനികനായിരുന്നെങ്കിലും ഒരു നല്ല ഭർത്താവായിരുന്നില്ല
സുഭ 21:9—നല്ല വിവാഹയിണയെ തിരഞ്ഞെടുത്തില്ലെങ്കിൽ സന്തോഷവും സമാധാനവും നഷ്ടപ്പെടും
റോമ 7:2—ഒരു സ്ത്രീ വിവാഹജീവിതത്തിലേക്കു കടക്കുമ്പോൾ ഒരു പരിധിവരെ അവൾ അപൂർണനായ ഭർത്താവിന്റെ നിയന്ത്രണത്തിലാകും എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു. അതുകൊണ്ട് ഭർത്താവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അവൾ ജ്ഞാനത്തോടെ തീരുമാനമെടുക്കണം
വിവാഹത്തിനായി ഒരുങ്ങുക
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പുരുഷൻ ഒരു കുടുംബം പുലർത്താൻ തനിക്കു കഴിയുമോ എന്നു മുൻകൂട്ടി ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
സുഭ 24:27—കുടുംബവും കുട്ടികളും ആകുന്നതിന് മുമ്പുതന്നെ ഒരു പുരുഷൻ നന്നായി അധ്വാനിച്ച് കുടുംബത്തെ പോറ്റാൻ തനിക്കു കഴിയുമെന്ന് ഉറപ്പുവരുത്തണം
കോർട്ടിങ്ങിൽ ഏർപ്പെടുന്നവർ മറ്റുള്ളവരുടെ ഉപദേശം തേടുകയും രണ്ടുപേരും മറ്റേ വ്യക്തിയുടെ പുറമേയുള്ള സൗന്ദര്യത്തെക്കാൾ അകമേയുള്ള വ്യക്തി എങ്ങനെയുള്ളയാളാണെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
രൂത്ത് 2:4-7, 10-12—വിവാഹത്തിനു മുമ്പുതന്നെ ബോവസ്, രൂത്തിനെക്കുറിച്ചുള്ള വിശ്വസനീയമായ അഭിപ്രായങ്ങൾ തേടുകയും രൂത്ത് ജോലി ചെയ്യുന്ന രീതിയും കുടുംബാംഗങ്ങളോട് ഇടപെട്ട വിധവും രൂത്തിന്റെ ദൈവഭയവും ഒക്കെ ശ്രദ്ധിച്ച് മനസ്സിലാക്കുകയും ചെയ്തു
രൂത്ത് 2:8, 9, 20—രൂത്ത് ബോവസിന്റെ ദയയും ഉദാരതയും യഹോവയോടുള്ള സ്നേഹവും നിരീക്ഷിച്ചു
വിവാഹിതരാകാൻ പോകുന്നവർ കോർട്ടിങ് സമയത്തും വിവാഹം ഉറപ്പിച്ചതിനു ശേഷവും ധാർമികശുദ്ധി പാലിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
സുഭ 5:18, 19—ചില ശാരീരികമായ സ്നേഹപ്രകടനങ്ങൾ വിവാഹത്തിനുശേഷം മാത്രമേ ആകാവൂ
ഉത്ത 1:2; 2:6—കോർട്ടിങ്ങിന്റെ സമയത്ത് ഇടയബാലനും ശൂലേംകന്യകയും പരസ്പരം സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവർ ഒരിക്കലും ധാർമികതയുടെ അതിരുകൾ ലംഘിച്ചില്ല
ഉത്ത 4:12; 8:8-10—ശൂലേംകന്യക ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് നിർമലയായി തുടർന്നു; അവൾ അടച്ചുപൂട്ടിയ ഒരു തോട്ടം പോലെയായിരുന്നു
ദമ്പതികൾ നിയമപരമായി വിവാഹിതരായിരിക്കേണ്ടത് എന്തുകൊണ്ട്?
ഭർത്താവിന്റെ ഉത്തരവാദിത്വങ്ങൾ
ഒരു ഭർത്താവിന്റെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്?
ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ ഭർത്താവ് ആരെ മാതൃകയാക്കണം?
ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും ഭാര്യയുടെ ആവശ്യങ്ങളും ചിന്തകളും മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
ഉൽ 21:8-12—സാറയുടെ നിർദേശം അബ്രാഹാമിന് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് കേൾക്കാൻ യഹോവ അബ്രാഹാമിനോടു പറഞ്ഞു
സുഭ 31:10, 11, 16, 28—ഇവിടെ വിവരിച്ചിരിക്കുന്ന കാര്യപ്രാപ്തിയുള്ള ഭാര്യയുടെ ബുദ്ധിമാനായ ഭർത്താവ് തന്റെ ഭാര്യയെ അടക്കി ഭരിക്കുന്നില്ല, കുറ്റം കണ്ടുപിടിക്കുന്നില്ല; മറിച്ച് വിശ്വസിക്കുന്നു, പ്രശംസിക്കുന്നു
എഫ 5:33—ഒരു ഭാര്യക്ക് ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അനുഭവപ്പെടണം എന്ന് അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളിൽനിന്നു മനസ്സിലാക്കാം
ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ
ഒരു ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം?
ഭാര്യയുടെ സ്ഥാനം ഏതെങ്കിലും തരത്തിൽ വില കുറഞ്ഞതാണോ?
ബൈബിൾ വിവരണങ്ങൾ:
സുഭ 1:8; 1കൊ 7:4—കുടുംബത്തിൽ സ്ത്രീക്ക്, ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും ഒരു പരിധിവരെയുള്ള അധികാരം ദൈവം കൊടുത്തിട്ടുണ്ട്
1കൊ 11:3—യഹോവയുടെ ക്രമീകരണത്തിൽ, യഹോവ ഒഴികെ മറ്റെല്ലാവരും ഏതെങ്കിലും തരത്തിലുള്ള ശിരഃസ്ഥാനത്തിന്റെ കീഴിലാണ് എന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു
എബ്ര 13:7, 17—സഭയിൽ പുരുഷന്മാരും സ്ത്രീകളും നേതൃത്വമെടുക്കുന്നവർക്കു കീഴ്പെട്ടിരിക്കുകയും അവരെ അനുസരിക്കുകയും വേണം
ഭർത്താവ് യഹോവയുടെ സാക്ഷിയല്ലാത്ത ഒരു ക്രിസ്തീയഭാര്യക്ക് യഹോവയെ എങ്ങനെ സന്തോഷിപ്പിക്കാം?
ഒരു ക്രിസ്തീയഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
ഉൽ 18:12; 1പത്ര 3:5, 6—സാറ ഭർത്താവായ അബ്രാഹാമിനോട് ആഴമായ ബഹുമാനം കാണിച്ചു; ചിന്തയിൽപ്പോലും ഭർത്താവിനെ ‘യജമാനൻ’ എന്നു കരുതി
എങ്ങനെയുള്ള ഒരു ഭാര്യയെയാണ് ബൈബിൾ പ്രശംസിക്കുന്നത്?
ബൈബിൾ വിവരണങ്ങൾ:
ഉൽ 24:62-67—അമ്മ മരിച്ചതിനു ശേഷം യിസ്ഹാക്കിന് ഭാര്യയായ റിബെക്കയിൽനിന്ന് ആശ്വാസം ലഭിച്ചു
1ശമു 25:14-24, 32-38—അബീഗയിൽ ദാവീദിനോടു താഴ്മയോടെ അപേക്ഷിച്ചുകൊണ്ട് തന്റെ വിഡ്ഢിയായ ഭർത്താവിനെയും കുടുംബത്തെയും രക്ഷിച്ചു
എസ്ഥ 4:6-17; 5:1-8; 7:1-6; 8:3-6—ഭർത്താവായ രാജാവിനോടു ദൈവജനത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കാൻ എസ്ഥേർ രാജ്ഞി ക്ഷണിക്കപ്പെടാതെ രണ്ടു തവണ ജീവൻ പണയംവെച്ച് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു
പ്രശ്നങ്ങൾ പരിഹരിക്കൽ
വിവാഹജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ ദമ്പതികളെ സഹായിക്കും?
പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ ദമ്പതികളെ സഹായിക്കും?
ലൂക്ക 12:15; ഫിലി 4:5; 1തിമ 6:9, 10; എബ്ര 13:5
“പണം” കൂടെ കാണുക