വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 27-29
  • കരുണ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കരുണ
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 27-29

കരുണ

കരുണ എന്ന ഗുണത്തിൽ എന്തൊ​ക്കെ​യാണ്‌ ഉൾപ്പെ​ടു​ന്നത്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 51:1, 2—ദാവീദ്‌ രാജാവ്‌ കരുണ​യ്‌ക്കാ​യി യാചി​ച്ച​പ്പോൾ യഹോവ തന്റെ തെറ്റുകൾ ക്ഷമിക്കാ​നും പാപത്തിൽനിന്ന്‌ ശുദ്ധീ​ക​രി​ക്കാ​നും ആണ്‌ രാജാവ്‌ ഉദ്ദേശി​ച്ചത്‌

    • ലൂക്ക 10:29-37—ഒരു ജൂത​നോ​ടു ദയയും പരിഗ​ണ​ന​യും കാണിച്ച ശമര്യ​ക്കാ​രന്റെ ഉദാഹ​രണം പറഞ്ഞു​കൊണ്ട്‌ കരുണ​യു​ടെ പാഠം യേശു പഠിപ്പി​ച്ചു

എല്ലാ മനുഷ്യർക്കും കരുണ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സങ്ക 130:3; സഭ 7:20; 1യോഹ 1:8

1രാജ 8:46-50 കൂടെ കാണുക

യഹോവ കരുണ​യുള്ള ദൈവ​മാ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

പുറ 34:6; നെഹ 9:17; സങ്ക 103:8; 2കൊ 1:3

  • ബൈബിൾ വിവര​ണങ്ങൾ:

    • ഇയ്യ 42:1, 2, 6-10; യാക്ക 5:11—യഹോവ ഇയ്യോ​ബി​നോ​ടു കരുണ കാണി​ക്കു​ക​യും മറ്റുള്ള​വ​രോ​ടു കരുണ​യു​ള്ള​വ​നാ​യി​രി​ക്കാൻ അദ്ദേഹത്തെ പഠിപ്പി​ക്കു​ക​യും ചെയ്‌തു

    • ലൂക്ക 15:11-32—മത്സരി​യായ മകൻ പശ്ചാത്ത​പി​ച്ച​പ്പോൾ ക്ഷമിച്ച പിതാ​വി​ന്റെ ഉദാഹ​രണം പറഞ്ഞു​കൊണ്ട്‌ യേശു യഹോ​വ​യു​ടെ കരുണ എടുത്തു​കാ​ണി​ച്ചു

യഹോവ എന്തു​കൊ​ണ്ടാണ്‌ നമ്മളോ​ടു കരുണ കാണി​ക്കു​ന്നത്‌?

റോമ 5:8; 1യോഹ 4:9, 10

തീത്ത 3:4, 5 കൂടെ കാണുക

നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാൻ യേശു​വി​ന്റെ ബലി എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

ലൂക്ക 24:47; പ്രവൃ 10:43; 1യോഹ 1:7, 9

യഹോ​വ​യോ​ടു കരുണ​യ്‌ക്കാ​യി നമ്മൾ യാചി​ക്കേ​ണ്ട​തും ആ സമ്മാന​ത്തോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തും എന്തു​കൊണ്ട്‌?

ലൂക്ക 11:2-4; എബ്ര 4:16

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 51:1-4—തെറ്റു ചെയ്‌ത ദാവീദ്‌ രാജാവ്‌ പശ്ചാത്ത​പി​ച്ചു; കരുണ​യ്‌ക്കാ​യി യഹോ​വ​യോ​ടു യാചിച്ചു

    • ലൂക്ക 18:9-14—താഴ്‌മ​യോ​ടെ തെറ്റുകൾ ഏറ്റുപ​റ​യു​ന്ന​വ​രോ​ടാണ്‌ യഹോവ കരുണ കാണി​ക്കു​ന്ന​തെന്ന്‌ യേശു ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വ്യക്തമാ​ക്കി

ഗുരു​ത​ര​മായ തെറ്റു ചെയ്‌ത​വർക്കു​പോ​ലും യഹോ​വ​യു​ടെ കരുണ​യിൽനിന്ന്‌ പ്രയോ​ജനം നേടാ​നാ​കും എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

ആവ 4:29-31; യശ 55:7

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 33:9-13, 15—അങ്ങേയറ്റം ദുഷ്ടനായ രാജാ​വാ​യി​രു​ന്നു മനശ്ശെ. അദ്ദേഹം പശ്ചാത്ത​പി​ക്കു​ക​യും കരുണ​യ്‌ക്കാ​യി യാചി​ക്കു​ക​യും ചെയ്‌ത​പ്പോൾ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിച്ചു, അദ്ദേഹത്തെ വീണ്ടും രാജാ​വാ​ക്കി. അതിനു ശേഷം പ്രവൃ​ത്തി​ക​ളി​ലൂ​ടെ അദ്ദേഹം തനിക്കു മാറ്റം വന്നെന്നു തെളി​യി​ച്ചു

    • യോന 3:4-10—നിനെ​വെ​ക്കാർ അക്രമാ​സ​ക്ത​രും ആളുകളെ ഒരു ദയയും കൂടാതെ കൊല്ലു​ന്ന​വ​രും ആയിരു​ന്നെ​ങ്കി​ലും പശ്ചാത്ത​പിച്ച്‌ മാറ്റം വരുത്തി​യ​പ്പോൾ ദൈവം അവരോ​ടു കരുണ കാട്ടി

യഹോ​വ​യു​ടെ കരുണ ലഭിക്കാൻ ഒരാൾ പാപങ്ങൾ ഏറ്റുപ​റഞ്ഞ്‌, പശ്ചാത്ത​പിച്ച്‌ മാറ്റങ്ങൾ വരു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 32:5; സുഭ 28:13; 1യോഹ 1:9

തെറ്റു ചെയ്യു​മ്പോൾ യഹോവ നമ്മളോ​ടു കരുണ കാട്ടി​യാ​ലും തെറ്റി​നുള്ള ശിക്ഷ നമ്മൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം; അതു​പോ​ലെ തെറ്റിന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ നമ്മൾ നേരി​ടു​ക​യും വേണം

പുറ 34:6, 7; 2ശമു 12:9-13

നമ്മൾ കരുണ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 6:14; ലൂക്ക 6:36; കൊലോ 3:13

നമ്മൾ കരുണ കാണി​ക്കാ​തി​രു​ന്നാൽ അത്‌ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധി​ച്ചേ​ക്കാം?

മത്ത 9:13; 23:23; യാക്ക 2:13

സുഭ 21:13 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 18:23-35—നമ്മൾ മറ്റുള്ള​വ​രോ​ടു കരുണ കാണി​ച്ചി​ല്ലെ​ങ്കിൽ യഹോവ നമ്മളോ​ടും കരുണ കാണി​ക്കി​ല്ലെന്ന്‌ ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ യേശു പഠിപ്പി​ച്ചു

    • ലൂക്ക 10:29-37—നമ്മൾ കരുണ കാണി​ച്ചി​ല്ലെ​ങ്കിൽ യഹോ​വ​യും യേശു​വും നമ്മളോ​ടു കരുണ കാണി​ക്കില്ല; എന്നാൽ നമ്മൾ നല്ല ശമര്യ​ക്കാ​ര​നെ​പ്പോ​ലെ കരുണ കാണി​ച്ചാൽ അവർ സന്തോ​ഷി​ക്കു​മെന്ന്‌ യേശു പറഞ്ഞു

കരുണ​യു​ള്ള​വ​രോട്‌ യഹോവ എങ്ങനെ ഇടപെ​ടും?

മത്ത 5:7; മർ 11:25

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക