വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 4/1 പേ. 10
  • 2012-ൽ ലോകം അവസാനിക്കുമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2012-ൽ ലോകം അവസാനിക്കുമോ?
  • 2012 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ഭൂമി നശിപ്പിക്കപ്പെടുമോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഭൂമി
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ഭൂമി തീയാൽ നശിപ്പിക്കപ്പെടുമോ?
    ഉണരുക!—1997
  • ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
കൂടുതൽ കാണുക
2012 വീക്ഷാഗോപുരം
w12 4/1 പേ. 10

വായന​ക്കാർ ചോദി​ക്കു​ന്നു

2012-ൽ ലോകം അവസാ​നി​ക്കു​മോ?

▪ “ലോകാ​വ​സാ​നത്തെ ഭയന്ന്‌ ഫ്രാൻസി​ലെ ഗ്രാമ​ത്തി​​ലേക്ക്‌ ജനപ്ര​വാ​ഹം . . . പ്രാചീ​ന​മായ മായൻ കലണ്ടറിൽ 5,125 വർഷം​നീ​ളുന്ന ഒരു കാലഘട്ടം തീരുന്ന 2012 ഡിസംബർ 21-ന്‌ ലോകം അവസാ​നി​ക്കു​​മെന്ന്‌ അവർ കരുതു​ന്നു.”—ബിബിസി ന്യൂസ്‌.

ഭൂമിക്ക്‌ അത്യാ​പത്ത്‌ വരാനി​രി​ക്കു​ന്നു എന്ന്‌ പല മതനേ​താ​ക്ക​ന്മാ​രും ശാസ്‌ത്ര​ജ്ഞ​​രെന്നു നടിക്കു​ന്ന​വ​രും ഈ നൂറ്റാ​ണ്ടി​ലെ ചില പ്രവാ​ച​ക​ന്മാ​രും ഒക്കെ ഊഹാ​​പോ​ഹങ്ങൾ നടത്തുന്നു. പക്ഷേ, ആരൊക്കെ എന്തൊക്കെ പറഞ്ഞാ​ലും ഭൂമിക്ക്‌ ആയുസ്സ്‌ ഇനിയു​മുണ്ട്‌. 2012-ൽ ഭൂമി നശിക്കു​ക​യില്ല എന്നർഥം. 2012-ൽ എന്നല്ല, ഇനി എത്ര വർഷം പിന്നി​ട്ടാ​ലും ഭൂമിക്ക്‌ ഒന്നും സംഭവി​ക്കില്ല!

ബൈബിൾ പറയുന്നു: “ഒരു തലമുറ പോകു​ന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമി​യോ എന്നേക്കും നില്‌ക്കു​ന്നു.” (സഭാ​പ്ര​സം​ഗി 1:4) യെശയ്യാ​വു 45:18 പറയു​ന്ന​തും ശ്രദ്ധി​ക്കുക: “യഹോവ ഇപ്രകാ​രം അരുളി​​ച്ചെ​യ്യു​ന്നു— . . . അവൻ ഭൂമിയെ നിർമ്മി​ച്ചു​ണ്ടാ​ക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥ​മാ​യി​ട്ടല്ല അവൻ അതിനെ സൃഷ്ടി​ച്ചതു; പാർപ്പി​ന്ന​ത്രേ അതിനെ നിർമ്മി​ച്ചതു:—ഞാൻ തന്നേ യഹോവ; വേറൊ​രു​ത്ത​നും ഇല്ല.”

ഒരച്ഛൻ മണിക്കൂ​റു​ക​​ളെ​ടുത്ത്‌ തന്റെ മകനു​​വേണ്ടി ഒരു കളിപ്പാ​ട്ട​ക്കാ​റോ മകൾക്കു​​വേണ്ടി ഒരു പാവക്കു​ട്ടി​യോ ഉണ്ടാക്കി​​യെന്നു കരുതുക. അവരുടെ സന്തോ​ഷ​ത്തി​നാ​യി നൽകിയ ആ കളിപ്പാ​ട്ടം അദ്ദേഹം ഉടനെ തിരി​ച്ചു​വാ​ങ്ങി നശിപ്പി​ച്ചു​ക​ള​യു​മോ? അത്‌ ക്രൂര​ത​യാ​യി​രി​ക്കും, സ്‌നേ​ഹ​മുള്ള ഒരച്ഛൻ അങ്ങനെ ചെയ്യില്ല. അതു​പോ​ലെ, മക്കളായ മനുഷ്യ​രു​ടെ സന്തോ​ഷ​ത്തി​നാ​യി​ട്ടാണ്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ച​തു​തന്നെ. ആദ്യ മനുഷ്യ​ദ​മ്പ​തി​ക​ളായ ആദാമി​​നോ​ടും ഹവ്വാ​യോ​ടും ദൈവം ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കു​വിൻ.’ അതിനു​​ശേഷം, “താൻ ഉണ്ടാക്കി​യ​തി​നെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്‌പത്തി 1:27, 28, 31) ഭൂമി​​യെ​ക്കു​റി​ച്ചുള്ള തന്റെ ആ ഉദ്ദേശ്യം ദൈവം വിട്ടു​ക​ള​ഞ്ഞി​ട്ടില്ല, ഭൂമി നശിപ്പി​ക്ക​​പ്പെ​ടാൻ അവൻ ഒരിക്ക​ലും അനുവ​ദി​ക്കു​ക​യില്ല. തന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​​ളെ​യും​കു​റിച്ച്‌ യഹോവ നൽകുന്ന ഉറപ്പ്‌ ഇതാണ്‌: “അതു വെറുതെ എന്റെ അടുക്ക​​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള്ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.”—യെശയ്യാ​വു 55:11.

പക്ഷേ, “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി”ക്കാൻ യഹോവ തീരു​മാ​ന​​മെ​ടു​ത്തി​രി​ക്കു​ന്നു! (വെളി​പാട്‌ 11:18) അവൻ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “നേരു​ള്ളവർ ദേശത്തു വസിക്കും; നിഷ്‌ക​ള​ങ്ക​ന്മാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്ക​​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.”—സദൃശ​വാ​ക്യ​ങ്ങൾ 2:21, 22.

എന്നാൽ അത്‌ എപ്പോ​ഴാ​യി​രി​ക്കും? മനുഷ്യർക്കാർക്കും അറിയില്ല. “ആ നാളും നാഴി​ക​യും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നു​​പോ​ലു​മോ അറിയില്ല” എന്നാണ്‌ യേശു പറഞ്ഞത്‌. (മർക്കോസ്‌ 13:32) അതു​കൊ​ണ്ടു​തന്നെ, ദുഷ്ടരെ നശിപ്പി​ക്കുന്ന ദൈവ​ത്തി​ന്റെ സമയ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ ഊഹാ​​പോ​ഹങ്ങൾ നടത്തു​ന്നില്ല. അതേസ​മയം, അന്ത്യത്തി​ന്റെ “അടയാള”ത്തെക്കു​റിച്ച്‌ അവർ വളരെ ജാഗ്ര​ത​​യോ​​ടെ​യി​രി​ക്കു​ന്നു; മനുഷ്യർ ജീവി​ക്കു​ന്നത്‌ ബൈബിൾ പറയു​ന്ന​തു​​പോ​ലെ “അന്ത്യകാ​ലത്ത്‌” ആണെന്ന്‌ അവർ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ‘അവസാനം’ എപ്പോ​ഴാ​യി​രി​ക്കും എന്ന്‌ കൃത്യ​മാ​യി അവർക്ക​റി​യില്ല. (മർക്കോസ്‌ 13:4-8, 33; 2 തിമൊ​​ഥെ​​യൊസ്‌ 3:1) അക്കാര്യം അവർ തങ്ങളുടെ സ്വർഗീയ പിതാ​വി​നും അവന്റെ പുത്ര​നും പൂർണ​മാ​യി വിട്ടു​​കൊ​ടു​ത്തി​രി​ക്കു​ന്നു.

അതുവ​​രേ​ക്കും, ദൈവ​രാ​ജ്യ​​ത്തെ​ക്കു​റി​ച്ചുള്ള സുവി​​ശേഷം പ്രസം​ഗി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷികൾ തിര​ക്കോ​ടെ ഏർപ്പെ​ടും. ആ സ്വർഗീയ ഗവണ്മെ​ന്റാണ്‌ ഭൂമിയെ ഭരിക്കു​ക​യും അതിനെ സമാധാ​ന​പൂർണ​മായ ഒരു പറുദീ​സ​യാ​ക്കി മാറ്റു​ക​യും ചെയ്യു​ന്നത്‌. “നീതി​മാ​ന്മാർ” ആ പറുദീസ “അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29. (w11-E 12/01)

[10-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Image Science and Analysis Laboratory, NASA-Johnson Space Center

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക