വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 2 പേ. 3-4
  • അതുല്യമായ ഒരു സമ്മാനം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതുല്യമായ ഒരു സമ്മാനം!
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ദൈവത്തിന്റെ അതിവിശിഷ്ടസമ്മാനം!—ഇത്ര അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഏറ്റവും നല്ല സമ്മാനം ഏതാണ്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • യേശുക്രിസ്‌തുവിന്റെ സന്ദേശം നിങ്ങൾ കൈക്കൊള്ളുമോ?
    2010 വീക്ഷാഗോപുരം
  • മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 2 പേ. 3-4
പ്രായമുള്ള ഒരാൾ ബോട്ടിന്റെ ആകൃതിയിലുള്ള പെൻസിൽ കട്ടർ ഒരു കൊച്ചുകുട്ടിക്ക്‌ നൽകുന്നു

മുഖ്യ​ലേ​ഖ​നം | ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം—നിങ്ങൾ സ്വീക​രി​ക്കു​മോ?

അതുല്യ​മായ ഒരു സമ്മാനം!

ജോർദന്റെ കൈയി​ലി​രി​ക്കുന്ന ബോട്ടി​ന്റെ ആകൃതി​യി​ലുള്ള ഈ പെൻസിൽ കട്ടർ കണ്ടപ്പോൾ നിങ്ങൾക്കു പ്രത്യേ​കി​ച്ചൊ​ന്നും തോന്നി​ക്കാ​ണില്ല. എന്നാൽ അവന്‌ അതു ജീവനാണ്‌. ജോർദൻ ഓർക്കു​ന്നു: “ഞാൻ കുഞ്ഞാ​യി​രു​ന്ന​പ്പോൾ ഞങ്ങളുടെ ഒരു കുടും​ബ​സു​ഹൃ​ത്തായ റസ്സൽ അപ്പച്ചനാണ്‌ എനിക്ക്‌ അതു തന്നത്‌.” ജീവി​ത​ത്തി​ലെ വിഷമ​ഘ​ട്ട​ങ്ങ​ളിൽ ജോർദന്റെ മാതാ​പി​താ​ക്കൾക്കും അപ്പൂപ്പ​നും അദ്ദേഹം നൽകിയ പിന്തു​ണ​യും കുടും​ബ​ത്തിൽ അദ്ദേഹ​ത്തി​നുള്ള സ്ഥാനവും അദ്ദേഹ​ത്തി​ന്റെ മരണ​ശേ​ഷ​മാണ്‌ ജോർദൻ തിരി​ച്ച​റി​ഞ്ഞത്‌. ജോർദൻ പറയുന്നു: “ഇപ്പോ​ഴാണ്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ഞാൻ ശരിക്കും മനസ്സി​ലാ​ക്കു​ന്നത്‌. ഈ കൊച്ചു​സ​മ്മാ​നം എനിക്ക്‌ ഇപ്പോൾ എത്ര പ്രിയ​പ്പെ​ട്ട​താ​ണെ​ന്നോ!”

ഒരു സമ്മാനത്തെ ചിലർ കാണു​ന്നത്‌ വളരെ നിസ്സാ​ര​മോ തീരെ വിലയി​ല്ലാ​ത്ത​തോ ആയ ഒന്നായി​ട്ടാ​യി​രി​ക്കാം. എന്നാൽ വിലമ​തി​പ്പോ​ടെ അതു സ്വീക​രി​ക്കുന്ന വ്യക്തിക്ക്‌ അത്‌ അമൂല്യ​വും വിലപി​ടി​പ്പു​ള്ള​തും ആയിരി​ക്കും. അതാണ്‌ ജോർദന്റെ കാര്യ​ത്തിൽ നമ്മൾ കണ്ടത്‌. വില കണക്കു​കൂ​ട്ടാ​നാ​കാത്ത ഒരു വിശി​ഷ്ട​സ​മ്മാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബി​ളും പറയു​ന്നുണ്ട്‌. പ്രശസ്‌ത​മായ ആ വാക്കുകൾ ഇതാണ്‌: “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”—യോഹ​ന്നാൻ 3:16.

സ്വീക​രി​ക്കു​ന്ന വ്യക്തിക്ക്‌ നിത്യ​മായ ജീവിതം നൽകുന്ന മഹത്തായ ഒരു സമ്മാനം! ഇതിലും ശ്രേഷ്‌ഠ​മായ ഒരു സമ്മാനം വേറെ​യു​ണ്ടോ? പലരും ഇതിന്റെ മൂല്യം തിരി​ച്ച​റി​യാൻ പരാജ​യ​പ്പെ​ടു​ന്നു. എന്നാൽ യഥാർഥ​ക്രി​സ്‌ത്യാ​നി​കൾ അതിനെ ‘അമൂല്യ​മാ​യി’ കാണുന്നു. (സങ്കീർത്തനം 49:9; 1 പത്രോസ്‌ 1:18, 19) ആകട്ടെ, ദൈവം എന്തു​കൊ​ണ്ടാണ്‌ സ്വന്തം മകനെ ഈ ലോക​ത്തി​നു​വേണ്ടി ഒരു സമ്മാന​മാ​യി നൽകി​യത്‌?

അതിന്‌ ഉത്തരം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തരുന്നു: “ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ . . . മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (റോമർ 5:12) അതെ, ആദ്യമ​നു​ഷ്യ​നായ ആദാം ദൈവത്തെ മനഃപൂർവം ധിക്കരി​ച്ചു​കൊണ്ട്‌ പാപം ചെയ്‌തു, അങ്ങനെ മരണശിക്ഷ ഏറ്റുവാ​ങ്ങി. ആദാമി​ലൂ​ടെ അടുത്ത തലമു​റ​ക​ളി​ലേ​ക്കും, മുഴു മാനവ​കു​ടും​ബ​ത്തി​ലേ​ക്കും മരണം കടന്നു​വന്നു.

“പാപം തരുന്ന ശമ്പളം മരണം. ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള നിത്യ​ജീ​വ​നും.” (റോമർ 6:23) മരണത്തി​ന്റെ തടവറ​യിൽനിന്ന്‌ മാനവ​സ​മൂ​ഹത്തെ മോചി​പ്പി​ക്കാൻ ദൈവം സ്വന്തം മകനായ യേശു​ക്രി​സ്‌തു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചു. യേശു പൂർണ​ത​യുള്ള ജീവൻ ഈ ലോക​ത്തി​നു​വേണ്ടി ബലി അർപ്പിച്ചു. യേശു​വിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും “മോച​ന​വില” എന്നു വിളി​ക്കുന്ന ആ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ നിത്യ​ജീ​വൻ എന്ന സമ്മാനം ലഭിക്കും.—റോമർ 3:24.

ദൈവം തന്റെ ആരാധ​കർക്ക്‌ യേശു​ക്രി​സ്‌തു​വി​ലൂ​ടെ നൽകുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “വാക്കു​കൾകൊണ്ട്‌ വർണി​ക്കാ​നാ​കാത്ത സൗജന്യ​മായ ഈ സമ്മാന​ത്തി​നാ​യി ദൈവ​ത്തി​നു നന്ദി.” (2 കൊരി​ന്ത്യർ 9:15) മോച​ന​വില എന്ന അതുല്യ​സ​മ്മാ​നം നമ്മുടെ വർണന​കൾക്ക്‌ അതീത​മാണ്‌. ദൈവം മനുഷ്യർക്കു നൽകിയ എല്ലാ വിശി​ഷ്ട​സ​മ്മാ​ന​ങ്ങ​ളെ​ക്കാ​ളും അതിവി​ശി​ഷ്ട​മാണ്‌ മോച​ന​വില എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? മറ്റു സമ്മാന​ങ്ങ​ളെ​ക്കാൾ അതിനെ ശ്രേഷ്‌ഠ​മാ​ക്കു​ന്നത്‌ എന്താണ്‌?a നമ്മൾ അതിനെ എങ്ങനെ കാണണം? ഈ ചോദ്യ​ങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം അറിയാൻ തുടർന്നുള്ള രണ്ടു ലേഖനങ്ങൾ വായി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു.

a യേശു മനസ്സോ​ടെ ‘നമുക്കു​വേണ്ടി സ്വന്തം ജീവൻ അർപ്പിച്ചു.’ (1 യോഹ​ന്നാൻ 3:16) എങ്കിലും ആ ബലിമ​രണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രു​ന്ന​തു​കൊണ്ട്‌ മോച​ന​വില എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്തിയ ദൈവ​ത്തെ​ക്കു​റി​ച്ചാണ്‌ ഈ ലേഖനങ്ങൾ മുഖ്യ​മാ​യും സംസാ​രി​ക്കു​ന്നത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക