വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 ജൂൺ പേ. 32
  • നിങ്ങൾക്കു വിശ്വാ​സ​മു​ണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്കു വിശ്വാ​സ​മു​ണ്ടോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സമാനമായ വിവരം
  • യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • “ഞങ്ങൾക്ക്‌ വിശ്വാസം വർധിപ്പിച്ചുതരേണമേ”
    2015 വീക്ഷാഗോപുരം
  • വിശ്വാ​സം—നമ്മളെ ശക്തരാ​ക്കി​നി​റു​ത്തുന്ന ഗുണം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • നിങ്ങൾക്ക്‌ സുവാർത്തയിൽ വാസ്‌തവമായും വിശ്വാസമുണ്ടോ?
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 ജൂൺ പേ. 32

ബൈബി​ളി​ലെ ഒരു ആശയം

നിങ്ങൾക്കു വിശ്വാ​സ​മു​ണ്ടോ?

യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ നമുക്കു വിശ്വാ​സം കൂടിയേ തീരൂ. എന്നാൽ ബൈബിൾ പറയു​ന്നത്‌ “വിശ്വാ​സം എല്ലാവർക്കു​മി​ല്ല​ല്ലോ” എന്നാണ്‌. (2 തെസ്സ. 3:2) പൗലോസ്‌ ഇതു പറഞ്ഞത്‌, തന്നെ ഉപദ്ര​വി​ച്ചു​കൊ​ണ്ടി​രുന്ന ‘അപകട​കാ​രി​ക​ളും ദുഷ്ടരും ആയ മനുഷ്യ​രെ​ക്കു​റി​ച്ചാണ്‌.’ എന്നാൽ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറഞ്ഞ ഈ കാര്യം മറ്റു പലരു​ടെ​യും കാര്യ​ത്തിൽ സത്യമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, എല്ലാം സൃഷ്ടിച്ച ഒരു ദൈവ​മു​ണ്ടെ​ന്ന​തി​നു തെളി​വു​ക​ളു​ണ്ടാ​യി​ട്ടും പലരും അത്‌ അംഗീ​ക​രി​ക്കു​ന്നില്ല. (റോമ. 1:20) വേറെ ചിലർ എന്തോ ഒരു ശക്തിയു​ണ്ടെന്നു മാത്രം വിശ്വ​സി​ക്കു​ന്നു. എന്നാൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ഈ വിശ്വാ​സം മാത്രം പോരാ.

യഹോവ ഉണ്ടെന്നും യഥാർഥ വിശ്വാ​സ​മു​ള്ള​വർക്ക്‌ യഹോവ “പ്രതി​ഫലം നൽകു​ന്നെ​ന്നും” ഉള്ള ശക്തമായ ബോധ്യം നമുക്ക്‌ ആവശ്യ​മാണ്‌. (എബ്രാ. 11:6) ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു വശമാണ്‌ വിശ്വാ​സം. ദൈവാ​ത്മാവ്‌ ലഭിക്കാൻ നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌. (ലൂക്കോ. 11:9, 10, 13) ഇനി ദൈവാ​ത്മാവ്‌ ലഭിക്കാ​നുള്ള മറ്റൊരു പ്രധാ​ന​വഴി, ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ ബൈബിൾ വായി​ക്കു​ന്ന​താണ്‌. വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും അതനു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യണം. അങ്ങനെ ചെയ്യു​മ്പോൾ ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന തരം വിശ്വാ​സം നിങ്ങൾക്കു​ണ്ടെന്നു തെളി​യി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക