വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 21
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • ബന്യാ​മീൻഗോ​ത്രം ഇല്ലാതാ​കു​ന്നില്ല (1-25)

ന്യായാധിപന്മാർ 21:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:18
  • +ന്യായ 20:1

ന്യായാധിപന്മാർ 21:2

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:18, 26

ന്യായാധിപന്മാർ 21:4

ഒത്തുവാക്യങ്ങള്‍

  • +ലേവ 3:1

ന്യായാധിപന്മാർ 21:7

ഒത്തുവാക്യങ്ങള്‍

  • +ലേവ 5:4; 19:12; മത്ത 5:33
  • +ന്യായ 21:1, 18

ന്യായാധിപന്മാർ 21:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:1

ന്യായാധിപന്മാർ 21:10

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:5

ന്യായാധിപന്മാർ 21:12

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1

ന്യായാധിപന്മാർ 21:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:46, 47

ന്യായാധിപന്മാർ 21:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:8, 12

ന്യായാധിപന്മാർ 21:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:6

ന്യായാധിപന്മാർ 21:18

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:12; ന്യായ 21:1

ന്യായാധിപന്മാർ 21:19

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1

ന്യായാധിപന്മാർ 21:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്രി​മാർ.”

  • *

    അക്ഷ. “വട്ടംവ​ട്ട​മാ​യുള്ള നൃത്തം.”

ന്യായാധിപന്മാർ 21:22

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:12, 14
  • +ന്യായ 21:1, 18

ന്യായാധിപന്മാർ 21:23

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:48

ന്യായാധിപന്മാർ 21:25

ഒത്തുവാക്യങ്ങള്‍

  • +ന്യായ 17:6; 1ശമു 8:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 27

    6/15/1995, പേ. 22

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 21:1ന്യായ 21:18
ന്യായാ. 21:1ന്യായ 20:1
ന്യായാ. 21:2ന്യായ 20:18, 26
ന്യായാ. 21:4ലേവ 3:1
ന്യായാ. 21:7ലേവ 5:4; 19:12; മത്ത 5:33
ന്യായാ. 21:7ന്യായ 21:1, 18
ന്യായാ. 21:8ന്യായ 20:1
ന്യായാ. 21:10ന്യായ 21:5
ന്യായാ. 21:12യോശ 18:1
ന്യായാ. 21:13ന്യായ 20:46, 47
ന്യായാ. 21:14ന്യായ 21:8, 12
ന്യായാ. 21:15ന്യായ 21:6
ന്യായാ. 21:18ലേവ 19:12; ന്യായ 21:1
ന്യായാ. 21:19യോശ 18:1
ന്യായാ. 21:22ന്യായ 21:12, 14
ന്യായാ. 21:22ന്യായ 21:1, 18
ന്യായാ. 21:23ന്യായ 20:48
ന്യായാ. 21:25ന്യായ 17:6; 1ശമു 8:4, 5
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 21:1-25

ന്യായാ​ധി​പ​ന്മാർ

21 “നമ്മൾ ആരും ബന്യാ​മീ​നിൽനി​ന്നുള്ള ഒരുത്തനു നമ്മുടെ പെൺമ​ക്കളെ ഭാര്യ​യാ​യി കൊടു​ക്കില്ല”+ എന്ന്‌ ഇസ്രായേൽപു​രു​ഷ​ന്മാർ മിസ്‌പ​യിൽവെച്ച്‌ സത്യം ചെയ്‌തി​രു​ന്നു.+ 2 അങ്ങനെ ജനം ബഥേലിലേക്കു+ വന്ന്‌ വൈകുന്നേ​രം​വരെ സത്യദൈ​വ​ത്തി​ന്റെ സന്നിധി​യിൽ ഇരുന്ന്‌ ഉച്ചത്തിൽ കരഞ്ഞു. 3 അവർ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവേ, ഇങ്ങനെയൊ​രു കാര്യം ഇസ്രായേ​ലിൽ എങ്ങനെ സംഭവി​ച്ചു? ഇസ്രായേ​ലിൽനിന്ന്‌ ഒരു ഗോ​ത്രം​തന്നെ ഇന്ന്‌ ഇല്ലാതാ​യ​ല്ലോ!” 4 പിറ്റേന്നു ജനം അതിരാ​വി​ലെ എഴു​ന്നേറ്റ്‌ അവിടെ ഒരു യാഗപീ​ഠം പണിത്‌ അതിൽ ദഹനയാ​ഗ​ങ്ങ​ളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു.

5 അപ്പോൾ ജനം, “ഇസ്രായേൽഗോത്ര​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ കൂടി​വ​രാ​ത്ത​വ​രാ​യി ആരെങ്കി​ലു​മു​ണ്ടോ” എന്നു ചോദി​ച്ചു. കാരണം മിസ്‌പ​യിൽ യഹോ​വ​യു​ടെ സന്നിധി​യിൽ വരാത്ത​വരെ കൊന്നു​ക​ള​യ​ണമെന്ന്‌ അവർ ഒരു ദൃഢ​പ്ര​തിജ്ഞ ചെയ്‌തി​രു​ന്നു. 6 അവരുടെ സഹോ​ദ​ര​നായ ബന്യാ​മീ​നു സംഭവി​ച്ച​തിനെ​ക്കു​റിച്ച്‌ ഓർത്ത്‌ ഇസ്രാ​യേൽ ജനം ദുഃഖി​ച്ചു. അവർ പറഞ്ഞു: “ഇന്ന്‌ ഒരു ഗോ​ത്രം​തന്നെ ഇസ്രായേ​ലിൽനിന്ന്‌ അറ്റു​പോ​യി​രി​ക്കു​ന്നു. 7 നമ്മളിൽ ആരും നമ്മുടെ പെൺമ​ക്കളെ അവർക്കു ഭാര്യ​മാ​രാ​യി കൊടു​ക്കില്ല എന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ സത്യം ചെയ്‌ത+ സ്ഥിതിക്ക്‌ അവരിൽ ബാക്കി​യു​ള്ള​വർക്കു ഭാര്യ​മാ​രെ കണ്ടെത്താൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?”+

8 അവർ ചോദി​ച്ചു: “ഇസ്രായേൽഗോത്ര​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ മിസ്‌പ​യിൽ വരാത്തവർ ആരാണു​ള്ളത്‌?”+ യാബേശ്‌-ഗിലെ​യാ​ദിൽനി​ന്നു​ള്ളവർ ആരും സഭയുടെ പാളയ​ത്തിലേക്കു വന്നിരു​ന്നില്ല. 9 ജനത്തെ എണ്ണി​നോ​ക്കി​യപ്പോൾ യാബേശ്‌-ഗിലെ​യാ​ദിൽനി​ന്നു​ള്ളവർ ആരും അവി​ടെ​യില്ല എന്നു കണ്ടെത്തി. 10 അങ്ങനെ ഇസ്രായേൽസ​മൂ​ഹം 12,000 വീര​യോ​ദ്ധാ​ക്കളെ അവി​ടേക്ക്‌ അയച്ചു. അവർ അവരോ​ടു പറഞ്ഞു: “നിങ്ങൾ ചെന്ന്‌ സ്‌ത്രീ​കളെ​യും കുട്ടി​കളെ​യും സഹിതം യാബേശ്‌-ഗിലെ​യാ​ദി​ലെ ആളുകളെ മുഴുവൻ വാളു​കൊ​ണ്ട്‌ സംഹരി​ക്കുക.+ 11 നിങ്ങൾ ഇങ്ങനെ ചെയ്യണം: എല്ലാ പുരു​ഷ​ന്മാരെ​യും പുരു​ഷ​ന്മാരോ​ടു​കൂ​ടെ ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടുള്ള എല്ലാ സ്‌ത്രീ​കളെ​യും നിങ്ങൾ കൊ​ന്നൊ​ടു​ക്കണം.” 12 യാബേശ്‌-ഗിലെ​യാ​ദി​ലെ ആളുകൾക്കി​ട​യിൽ പുരു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാത്ത 400 കന്യക​മാ​രെ അവർ കണ്ടെത്തി. അവരെ അവർ കനാൻ ദേശത്തുള്ള ശീലോയിലെ+ പാളയ​ത്തിലേക്കു കൊണ്ടു​വന്നു.

13 തുടർന്ന്‌ സമൂഹം മുഴുവൻ ദൂതന്മാ​രെ അയച്ച്‌ രിമ്മോൻപാറയിലുള്ള+ ബന്യാ​മീ​ന്യ​രെ സമാധാ​ന​സന്ദേശം അറിയി​ച്ചു. 14 അങ്ങനെ ബന്യാ​മീ​ന്യർ തിരി​ച്ചു​വന്നു. യാബേശ്‌-ഗിലെ​യാ​ദിൽ ജീവ​നോ​ടെ ബാക്കി വെച്ച സ്‌ത്രീ​കളെ ഇസ്രായേ​ല്യർ അവർക്കു കൊടു​ത്തു.+ പക്ഷേ സ്‌ത്രീ​കൾ എണ്ണത്തിൽ കുറവാ​യി​രു​ന്ന​തുകൊണ്ട്‌ എല്ലാ ബന്യാ​മീ​ന്യർക്കും ഭാര്യ​മാ​രെ കിട്ടി​യില്ല. 15 യഹോവ ഇസ്രായേൽഗോത്ര​ങ്ങൾക്കി​ട​യിൽ പിളർപ്പു​ണ്ടാ​ക്കി​യതു കാരണം ബന്യാ​മീ​നു സംഭവി​ച്ചത്‌ ഓർത്ത്‌ ജനം മുഴുവൻ ദുഃഖി​ച്ചു.+ 16 സമൂഹത്തിലെ മൂപ്പന്മാർ ചോദി​ച്ചു: “ബന്യാ​മീ​നി​ലെ സ്‌ത്രീ​കളെ​ല്ലാം ഇല്ലാതായ സ്ഥിതിക്ക്‌, ബാക്കി പുരു​ഷ​ന്മാർക്കു ഭാര്യ​മാ​രെ കൊടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?” 17 അവർ പറഞ്ഞു: “ബന്യാ​മീ​നിൽ ബാക്കി​യു​ള്ള​വർക്ക്‌ ഒരു അവകാ​ശ​മു​ണ്ടാ​യി​രി​ക്കണം. ഇല്ലെങ്കിൽ ഇസ്രായേ​ലിൽനിന്ന്‌ ഒരു ഗോത്രം നാമാ​വശേ​ഷ​മാ​കും. 18 എന്നാൽ നമ്മുടെ പെൺമ​ക്കളെ അവർക്കു ഭാര്യ​മാ​രാ​യി കൊടു​ക്കാൻ നമുക്കു കഴിയില്ല. ‘ബന്യാ​മീ​നു ഭാര്യയെ കൊടു​ക്കു​ന്നവൻ ശപിക്കപ്പെ​ട്ടവൻ’ എന്ന്‌ ഇസ്രാ​യേൽ ജനം സത്യം ചെയ്‌തുപോ​യ​ല്ലോ.”+

19 അവർ തുടർന്നു: “ബഥേലി​നു വടക്കും ബഥേലിൽനി​ന്ന്‌ ശെഖേ​മിലേ​ക്കുള്ള പ്രധാ​ന​വീ​ഥി​യു​ടെ കിഴക്കും ലബോ​ന​യു​ടെ തെക്കും ആയി സ്ഥിതി ചെയ്യുന്ന ശീലോയിൽ+ എല്ലാ വർഷവും യഹോ​വ​യു​ടെ ഉത്സവമു​ണ്ട​ല്ലോ.” 20 അതുകൊണ്ട്‌ അവർ ബന്യാ​മീ​ന്യരോ​ടു കല്‌പി​ച്ചു: “നിങ്ങൾ പോയി മുന്തി​രിത്തോ​ട്ട​ങ്ങ​ളിൽ പതിയി​രി​ക്കുക. 21 ശീലോയിലെ യുവതികൾ* നൃത്തം* ചെയ്യാൻ കൂടി​വ​രുമ്പോൾ നിങ്ങൾ ഓരോ​രു​ത്ത​രും മുന്തി​രിത്തോ​ട്ട​ത്തിൽനിന്ന്‌ പുറത്ത്‌ വന്ന്‌ ഒരു പെൺകു​ട്ടി​യെ പിടി​കൂ​ടി ബന്യാ​മീൻ ദേശ​ത്തേക്കു കൊണ്ടുപോ​കണം. 22 അവരുടെ അപ്പന്മാ​രോ ആങ്ങളമാ​രോ പരാതി​യു​മാ​യി ഞങ്ങളുടെ അടുത്ത്‌ വന്നാൽ ഞങ്ങൾ അവരോ​ട്‌ ഇങ്ങനെ പറഞ്ഞുകൊ​ള്ളാം: ‘അവർക്ക്‌ എല്ലാവർക്കും കൊടു​ക്കാൻ വേണ്ടത്ര പെൺകു​ട്ടി​കളെ യുദ്ധത്തിൽ ഞങ്ങൾക്കു കിട്ടി​യില്ല.+ കുറ്റക്കാ​രാ​കാ​തെ അവർക്കു ഭാര്യ​മാ​രെ കൊടു​ക്കാൻ നിങ്ങൾക്കും കഴിയില്ല.+ അതു​കൊണ്ട്‌ ഞങ്ങളെ ഓർത്ത്‌ അവരോ​ടു ദയ കാണി​ക്കണം.’”

23 ബന്യാമീന്യർ അതു​പോലെ​തന്നെ ചെയ്‌തു. അവർ ഓരോ​രു​ത്ത​രും ചെന്ന്‌ നൃത്തം ചെയ്‌തുകൊ​ണ്ടി​രുന്ന യുവതി​കളെ പിടി​ച്ചുകൊ​ണ്ടുപോ​യി. എന്നിട്ട്‌ അവർ അവകാ​ശ​ത്തിലേക്കു മടങ്ങി​ച്ചെന്ന്‌ നഗരങ്ങൾ പുതുക്കിപ്പണിത്‌+ അവയിൽ താമസ​മാ​ക്കി.

24 ഇസ്രായേല്യർ അവി​ടെ​നിന്ന്‌ അവരവ​രു​ടെ ഗോ​ത്ര​ത്തിലേ​ക്കും കുടും​ബ​ത്തിലേ​ക്കും തിരികെപ്പോ​യി. അങ്ങനെ അവർ ഓരോ​രു​ത്ത​രും അവരവ​രു​ടെ അവകാ​ശ​ത്തിലേക്കു മടങ്ങി.

25 അക്കാലത്ത്‌ ഇസ്രായേ​ലിൽ ഒരു രാജാ​വു​ണ്ടാ​യി​രു​ന്നില്ല.+ ഓരോ​രു​ത്ത​രും അവരവർക്കു ശരി​യെന്നു തോന്നി​യ​തുപോ​ലെ ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക