18 പ്രാണൻ പോകുന്ന സമയത്ത് (കാരണം റാഹേൽ മരിക്കുകയായിരുന്നു.) റാഹേൽ കുഞ്ഞിനു ബനോനി എന്നു പേരിട്ടു. എന്നാൽ അവന്റെ അപ്പൻ അവനെ ബന്യാമീൻ+ എന്നു വിളിച്ചു. 19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്‌തു.