20 കൂടാതെ, ‘അങ്ങയുടെ ദാസനായ യാക്കോബ് പിന്നാലെയുണ്ട്’ എന്നും പറയണം.” കാരണം യാക്കോബ് തന്നോടുതന്നെ പറഞ്ഞു: ‘എനിക്കു മുമ്പായി സമ്മാനം കൊടുത്തയച്ച്+ ഏശാവിനെ ശാന്തനാക്കാൻ കഴിഞ്ഞാൽ, പിന്നീടു നേരിൽ കാണുമ്പോൾ ഏശാവ് എന്നെ ദയയോടെ സ്വീകരിച്ചേക്കും.’