11 അപ്പോൾ അവരുടെ അപ്പനായ ഇസ്രായേൽ പറഞ്ഞു: “അങ്ങനെയെങ്കിൽ ഇങ്ങനെ ചെയ്യുക. കുറച്ച് സുഗന്ധക്കറ,+ കുറച്ച് തേൻ, സുഗന്ധപ്പശ, മരപ്പട്ട,+ പിസ്റ്റാഷിയണ്ടി, ബദാം എന്നിങ്ങനെ ദേശത്തെ വിശേഷവസ്തുക്കൾ നിങ്ങളുടെ സഞ്ചിയിൽ എടുത്ത് അദ്ദേഹത്തിനു കാഴ്‌ചയായി+ കൊണ്ടുപോകുക.
18 അപ്പോൾ, അബീഗയിൽ+ പെട്ടെന്നുതന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച് ആട്, അഞ്ചു സെയാ* മലർ, 100 ഉണക്കമുന്തിരിയട, 200 അത്തിയട എന്നിവ എടുത്ത് കഴുതകളുടെ പുറത്ത് വെച്ചു.+