18 അപ്പോൾ യഹൂദ യോസേഫിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “യജമാനനോടു ഞാൻ യാചിക്കുകയാണ്. അങ്ങയുടെ മുമ്പാകെ ഒരു കാര്യം ഉണർത്തിക്കാൻ അടിയനെ അനുവദിക്കേണമേ. അടിയനോടു കോപിക്കരുതേ; അങ്ങ് ഞങ്ങൾക്കു ഫറവോനെപ്പോലെയാണല്ലോ.+
8 “എന്നാൽ യഹൂദേ,+ നിന്റെ സഹോദരന്മാർ നിന്നെ സ്തുതിക്കും.+ നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിലിരിക്കും.+ നിന്റെ അപ്പന്റെ മക്കൾ നിന്റെ മുന്നിൽ കുമ്പിടും.+
3 യഹൂദയുടെ ആൺമക്കൾ ഏർ, ഓനാൻ, ശേല എന്നിവരായിരുന്നു. കനാന്യനായ ശൂവയുടെ മകളിൽ യഹൂദയ്ക്കു ജനിച്ചതാണ് ഈ മൂന്നു പേരും.+ എന്നാൽ, തന്നെ അപ്രീതിപ്പെടുത്തിയതുകൊണ്ട് യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോവ കൊന്നുകളഞ്ഞു.+
5 അപ്പോൾ മൂപ്പന്മാരിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്രത്തിലെ സിംഹവും+ ദാവീദിന്റെ വേരും+ ആയവൻ വിജയിച്ചിരിക്കുന്നു.+ അതുകൊണ്ട് ചുരുൾ നിവർക്കാനും അതിന്റെ ഏഴു മുദ്ര പൊട്ടിക്കാനും അദ്ദേഹത്തിനു കഴിയും.”