-
പുറപ്പാട് 14:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഉടൻതന്നെ മോശ കടലിനു മീതെ കൈ നീട്ടി. പ്രഭാതമാകാറായപ്പോൾ കടൽ വീണ്ടും പഴയപടിയായി. അതിൽനിന്ന് രക്ഷപ്പെടാൻ ഈജിപ്തുകാർ ഓടിയെങ്കിലും യഹോവ അവരെ കടലിനു നടുവിലേക്കു കുടഞ്ഞിട്ടു.+ 28 തിരികെ വന്ന വെള്ളം, ഇസ്രായേല്യരുടെ പിന്നാലെ കടലിലേക്കു ചെന്ന യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഫറവോന്റെ മുഴുസൈന്യത്തെയും മുക്കിക്കളഞ്ഞു.+ ഒറ്റയാൾപ്പോലും രക്ഷപ്പെട്ടില്ല.+
-
-
ആവർത്തനം 4:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 അല്ല, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കാൺകെ ഈജിപ്തിൽവെച്ച് നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ ദൈവം ഇന്നേവരെ പ്രവർത്തിച്ചിട്ടുണ്ടോ? ന്യായവിധികൾ,* അടയാളങ്ങൾ, അത്ഭുതങ്ങൾ,+ യുദ്ധം,+ ബലമുള്ള കൈ,+ നീട്ടിയ കരം, ഭയാനകമായ പ്രവൃത്തികൾ+ എന്നിവയാൽ മറ്റൊരു ജനതയുടെ മധ്യേനിന്ന് തനിക്കായി ഒരു ജനതയെ എടുക്കാൻ ദൈവം മുമ്പ് എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
-