വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 26:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഒടുവിൽ യഹോവ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും ചെയ്‌ത്‌ ബലമുള്ള കൈയാ​ലും നീട്ടിയ കരത്താലും+ ഭയാന​ക​മായ പ്രവൃ​ത്തി​ക​ളാ​ലും ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ചു.+

  • സങ്കീർത്തനം 78:43-51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+

      സോവാനിൽ ചെയ്‌ത അത്ഭുത​ങ്ങ​ളും അവർ മറന്നു​ക​ളഞ്ഞു.

      44 ദൈവം നൈലി​ന്റെ കനാലു​കളെ രക്തമാക്കി;+

      അങ്ങനെ, അവർക്കു സ്വന്തം നീർച്ചാ​ലു​ക​ളിൽനിന്ന്‌ കുടി​ക്കാൻ കഴിയാ​താ​യി.

      45 അവരെ വിഴു​ങ്ങാൻ രക്തം കുടി​ക്കുന്ന ഈച്ചകളെ ദൈവം കൂട്ടമാ​യി അയച്ചു;+

      അവരെ നശിപ്പി​ക്കാൻ തവളക​ളെ​യും.+

      46 അവരുടെ വിളകളെ ആർത്തി​പൂണ്ട വെട്ടു​ക്കി​ളി​കൾക്കു നൽകി;

      അവരുടെ അധ്വാ​ന​ഫലം വെട്ടു​ക്കി​ളി​പ്പ​ട​യ്‌ക്കി​ര​യാ​യി.+

      47 ദൈവം അവരുടെ മുന്തി​രി​ച്ചെ​ടി​കൾ കൻമഴ​യാൽ നശിപ്പി​ച്ചു,+

      അവരുടെ അത്തി മരങ്ങൾ ആലിപ്പ​ഴ​ത്താ​ലും.

      48 അവരുടെ ചുമട്ടു​മൃ​ഗ​ങ്ങളെ കൻമഴയ്‌ക്കും+

      വളർത്തുമൃഗങ്ങളെ മിന്നലിനും* ഇരയാക്കി.

      49 ദൈവം അവരുടെ മേൽ തന്റെ കോപാ​ഗ്നി ചൊരി​ഞ്ഞു;

      ക്രോധവും ധാർമി​ക​രോ​ഷ​വും കഷ്ടതയും വർഷിച്ചു.

      ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു.

      50 തന്റെ കോപം ചൊരി​യേ​ണ്ട​തി​നു ദൈവം ഒരു വഴി ഒരുക്കി;

      അവരെ മരണത്തിൽനി​ന്ന്‌ ഒഴിവാ​ക്കി​യില്ല;

      മാരകമായ പകർച്ച​വ്യാ​ധിക്ക്‌ അവരെ വിട്ടു​കൊ​ടു​ത്തു.

      51 ഒടുവിൽ, ദൈവം ഈജി​പ്‌തി​ലെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരി​ച്ചു;+

      അവരുടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ലത്തെ,

      ഹാമിന്റെ കൂടാ​ര​ത്തി​ലു​ള്ള​വരെ ദൈവം കൊന്നു​ക​ളഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക