-
ലേവ്യ 6:2-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തന്റെ പക്കൽ നിക്ഷേപിച്ചതോ ആയ എന്തെങ്കിലുമായി ബന്ധപ്പെട്ട് ഒരാൾ അയൽക്കാരനെ വഞ്ചിച്ച് പാപം ചെയ്യുകയും+ അങ്ങനെ, യഹോവയോട് അവിശ്വസ്തത കാണിക്കുകയും+ ചെയ്യുന്നെന്നിരിക്കട്ടെ. അല്ലെങ്കിൽ, ഒരാൾ അയൽക്കാരനിൽനിന്ന് എന്തെങ്കിലും കട്ടെടുക്കുകയോ അയൽക്കാരനെ ചതിക്കുകയോ ചെയ്യുന്നു. 3 അതുമല്ലെങ്കിൽ അവന് എന്തെങ്കിലും കളഞ്ഞുകിട്ടുകയും അതു സംബന്ധിച്ച് നുണ പറയുകയും ചെയ്യുന്നു. ഇതുപോലുള്ള ഏതെങ്കിലും പാപം ചെയ്തിട്ട് അതെപ്പറ്റി അവൻ കള്ളസത്യം ചെയ്‌താൽ+ അവൻ ചെയ്യേണ്ടത് ഇതാണ്: 4 അവൻ പാപം ചെയ്‌ത് കുറ്റക്കാരനായെങ്കിൽ താൻ മോഷ്ടിച്ചതോ അന്യായമായി കൈവശപ്പെടുത്തിയതോ വഞ്ചിച്ചെടുത്തതോ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തനിക്കു കളഞ്ഞുകിട്ടിയതോ ആയ വസ്‌തു തിരികെ കൊടുക്കണം. 5 ഇനി, അവൻ എന്തിനെയെങ്കിലും സംബന്ധിച്ച് കള്ളസത്യം ചെയ്തിട്ടുണ്ടെങ്കിൽ അതു മടക്കിക്കൊടുക്കണം. അവൻ മുതലും അതിന്റെ അഞ്ചിലൊന്നുംകൂടെ ചേർത്ത് മുഴുവൻ നഷ്ടപരിഹാരവും കൊടുക്കണം.+ കുറ്റം തെളിയിക്കപ്പെടുന്ന ദിവസം അവൻ അത് ഉടമസ്ഥനു കൊടുക്കണം.
-