വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “കുഷ്‌ഠ​രോ​ഗി​ക​ളായ എല്ലാവരെയും+ സ്രാവ​മുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധ​രായ എല്ലാവരെയും+ പാളയ​ത്തി​നു പുറ​ത്തേക്ക്‌ അയയ്‌ക്കാൻ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ക്കുക.

  • സംഖ്യ 12:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യഹോവ മോശ​യോ​ടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത്‌ തുപ്പി​യാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച്‌ കഴി​യേ​ണ്ടി​വ​രി​ല്ലേ? അതു​കൊണ്ട്‌ അവളെ ഏഴു ദിവസം മാറ്റി​പ്പാർപ്പി​ക്കുക, അവൾ പാളയ​ത്തി​നു പുറത്ത്‌ കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടു​വ​രാം.”

  • 2 രാജാക്കന്മാർ 7:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ആ നഗരത്തി​ന്റെ കവാട​ത്തിൽ നാലു കുഷ്‌ഠ​രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു.+ അവർ പരസ്‌പരം പറഞ്ഞു: “ചാകു​ന്ന​തു​വരെ നമ്മൾ ഇവി​ടെ​ത്തന്നെ ഇരിക്കു​ന്നത്‌ എന്തിനാ​ണ്‌?

  • 2 ദിനവൃത്താന്തം 26:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 മുഖ്യപുരോഹിതനായ അസര്യ​യും മറ്റു പുരോ​ഹി​ത​ന്മാ​രും നോക്കി​യ​പ്പോൾ അതാ, ഉസ്സീയ​യു​ടെ നെറ്റി​യിൽ കുഷ്‌ഠം ബാധി​ച്ചി​രി​ക്കു​ന്നു! അവർ ധൃതി​യിൽ ഉസ്സീയയെ അവി​ടെ​നിന്ന്‌ പുറത്താ​ക്കി. തന്നെ യഹോവ ശിക്ഷി​ച്ചെന്നു മനസ്സി​ലാ​ക്കിയ ഉസ്സീയ​യും പുറത്ത്‌ കടക്കാൻ തിടു​ക്കം​കൂ​ട്ടി.

      21 യഹോവയുടെ ഭവനത്തി​ലേക്കു ചെല്ലാൻ അനുവാ​ദ​മി​ല്ലാ​തി​രു​ന്ന​തു​കൊണ്ട്‌, കുഷ്‌ഠ​രോ​ഗി​യായ ഉസ്സീയയ്‌ക്കു+ മരണം​വരെ മറ്റൊരു ഭവനത്തിൽ കഴി​യേ​ണ്ടി​വന്നു. ഉസ്സീയ​യു​ടെ മകൻ യോഥാ​മി​നാ​യി​രു​ന്നു അപ്പോൾ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ ചുമതല. യോഥാ​മാ​ണു ദേശത്തെ ജനങ്ങൾക്കു ന്യായ​പാ​ലനം നടത്തി​യി​രു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക