-
ലേവ്യ 14:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പുരോഹിതൻ ആ ഒരു ലോഗ് എണ്ണയിൽ+ കുറച്ച് എടുത്ത് തന്റെ ഇടത്തെ ഉള്ളങ്കൈയിൽ ഒഴിക്കും. 16 എന്നിട്ട് ആ എണ്ണയിൽ വലങ്കൈയുടെ വിരൽ മുക്കി അതിൽ കുറച്ച് യഹോവയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും. 17 പിന്നെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണയിൽ കുറച്ച്, ശുദ്ധി പ്രാപിക്കാൻ വന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും അപരാധയാഗത്തിന്റെ രക്തം പുരട്ടിയതിനു മീതെ പുരട്ടും. 18 എന്നിട്ട് പുരോഹിതൻ, തന്റെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണ, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ തലയിൽ പുരട്ടി യഹോവയുടെ സന്നിധിയിൽവെച്ച് അവനു പാപപരിഹാരം വരുത്തും.+
-