3 പിന്നെ മോശ വന്ന് യഹോവയുടെ എല്ലാ വാക്കുകളും എല്ലാ ന്യായത്തീർപ്പുകളും+ ജനത്തെ അറിയിച്ചു. അപ്പോൾ ജനമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.”+
8 അപ്പോൾ മോശ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചിട്ട്+ പറഞ്ഞു: “ഈ വാക്കുകൾക്കെല്ലാം ചേർച്ചയിൽ യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ് ഇത്.”+
9 യഹോവ നിങ്ങളുമായി ചെയ്‌ത ഉടമ്പടിയുടെ കൽപ്പലകകൾ+ സ്വീകരിക്കാൻ മലയിലേക്കു കയറിച്ചെന്ന ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ 40 രാവും 40 പകലും അവിടെ ചെലവഴിച്ചു.+