-
യോശുവ 10:11-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവർ ഇസ്രായേലിന്റെ മുന്നിൽനിന്ന് ഓടി ബേത്ത്-ഹോരോൻ ഇറക്കം ഇറങ്ങുമ്പോൾ യഹോവ ആകാശത്തുനിന്ന് അവരുടെ മേൽ വലിയ ആലിപ്പഴങ്ങൾ വർഷിച്ചു. അവർ അസേക്കയിൽ എത്തുന്നതുവരെ അതു തുടർന്നു. അങ്ങനെ, അവർ ചത്തൊടുങ്ങി. വാസ്തവത്തിൽ, ഇസ്രായേല്യർ വാളുകൊണ്ട് കൊന്നവരെക്കാൾ കൂടുതലായിരുന്നു ആലിപ്പഴം വീണ് മരിച്ചവർ.
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
“സൂര്യാ, നീ ഗിബെയോന്റെ+ മുകളിൽ നിശ്ചലമായി നിൽക്കൂ!+
ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയുടെ മുകളിലും!”
13 അങ്ങനെ, ഇസ്രായേൽ ജനത ശത്രുക്കളോടു പ്രതികാരം നടത്തിക്കഴിയുന്നതുവരെ സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും അനങ്ങിയില്ല. യാശാരിന്റെ പുസ്‌തകത്തിൽ+ ഇക്കാര്യം എഴുതിയിട്ടുണ്ടല്ലോ. ആ ദിവസം മുഴുവൻ സൂര്യൻ ആകാശമധ്യേ നിശ്ചലമായി നിന്നു; അത് അസ്തമിച്ചില്ല. 14 യഹോവ ഒരു മനുഷ്യന്റെ വാക്കിനു ചെവി കൊടുത്ത+ അതുപോലൊരു ദിവസം അതിനു മുമ്പോ പിമ്പോ, ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. കാരണം, യഹോവതന്നെയായിരുന്നു ഇസ്രായേല്യർക്കുവേണ്ടി പോരാടിയത്.+
-