14 “‘ആ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായിരിക്കും. തലമുറകളിലുടനീളം യഹോവയ്ക്ക് ഒരു ഉത്സവമായി നിങ്ങൾ അത് ആഘോഷിക്കണം. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി* കണ്ട് നിങ്ങൾ അത് ആഘോഷിക്കുക.
7 അതിനുള്ള ദിവസവും മാസവും തീരുമാനിക്കാൻ അവർ അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്,+ അതായത് നറുക്ക്, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു.