3മഹാപുരോഹിതനായ എല്യാശീബും+ അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ചേർന്ന് അജകവാടം+ പണിയാൻതുടങ്ങി. അവർ അതു വിശുദ്ധീകരിച്ച്*+ അതിന്റെ വാതിലുകൾ പിടിപ്പിച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശുദ്ധീകരിച്ചു.
6 പാസേഹയുടെ മകനായ യോയാദയും ബസോദ്യയുടെ മകനായ മെശുല്ലാമും പഴയനഗരകവാടത്തിന്റെ+ അറ്റകുറ്റപ്പണികൾ നടത്തി. അവർ അതിനു തടികൊണ്ട് ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു.
13 ഹാനൂനും സനോഹനിവാസികളും+ ചേർന്ന് താഴ്‌വരക്കവാടത്തിന്റെ+ കേടുപാടുകൾ തീർത്തു. അവർ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. അവർ ചാരക്കൂനക്കവാടം+ വരെ മതിൽ 1,000 മുഴം* നന്നാക്കി.