8അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്‌തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു.
37 ഉറവക്കവാടത്തിന്റെ അടുത്ത്+ എത്തിയ അവർ നേരെ ദാവീദിന്റെ നഗരത്തിലെ+ പടികൾക്കു+ മുകളിലൂടെ ദാവീദിന്റെ ഭവനത്തിനു മുകളിലായുള്ള മതിലിന്റെ കയറ്റം കയറി കിഴക്ക് ജലകവാടത്തിലേക്കു+ പോയി.