വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 30:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അങ്ങ്‌ എന്നെ മരണത്തി​ലേക്ക്‌,

      ജീവനുള്ള സകലരും കണ്ടുമു​ട്ടുന്ന വീട്ടി​ലേക്ക്‌, കൊണ്ടു​പോ​കും എന്ന്‌ എനിക്ക്‌ അറിയാം.

  • സങ്കീർത്തനം 49:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ബുദ്ധിയുള്ളവർപോലും മരിക്കു​ന്നത്‌ അവർ കാണുന്നു;

      വിഡ്‌ഢികളും ബുദ്ധി​ഹീ​ന​രും ഒരു​പോ​ലെ മൺമറ​യു​ന്നു;+

      അവരുടെ സമ്പത്തു മറ്റുള്ള​വർക്കു​വേണ്ടി വിട്ടി​ട്ടു​പോ​കാ​തെ നിർവാ​ഹ​മില്ല.+

  • സങ്കീർത്തനം 49:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 എന്നാൽ ഒരാൾ എത്ര ആദരണീ​യ​നാ​ണെ​ങ്കി​ലും അയാളു​ടെ ജീവൻ നിലനിൽക്കില്ല;+

      ചത്തുപോകുന്ന മൃഗങ്ങ​ളെ​ക്കാൾ അയാൾ ഒട്ടും മെച്ചമല്ല.+

  • സഭാപ്രസംഗകൻ 8:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഒരു മനുഷ്യ​നും ജീവനു മേൽ* അധികാ​ര​മില്ല, അതിനെ പിടി​ച്ചു​നി​റു​ത്താ​നും സാധി​ക്കില്ല. അതു​പോ​ലെ, മരണദി​വ​സ​ത്തി​ന്മേ​ലും ആർക്കും അധികാ​ര​മില്ല.+ യുദ്ധസ​മ​യത്ത്‌ ഒരു പടയാ​ളി​ക്കും ഒഴിവ്‌ കിട്ടാ​ത്ത​തു​പോ​ലെ, ദുഷ്ടത പതിവാ​ക്കി​യ​വർക്ക്‌ അത്‌ അതിൽനി​ന്ന്‌ മോചനം കൊടു​ക്കില്ല.*

  • സഭാപ്രസംഗകൻ 9:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നീതിമാനും ദുഷ്ടനും,+ നല്ലവനും ശുദ്ധനും അശുദ്ധ​നും, ബലി അർപ്പി​ക്കു​ന്ന​വ​നും ബലി അർപ്പി​ക്കാ​ത്ത​വ​നും എല്ലാം ഒടുവിൽ സംഭവി​ക്കു​ന്നത്‌ ഒന്നുതന്നെ.+ നല്ലവനും പാപി​യും ഒരു​പോ​ലെ; ആണയി​ടു​ന്ന​വ​നും ആണയി​ടാൻ പേടി​ക്കു​ന്ന​വ​നും ഒരു​പോ​ലെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക