24 ഏതാണ്ടു മൂന്നു മാസത്തിനു ശേഷം യഹൂദയ്ക്ക് ഇങ്ങനെ വിവരം കിട്ടി: “നിന്റെ മരുമകൾ താമാർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; അങ്ങനെ അവൾ ഗർഭിണിയുമായി.” അപ്പോൾ യഹൂദ, “അവളെ പുറത്ത് കൊണ്ടുവന്ന് ചുട്ടുകൊല്ലുക”+ എന്നു പറഞ്ഞു.
10 “‘ഇനി, മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന ഒരു മനുഷ്യന്റെ കാര്യത്തിൽ ചെയ്യേണ്ടത്: സഹമനുഷ്യന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. വ്യഭിചാരം ചെയ്‌ത ആ പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+
22 “ഒരാൾ മറ്റൊരാളുടെ ഭാര്യയോടുകൂടെ കിടക്കുന്നതു കണ്ടാൽ ഇരുവരെയും, ആ സ്ത്രീയെയും ഒപ്പം കിടന്ന പുരുഷനെയും, നിങ്ങൾ കൊല്ലണം.+ അങ്ങനെ നിങ്ങൾ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം.