16 പിന്നെ ദൈവം അവരുടെ ചെവികൾ തുറക്കുന്നു;+
തന്റെ ഉപദേശങ്ങൾ അവരിൽ മായാതെ പതിപ്പിക്കുന്നു.
17 അങ്ങനെ ദൈവം മനുഷ്യനെ തെറ്റിൽനിന്ന് പിന്തിരിപ്പിക്കുകയും+
അഹങ്കാരത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.+
18 ദൈവം അവന്റെ പ്രാണനെ കുഴിയിൽനിന്ന് രക്ഷിക്കുന്നു,+
വാളിന് ഇരയാകാതെ അവന്റെ ജീവനെ സംരക്ഷിക്കുന്നു.