വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 16:8-13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 “യഹോ​വ​യോ​ടു നന്ദി പറയൂ,+ തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,

      ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+

       9 ദൈവത്തിനു പാട്ടു പാടു​വിൻ, ദൈവത്തെ സ്‌തു​തി​ച്ചു​പാ​ടു​വിൻ,*+

      ദൈവ​ത്തി​ന്റെ അത്ഭുത​ചെ​യ്‌തി​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കു​വിൻ.*+

      10 വിശുദ്ധമായ തിരു​നാ​മ​ത്തെ​പ്രതി അഭിമാ​നം​കൊ​ള്ളു​വിൻ.+

      യഹോ​വ​യെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം ആഹ്ലാദി​ക്കട്ടെ.+

      11 യഹോവയെ അന്വേ​ഷി​ക്കു​വിൻ;+ ദൈവ​ത്തി​ന്റെ ശക്തി തേടു​വിൻ.

      ഇടവി​ടാ​തെ ദൈവ​ത്തി​ന്റെ മുഖപ്രസാദം* തേടു​വിൻ.+

      12 ദൈവത്തിന്റെ മഹാപ്രവൃത്തികളും+ അത്ഭുത​ങ്ങ​ളും

      ദൈവം പ്രസ്‌താ​വിച്ച വിധി​ക​ളും ഓർത്തു​കൊ​ള്ളൂ,

      13 ദൈവദാസനായ ഇസ്രാ​യേ​ലി​ന്റെ സന്തതിയേ,*+

      യാക്കോ​ബിൻമ​ക്കളേ, ദൈവം തിര​ഞ്ഞെ​ടു​ത്ത​വരേ,+

      നിങ്ങൾ അവ മറന്നു​ക​ള​യ​രുത്‌.

  • സങ്കീർത്തനം 96:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ജനതകൾക്കിടയിൽ ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​വിൻ;

      ജനങ്ങൾക്കിടയിൽ ദൈവ​ത്തി​ന്റെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും.+

  • സങ്കീർത്തനം 145:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവർ അങ്ങയുടെ രാജാ​ധി​കാ​ര​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കും;+

      അങ്ങയുടെ പ്രതാ​പ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കും;+

      ל (ലാമെദ്‌)

      12 അങ്ങനെ അവർ, അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ചും+

      അങ്ങയുടെ രാജാ​ധി​കാ​ര​ത്തി​ന്റെ മഹനീ​യ​പ്ര​താ​പ​ത്തെ​ക്കു​റി​ച്ചും സകല​രെ​യും അറിയി​ക്കും.+

  • യശയ്യ 12:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അന്നാളിൽ നീ പറയും:

      “യഹോ​വ​യോ​ടു നന്ദി പറയൂ, തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,

      ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+

      ദൈവ​ത്തി​ന്റെ പേര്‌ ഉയർന്നി​രി​ക്കു​ന്നെന്നു പ്രഖ്യാ​പി​ക്കൂ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക