6 ദൈവം തന്റെ വിശുദ്ധിയിൽ സംസാരിച്ചിരിക്കുന്നു:
“ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേം അവകാശമായി നൽകും,+
ഞാൻ സുക്കോത്ത് താഴ്‌വര അളന്ന് കൊടുക്കും.+
7 ഗിലെയാദ് എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;+
എഫ്രയീം എന്റെ പടത്തൊപ്പി;
യഹൂദ എന്റെ അധികാരദണ്ഡ്.+
8 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+
ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+
ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+