6 മടിയാ,+ ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക;
അതു ചെയ്യുന്നതെല്ലാം നോക്കി ജ്ഞാനം നേടുക.
7 അതിനു സൈന്യാധിപനോ അധികാരിയോ ഭരണാധിപനോ ഇല്ല.
8 എന്നിട്ടും അതു വേനൽക്കാലത്ത് തീറ്റ ഒരുക്കുന്നു,+
കൊയ്ത്തുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു.
9 മടിയാ, എത്ര നേരം നീ ഇങ്ങനെ കിടക്കും?
നീ എപ്പോൾ ഉറക്കമുണരും?
10 അൽപ്പം ഉറക്കം, അൽപ്പം മയക്കം,
കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.+
11 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;
ഇല്ലായ്‌മ ആയുധധാരിയെപ്പോലെ എത്തും.+