-
1 രാജാക്കന്മാർ 21:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അങ്ങനെ ഇസബേൽ ആഹാബിന്റെ പേരിൽ കുറച്ച് കത്തുകൾ എഴുതി അതിൽ ആഹാബിന്റെ മുദ്ര വെച്ചു.+ പിന്നെ ആ കത്തുകൾ നാബോത്തിന്റെ നഗരത്തിലെ മൂപ്പന്മാർക്കും+ പ്രധാനികൾക്കും അയച്ചു. 9 ആ കത്തുകളിൽ ഇസബേൽ ഇങ്ങനെ എഴുതിയിരുന്നു: “ഒരു ഉപവാസം പ്രഖ്യാപിച്ച് നാബോത്തിനെ ജനത്തിനു മുന്നിൽ ഇരുത്തുക. 10 എന്നിട്ട് ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേരെ അയാളുടെ മുന്നിൽ ഇരുത്തി, ‘ഇയാൾ ദൈവത്തെയും രാജാവിനെയും നിന്ദിച്ചു’+ എന്നു നാബോത്തിന് എതിരെ സാക്ഷി പറയിക്കണം.+ പിന്നെ നാബോത്തിനെ പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊല്ലണം.”+
11 അങ്ങനെ നാബോത്തിന്റെ നഗരത്തിലെ പുരുഷന്മാർ, അതായത് അവിടെ താമസിച്ചിരുന്ന മൂപ്പന്മാരും പ്രധാനികളും, ഇസബേൽ അയച്ച കത്തിൽ എഴുതിയിരുന്നതുപോലെതന്നെ ചെയ്‌തു.
-
-
യിരെമ്യ 38:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ദയവുചെയ്ത് ഇയാളെ കൊന്നുകളയാമോ?+ ഇങ്ങനെയൊക്കെ പറഞ്ഞ് ഈ മനുഷ്യൻ നഗരത്തിൽ ബാക്കിയുള്ള പടയാളികളുടെയും മറ്റെല്ലാവരുടെയും മനോധൈര്യം കെടുത്തിക്കളയുകയാണ്.* ജനത്തിനു സമാധാനമല്ല, നാശം വന്നുകാണാനാണ് ഇയാൾ ആഗ്രഹിക്കുന്നത്.” 5 അപ്പോൾ സിദെക്കിയ രാജാവ് പറഞ്ഞു: “ഇതാ, അയാൾ നിങ്ങളുടെ കൈയിലാണ്. നിങ്ങളെ തടയാൻ രാജാവിനു പറ്റുമോ?”
-