-
സഭാപ്രസംഗകൻ 3:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 കാരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയാണ്.+ ഒന്നു മരിക്കുന്നതുപോലെ മറ്റേതും മരിക്കുന്നു. അവയ്ക്കെല്ലാം ഒരേ ജീവശക്തിയാണുള്ളത്.*+ അതുകൊണ്ട്, മനുഷ്യനു മൃഗങ്ങളെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. എല്ലാം വ്യർഥമാണ്. 20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+
-
-
സഭാപ്രസംഗകൻ 9:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നീതിമാനും ദുഷ്ടനും,+ നല്ലവനും ശുദ്ധനും അശുദ്ധനും, ബലി അർപ്പിക്കുന്നവനും ബലി അർപ്പിക്കാത്തവനും എല്ലാം ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെ.+ നല്ലവനും പാപിയും ഒരുപോലെ; ആണയിടുന്നവനും ആണയിടാൻ പേടിക്കുന്നവനും ഒരുപോലെ. 3 സൂര്യനു കീഴെ നടക്കുന്ന ദുഃഖകരമായ ഒരു കാര്യം ഇതാണ്: എല്ലാവർക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയായതുകൊണ്ട്+ മനുഷ്യരുടെ ഹൃദയത്തിൽ തിന്മ നിറഞ്ഞിരിക്കുന്നു. ജീവിതകാലം മുഴുവൻ അവർക്കു ഹൃദയത്തിൽ ഭ്രാന്താണ്. പിന്നെ അവർ മരിക്കുന്നു!*
-
-
സഭാപ്രസംഗകൻ 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പിന്നീട്, സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല.+ എപ്പോഴും ജ്ഞാനികൾക്കല്ല ഭക്ഷണം, ബുദ്ധിമാന്മാർക്കല്ല സമ്പത്ത്.+ അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല.+ കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.
-